Listen

Description

മഴ ആര്‍ത്തിരമ്പി പെയ്യാന്‍ തുടങ്ങി. രാത്രിഭക്ഷണവും കഴിഞ്ഞ് സ്ലീപ്പിംഗ് ബാഗില്‍ ഉറക്കം കാത്തുകിടക്കുമ്പോള്‍ മനസ് തുഴഞ്ഞുകൊണ്ടേയിരുന്നു. പിറ്റേന്ന് വീണ്ടും തുഴയാനുള്ള മനസ്സിന്റെ പരിശീലനം. രണ്ടാം ദിനം അഞ്ചു മണിക്കാണ് എഴുന്നേറ്റത്. നേരം വെളുത്തുവരുന്നതിനു മുന്‍പുതന്നെ പുഴയോരത്തെത്തി. മഴയില്‍ നനഞ്ഞ പുഴയോരം. കാര്‍മേഘങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന പ്രഭാത സൂര്യന്‍. തണുപ്പിലേക്ക് തോണിയിറക്കി ഞങ്ങള്‍ തുഴയാന്‍ തുടങ്ങി. തുഴഞ്ഞുതുഴഞ്ഞു മുന്നോട്ട് ചെന്നപ്പോള്‍ മേഘങ്ങളെ തുഴഞ്ഞുമാറ്റി സൂര്യനും ഞങ്ങള്‍ക്കൊപ്പം എത്തിയിരുന്നു.

തയ്യാറാക്കി അവതരിപ്പിച്ചത്: ജി. ജ്യോതിലാല്‍ | എഡിറ്റ്: ദിലീപ് ടി.ജി.