podcast
details
.com
Print
Share
Look for any podcast host, guest or anyone
Search
Showing episodes and shows of
Abheesh Sasidharan
Shows
Techno Gypsie
Closed Body : an experiential art space | ft സുധീർ സി, നിർമ്മല നീമ, ജയാനന്ദൻ കെ.
കോവിഡ് കാലത്തെ ലോക്ഡൗൺ അടച്ചിരുപ്പിൽ വീടുകളിൽ, ഫ്ലാറ്റുകളിൽ, ഹോസ്റ്റലുകളിൽ, ഒറ്റമുറികളിൽ വീർപ്പുമുട്ടിയ 25 സ്ത്രീ-ട്രാൻസ്‌ജെൻഡർ അഭിനേതാക്കളുടെ ഫോട്ടോഗ്രാഫുകൾ കലാനുഭവമായി പരിണമിച്ച ഇടമാണ് പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ- ചെമ്പ്രയിലെ ക്ലോസിഡ് ബോഡി : ആൻ എക്സ്പീരിയൻഷ്യൽ ആർട് സ്പേസ്. 2022 ഡിസംബർ മാസം 24ന് തുടങ്ങി 2023 ജനുവരി 29 വരെ നീണ്ടുനിൽക്കുന്നു ക്ലോസ്ഡ് ബോഡി. ഈ കാലാനുഭവത്തിൻ്റെ തുടക്കക്കാരായ സുധീർ സി, നിർമ്മല നീമ, ജയാനന്ദൻ കെ എന്നിവർ ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. അടച്ചിരുന്ന കാലത്തെ അഭിനയ ശരീരങ്ങളെക്കുറിച്ച്, കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ ക്യാമറയുമായുള്ള യാത്രകളെക്കുറിച്ച്, ഫോട്ടോഗ്രാഫുകൾ ഒരു വീടിൻ്റെ പരിസരങ്ങളിൽ കാലാനുഭവങ്ങൾ സൃഷ്ട്ടിക്കുന്നതിനെക്കുറിച്ച്. ക്ലോസ്ഡ് ബോഡി ലോഗോ: അളക കാവല്ലൂർ [ കൂടുതൽ വിവരങ്ങൾ. ക്ലോസിഡ് ബോഡി : ആൻ എക്സ്പീരിയൻഷ്യൽ ആർട് സ്പേസ് https://www.facebook.com/profile.php?id=100088688402723 https://www.instagram.com/closed__body/ ] --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2023-01-18
28 min
Techno Gypsie
വിജയകുമാർ മേനോൻ : പ്രൊഫ. അജയകുമാർ | Tribute to Vijayakumar Menon : Prof. Ajaykumar
കലാ ചരിത്രകാരനും, നിരൂപകനും, എഴുത്തുകാരനും, നാടക വിവർത്തകനും, അദ്ധ്യാപകനുമായ വിജയകുമാർ മേനോൻ 2022 നവംബർ 1ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ആത്മാംശം നിറഞ്ഞ സാംസ്കാരിക ഇടപെടലുകൾ മലയാള ലാവണ്യ ബോധത്തിന്, കലാചരിത്രത്തിന് പുതു ഭാവുകത്വമാണ് നൽകിയത്. ഈ പോഡ്‌കാസ്റ്റിൽ വിജയകുമാർ മേനോന്റെ സുഹൃത്തും, കലാകാരനും, എഴുത്തുകാരനും, അദ്ധ്യാപകനും, തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ മുൻ പ്രിൻസിപ്പലും, കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പ്രൊഫ. അജയകുമാർ തന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നു. കവർ : പ്രജീഷ് എ ഡി ഫോട്ടോ: കാജൽ ദത്ത് ആർട്സ് ( പിൻകുറിപ്പ്: കലാ ചരിത്രത്തിന്റെ ബാലപാഠങ്ങൾ എനിക്ക് പകർന്നു നൽകിയ പ്രിയ അദ്ധ്യാപകനാണ് വിജയകുമാർ മേനോൻ. അദ്ദേഹത്തെ ഇവിടെ സ്നേഹപൂർവ്വം സ്മരിക്കുന്നു. : ടെക്നോ ജിപ്സി ) --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2022-11-06
08 min
Techno Gypsie
കലയും ബഹുജനവും | C J Thomas
പ്രസിദ്ധ നാടകകൃത്തും എഴുത്തുകാരനുമായ സി ജെ തോമസിൻ്റെ (1918-1960) ചരമദിനമാണ് ഇന്ന്. സി ജെയുടെ ധിക്കാരിയുടെ കാതൽ എന്ന കൃതിയിലെ 'കലയും ബഹുജനവും' എന്ന ലേഖനം ഇവിടെ വായിക്കുന്നു. Today is the death anniversary of Malayalam critic and playwright C J Thomas(1918-1960). Reading here an essay titled 'Kalayum Bahujanavum' from his book Dhikariyude Kathal. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2022-07-14
14 min
Techno Gypsie
great are the small things : Daya Bai
In this podcast, social activist Daya Bai shares her creative life as an artist, actor and poet. Daya Bai (Mercy Mathew) is a social activist, working in Madhya Pradesh and Kerala, India. She talks about her artistic practices which are different from the institutional art practices. Techno Gypsie proudly shares this episode which is a part of the series,‘ Project AAA’. Photo courtesy: Amal G Krishna --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2022-05-01
40 min
Techno Gypsie
അസാധ്യമായതിനെ സാധ്യമാക്കുന്നതാണ് അഭിനയം : ദാസൻ കോങ്ങാട് | A Podcast on Acting by Dasan Kongad, ft. K V Sajith Aliyar Ali and Sheeja.
