Listen

Description

തുടര്‍ച്ചയായി രണ്ടാം തവണയും മൃഗീയ ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാരിന് ഏഴ് വര്‍ഷത്തിനിടെ ആദ്യമായിമാപ്പ് പറയേണ്ടി വന്നത് കര്‍ഷകര്‍ക്ക് മുന്നിലാണ്. സമാനതകളില്ലാത്ത ഒന്നരവര്‍ഷത്തോളം നീണ്ട പ്രക്ഷോഭത്തിന്റെ നട്ടെല്ലായിരുന്നു പഞ്ചാബിലെ കര്‍ഷകര്‍. കലങ്ങി മറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷം നിലനില്‍ക്കുന്ന പഞ്ചാബ്, നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുമ്പോള്‍ കര്‍ഷക സമരം തന്നെയാണ് മുഖ്യവിഷയം. തയ്യാറാക്കിയത്: അജ്മല്‍ മൂന്നിയൂര്‍. അവതരിപ്പിച്ചത്: അഞ്ജയ് ദാസ് എന്‍.ടി: എഡിറ്റ്: ദിലീപ് ടി.ജി: