Listen

Description

വര്‍ഷങ്ങള്‍ക്ക് ശേഷം കേരളാ കോണ്‍ഗ്രസ്സുകള്‍ നേരിട്ട് ഏറ്റുമുട്ടുകയാണ് ഒരു ലോക്സഭാ സീറ്റില്‍. യുഡിഎഫില്‍ നിന്ന് ജയിച്ച് ഇടത്തേക്ക് ട്രാക്ക് മാറ്റിയ തോമസ് ചാഴിക്കാടന്‍ ഇതാദ്യമായി ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. പി.ജെ. ജോസഫിന്റെ വിശ്വസ്തന്‍ ഫ്രാന്‍സിസ് ജോര്‍ജിനെ നിര്‍ത്തി കണക്കുതീര്‍ക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും. പോരാട്ടത്തിന് പുതിയ മാനം നല്‍കി തുഷാര്‍ വെള്ളാപ്പള്ളി കൂടി കളത്തിലിറങ്ങിയതോടെ അടിയൊഴുക്കുകള്‍ ഉറപ്പായി. വിജയച്ചിരി ജോസിന്റേതാകുമോ ജോസഫിന്റേതാകുമോ. കെ.എ ജോണിയും പിപി ശശീന്ദ്രനും മനു കുര്യനും വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്