Listen

Description

ധനുഷ്‌കോടി റെയില്‍ ദുന്തത്തിന് ഡിസംബര്‍ 22ന് 57 വയസ്. ഒരുകാലത്ത് കുട്ടിസിംഗപ്പൂരായിരുന്ന പട്ടണം കടലേറ്റത്തില്‍ പ്രേതനഗരമായി മാറിയ ദുരന്തകഥ കൂടിയാണിത്. ധനുഷ്‌കോടി-മുനമ്പില്‍ നിന്നും മുന്നോട്ട് നോക്കുമ്പോള്‍ സാഗരവീചികള്‍ മാത്രം. ഇടതും വലതും കടലിരമ്പം. തന്നെ. അതിനിടയിലെ ഇത്തിരി പഞ്ചാരമണലില്‍ നില്‍ക്കുമ്പോള്‍ ഏകാന്തതയുടെ അപാരതീരം എന്ന പാട്ടെഴുതിയത് ഈ സമുദ്രതീരത്ത് വെച്ചാണെന്ന് തോന്നും. കമുകറ മനസ്സറിഞ്ഞ് പാടിയതും ഇവിടെവെച്ചാണെന്നു ഉറപ്പിച്ചുപോകും.. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി