Listen

Description

കാറ് ഓടിക്കുമ്പോള്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ വഴിയിലൂടെ നടക്കുമ്പോള്‍ അങ്ങനെ തോന്നുമ്പോഴൊക്കെ പോഡ്കാസ്റ്റ് കേള്‍ക്കാം. വായിക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ കേള്‍ക്കാം. വാര്‍ത്തകള്‍ അഭിമുഖങ്ങള്‍ സിനിമാ റിവ്യൂകള്‍, പാചകം അങ്ങനെ എന്തും നിങ്ങളുടെ മുന്നില്‍ പോഡ്കാസ്റ്റായി എത്തും. ഒന്ന് വായിക്കാനൊ ഒരു വീഡിയോ കാണാനൊ പോലും സമയമില്ലാത്തവരുടെ ഇടയിലാണ് പോഡ്കാസ്റ്റിന് സാധ്യതയേറുന്നത്. സമയമില്ലാത്തവരുടെ ലോകത്ത് ഒരു പരിഹാരമാണ് പോഡ്കാസ്റ്റ്. തയ്യാറാക്കിയത് അല്‍ഫോന്‍സ പി ജോര്‍ജ്. അവതരണം മേഘ ആന്‍ ജോസഫ് എഡിറ്റ് ദിലീപ് ടി.ജി