Listen

Description

ഇത് കൊടുങ്കാറ്റുകളുടെ മുനമ്പായിരുന്നു. ഇന്നും അവിടെ കാറ്റിന് കുറവില്ല. ധ്രുവദേശത്തെ മഞ്ഞുരുകി കടലിലെത്തുന്നതുകൊണ്ടുതന്നെ അറ്റ്ലാന്റിക് ഒരു ശീത സമുദ്രമാണ്. ഇവിടുത്തെ ശക്തമായ കടല്‍ക്കാറ്റിനും കുളിരാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പായ്ക്കപ്പലില്‍ ലോകംചുറ്റാനെത്തിയ നാവികര്‍ ആഫ്രിക്കയിലെ ഈ മുനമ്പ് കടക്കാന്‍ പ്രയാസപ്പെട്ടു.

അതുകൊണ്ടാവാം, ആദ്യമായി ഇവിടെയെത്തിയ പോര്‍ച്ചുഗീസ് നാവികന്‍ ബര്‍ത്തുലൂമിയോ ഡയസ് ഈ ദേശത്തെ കൊടുങ്കാറ്റുകളുടെ മുനമ്പ് എന്നുവിളിച്ചു. പോര്‍ച്ചുഗല്‍ രാജാവ് ജോണ്‍ രണ്ടാമനാണ് ഈ പേര് മാറ്റിയെടുത്തത്. യാത്രാവാണി.ജി.ജ്യോതിലാല്‍. എഡിറ്റ്: കൃഷ്ണലാല്‍