എന്നിൽ നിന്നും അഭിനേതാവിലേക്കുള്ള ദൂരം എത്രയാണ്. എന്താണ് എനിക്ക് പെർഫോമൻസ്‍. എന്തുകൊണ്ടാണ് ഞാനിപ്പോഴും കൃഷിയെ ഇഷ്ടപ്പെടുന്നത്. നടനും കർഷകനുമായ ദാസൻ കോങ്ങാട് സംസാരിക്കുന്നു; അഭിനയത്തെക്കുറിച്ച് , പെർഫോമൻസിനെക്കുറിച്ച് , കൃഷിയെക്കുറിച്ച് ... കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ ദാസൻ കോങ്ങാട് എന്ന കെ ആർ ഹരിദാസ് പങ്കുവെക്കുന്നത് തന്റെ അഭിനയ മുഹൂർത്തങ്ങളാണ്. ഒപ്പം കെ വി സജിത്തും, അലിയാർ അലിയും, ഷീജയും ദാസൻ കോങ്ങാടിനെക്കുറിച്ചുള്ള വ്യത്യസ്ത അനുഭവങ്ങളും പങ്കുവെക്കുന്നു. In this podcast Dasan K R Haridas aka Kongad shares his thoughts and experience on acting, performance and farming. Dasan Kongad is a self taught actor and farmer who acted in several theatre and films. He received the best actor award from the Kerala Sangeetha Nataka Academy. K V Sajith, Aliyar Ali and Sheeja also talk about the interesting experiences with Dasan Kongad. Techno Gypsie proudly shares this episode which is a part of the series titled Project AAA. ടെക്‌നോ ജിപ്സി Photo courtesy: K V Sajith --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2022-03-04
1h 13
Techno Gypsie
നിധിയുടെ വർത്തമാനം | A Malayalam Podcast with Nidhi S Sasthri
എന്താണ് ചിൽഡ്രൺസ് തീയേറ്റർ ? മത്സര നാടകങ്ങളിൽ നിന്നും അപ്പ്ലൈഡ് ചിൽഡ്രൺസ് തീയേറ്റർ എങ്ങനെ മാറിനിൽക്കുന്നു? കുട്ടികളെ നമ്മൾ വ്യക്തികളായി കാണാത്തതെന്തുകൊണ്ടാണ് ? യുവ രംഗാവതരണ പ്രവർത്തക നിധി എസ് ശാസ്ത്രി കുട്ടികളുടെ രംഗാവതരണ വേദിയുടെ സാധ്യതകളെക്കുറിച്ച് ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. നിധിയുടെ രസകരമായ വർത്തമാനങ്ങൾ... In this podcast, young actor and children's theatre practitioner Nidhi S Sasthri shares her thoughts and critical views on children's theatre practices in India. Nidhi studied children's theatre from School of Drama, Thrissur and acting from National School of Drama,New Delhi. She has worked in TIE ( Theatre in Education) company, New Delhi for six years as an artist. Photo courtesy : Renjith Rangaraju --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2022-01-07
27 min
Techno Gypsie
സർക്കസിന്റെ വർത്തമാനം : ഷെറിത്തിന്റെയും ഷെനിലിന്റെയും | A Podcast on Circus with Sherith and Shenil
സർക്കസിന്റെ റിങ്ങിനു പുറകിൽ നടക്കുന്ന കസർത്തുകൾ നിങ്ങൾക്കറിയാമോ ? രസകരമായ തമ്പ് അനുഭവങ്ങൾ. ഞാണിൻമേൽ കളിപോലുള്ള ജീവിതങ്ങൾ. സർക്കസിനുണ്ടായ പരിണാമങ്ങൾ. സർക്കസിന്റെ നിലനില്പിനെക്കുറിച്ചുള്ള ആശങ്കകൾ. സാങ്കേതികതയുടെ ട്രപ്പീസിൽ കൈ വിട്ട് പറക്കുന്ന കലാകാരന്റെ അന്ധാളിപ്പുകൾ. നമ്മളറിയാത്ത ഒരുപാട് കാര്യങ്ങൾ. അതെ, യുവ സർക്കസ് സംരംഭകരും സഹോദരന്മാരുമായ ഷെറിത്തും ഷെനിലും ഈ എപ്പിസോഡിൽ സംസാരിക്കുന്നു. #സർക്കസിനൊപ്പം , ടെക്നോ ജിപ്സി പോഡ്കാസ്റ്റ്. What do you know about circus, scenes behind the rings of circus ? In this podcast young circus entrepreneurs Sherith and Shenil share the untold stories of circus. The brothers also discuss their concerns about the state of circus now. #withcircus , Techno Gypsie Podcast For contact: Sherith: https://www.facebook.com/sherith.othayoth Shenil: https://www.facebook.com/shenil.mottal. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2021-11-29
57 min
Techno Gypsie
വിനു ജോസഫിന്റെ വർത്തമാനം | A Malayalam Podcast with Vinu Joseph
നടൻ വിനു ജോസഫ് തന്റെ അഭിനയ സങ്കല്പങ്ങളെക്കുറിച്ചും, അഭിനയ രീതികളെക്കുറിച്ചും സംസാരിക്കുന്ന പോഡ്കാസ്റ്റ് . തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ, യു കെയിലെ ലണ്ടൺ ഇന്റർനാഷണൽ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് ( LISPA) എന്നിവടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയായ വിനു സമകാലിക അവതരണ മേഖലയിൽ സജീവമാണ്. അഭിനയ പരിശീലനം, പ്രയോഗം, ബഫൂൺ ക്ലൗൺ അഭിനയ രീതികൾ, പ്രചോദനം ചെയ്ത നടൻമാർ എന്നിവരെല്ലാം ഉൾകൊള്ളുന്ന വർത്തമാനം. In this podcast actor Vinu Joseph shares his thoughts and experience on acting, different types of its form and pedagogies. Vinu is an alumini of London International School of Performing Arts (LISPA) and Thrissur School of Drama and Fine Arts. Vinu also talks about bouffon acting, clowning, actors who inspired him and contemporary performance practices. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2021-10-30
28 min
Techno Gypsie
രാജീവ് വിജയൻ | A Tribute to Rajeev Vijayan
ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത്, ഒരുമിച്ചാണ് നാടകങ്ങളിൽ പങ്കാളിയായത്. അവൻ പോയി. സഹിക്കാനാവുന്നില്ല... യുവ നാടക സംവിധായകൻ, ഡിസൈനർ, സാങ്കേതിക സംവിധായകൻ, സാംസ്‌കാരിക സംഘാടകൻ, സിനിമാപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, സംരംഭകൻ, ഗവേഷകൻ, സ്‌നേഹിതൻ എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ച പ്രിയ സഹപാഠി രാജീവ് വിജയനെ ഈ പോഡ്‌കാസ്റ്റിൽ ഓർമ്മിക്കുന്നു. സ്‌നേഹപൂർവ്വം, അഭീഷ് ശശിധരൻ. This episode is a tribute to theatre director, designer, technical director, film practitioner, cultural coordinator, entrepreneur, researcher, a good friend of mine and batchmate, Rajeev Vijayan (1984- 2021). Thanks; Lyrics: Vijesh K V Singer: Anakha Song by: Theatre Beats Cover Art: Prajeesh A D Photo courtesy: O Ajith Kumar --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2021-08-23
