ഭരണവിരുദ്ധ വികാരത്തെ അതിജീവിച്ച് ഭരണത്തുടര്‍ച്ചയ്ക്ക് ബിജെപി കോപ്പുകൂട്ടുന്നു. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ ബജ് രംഗ് ദള്‍ നിരോധനം അവസരമാക്കി ബിജെപിയുടെ പ്രത്യാക്രമണം. മോദി തന്നെ വിഷയം വികാരമാക്കി മാറ്റി. കാറ്റിന്റെ ഒഴുക്ക് മനസ്സിലാക്കി എതിര്‍പാളയത്തില്‍ നിന്ന് നേതാക്കളെ അടര്‍ത്തി തുടക്കത്തിലെ മുന്‍തൂക്കവുമായി കോണ്‍ഗ്രസ്. ജീവന്മരണ പോരാട്ടത്തിന് ജെ.ഡി.എസ്സും കുമാരസ്വാമിയും. മെയ് 10ന് കര്‍ണാടകത്തിലെ വിധിയെഴുത്തില്‍ 2024 ലില്‍ കോണ്‍ഗ്രസിന്റെ റോള്‍ കൂടി നിശ്ചയിക്കുന്നതാകും.. കര്‍ണാടകം എങ്ങോട്ട് കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
| karnataka election 2023