podcast
details
.com
Print
Share
Look for any podcast host, guest or anyone
Search
Showing episodes and shows of
Shibili Hameed
Shows
Poetry Of Love
Hridaya Sagarathil | ഹൃദയ സാഗരത്തിൽ |Malayalam Poem | Mubeena Nila | Shibili Hameed | Malayalam Kavitha | Nutshell Sound Factory
Hridaya Sagarathil ഹൃദയ സാഗരത്തിൽ മലയാളം കവിത Nutshell Sound Factory Lafz - Mubeena Nila Voice - Shibili Hameed ഹൃദയ സാഗരത്തിൽ, നിലക്കാത്ത സ്മരണ വീചികളിൽ, സംഗീതമായ് അലിഞ്ഞു ചേർന്ന പ്രണയ സാന്നിധ്യം, നീ.... നീയെനിക്കായ് സദാ വീണ മീട്ടുമ്പോൾ, ഞാൻ എങ്ങനെയാണ് നാഥാ നൃത്തം ചെയ്യാതിരിക്കുന്നത്..... മുബീന നിള
2022-06-22
00 min
Poetry Of Love
Ninne vayikumpozhellam | നിന്നെ വായിക്കുമ്പോഴെല്ലാം | Malayalam Poem | Raseena KP | Shibili Hameed | Nutshell Sound Factory
Malayalam Poem : Ninne vayikkumpzhellam മലയാളം കവിത : നിന്നെ വായിക്കുമ്പോഴെല്ലാം Lafz : Raseena KP Voice : Shibili Hameed ------------------------- നിന്നെ വായിക്കുമ്പോഴെല്ലാം ഒരു ദേശാടനപ്പക്ഷിയുടെ വിരഹമൗനം അക്ഷരങ്ങൾക്കിടയിൽ ഒളിക്കുകയും ആകാശക്കീറുകൾക്കിടയിലൂടെ ഊർന്നു വീഴുന്ന നക്ഷത്രങ്ങൾ വായന തടസപ്പെടുത്തുകയും ചെയ്യും നിന്നെ എഴുതുമ്പോഴെല്ലാം തോർന്നു തീരാത്തൊരു വേനലിൽ വിള്ളൽ പ്രത്യക്ഷപ്പെടുകയും ആരുമറിയാത്തൊരു നദി അതിലൂടെ ഒഴുകിപ്പരക്കുകയും ചെയ്യും നിന്നെ വരയ്ക്കുമ്പോഴെല്ലാം രണ്ട് കരകൾക്കിടയിൽ വീർപ്പു മുട്ടുന്ന തിരകൾക്ക് നിറം പോരാതെ വരികയും പടിക്കലോളം വന്നു പെയ്യാതെ തിരിച്ചു പോയ മഴമേഘങ്ങൾക്ക് കറുപ്പ് കൂടുകയും ചെയ്യും അതിനാൽ ഞാനിപ്പോൾ വായിക്കാറില്ല എഴുതാറില്ല ഹൃദയമുറിവുകൾ തുന്നിക്കൂട്ടി ചിത്രം വരച്ചതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് പതിവ്. റസീന കെ. പി
2022-06-22
01 min
Poetry Of Love
Vaashiyude | വാശിയുടെ | Shani Mehrish | Shibili Hameed | Malayalam poem | Nutshell Sound Factory
Vaashiyude വാശിയുടെ ആഴങ്ങളിലേക്ക് Lafz - Shani Mehrish Rendition - Shibili Hameed Nutshell Sound Factory വാശിയുടെ ആഴങ്ങളിലേക്ക് കൊളുത്തി വലിക്കുന്ന സൗഹൃദത്തിന്റെ ചില നേരമ്പോക്കുകളുണ്ട് . കൊളുത്തുന്നവനും വലിക്കുന്നവനുമറിയാം അതങ്ങേയറ്റം വേദനാജനകമെന്ന് .. എന്നിട്ടും ഏതോ ഒരു വാശിക്ക് വിട്ടുകൊടുത്തു തിരിഞ്ഞു നടക്കുന്ന സൗഹൃദങ്ങളെത്രയാണ് നമുക്കിടയിൽ ..
