മാതൃഭൂമിയുടെ ബഹിശ്ചര പ്രാണനായിരുന്നു മഹാത്മജി. അതിന്റെ അമരക്കാരുടെ ആന്തരികവെളിച്ചവും വെറും 48 കിലോഗ്രാം ഭാരമുള്ള ആ കുറിയ മനുഷ്യനായിരുന്നു. മാതൃഭൂമിയുടെ വിധാതാക്കള്‍ പത്രം തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ അവരുടെ മുന്നിലെ മാതൃക മഹാത്മജിയുടെ 'യങ് ഇന്ത്യ'യായിരുന്നു. 'പോരാടുമ്പോള്‍ ബലത്തോടെ പോരാടുക, സത്യം എന്നത് ആത്മശക്തിയായിരിക്കേ, ആ അഗ്നികൊണ്ട് അസത്യത്തെയും തിന്മയെയും കത്തിച്ചുകളയുക. ഇത് പത്രത്തിന്റെ മൗലികനയംതന്നെയായിരിക്കണ'മെന്ന് ഗാന്ധിജി ഓര്‍മിപ്പിക്കുന്നുണ്ട്.