Listen

Description


കറുപ്പണിഞ്ഞവരാണോ കറുപ്പ് നിറമാണോ പ്രശ്നം അതോ കരിങ്കൊടി പ്രതിഷേധമോ. എല്ലാം പ്രശ്നമാണെന്ന തരത്തിലാണ് പോലീസ് നടപടി. കോവിഡ് കാലത്ത് സ്വര്‍ണ്ണക്കടത്ത് വിവാദം ആളിക്കത്തിയപ്പോള്‍ കറുത്ത മാസ്‌കിന് പോലും രക്ഷയില്ലായിരുന്നു. ഇപ്പോള്‍ ഇന്ധന സെസ് അടിച്ചേല്‍പിച്ചതോടെ പ്രതിപക്ഷം വീണ്ടും തെരുവിലിറങ്ങി. ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ യാത്രയും കരിങ്കൊടി പ്രതിഷേധവും കേരളത്തില്‍ വീണ്ടും തുടരുന്നു. പ്രതിഷേധത്തോടാണോ കലിപ്പ് അതോ കറുപ്പ് നിറമാണോ പ്രശ്നം... കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്