19 min
Techno Gypsie
കലാപ്രവർത്തകർ എന്താണ് ചെയ്യുക ? | A Malayalam Podcast on Performing Artists
ആരും കേൾക്കാതെ അലറിയിട്ടുണ്ടോ? എന്തിനാണ് അങ്ങനെ അലറിയത് ? കലാപ്രവർത്തകർ ഇപ്പോൾ നിശബ്ദമായി അലറുന്നതെന്തിനാണ് ? കേൾക്കാം ഒരു കുഞ്ഞു പോഡ്കാസ്റ്റ്. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2021-08-09
04 min
Techno Gypsie
അഭിജ ശിവകലയുടെ വർത്തമാനം | A Malayalam Podcast with Abhija Sivakala
നടിയും, വിഷ്വൽ ആർട്ടിസ്റ്റും, നർത്തകിയുമായ അഭിജ ശിവകല മനസ്സ് തുറക്കുന്നു. അഭിജ തന്റെ തീയേറ്റർ, സിനിമ, നൃത്ത, കലാ ജീവിതത്തെക്കുറിച്ചും, പരിശീലനങ്ങളെക്കുറിച്ചും, സൗഹൃദങ്ങളെക്കുറിച്ചും, നിലപാടുകളെക്കുറിച്ചും ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. In this podcast actor, dancer and visual artist Abhija Sivakala shares her artistic journey.She discusses her politics, friendships, artistic practice and process in theatre, film and art world. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2021-07-09
56 min
Techno Gypsie
രംഗപാഠങ്ങൾ : ആർട്ടിസ്റ്റ് സുജാതൻ | A Malayalam Podcast with Artist Sujathan
മലയാളിയുടെ രംഗപടം കലാകാരൻ അനുഭവ പാഠങ്ങളുമായി ഹൃദയം തുറക്കുന്നു. ചിത്രരചനയും, ശില്പകലയും, വാസ്തുവിദ്യയും, രംഗപ്രയോഗങ്ങളും, പ്രകാശ വിന്യാസവും, നടന്റെ ശരീരവും, ധ്വനിപാഠങ്ങളും, കൈയൊതുക്കവും, സുസ്ഥിര സൗന്ദര്യവും, സർഗ്ഗാത്മകതയും, സാങ്കേതിക വിദ്യയും, നിലപാടുകളും ഒന്നിക്കുന്ന ആർട്ടിസ്റ്റ് സുജാതന്റെ രംഗപാഠങ്ങൾ. മലയാള നാടക/ദൃശ്യ ചരിത്രത്തിലേക്ക് കൂട്ടിച്ചേർക്കുവാൻ ഒരുപാട് വ്യക്തികളും കാര്യങ്ങളുമുണ്ടെന്ന് എന്നെ വീണ്ടും തിരിച്ചറിയിപ്പിച്ച ഈ സംഭാഷണം ഉറപ്പായും നിങ്ങൾക്കും ഇഷ്ടമാകും. Legendary Malayalam theatre designer Artist Sujathan shares his process of scenic design, aesthetics, thoughts and memories. He has been working with popular (commercial) and amateur theatre groups in kerala and abroad from 1967 onwards. His perspective oriented and portable scenic designs are the combination of fine arts, architecture, light, technology and performing bodies. Sujathan contributed to a popular visual language to Malayali's aesthetics.This podcast explores the unwritten history of Malayalam scenic design. Techno Gypsie proudly shares this episode which is a part of the series titled Project AAA. നന്ദി : സന്ദീപ് എസ് ബാബു --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2021-06-21
1h 59
Techno Gypsie
ശാന്തേട്ടൻ : പ്രദീപൻ പാമ്പിരിക്കുന്നിന്റെ വാക്കുകളിലൂടെ| A Tribute to A. Santha Kumar
നടനും, നാടകകൃത്തും, സംവിധായകനുമായ എ ശാന്തകുമാർ 2021 ജൂൺ മാസം 16ന് അന്തരിച്ചു. ശാന്തേട്ടന്റെ നാടക സംഭാവനകളെക്കുറിച്ച് സാംസ്‌കാരിക പ്രവർത്തകനും അക്കാദമിക്കുമായ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് എഴുതിയ ലേഖനത്തിലെ കുറച്ചുഭാഗം ഇവിടെ വായിക്കുന്നു. ശാന്തേട്ടനുള്ള ആദരാഞ്ജലിയാണ് ഈ പോഡ്കാസ്റ്റ് . Malayalam actor, playwright and director A. Santhakumar, passed away on 16 June 2021. This podcast is a tribute to our dearest Santhettan. നന്ദി : പ്രദീപൻ പാമ്പിരിക്കുന്നിന്റെ ലേഖനങ്ങൾ. കേരള സാഹിത്യ അക്കാദമി, തൃശൂർ,2020 --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2021-06-18
04 min
Techno Gypsie
മാണിട്ടർ ചരിതം | A Malayalam Podcast on the Word Monitor.
മാണിട്ടർ അഥവാ മോണിറ്റർ എന്ന ആശയത്തെ മുൻനിർത്തിയൊരു പോഡ്കാസ്റ്റ്. ഈ പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ earphones ഉപയോഗിക്കുമല്ലോ. കേൾക്കാം | പങ്കിടാം | പറയാം സ്നേഹപൂർവ്വം, ടെക്നോ ജിപ്സി --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2021-05-28
08 min
Techno Gypsie
സഞ്ചരിക്കാത്ത ജിപ്സികൾ | A Malayalam Podcast on Gypsies.
സഞ്ചാരമാണ് ജിപ്സികളുടെ ആത്മാവ്. ജിപ്സികളെക്കുറിച്ചുള്ള ഈ പോഡ്കാസ്റ്റ് കേട്ടാലും. ഈ പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ earphones ഉപയോഗിക്കുമല്ലോ കേൾക്കാം | പങ്കിടാം | പറയാം സ്നേഹപൂർവ്വം, ടെക്നോ ജിപ്സി --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2021-05-24
09 min
Techno Gypsie
രോഗം ഒരു കുറ്റമാണോ ? | A Malayalam Podcast.
കേരളത്തെ പിടിച്ചുകുലുക്കിയ "രോഗം ഒരു കുറ്റമാണോ ?" എന്ന ചോദ്യത്തെ മുൻനിർത്തി ഒരു പോഡ്കാസ്റ്റ്. ഈ പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ earphones ഉപയോഗിക്കുമല്ലോ കേൾക്കാം | പങ്കിടാം | പറയാം സ്നേഹപൂർവ്വം, ടെക്നോ ജിപ്സി --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2021-05-21
08 min
Techno Gypsie
എമിലിന്റെ വർത്തമാനം | A Malayalam Podcast with Emil Madhavi.