2022-06-17
00 min
Poetry Of Love
Kanisakkaranaanu | കണിശക്കാരനാണ് | Noora | Shibili Hameed | Malayalam poem Kudissika | Nutshell Sound Factory
Malayalam poem KudissikaLafz : NooraVoice : Shibili HameedNutshell Sound Factoryകണിശക്കാരനാണ്, തനിച്ചു മടങ്ങിയപ്പോൾ എല്ലാം കണക്ക് തീർത്തു തന്നിരുന്നു സ്ത്രീധന തുക ,പണയം വെച്ച മാല അനിയത്തിക്ക് കൊടുത്ത വള, ഒക്കെ.., പക്ഷേ, വേദനിക്കുന്ന നെറ്റിയിൽ മുത്തം കൊടുത്തതിന്റെ, പ്രാണനൂറ്റി വേവിച്ച ചോറ് വിളമ്പിയതിന്റെ, വഴിക്കണ്ണുമായ് കാത്തിരുന്നതിന്റെ, പനികിടക്കയ്ക്കരികിൽ കാതോർത്തുറങ്ങാതിരുന്നതിന്റെ, മെയ്യും മനസ്സും, ഓരോ അണുവും, അറിഞ്ഞു നൽകിയതിന്റെ, അവന്നു കണക്കുതീർക്കാനാകാത്ത കുടിശ്ശികയാണെനിക്കിഷ്ട്ടം . കാരണം, എന്നെന്നേക്കും അവനെന്റെ കടക്കാരനാണല്ലോ . നൂറ
2022-06-17
01 min
Poetry Of Love
Kadhakal nashtapetta balyam |കഥകൾ നഷ്ടപ്പെട്ട ബാല്യം | Story-Saheela Nalakath | Voice-Shibili Hameed | Malayalam Story |
കാലങ്ങൾക്കപ്പുറത്തൊരു കുഞ്ഞു ബാല്യത്തിന് കഥകൾ പറയാൻ കൊതിയായി. നാട്ടു മാവിന്റെ മണവും, മാമ്പൂക്കളുടെ സുഗന്ധവുമുള്ള കഥകൾ കേൾക്കാനായി വയൽ വരമ്പിലെ മാങ്ങാറിപ്പുല്ലുകളും തോട്ടു വക്കത്തെ കൈതോലക്കാടുകളും മൗനം പൂണ്ടു കാത്തിരിപ്പായി. മഞ്ഞക്കുഞ്ഞിപ്പൂക്കൾ തലയിലേന്തിയ മുക്കുറ്റിച്ചെടികളും പാതയോരത്തെമ്പാടും വളർന്നു പന്തലിച്ച കുറുന്തോട്ടിക്കാടുകളും കാതുകൾ കൂർപ്പിച്ചിരിപ്പായി. മല്ലികപ്പൂക്കളുടെ നറുമണവും ഇലഞ്ഞിപ്പൂക്കളുടെ കടും മണവും കൊണ്ടൊരു ഇളം കാറ്റ് വന്ന് അവിടമൊക്കെ ചുറ്റിപ്പറ്റി നിൽപ്പായി. കറുത്ത കുഞ്ഞിക്കണ്ണുമായൊരു ചുവന്ന കുന്നിമണിയാവട്ടെ നിലം പറ്റി കാത്ത് കിടപ്പായി. ഉച്ചക്കാറ്റിൽ സംഗീതം പൊഴിക്കുന്ന മുളങ്കാടിനുള്ളിലെ കുളക്കോഴികളും പതിഞ്ഞ കാലടി ശബ്ദങ്ങളുമായി അക്ഷമയോടെ ഉലാത്തിത്തുടങ്ങി. ഇലത്തുമ്പിനുള്ളിൽ കറുത്ത വിത്തുമണികൾ ഒളിപ്പിച്ച് വെച്ച അസർമുല്ലപ്പൂവുകൾ വിരിയാൻ മറന്ന് വിസ്മയം പൂണ്ടു നിൽപ്പായി. ഇടക്കെപ്പോഴോ കേറി വന്ന കൗമാരസ്വപ്നങ്ങൾ ബാല്യത്തോട് കൂട്ടുകൂടാൻ നോക്കിയതും, പൊടുന്നനെയെന്നോണം കാലവും മാറി! കഥയും മാറി! പാതിവഴിയിൽ യാത്ര മതിയാക്കേണ്ടി വന്ന ബാല്യമാകട്ടെ മുഴുമിപ്പിക്കാൻ കഴിയാത്ത സ്വപ്നങ്ങളുടെ കാവൽക്കാരിയായി മാറി.