അധിനിവേശങ്ങളും മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലിടപെടലുമൊന്നും ആര്‍ക്കും ആശ്വാസ്യമല്ല. പക്ഷെ ശക്തന്‍ ദുര്‍ബലനെ കാല്‍ക്കീഴിലിട്ട് ഭരിക്കാന്‍ വരുന്നിടത്തും നിന്നും ദുര്‍ബലന്‍ ശക്തന് തലവേദനയാവുകയും രക്ഷയില്ലാതാവുമ്പോള്‍ വിഷവാതക പ്രയോഗം വരെ നടത്തുകയും എന്നിട്ടും രക്ഷയില്ലാതയപ്പോള്‍ തിരിഞ്ഞോടുകയും ചെയ്ത ഒരു യുദ്ധ ചരിത്രം ഉണ്ട്. അത് കാണാന്‍ വിയറ്റ്‌നാമില്‍ തന്നെ പോകണം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യാധിപന്‍മാരെ അഹിംസ ആയുധമാക്കി ഇവിടെ നിന്നും നാടുകടത്തിയതിന്റെയെന്ന പോലെ അത് നമ്മില്‍ ആവേശം ഉണര്‍ത്തും. വിഷവാതകത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍ നമ്മെ കണ്ണീരണിയിക്കും.