podcast
details
.com
Print
Share
Look for any podcast host, guest or anyone
Search
Showing episodes and shows of
MediaOne Podcasts
Shows
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
പി.ആർ ഏജൻസിയോട് അഭിമുഖത്തിലെ മറുപടി തിരുത്തിയതു സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയാണ് പത്രങ്ങൾക്കിന്ന് പ്രധാനം. ആ പൊട്ടിച്ചിരി. ചിരിച്ചു ക്ഷമിച്ചു; ഹ ഹ ഹ എന്ന് മനോരമ, മറുപടി ഹ ഹ ഹ എന്ന് മാധ്യമം, അടവ്, ഒഴിവ് എന്ന് മാതൃഭൂമി, ഒഴിഞ്ഞുമാറി ചിരിച്ചു തള്ളി എന്ന് ദീപിക, പി. ആറിൽ ഉരുണ്ടു കളി എന്ന് കേരള കൗമുദി, തൃശുർ പൂരം അലങ്കോലമാക്കാൻ ശ്രമം - ത്രിതല അന്വേഷണം എന്ന് ദേശാഭിമാനി ആശ്വസിക്കുമ്പോൾ, കേരളത്തിനു നേരെ മുഖ്യന്റെ ഹ ഹ ഹ എന്ന് വീക്ഷണത്തിന്റെ പരിഹാസം. ഉത്തരം മുട്ടിയാൽ ഹ ഹ ഹ എന്ന് ചന്ദ്രിക | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-10-04
31 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ലബനാനിലെ ഹിസ്ബുല്ല- ഇസ്രായേൽ യുദ്ധവും ഇറാന്റെ ഇടപെടലും തന്നെയാണ് ലോകരംഗത്തുനിന്നുള്ള പ്രധാനവാർത്ത. ഡൽഹിയിൽ പോയി മുഖ്യമന്ത്രി ദേശീയ പത്രത്തിനുകൊടുത്ത അഭിമുഖത്തിൽ പി.ആർ ഇടപെടലുണ്ടായതും അതിന്റെ പ്രകമ്പനവുമാണ് കേരളത്തിൽ നിന്നുള്ള വാർത്തകളിൽ പ്രധാനം. നിലമ്പൂർ വിപ്ലവത്തിന്റെ ചൂട് കൂടിയപ്പോൾ പി.വി അൻവർ പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നുണ്ട്. എല്ലാ പത്രങ്ങളിലും ആ പ്രഖ്യാപനം പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുണ്ട്. താളം ചവിട്ടി നിൽക്കുകയായിരുന്ന കെ.ടി ജലീൽ മുഖ്യമന്ത്രിയെ സംഘി ചാപ്പകുത്താൻ സമ്മതിക്കില്ലെന്ന പ്രഖ്യാപനത്തോടെ ചാടിവീണത് ദേശാഭിമാനി പ്രധാന്യത്തോടെ, ഒന്നാം പേജിൽ വിന്യസിച്ചിട്ടുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-10-03
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത ഇറാൻ ഇസ്രായേലിനെ ആക്രമിച്ചതാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത മുഖ്യമന്ത്രിയുടെ അഭിമുഖം തിരിച്ചടിച്ചതാണ്. പത്രം തെറ്റിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പറഞ്ഞപ്പോൾ അഭിമുഖം ഏർപ്പാടാക്കിയതും ഉത്തരം എഴുതിത്തന്നതും പി.ആർ ഏജൻസിയാണെന്ന് പത്രം പറഞ്ഞു. അതാണ് ആഘാതം വർധിപ്പിച്ചത്. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-10-02
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