വൈകാതൊരു നാൾകഥകളുടെ ഭാണ്ഡക്കെട്ടുകൾ ഉപേക്ഷിച്ച ബാല്യം കൗമാര സ്വപ്നങ്ങളുടെ ചിറകിലേറിപെയ്യാനൊരുങ്ങുന്ന മേഘങ്ങൾക്കു മുകളിലൂടെ...സങ്കടങ്ങളുടെ നീലാകാശങ്ങളും താണ്ടി..ഏഴാം കടലിനക്കരെക്ക് പറന്നു പറന്നങ്ങു പോയി.സഹീല നാലകത്ത്
2022-06-06
02 min
Poetry Of Love
Bandhangal | ബന്ധങ്ങൾ | Sufaira Ali | Shibili Hameed | Nutshell Sound Factory | Malayalam Lafz
ബന്ധങ്ങൾ Lafz - Sufaira Ali Voice - Shibili Hameed Nutshell Sound Factory ചില ബന്ധങ്ങൾ കായ്ഫലം നൽകാത്ത വൃക്ഷങ്ങളെ പോലെയാണ്. നമ്മിൽ വേരുകളാഴ്ത്തി നമുക്ക് ചുറ്റും പടർന്ന് പന്തലിക്കും. ഒരുപാട് പ്രതീക്ഷകളോടെ നാമെന്നും കാത്തിരിക്കും, മാധുര്യമൂറുന്നൊരു ഫലത്തിനായ്.... പക്ഷേ...., ഓരോ ഋതുക്കളിലും അവ മോഹിപ്പിച്ച്, ഇലകൾ പൊഴിച്ച്, നിരാശയുടെ പടുകുഴിയിലേക്ക് നമ്മെ തള്ളിയിടും... നാം കൊടുക്കുന്ന വെള്ളവും വളവും വലിച്ചെടുത്ത് നമ്മിലെ തിളക്കം കെടുത്തും.. അപ്പോഴേക്കും വെട്ടിമാറ്റാൻ കഴിയാത്തത്രയും ആഴത്തിൽ വേരുകൾ നമ്മിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ടാവും... കായ്കനികളില്ലെങ്കിലും, തണലെങ്കിലും കിട്ടിയാൽ മതിയെന്ന ചിന്തയിൽ നാമതിനെ വീണ്ടും സ്നേഹിച്ചു പരിപാലിക്കും ... മഴയും വേനലും വന്നു പോയതറിയാതെ , നാം കാത്തിരിപ്പ് തുടർന്നു കൊണ്ടേയിരിക്കും........ സുഫൈറ അലി 
2022-05-29
01 min
Poetry Of Love
Ere kalangalkk shesham | ഏറെക്കാലങ്ങൾക്ക് ശേഷം | Fathah Mullurkara | Shibili Hameed | Nutshell sound Factory
ഏറെക്കാലങ്ങൾക്ക് ശേഷം Lafz - Fathah Mullurkara Voice - Shibili Hameed ഏറെക്കാലങ്ങൾക്ക് ശേഷം പഴയൊരു ആൽബം തുറക്കുകയെന്നാൽ.... മറവിയുടെ മേൽ പരപ്പിൽ നിന്ന് ഓർമകളുടെ ചുഴികളിലേക്ക് ആണ്ട് പോവുക എന്നതാണ്. എത്ര വിളിച്ചിട്ടും തിരികെ വരാത്ത അനുഭവങ്ങളുടെ വറ്റിപ്പോയ അത്തറ് കുപ്പി തുറന്ന് മണക്കുക എന്നതാണ്. നടന്ന് തീർത്ത ഒറ്റയടിപ്പാതകളിൽ നിന്ന് കളഞ്ഞ് പോയ സന്തോഷങ്ങളെ ഖനനം ചെയ്യുക എന്നതാണ്. ഉറ്റവരെല്ലാം മരിച്ചു തീർന്നൊരിടത്തേക്ക്, ഒറ്റയ്ക്കൊരാൾ പുനർജനിക്കുക എന്നതാണ്. ഫത്താഹ് മുള്ളൂർക്കര
