Listen

Description


ഉമ്മന്‍ ചാണ്ടി നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിക്കാര്‍ പിന്‍ഗാമിയായി ആരെ തിരഞ്ഞെടുത്തു. ഉത്തരം വെള്ളിയാഴ്ച അറിയാം. റെക്കോഡ് ഭൂരിപക്ഷത്തിന്റെ കണക്ക് യുഡിഎഫ് നിരത്തുമ്പോള്‍ 53 വര്‍ഷം കിട്ടാത്ത സീറ്റ് പിടിച്ചെടുക്കുമെന്ന് എല്‍ഡിഎഫ്. വിജയത്തിലേക്ക് അവകാശവാദം നീളുന്നില്ലെങ്കിലും വോട്ടുവിഹിതം 20000 കടത്തുമെന്ന് ബിജെപി. ഇതില്‍ ആരുടെ അവകാശവാദം ശരിയാകും. അതിനുള്ള സാധ്യത എന്ത്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. | Puthuppally election analysis