പലതാണ് ഇന്ന് പത്രങ്ങൾക്ക് പ്രധാനമായി കണ്ട വാർത്തകൾ. 1968ലെ വിമാനാപകടത്തിൽ മരിച്ച് 56 വർഷം മഞ്ഞിൽ പുതഞ്ഞുകിടന്ന നാലുപേരുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയ വാർത്തയാണ് മനോരമയിൽ. തിരുപ്പതി ലഡ്ഡുവിനെപ്പറ്റി ഉറപ്പില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കിയ ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സുപ്രിംകോടതി കുടഞ്ഞതാണ് മാതൃഭൂമിയിൽ. ആധാരം രജിസ്‌ട്രേഷൻ വിവരങ്ങൾ വെബ്‌സൈറ്റിൽ വരുന്നതോടെ വ്യാപകമായ സൈബർ തട്ടിപ്പിന് വഴിയൊരുങ്ങുമെന്ന് മാധ്യമത്തിൽ. ബുൾഡോസർ പ്രയോഗത്തിനെതിരായ വിധി മാനിക്കാത്ത അസമിന് സുപ്രീംകോടതി നോട്ടീസ് അയച്ചുവെന്ന് സിറാജിൽ. കേരളാമുഖ്യമന്ത്രിയുടെ വിദ്വേഷ പ്രസംഗമാണ് സുപ്രഭാതത്തിൽ. അങ്ങനെ പലതാണ് വാർത്തകൾ. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-10-01
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ലോകത്തെ പ്രധാനവാർത്ത ഇന്നും ഇസ്രായേലിന്റെ കടന്നാക്രമണമാണ്. ലെബനാനിൽ മാത്രമല്ല യെമനിലും കൂട്ടക്കുരുതി തുടരുന്നുണ്ട്. കേരളത്തിൽ പത്രങ്ങൾ കണ്ട ഏറ്റവും പ്രധാനവാർത്താ സംഭവം അൻവർ കലാപവും അനുരണനങ്ങളും തന്നെയാണ്. നിലമ്പൂരിൽ ഇന്നലെ അൻവർ നടത്തിയ പൊതുസമ്മേളനവും അൻവറിനെതിരെ കേസും നടപടികളും എടുത്ത് തുടങ്ങിയതും. ഇതിൽ ഇസ്രായേൽ ആക്രമണമാണ് മാധ്യമം, ദേശാഭിമാനി, ദീപിക തുടങ്ങിയ പത്രങ്ങളുടെ ലീഡ് വാർത്ത. അൻവറാണ് മലയാള മനോരമ, കേരളകൗമുദി മുതലായ പത്രങ്ങളുടെ ലീഡ്. കേരളസർക്കാർ കൊണ്ടുവരുന്ന പുതിയ വനിതാനയമാണ് മാതൃഭൂമിയുടെ പ്രധാനവാർത്ത. എ.ഡി.ജി.പി അജിത്കുമാർ കണ്ണൂരിലെ ചില പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ എത്തിയെന്നും ശത്രുസംഹാരപൂജ നടത്തിയെന്നുമൊരു വാർത്ത കേരളകൗമുദിയിലുണ്ട്. വാർത്ത ചെറുതാണെങ്കിലും കേരളകൗമുദി അത് പ്രധാന്യത്തോടെ വിന്യസിച്ചിട്ടുണ്ട്. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-09-30
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ നസ്‌റുല്ലയെ ഇസ്രായേൽ കൊന്നതാണ് പത്രങ്ങളുടെ പ്രധാനവാർത്ത. ഏതാണ്ട് എല്ലാ പത്രങ്ങളുടെയും ലീഡ് വാർത്തയും അതുതന്നെ. കൂത്തുപറമ്പ് വെടിവെപ്പിൽ സുഷുമ്‌നാനാഡി തകർന്ന് 1994 നവംബർ 25 മുതൽ കിടപ്പിലായി പോയ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ മരിച്ചതുണ്ട്. 72 ദിവസം ഗംഗാവലി പുഴക്കടിയിൽ കിടന്ന അർജുന് കോഴിക്കോട് കണ്ണാടിക്കലെ വീട്ടുവളപ്പിൽ ചിതയൊരുക്കിയതുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-09-29
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
സംഭ്രമജനകമായ എ.ടി.എം കവര്‍ച്ചയുടേയും കവര്‍ച്ചക്കാരെ സംസ്ഥാനാതിര്‍ത്തി കടന്നും പിന്തുടര്‍ന്ന് വെടിവെച്ച് പിടികൂടിയ പൊലീസ് വീര്യത്തിന്റേയും വര്‍ണനകളാണ് ഇന്നത്തെ പ്രധാന ഇനം. 'തിരുട്ട് ത്രില്ലര്‍' എന്ന് മാതൃഭൂമി, 'തകര്‍ത്തു' എന്ന് മനോരമ. അന്‍വര്‍- സി.പി.എം ഏറ്റുമുട്ടലാണ് മറ്റൊരു പ്രധാന ഇനം. അര്‍ജുന്‍ അന്ത്യവിശ്രമത്തിനായി വീടണയുന്നു എന്ന വിവരവും എല്ലാ പത്രങ്ങളും ഒന്നാംപേജില്‍ കാര്യമായി വിന്യസിച്ചിട്ടുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-09-28