നടനും, സംവിധായകനും, എഴുത്തുകാരനുമായ എമിൽ മാധവി തന്റെ അഭിനയരീതികളെക്കുറിച്ച്, സംവിധാനരീതികളെക്കുറിച്ച് സർഗാത്മക യാത്രകളെക്കുറിച്ച് സംസാരിക്കുന്നു. കോഴിക്കോട് സ്വദേശിയായ എമിൽ ദേവഗിരി കോളേജിലെ പഠനത്തിന് ശേഷം തൃശൂർ സ്കൂൾ ഓഫ് ഡ്രാമ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ നിന്നും അഭിനയവും സംവിധാനവും പഠിച്ചു. മലയാള രംഗാവതരണവേദിയിൽ സജീവമായി ഇടപെടുന്ന എമിൽ കോഴിക്കോട് കേന്ദ്രീകരിച്ച് 'തീയേറ്റർ കമ്പനി' എന്ന സംഘത്തിന് രൂപം നൽകി . ഇമേജ് ബുക്ക്, മരണാനുകരണം, നോ ബ്ലഡ് ഇൻ മക്‌ബത്ത്, സമത്വവാദി, പാത്തുമ്മയുടെ ആട് എന്നിവയാണ് സംവിധാനം നിർവഹിച്ച പ്രധാന നാടകങ്ങൾ. നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. അപ്പകുഞ്ഞുങ്ങളുടെ ആകാശയാത്ര, വയിറ്റ് പേപ്പർ, കുമരു, അരങ്ങിലെ ഉടൽ കത്തുമ്പോൾ- ലോകത്തിനു തീ പിടിക്കുന്നു എന്നിവയാണ് പ്രസിദ്ധീകരിച്ച പ്രധാന കൃതികൾ. In this Malayalam episode, contemporary theatre artist Emil Madhavi shares his artistic process and theatre experiences. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2021-05-17
25 min
Techno Gypsie
Tribute to V Ramamurthy : Kumara Varma
This episode is a tribute to V Ramamurthy ( 1935- 2021) , the legendary theatre light designer and teacher. The tribute is done by his good friend, theatre director and academic Prof. Kumara Varma. More about V Ramamurthy : https://sangeetnatak.gov.in/sna/citation_popup.php?id=206&at=4 Thanks : Bio link from SNA New Delhi and photo from internet. NB: For better listening experience please use earphones. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2021-04-30
18 min
Techno Gypsie
ബാലേട്ടാ... | A tribute to P Balachandran.
സംവിധായകൻ, എഴുത്തുകാരൻ, നടൻ, അധ്യാപകൻ എന്നീ നിലകളിൽ സാംസ്കാരികരംഗത്ത് പ്രശസ്തനായ പി ബാലചന്ദ്രൻ എന്ന നമ്മുടെ ബാലേട്ടൻ. ഈ പോഡ്‌കാസ്റ്റിലൂടെ ബാലേട്ടനെ ഓർക്കുന്നു, ഒപ്പം ബാലേട്ടന്റെ ക്ലാസിന്റെ ഓഡിയോ രൂപവും. പാലാ തീയേറ്റർ ഹട്ട്, പൊൻകുന്നം ജനകീയ വായനശാല, പനമറ്റം ദേശീയവായനശാല, കിഴതടിയൂർ സർവീസ് സഹകരണബാങ്ക് എന്നീ സംഘങ്ങളുടെ നേതൃത്വത്തിൽ 2012 മുതൽ 2013 വരെ 'സംസ്കാരം ജനങ്ങളാൽ' എന്ന ഒരു വർഷം നീണ്ടുനിന്ന ദേശീയ ശില്പശാല കോട്ടയം ജില്ലയിലെ പൊൻകുന്നത്തും, പാലായിലും, പനമറ്റത്തും നടന്നു. പ്രൊഫ. എസ് രാമാനുജം മാസ്റ്റർ നേതൃത്വം കൊടുത്ത ആ ശില്പശാലയുടെ തുടക്കത്തിൽ, 2012 നവംബർ മാസം 29ന് ബാലേട്ടൻ 'നാടകവേദിയും രംഗാവതരണവേദിയും' എന്ന ക്ലാസ് നയിച്ചു. ബാലേട്ടൻ സംസാരിക്കുന്നു, 1967ലെ ശാസ്താംകോട്ട നാടക കളരിയെക്കുറിച്ച്... പ്രൊഫ. എസ് രാമാനുജം മാസ്റ്ററിനെക്കുറിച്ച്... പ്രൊഫ. ജി ശങ്കരപ്പിള്ള സാറിനെക്കുറിച്ച്... ജീവിതത്തെക്കുറിച്ച്... നാടകത്തെക്കുറിച്ച് ... സിനിമയെക്കുറിച്ച്... അഭിനയത്തെക്കുറിച്ച്... ഇടത്തെക്കുറിച്ച്... സമയത്തെക്കുറിച്ച്... പ്രേക്ഷകരെക്കുറിച്ച്... സൂചനയെക്കുറിച്ച്... വിസ്‌മൃതിയെക്കുറിച്ച്... രചിതപാഠത്തെക്കുറിച്ച്... രംഗപാഠത്തെക്കുറിച്ച്... ധ്വനിപാഠത്തെക്കുറിച്ച്... സിദ്ധാന്തങ്ങൾക്കപ്പുറം ജീവിതവുമായി ബന്ധപ്പെടേണ്ട കലയെക്കുറിച്ച്... പലതും ചെയ്യാതിരിക്കുന്നതിനെക്കുറിച്ച്... ജൈവീകതയെക്കുറിച്ച് ... ഗുരു അമ്മന്നൂർ മാധവ ചാക്യരെക്കുറിച്ച്... ആനന്ദത്തെക്കുറിച്ച്... കേൾക്കാം ബാലേട്ടന്റെ രസകരമായ നീണ്ട വർത്തമാനം നിറഞ്ഞ ഒരു പോഡ്കാസ്റ്റ്. ഓഡിയോ: തീയേറ്റർ ഹട്ട് ആർകൈവ്. Well-known Malayalam theatre and film director, writer, academic and actor P Balachandran (Balettan) passed away on 5th April 2021. This episodes is a tribute to Balettan. The episode contains the audio of his theatre class which was taken at Ponkunnam on 29th November 2012. Photo from internet --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2021-04-09
