Listen

Description

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇരയ്‌ക്കൊപ്പം നില്‍ക്കാതെ മുസ്ലീം ലീഗ് വേട്ടക്കാരനൊപ്പം നില്‍ക്കുകയാണ് ചെയ്തതെന്ന്
ഹഫ്‌സ മോള്‍. ഇഷ്ടക്കാരെയും സ്തുതിപാടകരെയും സംഘടനാ തലപ്പത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പാര്‍ട്ടി നശിക്കുമെന്നു നൂറ് ശതമാനം വിശ്വസിക്കുന്നു, പുറത്തുനിന്ന് കലഹിക്കുന്നത് പാര്‍ട്ടിയെ നിലനിര്‍ത്താനാണെന്നും ഹഫ്‌സമോള്‍ പറയുന്നു. ലിഗീല്‍ സമഗ്രമായ അഴിച്ചുപണി വേണം, ഇല്ലെങ്കില്‍ പാര്‍ട്ടി ശിഥിലമാകുമെന്നും ഹഫ്‌സമോള്‍.ഹരിതയുടെ മുന്‍ സംസ്ഥാന ഭാരവാഹിയായ ഹഫ്‌സമോള്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.