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
അൻവർ ആളിക്കത്തുകയാണ് ഇന്ന് പത്രങ്ങളിൽ. നീതിയില്ലെങ്കിൽ നീ തീയാവുക എന്ന ആപ്തവാക്യത്തോടെയാണ് അൻവർ വാർത്താസമ്മേളനം പ്രഖ്യാപിച്ചത്. ആളിക്കത്തിയപ്പോൾ അതിരറിയാതെ അച്ചടക്കം ചാമ്പലായി. അത് പിണറായിക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായിട്ടാണ് പത്രങ്ങൾ കാണുന്നത്. അർജുന്റെ ഡി.എൻ.എ ടെസ്റ്റിന്റെ ഫലം ഇന്നറിയുമെന്നതാണ് മറ്റൊരു പ്രധാനവാർത്ത. ലോറിയിൽ നിന്ന് അർജുന്റെ വസ്ത്രങ്ങളും ബാഗിൽ നിന്ന് കിട്ടിയ മകന്റെ കളിപ്പാട്ടവുമൊക്കെ വികാരത്തിന്റെ ഭാഷയിൽ വർണിക്കുകയാണ് പത്രങ്ങൾ. ഇസ്രായേലിന്റെ ലബനാൻ ആക്രമണം പത്രങ്ങൾ ഒന്നാംപേജിൽ തന്നെ പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുണ്ട്.|കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-09-27
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിലേക്ക് തെറിച്ചെത്തിയ ലോറിയും ഡ്രൈവർ അർജുന്റെ മൃതദേഹവും എഴുപത്തിയൊന്നാം ദിവസം തിരിച്ചെടുത്തതാണ് പ്രധാനവാർത്ത. എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കാണാൻ പോയതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്. ആ വാർത്താ നാടകത്തിലെ സസ്‌പെൻസ് നടൻ ഇപ്പോഴും അദൃശ്യനാണ് എന്നുതുതന്നെയാണ്. അങ്ങനെ പലതുണ്ട് കഥകൾ- കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-09-26
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
സിനിമക്കുളളിലെ ജീവിതമാണിന്ന് പ്രധാനവാർത്താവിഭവം. സിനിമാരംഗത്തെ പീഡനക്കേസുകളിൽ നടപടിയുമായി കോടതിയും പൊലീസും അരങ്ങെത്തെത്തുന്നതാണ് സന്ദർഭം. ക്ലൈമാക്‌സിലേക്ക് എന്ന് മനോരമയുടെ തലക്കെട്ട്. സസ്‌പെൻസ് ഇന്റർവെൽ എന്ന് മാധ്യമം തലക്കെട്ട്. സിദ്ദീഖിനെ പൊലീസ് തെരയുന്നതും മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടതുമാണ് ഉപകഥകൾ. ആംബുലൻസ് നിരക്കുകൾ ഏകീകരിച്ചുവെന്ന വാർത്തയാണ് ദേശാഭിമാനി മുഖ്യവാർത്തയാക്കിയത്. അതൊരു പ്രധാനവിവരം തന്നെയാണ്. ഗാന്ധിജിയുടെ ചിത്രമുളള തപാൽ സ്റ്റാംപുകൾ കിട്ടാതാവുന്നു എന്നൊരു വാർത്ത മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. അതുമൊരു പ്രധാനപ്പെട്ട വാർത്ത തന്നെയാണല്ലോ. അങ്ങനെ പലതുണ്ട് വാർത്തകൾ. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-09-25