2h 06
Techno Gypsie
കെ. ജെ. ബേബിയുടെ നാടകയാത്രകൾ| A Podcast with K J Baby
ഒരു കലാകാരൻ എങ്ങനെയാണ് നാടകങ്ങൾക്ക് ജന്മം കൊടുക്കുന്നത് ? നമ്മെ ചേർത്തുപിടിച്ച് അനുഭവലോകത്തേക്ക് നയിക്കുന്ന രംഗ പ്രയോഗങ്ങളെന്തൊക്കെയാണ് ? പാട്ടും ആട്ടവും നിറഞ്ഞ ആദിമ ജനതയുടെ ദർശനങ്ങളും ചരിത്രവും രംഗഭാഷയായി മാറുന്നതെങ്ങനെയാണ്? അവതരണങ്ങളെ നിലനിർത്തുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? കർഷകനും നാടക പ്രവർത്തകനും എഴുത്തുകാരനും സാമൂഹിക-വിദ്യഭ്യാസ പ്രവർത്തകനുമായ കെ. ജെ. ബേബി സംസാരിക്കുന്നു. എഴുത്തിനെക്കുറിച്ച്, നാടകങ്ങളുടെ രൂപീകരണത്തെക്കുറിച്ച്, പഠനങ്ങളെക്കുറിച്ച്, പ്രയോഗങ്ങളെക്കുറിച്ച്, നാടക യാത്രകളെക്കുറിച്ച്. ടെക്നോ ജിപ്സിയുടെ Project AAA എന്ന സീരീസിന്റെ ഭാഗമാണ് ഈ ലക്കം. കേൾക്കാം, കെ. ജെ. ബേബിയുടെ പാട്ടും പറച്ചിലും നിറഞ്ഞ ഒരു പോഡ്കാസ്റ്റ്. പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ earphones ഉപയോഗിക്കുമല്ലോ. In this podcast writer, activist and theatre artist K J Baby shares his process of theatre making, research and travels. Techno Gypsie proudly shares this episode which is a part of the series titled Project AAA. Thanks : Rahul S (photo courtesy) --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2021-03-29
1h 43
Techno Gypsie
പ്രിയപ്പെട്ട ബൻസി കൗൾ... : കുമാരദാസ് റ്റി എന്‍. | Tribute to Bansi Kaul by Kumaradas T N.
ഇന്ത്യൻ തീയേറ്ററിൽ നവ ഭാവുകത്വത്തിനു രൂപം നൽകിയ സംവിധായകനും, ഡിസൈനറും, സംഘാടകനും, അദ്ധ്യാപകനുമായ പത്മശ്രീ ബൻസി കൗൾ 2020 ഫെബ്രുവരി 06ന് അന്തരിച്ചു. ഭോപ്പാലിലെ രംഗ് വിദൂഷക് എന്ന തന്റെ സംഘത്തിലൂടെ ജനപ്രിയ നാടോടി നാടകങ്ങളിൽ നിന്നും കോമാളി സങ്കല്പത്തിലുള്ള രംഗഭാഷയ്‌ക്ക് ബൻസി കൗൾ രൂപം നൽകി. കുഗ്രാമത്തിലും മഹാനഗരങ്ങളിലും ഒരേസമയം പ്രവർത്തിച്ചുകൊണ്ട് നാടകങ്ങൾക്കും സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും വേണ്ട രൂപകൽപനകൾ നടത്തി വിശാലമായ ജനകീയ രംഗവേദിയെ സജ്ജീവമാക്കി. ബെൻസി കൗളുമായുള്ള തന്റെ വൈകാരികമായ ബന്ധത്തെക്കുറിച്ചു അദ്ദേഹത്തിന്റെ വിദ്യാർത്ഥിയും, നടനും, സംവിധായകനും, ഡിസൈനറുമായ കുമാരദാസ് റ്റി എന്‍ സംസാരിക്കുന്നു. ബൻസി കൗളിനോടുള്ള ശ്രദ്ധാഞ്ജലിയാണ് ഈ പോഡ്കാസ്റ്റ്. Indian theatre director and designer Padma Shri Bansi Kaul passed away on 6th February 2021. His student, contemporary actor, director and designer Kumaradas T N remembers Shri Bansi Kaul. Thanks : Shalini Katithwas ( For the poem) --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2021-02-08
24 min
Techno Gypsie
രോഹിത് വെമുല : ആ ഫോട്ടോഗ്രാഫിനെക്കുറിച്ച് അതുൽ എം | Rohith Vemula: Athul M about the photograph.
രോഹിത് വെമുലയുടെ ആ ഫോട്ടോഗ്രാഫ് ആരാണ് എടുത്തത്? എപ്പോൾ, എവിടെ, എങ്ങനെ ആ ഫോട്ടോഗ്രാഫ് എടുത്തു? ആ ഫോട്ടോഗ്രാഫ് എടുത്ത അതുൽ ആദ്യമായി സംസാരിക്കുന്നു... പല മാധ്യമങ്ങളിലൂടെ ആ ഫോട്ടോയ്യ്ക്കു വന്ന രൂപ മാറ്റങ്ങളെക്കുറിച്ച്, ഓർമ്മകളും, സമരവും, മരണവും, മുറവിളികളും, നിശ്ശബ്ദതകളും നിറഞ്ഞ സർവകലാശാലയിലെ നിമിഷങ്ങളെ അതുൽ ഓർത്തെടുക്കുന്നു. ജാതി വിവേചനത്തിനെതിരെ പൊരുതിയ രോഹിത് വെമുലയെ ഈ പോഡ്കാസ്റ്റ് സ്മരിക്കുന്നു. Athul M took the photograph of Rohith Vemula which was shared widely. Athul shares his memories on Rohith Vemula and the photograph. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2021-01-18
08 min
Techno Gypsie
അലിയാർ അലിയുടെ വർത്തമാനം കൂടെ ഷാന്റോയും വിനോദും | A Malayalam Podcast with Aliyar Ali.
