Listen

Description

Please visit https://thebookvoice.com/podcasts/1/audiobook/839628 to listen full audiobooks.
Title: [Malayalam] - Cyber Parakayapravesham
Author: Dr. Robin K Mathew
Narrator: Sanjeev S Pillai
Format: Unabridged Audiobook
Length: 5 hours 59 minutes
Release date: January 13, 2023
Genres: Relationships & Intimacy
Publisher's Summary:
ഒരു കൗമാരക്കാരന് ഒരിക്കൽ വിചിത്രമായ ഒരു റൂബിക്സ് ക്യൂബ് കിട്ടി. എത്ര ശ്രമിച്ചിട്ടും അതിന്‍റെ പ്രഹേളിക അഴിക്കാൻ അവനു സാധിച്ചില്ല. രാവും പകലും അവന്‍റെ മുഴുവൻ ശ്രദ്ധയും അതിലേക്ക് മാത്രമായി ചുരുങ്ങി. അവസാനം ആ റൂബിക്സ് ക്യൂബ് അവനെ മറ്റൊരു ലോകത്തിലേക്ക് വലിച്ചെടുക്കുകയാണ്. സൈബർ ലോകത്തിലെ വിചിത്രമായ മനഃശാസ്ത്ര അനുഭവങ്ങളെക്കുറിച്ച് വിവരിക്കുമ്പോൾ പറയുന്ന ഒരു കഥയാണ് മേല്പറഞ്ഞത്. സാങ്കേതികവിദ്യ എല്ലായ്പ്പോഴും മനുഷ്യന്‍റെ പെരുമാറ്റത്തെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിരിക്കുന്നത് ഇന്‍റർനെറ്റും സെൽഫോണും തന്നെയാണ്. വാസ്തവത്തിൽ നമ്മെ മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒന്നാണ് സൈബർ സ്പേസ് എന്നത്. അവിടെ നമ്മൾ സംസാരിക്കുന്ന ഭാഷയും, അണിയുന്ന വസ്ത്രങ്ങളും വേറെയാണ്. നമ്മുടെ മനോഭാവങ്ങളും വ്യക്തിത്വവും ആഗ്രഹങ്ങളും വൈകാരികതയും എല്ലാം ഇവിടെ എത്തുമ്പോൾ മാറി മറയുന്നു. വാസ്തവത്തിൽ നമ്മൾ പോലും അറിയാതെ നമ്മൾ ഓരോത്തരും മറ്റൊരു ലോകജീവിതത്തിനുവേണ്ടി രൂപാന്തരം പ്രാപിക്കുകയാണ് ചെയ്യുന്നത്.