Listen

Description

13ാം വയസില്‍ വീടിനടുത്തെ കൊട്ടകയില്‍ നിന്ന് ആദ്യമായി സിനിമ കണ്ടത്, പിന്നീട് ഒരു ദിവസം പോലും ആ കുട്ടിക്ക് സിനിമ കാണാതെ ഇരിക്കാനാകുമായിരുന്നില്ല, വീട്ടിലറിഞ്ഞപ്പോള്‍ കൊട്ടകയ്ക്ക് പുറത്തിരുന്നു സിനിമയെ കേട്ടറിയേണ്ടിവന്നു. സിനിമാ മോഹവുമായി ചെന്നൈയ്ക്ക് നാടുവിട്ടത്, തിരികെ വന്ന മകന് അച്ഛന്‍ അവിചാരിതമായി നല്‍കിയ പിന്തുണ,മാല ഊരിവിറ്റ് ചെന്നൈയ്ക്ക് മകനെ പറഞ്ഞയച്ച അമ്മ, ആ അമ്മയ്ക്കായി എല്‍എല്‍ബി പഠിച്ച മകന്‍, കയ്യക്ഷരം നന്നായതുകൊണ്ടുമാത്രം സിനിമയില്‍ കിട്ടിയ ആദ്യ ജോലി, പിന്നീട് സഹ സംവിധായകനായും സംവിധായകനായും നിറഞ്ഞുനിന്ന കാലം. 16 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ആദ്യ സിനിമ. ഒരു പതിമൂന്നുകാരന്‍ തന്റെ സ്വപ്നത്തിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് പറയുകയാണ് സമുദ്രക്കനി.


പ്രൊഡ്യൂസര്‍: മയൂര എം.എസ്. കണ്‍സപ്റ്റ് & ക്രിയേറ്റീവ് ഡയറക്ഷന്‍ രഞ്ജിനി മേനോന്‍, ഷോ പ്രൊഡ്യൂസര്‍: അരവിന്ദ് ഗോപിനാഥ്. സൗണ്ട് എഞ്ചിനീയര്‍:സുന്ദര്‍ സേതുമാധവന്‍.