സമകാലിക രംഗാവതരണ, അവതരണ മേഖലയിലെ കലാകാരനാണ് അലിയാർ അലി. തൃശ്ശൂർ കേരള വർമ്മ, തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ, ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ, ലണ്ടനിലെ റാഡ എന്നിവടങ്ങളിൽ പഠിച്ചു. കായിക അവതരണ വേദിയിൽ ഗവേഷണം നടത്തി. ദേശീയവും അന്തർദേശീയവുമായ രംഗാവതരണങ്ങളിൽ പ്രവർത്തിച്ചു. പാലക്കാട് കേന്ദ്രികരിച്ചു രൂപം നൽകിയ അത്‌ലറ്റ് കായിക രംഗവേദിയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ആണ്. ഡിസൈൻ, സീനോഗ്രാഫി, സംഘാടനം, സംവിധാനം, പെർഫോമൻസ് എന്നീ മേഖലകളെക്കുറിച്ച് അലിയാർ സംസാരിക്കുന്നു. അലിയാർക്കൊപ്പം ആർട്ടിസ്റ്റ് ഷാന്റോയും നടൻ വിനോദും പങ്കുചേരുന്നു. In this Malayalam episode, contemporary theatre artist Aliyar Ali shares his artistic process and theatre experiences. He is joined by his co artist Shanto and actor Vinod. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2021-01-11
28 min
Techno Gypsie
വരുണിന്റെ വർത്തമാനം കൂടെ കൃഷ്ണ പ്രകാശും അരുണും | A Malayalam Podcast
സമകാലിക രംഗാവതരണ കലാകാരൻ വരുൺ മാധവൻ തന്റെ കലാ ജീവിതം, ചിന്തകൾ, സംവിധാന രീതികൾ, കോവിഡ് പ്രതിസന്ധി തുടങ്ങിയ കാര്യങ്ങൾ പങ്കുവയ്ക്കുന്നു. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ വരുൺ നാട്യശാസ്ത്രയിലെ നാടക പ്രവർത്തനങ്ങളിലൂടെ കലാരംഗത്തെത്തി. കഥകളി പഠിച്ചരങ്ങേറി. ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും, ബി എഡും നേടി. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിലെ തീയേറ്റർ ആർട്ട്സിൽ നിന്നും സംവിധാനത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഹൈദരാബാദിൽ കുട്ടികളുടെ നാടക അധ്യാപകനായിരുന്നു. ദേശീയവും അന്തർദ്ദേശിയവുമായ കലാകാരന്മാർക്കൊപ്പം പ്രവർത്തിച്ചു. കുറുക്കന്റെ കല്യാണം, ബാക്ക് ബെഞ്ച്,സൺ ഗ്ലാസ്, ചരിത്ര ഗാലറി എന്നിവയാണ് പ്രധാനപ്പെട്ട നാടകങ്ങൾ. ഇപ്പോൾ പാലക്കാട് ജില്ല കേന്ദ്രികരിച്ചു നാടക പ്രവർത്തനം നടത്തുന്നു. ഈ പോഡ്‌കാസ്റ്റിൽ വരുണിന്റെ സംഘത്തിലെ കലാകാരന്മാരായ കൃഷ്ണ പ്രകാശും അരുൺ ജയകൃഷ്ണനും കൂടെ ചേരുന്നു. In this Malayalam episode, contemporary theatre artist Varun Madhavan shares his thoughts on theatre, direction, collaboration, text and performance, Pandemic and artistic life. He is joined by his co artists Arun and Krishna Prakash. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2020-12-21
15 min
Techno Gypsie
#DilliChallo | #StandWithFarmers
ഡൽഹിയിൽ നീതിക്കു വേണ്ടി, ജീവിക്കാൻ വേണ്ടി കർഷകരുടെ സമരം നടക്കുകയാണ്. ടെക്നോ ജിപ്സി ഈ പോഡ്‌കാസ്റ്റിലൂടെ ദൽഹി ചലോ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. കർഷകനും, നാടൻപാട്ട് കലാകാരനും, സാമൂഹിക പ്രവർത്തകനുമായ തങ്കച്ചൻ കല്ലറക്കൊപ്പം , കുട്ടനാട് കർഷക- മത്സ്യ- പരിസ്ഥി കൂട്ടായ്മ സമിതിയും ചേർന്ന് ഡൽഹിയിൽ സമരം ചെയുന്ന കർഷകർക്കായി ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പാട്ട് പാടുന്നു. കുറിപ്പ് : പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ earphones ഉപയോഗിക്കുമല്ലോ. This is an episode in solidarity to the farmers’ strike in New Delhi. In this episode farmers , fishermen and ecological collective from Kuttanadu, Kerala with Thankachan Kallara are expressing their solidarity with a song. NB: For better listening experience please use earphones. #DilliChalo | #StandWithFarmers --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2020-12-07
05 min
Techno Gypsie
| സുരഭിയുടെ വർത്തമാനം, കൂടെ സക്കറിയയും | A Malayalam Podcast |
സമകാലിക രംഗാവതരണ കലാകാരി സുരഭി എം എസ് വർത്തമാനത്തിൽ പങ്കെടുക്കുന്നു. സുരഭിക്കൊപ്പമുള്ള ഈ പോഡ്‌കാസ്റ്റിൽ നാടക പ്രവർത്തകൻ സക്കറിയ സി പങ്കുചേരുന്നു. അഭിനേത്രി, രചയിതാവ്, സംവിധായിക, അക്കാദമിക്ക് എന്ന രീതികളിലെല്ലാം സുരഭി രംഗാവതരണമേഖലയിൽ ഇടപെടുന്നു. പൊന്നാനിയിലെ ഗ്രാമീണ നാടകവേദിയിലൂടെ അമേറ്റർ നാടക രംഗത്തെക്ക് സുരഭി പ്രവേശിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്നും രംഗാവതരണത്തിൽ ബിരുദാനന്തര ബിരുദം, കോട്ടയം എം ജി യൂണിവേഴ്സിറ്റിയിൽനിന്നും എംഫിൽ, തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പി എച്ച് ഡി എന്നിവ പൂർത്തിയാക്കി. സുരഭിയുടെ ഒറ്റയാൾ നാടകങ്ങൾ പുതു സമീപനങ്ങൾ നിറഞ്ഞവയാണ്. പൊന്നാനി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'CLAY Play House' എന്ന നാടക സംഘത്തിന്റെ മുഖ്യ സംഘാടകയായ സുരഭി ഘോര രാക്ഷസം എന്ന ഒറ്റയാൾ നാടകമാണ് ഇപ്പോൾ ചെയ്തുവരുന്നത്. ടെക്നോ ജിപ്സി പോഡ്‌കാസ്റ്റിന്റെ പ്രാദേശിക ഭാഷയിലുള്ള പരമ്പരയുടെ ഭാഗമാണ് ഈ ലക്കം . കുറിപ്പ് : പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ earphones ഉപയോഗിക്കുമല്ലോ. In this Malayalam episode, contemporary theatre artist Surabhi M S shares her theatre experiences and artistic process. She is joined by her co artist Zakariya C. NB: For better listening experience please use earphones. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2020-11-16
