Listen

Description

ഒരുവശത്ത് രാഹുല്‍ ഗാന്ധിയുടെ യാത്ര. മറുവശത്ത് പാര്‍ട്ടി പ്രസിഡന്റ് ആകാം പക്ഷേ മുഖ്യമന്ത്രി കസേര കൈവിട്ടുള്ള കളിക്കില്ലെന്ന് അശോക് ഗഹ്ലോത്ത്. കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട മുഖ്യമന്ത്രി കസേര തിരിച്ചുകിട്ടുമെന്ന് കരുതിയ സച്ചിന്‍ പൈലറ്റിന് മോഹഭംഗം.

കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ അന്വേഷിക്കുമ്പോള്‍ കിട്ടിയത് രാജസ്ഥാനിലെ പ്രതിസന്ധിയാണ്. വിശ്വസ്തനെന്ന് കരുതിയ ഗഹലോത്ത് വിലപേശിയത് ഹൈക്കമാന്‍ഡിനോട്. ഇത് കോണ്‍ഗ്രസിന് നല്‍കുന്ന പാഠം എന്താണ്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പിഎസ്