2022-05-28
00 min
Poetry Of Love
Naalu neelunnathinoth | നാള് നീളുന്നതിനൊത്ത് | Najma Pearl | Shibili Hameed | Nutshell Sound Factory Kondotty
നാള് നീളുന്നതിനൊത്ത് Lafz - Najma Pearl Rendition - Shibili Hameed നാള് നീളുന്നതിനൊത്ത് മൗനമുറച്ച് ഹൃദയങ്ങൾ ശിലകളെക്കാൾ കടുപ്പമുള്ളതാകും. വാചാലമായിരുന്നോരോ നിമിഷങ്ങളും വാക്കൊഴിഞ്ഞ് നോവ് മൂടി കരുവാളിച്ച്പോകും. ഹൃദയങ്ങൾ, പരസ്പരം പങ്കിടാതെ ശ്വാസംമുട്ടി മരണമടഞ്ഞ കിസ്സകളുടെ ഖബറിടമായിമാറും. പെയ്തൊഴിയാത്ത പരിഭവമേഘങ്ങൾ ഏത് നേരത്തും സംഹാരശേഷിയുള്ള പ്രളയത്തെ പെയ്ത് കൂട്ടും. ഏത് കടുപ്പവും ആർദ്രമാക്കേണ്ടിയിരുന്ന ആലിംഗനം കൊതിച്ച ദേഹങ്ങൾ ഗതിതെറ്റിയ മരുഭൂയാത്രക്കാരനെ പോലെ മനോനിലതെറ്റി തകർന്ന്പോകും. ചുണ്ടിലൂടെ പകർന്നു കത്തിപ്പിടിക്കാൻ തെളിഞ്ഞു നിന്ന പ്രണയസ്പുലിംഗങ്ങൾ ഈ ദുനിയാവ് തന്നെ കത്തിച്ചുകളയും. അങ്ങനെ ഞാനും നീയും ചേർന്ന നമ്മൾ ഏത് നിലക്കും ഇല്ലാതായി തീരും. നജ്മപേൾ.
2022-05-26
01 min
Poetry Of Love
Pennum Mazhayum | പെണ്ണും മഴയും | Swalih Arikkulam | Shibili Hameed |Nutshell Sound Factory Kondotty |
പെണ്ണും മഴയും Lafz - Swalih Arikkulam Rendition - Shibili Hameed പ്രവാസിയും പെണ്ണും പോലെയാണ് മഴയും മണ്ണും തമ്മിൽ! ആണ്ടിലൊരിക്കൽ ഉത്സവപ്പൊലിമയും പേറി ഒത്തുകൂടും അവർ! കാത്തിരിപ്പിനാൽ വരണ്ടുപോയ ചുണ്ടുകളെ ആർദ്ദ്രമാക്കി.. വാടിത്തുടങ്ങിയ വസന്തത്തെ വീണ്ടും ഉന്മാദത്തിലാഴ്ത്തി..ഇടതടവില്ലാതെ തിമർത്തു പെയ്ത്.. വിത്തുകൾ മണ്ണിലാഴ്ത്തി... പൊടുന്നനെയങ്ങ് തീർന്ന് പോകും! അടുത്ത വരവും കാത്ത് ഒരു ഗർഭകാലവും താണ്ടി തീരാ ദാഹവും പേറി കാത്തിരിപ്പുണ്ടാകും വീണ്ടും.. വരണ്ട മണ്ണും പ്രവാസിയുടെ പെണ്ണും! സ്വാലിഹ് അരിക്കുളം
2022-05-23
00 min
Poetry Of Love
Poomaram Akum Munpe | പൂമരമാകും മുൻപേ | Saleena K | Shibili Hameed | Nutshell Sound Factory Kondotty
