ഹൃദയം എന്ന ചിത്രം കണ്ടവരാരും ഈ സംഭാഷണമോ അത് പറയുന്ന സെല്‍വയേയോ ഒരിക്കലും മറക്കാനിടയില്ല. അരുണിനും കൂട്ടുകാര്‍ക്കും ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും നല്‍കുന്നത് സെല്‍വയാണ്. ഒരര്‍ത്ഥത്തില്‍ ആ ചങ്ങാതിക്കൂട്ടത്തിന്റെ ഹൃദയം തന്നെയാണ് സെല്‍വ. സെല്‍വയായെത്തിയത് ഒരു മലയാളി നടനാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ആലപ്പുഴ സ്വദേശി കലേഷ് രാമാനന്ദ് ആണ് ഹൃദയത്തിലെ സെല്‍വ. തിയേറ്റര്‍ കലാകാരനും ഡബ്ബിങ് കലാകാരനുമായ തന്നെ വിനീത് ശ്രീനിവാസന്‍ കണ്ടെത്തിയതെങ്ങനെയെന്ന് മാതൃഭൂമി ഡോട്ട് കോമിനോട് പറയുകയാണ് കലേഷ്. തയ്യാറാക്കിയത്: അഞ്ജയ് ദാസ് . എഡിറ്റ്: ദിലീപ് ടി.ജി. എഡിറ്റ്: ദിലീപ് ടി.ജി