19 min
Techno Gypsie
കണ്ണനുണ്ണിയുടെ വർത്തമാനം, കൂടെ അരവിന്ദും അതുലും. | A Malayalam Podcast.|
സമകാലിക രംഗാവതരണ കലാകാരനായ കണ്ണനുണ്ണിയുടെ വർത്തമാനം. നിലവിലുള്ള നാടക/രംഗാവതരണ/അവതരണ രീതികളിൽ നിന്നും മാറിനിന്ന് പുതു അവതരണരീതികളും ലാവണ്യബോധവും അന്വേഷിക്കുന്ന നിരവധി സമകാലിക കലാകാരൻമാർ കേരളത്തിലുണ്ട്. അത്തരത്തിലുള്ള കലാകാരന്മാരുടെ അവതരണ രീതികളെയും കാഴ്ചപ്പാടുകളെയും ടെക്നോ ജിപ്സിയുടെ വർത്തമാനം പരമ്പര പങ്കുവയ്ക്കുവാൻ ശ്രമിക്കുന്നു. അവർ മുന്നോട്ടുവയ്ക്കുന്ന അവതരണ സങ്കൽപ്പങ്ങൾ എന്താണ് ? അവരുടെ സർഗാത്മക അവതരണ പ്രയോഗങ്ങളെങ്ങനെയാണ് ? തിരുവനന്തപുരം സ്വദേശിയായ കണ്ണൻ, തിരുവനന്തപുരം അഭിനയ, തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ, ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എന്നിവടങ്ങളിൽനിന്നും പഠനം പൂർത്തിയാക്കി. ദേശീയവും അന്തർദേശീയവുമായ രംഗാവതരണ സംഘങ്ങൾക്കൊപ്പം പ്രവർത്തിച്ചു. 2017-ൽ കണ്ണനും സുഹൃത്തുക്കളും ചേർന്നു തിരുവനന്തപുരത്തു 'എലിഫന്റ് തീയേറ്റർ സൊസൈറ്റി' തുടങ്ങി. കണ്ണനുണ്ണിക്കൊപ്പം നടന്മാരും ബാർസിലോണയിലെ മൂവോ- ഫിസിക്കൽ തീയേറ്റർ ആൻഡ് കോർപ്പോറിയൽ മൈമി ലെ (Moveo - Physical theatre and corporeal mime, Barcelona) വിദ്യാർത്ഥികളുമായ അരവിന്ദ് ടി എം, അതുൽ വിജയകുമാർ എന്നിവരും ഈ പോഡ്‌കാസ്റ്റിൽ ചേരുന്നു. Contemporary theatre artist Kannanunni shares his thoughts on theatre and its aesthetics, performance making process and struggles in his creative process. Kannanunni started his theatre practices with Trivandrum based theatre called Abhinaya, then Thrissur School of Drama and New Delhi National School of Drama. He also worked nationally and internationally. Kannan along with friends started a theatre group in Trivandrum called ‘Elephant Theatre Society’ in 2017. Kannanunni’s collaborators and actors Aravind TM and Athul Vijayakumar are also joining in this podcast. Both are currently studying at MOVEO - Centro de teatro físico y mimo corporal dramático, Barcelona. In this vernacular series titled Varthamanam, Techno Gypsie Podcast tries to explore the vision and new ways of performance practices of these artists which are not discussed in the public domain widely. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2020-11-02
29 min
Techno Gypsie
വിജേഷിന്റെ വർത്തമാനം: Part -2. | A Malayalam Podcast.|
വിജേഷിന്റെ വർത്തമാനത്തിന്റെ രണ്ടാം ഭാഗത്തിൽ, അഭിനയ പരിശീലനം, CART ശില്പശാല, രംഗാവതരണ വേദിയെ കോവിഡ്-19 എങ്ങനെ ബാധിക്കുന്നു, പുതിയ കലാ പ്രവർത്തനം തുടങ്ങിയവ വിജേഷ് പങ്കുവയ്ക്കുന്നു. സമകാലിക രംഗാവതരണ കലാകാരനും, കവിയായ പാട്ടുകാരനും, അഭിനയ പരിശീലകനും, കുട്ടികളുടെ കൂട്ടുകാരനുമാണ് വിജേഷ് കെ വി എന്ന വിജേഷേട്ടൻ. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം, ജനങ്ങളുമായി അടുത്തിടപെടുന്ന, നിരന്തരം കലാമേഖലയിൽ സജീവമായി ഇടപെടുന്ന കലാകാരനാണ് വിജേഷ്. കോവിഡ്-19ന്റെ കാലത്ത് വിജേഷ് നടത്തുന്ന വർത്തമാനമാണ് ഈ പോഡ്കാസ്റ്റ്. In part- 2 of this episode, Vijesh K V shares his thoughts and experience in theatre. He talks about acting training methods, CART workshop, how theatre activities were affected during Covid- 19 and his future work plans. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2020-10-19
23 min
Techno Gypsie
വിജേഷിന്റെ വർത്തമാനം: Part -1. | A Malayalam Podcast.|
വിജേഷിന്, പാട്ട് ഊർജ്ജമാണ് പാട്ട് മാധ്യമമാണ് പാട്ട് തീയേറ്ററാണ് വിജേഷിന്റെ വർത്തമാനമാണ് ഈ പോഡ്കാസ്റ്റ്. വർത്തമാനത്തിന്റെ ഒന്നാം ഭാഗത്തിൽ വിജേഷ് എങ്ങനെയാണു തന്റെ പാട്ടുകളുടെ തുടക്കം, സൗന്ദര്യ സങ്കല്പങ്ങൾ, ബോധന പ്രക്രിയകൾ, നാടക യാത്രകൾ, ക്യാമ്പസ്സ് തിയേറ്റർ അനുഭവങ്ങൾ എന്നിവ പങ്കുവയ്ക്കുന്നു. സമകാലിക രംഗാവതരണ കലാകാരനും, കവിയായ പാട്ടുകാരനും, അഭിനയ പരിശീലകനും, കൂട്ടുകാരനുമാണ് വിജേഷ് കെ വി എന്ന വിജേഷേട്ടൻ. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം, ജനങ്ങളുമായി അടുത്തിടപെടുന്ന, നിരന്തരം കലാമേഖലയിൽ സജീവമായി ഇടപെടുന്ന കലാകാരനാണ് വിജേഷ്. വിജേഷിന്റെ പാട്ടും പറച്ചിലും നിറഞ്ഞ വർത്തമാനം. In part- 1 of this episode , Malayalam theatre artist Vijesh K V shares his thoughts and experience in theatre . He talks about his songs , campus theatre and his journey as an artist. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2020-10-12
29 min
Techno Gypsie
വർത്തമാനം (VARTHAMANAM). | A Malayalam Podcast.|
ടെക്നോ ജിപ്സി പോഡ്‌കാസ്റ്റിന്റെ പ്രാദേശിക ഭാഷയിലുള്ള പുതിയ പരമ്പര 'വർത്തമാനം'. This is a Malayalam trailer episode of the new series titled 'Varthamanam' a vernacular series on performance. നന്ദി : സി. അയ്യപ്പന്റെ കഥകൾ സമ്പൂർണ്ണം, ആമിബുക്സ്, കോഴിക്കോട്, കേരളം. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2020-10-03
03 min
Techno Gypsie
Theatre is an art of civil disobedience: Ramachandran Mokeri.
