ഭാര്‍ഗവാസ്ത്ര. മെയ്ഡ് ഇന്‍ ഇന്ത്യ ഡ്രോണ്‍ കില്ലര്‍. ഇന്ത്യന്‍ ആയുധശേഷിയിലെ പുതിയ വജ്രായുധം. ഞെട്ടിവിറച്ച പാകിസ്താന്‍ മാത്രമല്ല, ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ ആയുധങ്ങളുടെ പ്രഹരശേഷിയും സൈനിക ശക്തിയും മറ്റ് ലോകരാജ്യങ്ങളും തിരിച്ചറിഞ്ഞിരിക്കുകയാണ്. പാകിസ്താനില്‍ കനത്ത നാശം വിതച്ച ഇന്ത്യയുടെ ബ്രഹ്‌മോസ് ക്രൂസ് മിസൈലിനായി താത്പര്യം പ്രകടിപ്പിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയത് ഇതിനുള്ള തെളിവാണ്. ഇന്ത്യന്‍ നിര്‍മിത യുദ്ധോപകരണങ്ങളുടെ മികവ് ലോകം തിരിച്ചറിഞ്ഞ ഇതേ വേളയിലാണ് പുതിയ ഡ്രോണ്‍ പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം രാജ്യം വിജയകരമായി പൂര്‍ത്തീകരിച്ചത്. ഹോസ്റ്റ്: ജിതേഷ്