പൂമരമാകും മുൻപേ Lafz - Saleena K Rendition - Shibili Hameedനട്ടു നനക്കരുതേനീയീ മുള പൊട്ടിയവിത്തുകൾസ്വപ്നത്തിലേക്ക്ആഴത്തിൽ പടരുന്നവേരുകളുണ്ടാവുമതിന്ചില്ലകളിൽനിരാശയും ഭ്രാന്തുംകൈകോർക്കുംപൂക്കളിൽഹൃദയരക്തംകിനിയുംപച്ചിലകൾനൊന്ത് പിടഞ്ഞ്അടർന്നു വീഴുംവേരുകളൂർന്നിറങ്ങും മുമ്പ്ഇലകൾ തളിർക്കും മുമ്പ്പൂക്കൾ കിനാവ് കാണും മുമ്പ്ചവിട്ടി മെതിക്കാംനമുക്കീ മുളപൊട്ടിയവിത്തുകൾസലീന
2022-05-21
00 min
Poetry Of Love
Vayikatha kathu | വായിക്കാത്ത കത്ത് | Sheeja TVM | SHIBILI HAMEED | NUTSHELL SOUND FACTORY | KONDOTY
വായിക്കാത്ത കത്ത് Lafz - Sheeja TVM Rendition - Shibili Hameed നീല സ്റ്റാമ്പ് ഒട്ടിച്ച ആ കത്ത്.. എന്റെ വിലാസത്തിൽ എന്നെതേടിയെത്തിയ ആ കത്ത്.. എനിക്ക് മാത്രം വായിക്കാൻ കഴിയാതെപോയ ആ കത്ത്... പ്രിയപ്പെട്ടവളെ... എന്നു തന്നെയായിരുന്നോ നീ എഴുതി തുടങ്ങിയിട്ടുണ്ടാവുക... അറിയില്ല... നീ അടുക്കിപ്പെറുക്കി വെച്ച ഹൃദയ ശകലങ്ങൾ എന്റെ ഹൃദയത്തിലേക്ക് എത്തിനോക്കും മുന്നേ അവ അരുതുകളുടെ കോലാഹലങ്ങളിലേക്ക് തൂത്തെറിയപ്പെട്ടത്... നിനക്ക് സുഖമല്ലേ... നീല ഹൈഡ്രാഞ്ചിയും ഡാലിയയും ഒക്കെ ഇപ്പോഴും നിന്റെ വീട്ടുമുറ്റത്തു പൂത്തു നിൽക്കുന്നുണ്ടാകുമോ... കൊലുസിന്റെ കിലുക്കങ്ങളിൽ വീണ്ടുമൊന്നു തിരിഞ്ഞു നോക്കുന്നുണ്ടാകുമോ നീ.. വായിക്കാത്ത കത്തിന് എഴുതാത്ത ഒരു മറുപടി ഇവിടുണ്ടെന്നു അറിയാതെ ... നീ എവിടെയോ ഉണ്ട്....
2022-05-20
00 min
Poetry Of Love
Sthanayara | സ്തനയറ |Khalid Bekar | Shibili Hameed | Nutshell Sound Factory | Malayalam Kavitha
Sthanayara Lafz - Khalid Bekar Rendition - Shibili Hameed സ്തനയറകളിൽ തേൻ നിറച്ച് അവൾ മധു ശലഭത്തെ കാത്തിരുന്നു. അവൻ തേൻ നുകരുന്നേരം നിർവൃതിയാലവൾ നയനങ്ങൾ കൂമ്പി. ഉൻമാദ ലഹരിയാലവൾ ചോദിച്ചു: "ഇഷ്ടമാണോയെന്നെ?" ഒന്നും മിണ്ടാതെയവൻ എങ്ങോ പറന്നു പോയി. എന്നിട്ടുമവൾ അവനെ തേടി നിന്നെങ്കിലും വന്നില്ലവൻ പിന്നൊരു നാളിലും.. എന്റെ പ്രിയനേ ഏത് വേനലിലാകും നിന്റെ ചിറകുകളിപ്പോൾ ആകാശമാകുന്നത്. ഖാലിദ് ബേക്കർ
2022-05-20
00 min
Poetry Of Love
