ഞാന്‍ മാതൃഭാഷയോട്, അതിനെന്തെല്ലാം കുറവുണ്ടായിരുന്നാലും അമ്മയുടെ നെഞ്ചിനോടെന്നപോലെ പറ്റിനില്‍ക്കുന്നു. അതിനുമാത്രമേ ജീവദായകമായ മുലപ്പാല്‍ തരാനാകൂ...' -മാതൃഭാഷയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ഗാന്ധിജിയുടെ ഈ വാക്കുകള്‍ നെഞ്ചേറ്റുന്ന പത്രമാണ് മാതൃഭൂമി. മലയാളം സംസാരിക്കുന്നവരുടെ ഐക്യഭൂമിയെന്ന ആശയം ഉയര്‍ത്തിപ്പിടിച്ച പത്രം ഭാഷയ്ക്കുവേണ്ടി ശബ്ദമുയര്‍ത്താതിരിക്കുന്നതെങ്ങനെ?
മലയാളമില്ലെങ്കില്‍ മലയാളിയില്ലെന്ന കാഴ്ചപ്പാടാണ് മാതൃഭൂമിയെ എന്നും നയിച്ചത്.