Listen

Description

കാട്ടാനകള്‍ നീരാടുന്ന പൗര്‍ണമി രാത്രിയില്‍, കേട്ടപ്പോള്‍ കിനാവെന്ന് തോന്നി കണ്ടപ്പോള്‍ സ്വപ്‌ന സുന്ദരം. കാടും മേടും നിലാവില്‍ നീരാടി നില്‍ക്കുന്ന രാത്രിയില്‍ ആനകള്‍ കൂട്ടത്തോടെ കുളിര്‍ച്ച് തിമിര്‍ക്കാനെത്തുന്ന ഒരിടം. പത്തും പന്ത്രണ്ടും ആനകള്‍ അടങ്ങുന്ന സംഘം ഒന്നിന് പുറമെ ഒന്നായി നീരാടാന്‍ എത്തും. ഒരു കൂട്ടത്തിന്റെ കുളി കഴിഞ്ഞാല്‍ അടുത്ത കൂട്ടം. ഇത് കണ്ട് നമുക്ക് എത്ര നേരം വേണമെങ്കിലും കരയില്‍ ഇരിക്കാം. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി.
Anakulam yathravani Podcast