സ്വര്‍ണപ്പാളി മോഷണത്തേക്കാള്‍ വലിയ കൊള്ള ശബരിമലയില്‍ നടക്കുന്നുണ്ടെന്ന് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ സി.ആര്‍ രാധാകൃഷ്ണന്‍. ഭക്തന്മാര്‍ കൊണ്ടുവരുന്ന സ്വര്‍ണം മുതല്‍ അരവണയിലും നെയ്യഭിഷേകത്തിനായി വാങ്ങുന്ന നെയ്യിലും വരെ വ്യാപക അഴിമതി നടക്കുന്നുണ്ട്. നാവിനടിയിലും മലദ്വാരത്തിലും വെള്ളം കുടിക്കാന്‍ കൊണ്ടുവരുന്ന ഫ്‌ളാസ്‌കിലും വരെ സ്വര്‍ണവും പണവും കടത്തുന്നു. സി.ആര്‍ രാധാകൃഷ്ണന്‍ പറയുന്നു.