Story telling| വിശുദ്ധരുടെ ആത്മാക്കൾ വാഴുന്നിടം | Vishudharude Aathmaakkal Vaazhunnidam |Najla Pulikkal| Shibili Hameed | Nutshell Sound Factory Kondotty
വിശുദ്ധരുടെ ആത്മാക്കൾ വാഴുന്നിടം Vishudharude Aathmaakkal VaazhunnidamStory : Najla PulikkalVoice : Shibili HameedStudio : Nutshell Sound Factory Kondotty
2022-05-17
02 min
Poetry Of Love
Swapnangalude Khabar | സ്വപ്നങ്ങളുടെ ഖബർ | Jasmin Faisal | Shibili Hameed | Nutshell Sound Factory Kondotty
Lafz - Jasmin FaisalRendition - Shibili Hameedസ്വപ്നങ്ങളുടെ ഖബർ** *******ആകാശത്തെ -സ്വപ്നം കാണുന്ന ഭൂമി ,ഋതുഭേദങ്ങളിൽസ്വപ്നശിശിരത്തിന്റെ ,അനിവാര്യതയറിയുന്നു ...ഒരു മഴത്തണുപ്പ് കൊണ്ടോ ..,ഒരു നിലാപുതപ്പുകൊണ്ടോ ..,ആശ്വാസം കണ്ടെത്താതെ -പാതിവഴിയിൽ -പാതിമുറിഞ്ഞു -പോയ സ്വപ്നങ്ങളൊക്കെയും ,നിതാന്ത നിദ്രയി ലേക്കു- മടങ്ങുന്നു ...അവയ്ക്കുമേൽ ..,പ്രാണ പ്രതീക്ഷയുടെ ഒരു-മൈലാഞ്ചിക്കമ്പു -വയ്ക്കണമെന്ന്,അറ്റുപോയൊരു -ശ്വാസം വിതുമ്പുന്നതുപോലെ !...ഭ്രാന്തമായി പൂക്കുമെന്നും ..,മൊഞ്ചു നിറഞ്ഞ ചോപ്പു തരുമെന്നും -പണ്ടാരോ പറഞ്ഞു -പറ്റിച്ചൊരു പാവം -മൈലാഞ്ചിക്കമ്പിന് ..,ഭൂമി, ഹൃദയത്തിൽഒരിടം കൊടുത്തു...ഹൃദയം വിലപിച്ചു വിലപിച്ചു -വേരിൽ നനവ് പടർന്നു ..പതിയെ തളിരിട്ട -പുതുനാമ്പുകളിലാകെ ...പ്രതീക്ഷകളുടെ പച്ചപ്പ് നിറഞ്ഞു ..ഭ്രാന്തമായി പൂക്കുമെന്നും ..,മൊഞ്ചുള്ള ചോപ്പ് തരുമെന്നും ...,പറ്റിക്കപ്പെടാൻ മനസ്സില്ലെന്നും ..,അവൾ -ആകാശത്തോടു വിളിച്ചു പറഞ്ഞു! ...തിമിർത്തു പെയ്ത ഒരു -വേനൽമഴയുടെ സായാഹ്നത്തിലാണ് ..വേര് പടർന്നു പിടിച്ചു -ഖബർ പിളർന്നതും ...,പുതിയസ്വപ്‌നപക്ഷങ്ങൾ വീശിഅവൾ -ആകാശത്തേക്കുയർന്നതും ....ജാസ്മിൻ ഫൈസൽ
2022-05-16
01 min
Poetry Of Love
Kappal | കപ്പൽ | KT Soopy | Shibili Hameed | Nutshell Sound Factory | Kondotty
മഴയുടെ തോളിൽ കൈ വെക്കുമ്പോഴേക്കും ദൂരെനിന്നും ഒരു കാറ്റായ് ആരോ വന്ന് തൊടുന്നു വരച്ച ചിത്രങ്ങളെല്ലാം മഴ മായ്ച്ചു കളയുന്നു യാതനയുടെ കടലിലൂടെ ദുഃഖത്തിന്റെ തുരുത്തിലേക്കാണോ കപ്പൽ പോയിക്കൊണ്ടിരിക്കുന്നത്.
