ഇതുവരെ നമ്മുടെ വിശ്വാസത്തിന്റെ ആധികാരികത സ്വന്തം കണ്ണുകളായിരുന്നു. കോടതികളില്‍ പോലും അതുകൊണ്ട് തന്നെ ദൃസാക്ഷിമൊഴികള്‍ക്ക് വലിയ വിലയുണ്ട്. പക്ഷേ കണ്ണുകള്‍ കൊണ്ട് കാണുന്നതുപോലും സത്യമല്ലെന്നാണ് പുതിയകാല ടെക്ക്‌നോളജികള്‍ നല്‍കുന്ന പാഠം. അതെ പറഞ്ഞുവരുന്നത് ഡീപ്പ് ഫെയ്ക്കിനെക്കുറിച്ചാണ്. തെന്നിന്ത്യന്‍ ചലച്ചിത്രതാരം രശ്മിക മന്ദാനയുടെ ഡീപ്പ് ഫെയ്ക്ക് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വീണ്ടും ഡീപ്പ് ഫെയ്ക്ക് സാങ്കേതിക വിദ്യ ചര്‍ച്ചയാകുന്നത്. എന്താണ് ഡീപ്പ് ഫെയ്ക്ക് ? ഗുണങ്ങളും ദ്വോഷങ്ങളുമെന്തൊക്കെയാണ്. റെജി പി ജോര്‍ജും ഷിനോയ് മുകുന്ദനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്