കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനം റദ്ദാക്കാന്‍ സുപ്രീംകോടതി കണ്ടെത്തിയ കാരണം ബാഹ്യസമ്മര്‍ദം അല്ലെങ്കില്‍ ഇടപെടല്‍ ആണ്. സര്‍ക്കാരിന്റെ താത്പര്യമാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. അതിന് ശേഷം തമ്മില്‍ ഉടക്കിയപ്പോള്‍ താന്‍ ബാഹ്യഇടപെടലിന് വഴങ്ങുകയായിരുന്നുവെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തി. അത് കേസില്‍ നിര്‍ണായകമായി. ബാഹ്യഇടപെടലിന് വഴങ്ങി എന്ന ഗൗരവമായ വീഴ്ച ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ക്കും സംഭവിച്ചിട്ടുണ്ട് എന്ന് കോടതി അക്കമിട്ട് പറയുന്നു. സര്‍ക്കാരും ഗവര്‍ണറും പോരടിക്കുമ്പോള്‍ രണ്ട് കൂട്ടര്‍ക്കും കോടതിയുടെ പ്രഹരമേറ്റ വിധിയായി. അതില്‍ ബലിയാടാകേണ്ടി വന്നത് മികച്ച അക്കാദമിക് പശ്ചാത്തലമുള്ള ചരിത്രപണ്ഡിതനും. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്