യു.പിയില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. പോലീസ് കസ്റ്റഡിയിലിരിക്കെ മുന്‍ എം.പിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദ് തോക്കിനിരയാകുന്നു. സഹോദരനും ഇദ്ദേഹത്തോടൊപ്പം കൊല്ലപ്പെടുന്നു. അക്രമികളെ തടയാന്‍ സുരക്ഷയൊരുക്കിയ പോലീസ് ശ്രമിച്ചുപോലുമില്ല. മാധ്യമപ്രവര്‍ത്തകരുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം യു.പി നടപ്പിലാക്കുന്ന നീതി നിര്‍വ്വണ രീതി ജനാധിപത്യസമൂഹത്തിന് അഭികാമ്യമാണോ. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