നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സമുദായ നേതാക്കളെ നേരില്‍ക്കണ്ടത് രാഷ്ട്രീയനേട്ടം ലക്ഷ്യവെച്ചല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരള സമൂഹത്തില്‍ വിദ്വേഷമുണ്ടാകുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അതിരുവിടുന്നുവെന്ന് തോന്നിയപ്പോള്‍ പ്രശ്നം പരിഹരിക്കാനാണ് പാര്‍ട്ടി ഇടപെട്ടതെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. സര്‍ക്കാര്‍ ഇടപെടല്‍ കോണ്‍ഗ്രസിനെ മാതൃകയാക്കിയാണെങ്കില്‍ അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തയ്യാറാക്കി അവതരിപ്പിച്ചത്: അരുണ്‍ ജയകുമാര്‍