Listen

Description

Please visit https://thebookvoice.com/podcasts/1/audiobook/834831 to listen full audiobooks.
Title: [Malayalam] - Kesavadevinte Kathakal
Author: P Kesavadev
Narrator: Rajeev Nair
Format: Unabridged Audiobook
Length: 16 hours 18 minutes
Release date: November 19, 2021
Genres: Classics
Publisher's Summary:
കഥ ചില സാഹിത്യകാരന്മാർ പറയുന്നു, വായനക്കാരെ വിനോദിപ്പിക്കുവാൻ വേണ്ടിയാണ് അവർ എഴുതുന്നെതന്ന്. വിനോദിപ്പിക്കുന്ന ജോലി എനിക്കുള്ളതല്ല. അതു 'ബഫൂൺ' മാർക്കുള്ളതാണ്. അവർ ആ ജോലി നിർവ്വഹിച്ചുകൊള്ളട്ടെ. മറ്റു ചില സാഹിത്യകാരന്മാർ പറയുന്നു, തത്ത്വസംഹിതകൾ പ്രചരിപ്പിക്കുവാൻവേണ്ടിയാണ് അവർ എഴുതുന്നെതന്ന്. ഞാൻ ഒരു തത്ത്വസംഹിതയുടെയും പ്രചാരകനല്ല. നിത്യപച്ചയായ ജീവിതവൃക്ഷത്തിൽ ഓരോ കാലഘട്ടത്തിൽ ഉണ്ടാകുന്ന കായ്കളാണ് തത്ത്വശാസ്ത്രങ്ങളെന്നും അവയെല്ലാം പഴുത്തു കൊഴിഞ്ഞുപോകുമെന്നും ഞാൻ വിശ്വസിക്കുന്നു. പിന്നെ ചില സാഹിത്യകാരന്മാർ പറയുന്നു, ഭാഷയോടും സാഹിത്യത്തോടും അവർക്കു കടമയുണ്ടെന്ന്; ആ കടമ തീർക്കുവാൻവേണ്ടി അവർ എഴുതുകയാണെന്ന്. എനിക്കു ഭാഷയോടും സാഹിത്യത്തോടും എന്തെങ്കിലും കടമയുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല . എന്റെ കടമകൾ, എന്നോടും എന്റെ സഹോദരജീവികളോടുമാണ്. ആ കടമകൾ നിറവേറ്റുവാനുള്ള മാർഗ്ഗങ്ങളിലൊന്ന് എഴുതുകയാണ്. അതുകൊണ്ട് ഞാൻ എഴുതുന്നു. സാഹിത്യം എനിക്കൊരു പ്രശ്‌നമല്ല. ജീവിതമാണെന്റെ പ്രശ്‌നം.