കളര്‍ ടെലിവിഷനില്‍ ലോകം ആദ്യമായി ലോകകപ്പ് കണ്ടുതുടങ്ങുന്നത് 1970 മുതല്‍ക്കാണ്. മികച്ച ഫുട്‌ബോള്‍ കാഴ്ചവെച്ച ഏറ്റവും മികച്ച ലോകകപ്പുകളിലൊന്നായാണ് 1970ലെ ലോകകപ്പ് വിലയിരുത്തപ്പെടുന്നത്. മൂന്നാം തവണയും ബ്രസീല്‍ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നു. പെലെ ഇതിഹാസതാരമായി അവരോധിക്കപ്പെടുന്നതും ഇതേ ലോകകപ്പിലാണ്. 1970 ലെ ലോകകപ്പ് വിശേഷങ്ങളുമായി മാതൃഭൂമി മുന്‍ ഡപ്യൂട്ടി എഡിറ്റര്‍ സി.പി വിജയകൃഷ്ണന്‍ മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററു കളിയെഴുത്തുകാരനുമായ കെ വിശ്വനാഥ് മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്