Listen

Description

ബ്രസീല്‍ കിരീടം നിലനിര്‍ത്തിയ ലോകകപ്പ്. പരിക്കുമൂലം പെലെ മാറിനിന്ന ലോകകപ്പ് കൂടിയായിരുന്നു 1962ലേത്. പെലെ പുറത്തിരുന്നിട്ടും ബ്രസീല്‍ കിരീടം ചൂടി എന്നതാണ് 1962 ലോകകപ്പിന്റെ സവിശേഷത. പെലെയുടെ അസാന്നിധ്യത്തില്‍ ഗരിഞ്ചയും സകാലോയും വാവയും നിറഞ്ഞാടിയപ്പോള്‍ രണ്ടാമതും ബ്രസീലിനൊപ്പം ഫുട്‌ബോള്‍ കിരീടം പോന്നു. 1962 ലെ ലോകകപ്പ് വിശേഷങ്ങളുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കളിയെഴുത്തുകാരനുമായ എം.പി സുരേന്ദ്രന്‍. ആകാശവാണി മുന്‍ പ്രോഗ്രാം ഹെഡ് കെ.എം നരേന്ദ്രന്‍. മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍ സൗണ്ട് മിക്‌സിങ്:പ്രണവ് പി.എസ് | 1962 FIFA World Cup