ബുദ്ധിയുറയ്ക്കുന്ന പ്രായം മുതല്‍ നമ്മള്‍ കേള്‍ക്കുന്ന വാക്കാണ് ക്രിയേറ്റിവിറ്റി. ക്രിയേറ്റീവാകൂ എന്ന് ഏതൊരു കുട്ടിയും സ്‌കൂളില്‍ നിന്ന് മാത്രമല്ല വീട്ടില്‍ നിന്നും കേള്‍ക്കുന്ന പതിവ് പല്ലവിയാണ്. ജോലി സ്ഥലത്ത് പോയാലും ഇത് തന്നെയാണ് അവസ്ഥ.. അതുകൊണ്ട് തന്നെ ഒരാളുടെ ജനനം മുതല്‍ മരണം വരെ ഒരാളെ പിന്തുടരുന്ന വാക്കാണ് ക്രിയേറ്റിവിറ്റി. അപ്പോള്‍ പിന്നെ ക്രിയേറ്റീവായി ചിന്തിച്ചല്ലേ പറ്റു. ക്രിയേറ്റിവിറ്റി എങ്ങനെ വളര്‍ത്താം എന്ന് മാതൃഭൂമി വായനക്കാര്‍ക്കായി പറഞ്ഞുതരുകയാണ് മാനേജ്മെന്റ് പ്രൊഫസറും കോളമിസ്റ്റുമായ നിര്‍മല്‍ അബ്രഹാം