In this performative episode, eminent theatre activist, academic, director and actor Ramachandran Mokeri shares his radical thoughts on theatre and society. As an activist in theatre, Mokeri has been working with indigenous people, untouchables , prisoners and marginalised people for their civil rights. Mokeri performed and published numerous works like Thendi koothu , St. Mockery etc... Through his diverse activities in theatre, performance and film, he has been questioning the conventional aesthetics and institutional practices. Ramachandran Mokeri has worked in different universities in India. Techno Gypsie proudly shares this performative episode which is a...
2020-09-18
53 min
Techno Gypsie
Tribute to Ebrahim Alkazi Part: Four, by Neelam Mansingh Chowdhry.
Ebrahim Alkazi, the well-known Indian theatre director, pedagogue and artist passed away on 4th August 2020. This series of episodes are a tribute to Ebrahim Alkazi . In this fourth episode eminent theatre director Neelam Mansingh Chowdhry will talk about Ebrahim Alkazi. Neelam Mansingh Chowdhry studied at National School of Drama, New Delhi during Alkazi’s tenure. She worked as a faculty at Punjab University and other universities in India and abroad . Through this series I try to explore the untold artistic practices, pedagogical methodologies and cultural interventions of Ebrahim Alkazi from his fellow artists and students....
2020-08-29
21 min
Techno Gypsie
Tribute to Ebrahim Alkazi: Part Three, by Uttara Baokar.
Ebrahim Alkazi, the well-known Indian theatre director, pedagogue and artist passed away on 4th August 2020. This series of episodes are a tribute to Ebrahim Alkazi . In this third episode eminent actress in theatre and film Uttara Baokar will talk about Ebrahim Alkazi. Uttara Baokar studied at National School of Drama, New Delhi during Alkazi’s tenure. She also worked as an artist at National School of Drama repertory company . Through this series I try to explore the untold artistic practices, pedagogical methodologies and cultural interventions of Ebrahim Alkazi from his fellow artists and students. ...
2020-08-16
19 min
Techno Gypsie
Tribute to Ebrahim Alkazi: Part Two, by Jyoti Subhash.
Ebrahim Alkazi, the well-known Indian theatre director, pedagogue and artist passed away on 4th August 2020. This series of episodes are a tribute to Ebrahim Alkazi . In this second episode eminent actress in theatre,television and film Jyoti Subhash will talk about Ebrahim Alkazi. Jyoti Subhash studied at National School of Drama, New Delhi during Alkazi’s tenure. Through this series I try to explore the untold artistic practices, pedagogical methodologies and cultural interventions of Ebrahim Alkazi from his fellow artists and students. --- Send in a voice message: https://podcasters.spotify.com/pod/show/tec...
2020-08-14
10 min
Techno Gypsie
Tribute to Ebrahim Alkazi : Part One, by R. Raju.
Ebrahim Alkazi, the well-known Indian theatre director, pedagogue and artist passed away on 4th August 2020. This series of episodes are a tribute to Ebrahim Alkazi. The first episode is a discussion with R. Raju, who studied at National School of Drama, New Delhi, during Alkazi’s tenure. R .Raju is a theatre director, pedagogue and designer. He worked as a faculty at School of Drama Thrissur, Tamil University ,Thanjavur, Pondicherry Central University and other universities . Through this series I try to explore the untold artistic practices, pedagogical methodologies and cultural interventions of Ebrahim Alkazi from his...
2020-08-08
38 min
Techno Gypsie
Direction is a collaborative work : Kumara Varma
Kumara Varma shares his thoughts on drama and direction, his creative process and moments with Ebrahim Alkazi. Kumara Varma is an Indian theatre director and pedagogue. He has worked nationally and internationally. One of the legendary figures who made significant contributions in developing the visual language of theatre direction and structure in Kerala. He has taught in universities in India and abroad. It is a part of my on-going work titled ‘Project- AAA’ which is an audio archive of eminent personalities from the field of performance. --- Send in a voice message: https://podcasters.spot...
2020-07-25
31 min
Techno Gypsie
Different bodies on stage : A. Mangai
A. Mangai shares her thoughts on activism, artistic and academic practices. A. Mangai ( Padma Venkataraman) is an Indian theatre actor , director and writer . She is also an academic and a feminist activist from Tamil Nadu. She has published articles, books and taught in universities in India and abroad. It is a part of my on-going work titled ‘Project- AAA’ which is an audio archive of eminent personalities from the field of performance. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2020-07-11
22 min
Techno Gypsie
Why do I act ? : Adil Hussain
Adil Hussain is sharing his acting process, philosophy and vision. Adil Hussain is an Indian actor who has worked in film and theatre nationally and internationally. He has taught in theatre and film schools and universities in India and abroad. It is a part of my on going work titled ‘Project- AAA, which is an audio archive of eminent personalities from the field of performance. They are sharing their philosophy, process and vision to the young generation. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2020-06-27
19 min
Techno Gypsie
Theatre is a hybrid form: Anuradha Kapur.
Anuradha Kapur shares her thoughts on artistic and academic practices. Anuradha Kapur is a director, writer and pedagogue. Her theatre works have been performed nationally and internationally, and she has taught in various theatre departments and universities in India and abroad. It is a part of my on going work titled ‘Project- AAA, which is an audio archive of eminent personalities from the field of performance. They are sharing their philosophy, process and vision to the young generation. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2020-06-20
14 min
Techno Gypsie
Performance is an on-going process: Phillip Zarrilli.
Phillip Zarrilli worked internationally as a director, actor, academic and trained actors/dancers using psychophysical processes through Asian martial/meditation arts. This episode is a tribute to Phillip Zarrilli. It is a part of my on- going work titled ‘Project- AAA’, an audio archive of eminent personalities from the field of performance. They are sharing their philosophy, process and vision to the young generation. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2020-06-13
16 min
Techno Gypsie
Project AAA
This is about the upcoming season titled ‘Project- AAA’ which is an audio archive of eminent personalities from the field of performance. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2020-06-12
01 min
Techno Gypsie
Techno Gypsie
The trailer will give an idea about this podcast. --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
2020-06-05
00 min