Listen

Description

പകരത്തിന് പകരം. 2019 ല്‍ പവാറിന്റെ ഗെയിം പ്ലാനിലുണ്ടായ തിരിച്ചടിക്കും നാണക്കേടിനും ബിജെപി അതിലും വലിയ ഗെയിം പ്ലാനിലൂടെ എതിരാളികളെ മലര്‍ത്തിയടിച്ചിരിക്കുന്നു. പക പലിശ തീര്‍ത്ത് വീട്ടിയപ്പോള്‍ ഉദ്ധവിന് കൈയ്യിരുന്ന പാര്‍ട്ടി പോലും കൈവിടുന്ന സ്ഥിതിയാണ്. പരീക്കറെ ഗോവയില്‍ ഒറ്റ രാത്രി കൊണ്ട് വാഴിച്ചതുപോലെ ജ്യോതിരാദിത്യയെ അടര്‍ത്തിയെടുത്തതുപോലെ ഒരു പിഴവിനും ഇടകൊടുക്കാതെ ഉദ്ധവ് സര്‍ക്കാരിനെ ബിജെപിയും അമിത് ഷായും വീഴ്ത്തി. ഇന്ത്യന്‍ രാഷ്ടീയം കണ്ട ട്വിസ്റ്റുകളിലെ വമ്പന്‍ ട്വിസ്റ്റില്‍ ഇരട്ട ലോട്ടറിയാണ് ഷിന്ദേയ്ക്ക് അടിച്ചത്.

കഥ, നായകന്‍- ഏകനാഥ് ഷിന്‍ഡേ
തിരക്കഥ ബി.ജെപി, ഫഡ്നാവിസും
ക്ലൈമാക്സും ട്വിസ്റ്റും-അമിത് ഷാ

കെ.എ ജോണിയും മനുകുര്യനും മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Reasons Behind The Fall of Uddhav Thackeray | maharashtra political crisis