ഗാന്ധി കുടുംബത്തിലുള്ള വിശ്വസ്ത കോണ്‍ഗ്രസ് വീണ്ടും തെളിയിച്ചു. 'അനൗദ്യോഗികമായി' ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിച്ച മല്ലികാര്‍ജുന ഖാര്‍ഗെ ഏവരും പ്രതീക്ഷിച്ച പോലെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് കോണ്‍ഗ്രസ് അധ്യക്ഷനായി. മാറ്റം വേണം മാറ്റത്തിന് വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ശശി തരൂര്‍ മാറ്റം വേണമെന്നുള്ളവര്‍ വോട്ട് ചെയ്താ മതി എന്നാണ് പറഞ്ഞത്. ആ മാറ്റം എന്ന മുദ്രാവാക്യത്തിന് ലഭിച്ചത് 1072 വോട്ട്. വിമതപരിവേഷമുണ്ടായിട്ടും ഇത്രയും വോട്ട് പിടിച്ച തരൂര്‍ തോല്‍വിയിലും താരമായി. ഇതുവരെ പാര്‍ട്ടിയില്‍ ഒരുപദവിയുമില്ലാത്ത തരൂരിനെ തേടി ഇനി പദവികള്‍ വരുമോ. തിരുവനന്തപുരം എം.പിയെ കോണ്‍ഗ്രസ് ഇനി എങ്ങനെ ഉള്‍ക്കൊള്ളും. അവഗണനയെങ്കില്‍ തരൂര്‍ ഇനി കോണ്‍ഗ്രസിലുണ്ടാവുമോ. ഖാര്‍ഗയിലൂടെ കോണ്‍ഗ്രസിന് മാറ്റമുണ്ടാവുമോ. റിമോര്‍ട്ട് കണ്‍ട്രോള്‍ ഗാന്ധി കുടുംബത്തില്‍ സുരക്ഷിതമോ. വരും നാളുകളില്‍ കോണ്‍ഗ്രസിന് കാത്തിരിക്കുന്നത് എന്താണ്
കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. | Shashi Tharoor