ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ആകാശയുദ്ധത്തിന് പിന്നാലെ കരയുദ്ധവും തുടങ്ങി. 20 ദിവസം പിന്നിടുമ്പോള്‍ മരണസംഖ്യ 7000 കടന്നിരിക്കുന്നു. പകുതിയും കുട്ടികള്‍. അതില്‍ നല്ലൊരു പങ്കും പിഞ്ചുകുഞ്ഞുങ്ങള്‍. ലോകമനഃസാക്ഷിക്ക് ഇത് എങ്ങനെ കണ്ടുനില്‍ക്കാനാകും. ഒരുവശത്ത് സ്വന്തം രാജ്യത്ത് അന്യരാക്കപ്പെട്ട പലസ്തീന്‍ ജനതയുടെ വിലാപം. മറുവശത്ത് തങ്ങളെ ഞെട്ടിച്ച് ഹമാസ് ആക്രമണത്തിന് പകവീട്ടുന്ന ഇസ്രയേല്‍. സമാധാനം അകന്നുപോകുന്നു. യു.എന്‍. കാഴ്ചക്കാരാകുന്നു. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തെക്കുറിച്ച് കെ.എ. ജോണിയും മനു കുര്യനും സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