Listen

Description


സിപിഎമ്മിന്റെ കുത്തകയായിരുന്ന മണ്ഡലം 2019 ല്‍ രമ്യാ ഹരിദാസ് എന്ന പുതുമുഖ സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ അട്ടിമറി വിജയം പിടിച്ചെടുത്തു. അക്ഷരാര്‍ത്ഥത്തില്‍ അന്ന് യുഡിഎഫിനെ പോലും ഞെട്ടിച്ച തിരഞ്ഞെടുപ്പ് ഫലമായിരുന്നു ആലത്തൂരിലേത്. മന്ത്രി കെ. രാധാകൃഷ്ണനെന്ന ജനകീയനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാണ് എല്‍ഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങുന്നത്.  ആലത്തൂരിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണി, പി പി ശശീന്ദ്രന്‍, മനു കുര്യന്‍ എന്നിവര്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍, പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്