2022-05-14
00 min
Poetry Of Love
നീ.... എന്നൊരൊറ്റ സങ്കൽപ്പത്തിലേറി |Lubi Kondotty | Shibili Hameed |Nutshell Sound Factory
നീ.... നീ.... എന്നൊരൊറ്റ സങ്കൽപ്പത്തിലേറി ഞാനെത്രയെത്ര ആഴങ്ങളിലേക്കാണ് ഊർന്നിറങ്ങിയത്..... വിലക്കുകളില്ലാത്ത വിഹായസ്സുകളിലെ സവാരികൾ..... മനസ്സൊരു ഭാരമില്ലാതൂവലാകും നിമിഷങ്ങൾ.... ഓരോ നിശ്വാസത്തിലും നീ..... എന്നിൽ നിറയെ നീ...... നിറഞ്ഞ് നിറഞ്ഞ് തുളുമ്പാതെ കാത്ത് ഞാനൊരു വർണ്ണപ്പൊട്ട്.... കണ്ണടച്ചാൽ മാത്രം കാണാവുന്ന കുഞ്ഞുപൊട്ട്..... കൺ തുറന്നാൽ മാഞ്ഞു പോകുമോന്നൊരാധിയുള്ള മോഹപ്പൊട്ട്....,
2022-05-13
00 min
Poetry Of Love
ആത്മഹത്യ ചെയ്തു കഴിഞ്ഞ ഇഷ്ടം | HIBA K SHAHEED | SHIBILI HAMEED
എനിക്കറിയാം.. ആത്മഹത്യ ചെയ്തു കഴിഞ്ഞ ഇഷ്ടം മറവിയായി പോവും...എന്നിട്ടും ഓർമ വരുമ്പോളൊക്കെ ചങ്കിലാണോ നെഞ്ചിലാണോന്നറിയാത്ത നോവിന്റെ വല്ലാത്തൊരു പിടച്ചിൽ..ഇതാ... ഇപ്പോളറിയുന്നുണ്ട് വല്ലാതെ,നീയെന്റെ പ്രാണന്റെയുള്ളിലെ പിടഞ്ഞിരുന്ന ഞരമ്പായിരുന്നു..പറയൂ..ഒരു വട്ടമെങ്കിലും,എന്റെ കണ്ണുനീർഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തുന്നില്ലേ...വേണ്ട അവഗണിക്കുക,ഓർമയുടെ വേലിക്കെട്ടിന്നരികിൽ പോലുമിനി വരാതിരിക്കാം ...ഇനി നീയൊരുപാട് കൊതിച്ച സ്വർഗം തിരഞ്ഞു നിന്നിലേക്കൊരു ഹിജ്‌റ തന്നെ പോകൂ.. ഞാൻ തേടിയ എന്റെ സ്വർഗ്ഗരാജ്യം അത് നീ തന്നെയായിരുന്നു..ഒരു കാറ്റിൻ മറവിയുംഎന്നെ തഴുകുന്നില്ല...മറ്റാരും കാണാതെ, രാത്രിയിൽ മാത്രം പെയ്തു തീർന്നൊരു മഴയായിഇതാ ഞാനിവിടെ തന്നെയുണ്ട് 💞
2022-05-13
01 min
Poetry Of Love
Khuda Neeyanu Pranayam | ഖുദാ നീയാണ് പ്രണയം |Shibili Hameed | Nafla Sajid | Nutshell Sound Factory Kondotty
Lyrics & Rendition : Shibili Hameed Aalap : Nafla Sajid Mix Master : Nafla Sajid Studio : Nutshell Sound Factory Kondottyഖുദാ നീയാണ് പ്രണയം !!! അവളുടെ ഗന്ധമുള്ള ആ മുറി വിട്ടിറങ്ങിയപ്പോൾ പ്രണയത്തിന്റെ ഉടമസ്ഥനെ ഞാൻ അറിഞ്ഞു കവി ഗാലിബ് പറഞ്ഞപോലെ ഞാനൊരു മാലിക്കോ ഫഖീറോ അല്ലല്ലോ യഥാർത്ഥ പ്രണയം രുചിക്കാൻ. അവളുടെ സുന്ദരാധാരങ്ങളിൽ നിന്നുതിർന്നു വീണ മധുനുകർന്ന എന്റെ ആലസ്യം പ്രണയാലാസ്യമായിരുന്നില്ല പതിയെ പടർന്ന വിഷം പകർന്ന മധു എന്നെ നിശ്ചലമാക്കുന്നതിന്റെ തുടക്കമായിരുന്നു ആ ആലസ്യം. ഖുദാ നീയാണ് മാലിക്ക് ഞാനോ വെറും ഫഖീർ ഖുദാ നീയാണ് പ്രണയം ഞാനോ ഉപാസകൻ ഖുദാ നീയാണ് പ്രണയം ഞാനോ വെറും ഉപാസകൻ. ഖുദാ നീയാണ് സകലം ഞാനോ വെറും കണിക വെറും കണിക.
2022-05-13
01 min