കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ പ്രത്യേകിച്ച് യുവതലമുറയ്ക്കിടയില്‍ ഹീറോ പരിവേഷമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്. അവിടെ നിന്നാണ് അയാള്‍ കൊലയാളി എന്ന വിശേഷണത്തിലേക്ക് അധഃപതിച്ചത്. ഒരു കലക്ടര്‍ മദ്യപിച്ച് അമിത വേഗതയില്‍ വാഹനം ഓടിച്ച് ഒരാളെ കൊലപ്പെടുത്തിയെന്ന കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. തന്റെ പദവും സ്വാധീവും ഉപയോഗിച്ച് ചെയ്ത കുറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ പതിനെട്ട് അടവും പഴറ്റിയെന്ന ആരോപണം നേരിടുന്ന ഒരാള്‍. അങ്ങനെ ഒരാളെയാണ് ആലപ്പുഴ കലക്ടറായ സര്‍ക്കാര്‍ നിയമിച്ചത്. ഒടുവില്‍ പ്രതിഷേധങ്ങളില്‍ ശ്വാസം മുട്ടി അയാള്‍ മറ്റൊരു പദവിയേല്ക്ക് മാറ്റപ്പെട്ടെങ്കിലും ശ്രീറാം വെങ്കിട്ടരാമന്റെ ജീവിതവും കരിയറും അയാളോടുള്ള സര്‍ക്കാര്‍ സമീപനവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കെ.എം ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച വാഹനം ഇടിച്ച് മരിച്ചിട്ട് മൂന്ന് വര്‍ഷം ആവുകയാണ്. കേരളം ഒരാഴ്ച ചര്‍ച്ച ചെയ്ത ശ്രീറാം വിവാദം കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ് പ്രണവ് പി.എസ്