മാധ്യമ പ്രവര്‍ത്തക എലിസബത്ത് സ്‌കാലിയ ഫ്രാന്‍സിസ് മാര്‍പ്പായുടെ പത്ത് വര്‍ഷങ്ങളെ പത്ത് ശീര്‍ഷകങ്ങളില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. പ്രായോഗിക എളിമയുടെ പാപ്പ, ദരിദ്രരുടെ പാപ്പ, അജപാലന ആര്‍ദ്രതയുടെ പാപ്പ , പരിസ്ഥിതി സംരക്ഷണത്തിന്റെ പാപ്പ, പകര്‍ച്ചവ്യാധി പ്രാര്‍ത്ഥനയുടെയും സമാശ്വാസത്തിന്റെയും പാപ്പ, തുറന്ന സംസാരത്തിന്റെ പാപ്പ, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വക്താവായ പാപ്പ, ജനങ്ങളുടെ പാപ്പ, പ്രാര്‍ത്ഥനാപൂര്‍വമായ ആനന്ദത്തിന്റെ പാപ്പ, നിത്യ പ്രത്യാശയുടെ പാപ്പ, പ്രാര്‍ത്ഥനയുടെ പാപ്പ സമാധാനത്തിന്റെ പാപ്പ എന്നിങ്ങനെയാണ്. ദേവഗിരി സെന്റ് ജോസഫ് കോളേജ് വൈസ് പ്രിന്‍സിപ്പലും മലയാള വിഭാഗം എച്ച് ഒ.ഡിയുമായ ഫാ. ഡോ.സുനില്‍ ജോസ് സിഎംഐ ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിക്കുന്നു.