Listen

Description

കേരളത്തിന്റെ തലസ്ഥാന നഗരത്തില്‍ നിന്ന് ഹാട്രിക് വിജയവുമായാണ് ശശിതരൂര്‍ 2019-ല്‍ ലോക്‌സഭയിലെത്തുന്നത്. ഇത്തവണയും തരൂര്‍ തന്നെയാകും യു.ഡി.എഫ് സ്ഥാനാര്‍ഥിയെങ്കില്‍ ബിജെപിക്കും എല്‍ഡിഎഫിനും മത്സരം കടുപ്പമാകും. നാലാം വട്ടമിറങ്ങുന്ന ശശിതരൂരിനെ വെല്ലാന്‍ തലസ്ഥാനത്ത് കേന്ദ്രമന്ത്രിമാര്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരാണ് ബിജെപിയില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്. തിരുവനന്തപുരത്ത് പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ജയപരാജയസാധ്യതകള്‍ വിലയിരുത്തകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍.. ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും