സ്മാര്‍ട് ഫോണുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഉപകരണം എന്ന നിലയിലാണ് ഹ്യുമേന്‍ 'എഐ പിന്‍' എന്ന പുതിയ ഉപകരണം അവതരിപ്പിച്ചത്. സ്‌ക്രീനില്ലാത്ത ആപ്പുകളില്ലാത്ത ഈ ഉപകരണം ഇതിനകം സാങ്കേതിക ലോകത്തെ ചര്‍ച്ചയായിക്കഴിഞ്ഞു. എങ്ങനെയാണ് എഐ പിന്നും സമാനമായ മറ്റ് സാങ്കേതിക വിദ്യകളും സ്മാര്‍ട്ഫോണുകളുടെ ഭാവിയെ ബാധിക്കുക! റെജി പി ജോര്‍ജും ഷിനോയ് മുകുന്ദനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്