ബിജെപിയിലേക്ക് ഒരു കോണ്‍ഗ്രസ് നേതാവ് പോകും. മൂന്നു ദിവസമായി രാഷ്ട്രീയ അന്തപ്പുരങ്ങളില്‍ പ്രചരിച്ച ഊഹാപോഹം. പേര് പറഞ്ഞില്ലെങ്കിലും സൂചനകള്‍ കെ. മുരളീധരനെ കേന്ദ്രീകരിച്ചായിരുന്നു. താന്‍ കരുണാകരന്റെ മകനാണെന്നും അപമാനം സഹിച്ചായാലും കോണ്‍ഗ്രസില്‍ തന്നെയുണ്ടാവുമെന്ന് മുരളി പറഞ്ഞതോടെ അത് കെട്ടുകഥമാത്രമായി. അനഭിമതനായ മുരളിയും എം കെ രാഘവനും തരൂരും ഇവരെ നേതൃത്വം ഉള്‍ക്കൊള്ളുമോ അല്ലെങ്കില്‍ ഇവരുടെ നിലപാട് എന്താവും. ലോക്സഭാ തിരഞ്ഞെടുപ്പിനായി ബിജെപിയുടെ പദ്ധതികളില്‍ കേരളത്തില്‍ കോണ്‍ഗ്രസില്‍ നിന്നോ ഇടതുപക്ഷത്ത് നിന്നോ ആരെങ്കിലും മറുകണ്ടം ചാടാന്‍ സാധ്യതയുണ്ടോ ? കെ.എ ജോണിയും മനു കുര്യനും വിശകലനം ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
K. Muraleedharan