കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഒരു സൂപ്പര്‍ ഹീറോ പരിവേഷമാണ് വാക്സിനേഷനു കല്‍പ്പിച്ച് നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ ജനുവരി 16ന് ആരംഭിച്ച വാക്സിനേഷന്‍ ഇന്ന് 72 കോടി പിന്നിട്ടിരിക്കുന്നു. എന്നാല്‍ കോവിഡ് വാക്സിനേഷനോട് വിമുഖത കാണിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട്.
യഥാര്‍ഥത്തില്‍ വാക്സിനുകളോട് മുഖംതിരിഞ്ഞ് നില്‍ക്കുന്നവര്‍ ധീരന്‍മാരോ അതോ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നവരോ? ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിയുക്ത സംസ്ഥാന പ്രസിഡന്റ് സുല്‍ഫി നൂഹ്. തയ്യാറാക്കി അവതരിപ്പിച്ചത് അരുണ്‍ ജയകുമാര്‍