രസമുകുളമേറി പരുക്കന്‍ പാതകളിലൂടെ
യാത്രാവാണി ജി ജ്യോതിലാല്‍
അങ്ങനെയിരിക്കെ തൊടുപുഴയില്‍ നിന്ന് ബിജോയ് വിളിക്കും അധികം ആരും പോകാത്ത വഴികളിലൂടെ വണ്ടിയോടിക്കാന്‍. കുന്നും മലകളും താണ്ടി കാഴ്ചയുടെ ഉയരങ്ങളിലേക്ക് പോകാന്‍ ഇക്കുറി വിളിച്ചത് നേര്യമംഗലത്ത് നിന്നും അമരക്കുളം മാങ്കണ്ടം ലക്ഷ്മി എസ്‌റ്റേറ്റ് വഴി മൂന്നാറില്‍ പോകാം എന്ന് പറഞ്ഞായിരുന്നു.