പേ വിഷബാധ, അഥവാ റാബീസ് എന്‍സഫലൈറ്റിസ് (ൃമയശല െലിരലുവമഹശശേ)െ. ഒരു കാലത്ത് പേടിസ്വപ്നമായിരുന്ന പേ വിഷബാധയെ നമ്മള്‍ തുടച്ചു നീക്കിയതാണ്. എന്നാല്‍ ഈയിടെ നടന്ന ചില സംഭവങ്ങള്‍ നമ്മളെ പേടിപ്പെടുത്തുന്നതാണ്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കൊല്ലം കുന്നിക്കോട് നിയാ ഫൈസലിന്റെ കൈമുട്ടിനാണ് തെരുവുനായയുടെ കടിയേറ്റത്. പ്രതിരോധ കുത്തിവെപ്പ് എടുത്തു കൊണ്ടിരിക്കേ പേവിഷബാധ സ്ഥിരീകരിച്ചു, പിന്നെ മരണത്തിന് കീഴടങ്ങി. മലപ്പുറം സ്വദേശി സിയ ഫാരിസെന്ന ആറുവയസുകാരിക്കുണ്ടായതും സമാന അനുഭവം. എല്ലാ വാക്സിനുകളെടുത്തിട്ടും കുഞ്ഞിനെ രക്ഷിക്കാനായില്ല. പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും ഇതേ രീതിയില്‍ പേ വിഷബാധയേറ്റ് മരണത്തിന് കീഴടങ്ങി. ഒരു മാസത്തിനുള്ളില്‍ പേ വിഷബാധയേറ്റ് മൂന്ന് മരണം. 2021-ന് ശേഷം വാക്സിനെടുത്തിട്ടും 22 പേര്‍ പേവിഷബാധയേറ്റ് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഹോസ്റ്റ്: സുചിത സുഹാസിനി