തൃണമൂലിന്റെ തീപ്പൊരി നേതാവ് പാര്‍ലമെന്റില്‍ അയോഗ്യതയുടെ വക്കിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും സര്‍ക്കാരിനും നേരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് മഹുമാ മൊയ്ത്ര എന്നും ജനശ്രദ്ധ നേടിയത്. രാഹുല്‍ ഗാന്ധിയ്ക്ക് ശേഷം ബിജെപി ഉന്നമിടുന്നത് മഹുവയെ ആണോ? മഹുവയ്ക്ക് നേരെയുള്ള ആരോപണങ്ങള്‍ പ്രതികാര നടപടിയാണോ, പാര്‍ലമെന്റ് ലോഗിന്‍ ഐഡി മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ കൊടുത്തതില്‍ രാഷ്ട്രീയത്തില്‍ അത്ര പരിചയം പോരാത്ത മഹുവയ്ക്കും ചുവടുകള്‍ പിഴച്ചുവോ, അതൊ വ്യക്തി ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പൊതുജീവിതത്തെപ്പോലും ബാധിക്കുന്ന ഊരാക്കുടുക്കായി മാറിയതാണോ? കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Mahua Moitra