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ഇസ്രായേല്‍- ഹിസ്ബുല്ല യുദ്ധമാണ് ഇന്ന് ലോകമെങ്ങും മുഖ്യവാര്‍ത്ത. മലയാള മനോരമയിലും മാധ്യമത്തിലും അതുതന്നെ. കേരളം സമര്‍പ്പിച്ച തീരദേശ പരിപാലന പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയതാണ് മാതൃഭൂമിക്ക് മുഖ്യവാര്‍ത്ത. എം.എം ലോറന്‍സിന്റെ അന്ത്യയാത്രയിലെ അലോസരങ്ങളുണ്ട്. കുട്ടികളുടെ ദൃശ്യങ്ങള്‍ സംബന്ധിച്ച കോടതി വിധിയുണ്ട്. അങ്ങനെ പലതുമുണ്ട്. ദേശാഭിമാനി മറ്റുപത്രങ്ങളിലെ നുണവാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ഒരു പരമ്പര തുടങ്ങിയിട്ടുണ്ട് - അങ്ങനെ ചില വാര്‍ത്താ കൗതുകങ്ങളുമുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-09-24
31 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
തൃശൂര്‍പൂരം അലങ്കോലമായത് സംബന്ധിച്ച അന്വേഷണം അലങ്കോലമാക്കിയതാണ് ഇന്നത്തെ പ്രധാനവാര്‍ത്ത. കേന്ദ്രസര്‍ക്കാറിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പരിശോധിക്കാനായി ഐ.ടി ചട്ടത്തില്‍ വരുത്തിയ ഭേദഗതി ബോംബെ ഹൈക്കോടതി റദ്ദാക്കിയതുമുണ്ട്. നടി കവിയൂര്‍ പൊന്നമ്മയുടെ മരണം എല്ലാവരും ഒന്നാംപേജില്‍ മുഖ്യസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ലബനാനിലെ ഹിസ്ബുല്ലയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവവുമായി ബന്ധപ്പെട്ട് നോര്‍വെയില്‍ താമസമാക്കിയ മാനന്തവാടിക്കാരനെ തിരയുന്നുവെന്ന സംഭ്രമജനകമായ വാര്‍ത്തയുമുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-09-21
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
കറങ്ങിത്തിരിഞ്ഞ് പിന്നെയും എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ പ്രാധാന വാര്‍ത്താകേന്ദ്രമായിരിക്കുന്നു. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം തീരുമാനിച്ചുവെന്ന വാര്‍ത്തയാണിന്ന് മുഖ്യം. പി.ജയരാജനും ടി.വി രാജേഷും പ്രതികളായ കൊലക്കേസും വീണ്ടും പൊന്തിവന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ രണ്ടുപേരും വിചാരണ നേരിടണമെന്നാണ് കോടതി ഉത്തരവ്. ലബനനും ഇസ്രായേലും കടുത്ത ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതാണ് അന്താരാഷ്ട്രീയ വാര്‍ത്തകളില്‍ വലുത് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-09-20
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ഒറ്റവാർത്തയാണിന്ന് എല്ലാവർക്കും പ്രധാനം. ഒറ്റത്തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ ഒരുക്കിയിരിക്കുന്നു എന്ന വാർത്ത. ലെബനനിൽ വീണ്ടും സ്ഫോടന പരമ്പരയുണ്ട്... ഹിസ്ബുല്ലയുടെ ആശയവിനിമയ ശൃംഖലയിലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു. ഇതിൽ മരണം 14 ആണ്. മലപ്പുറത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി വാർത്തയുണ്ട്.... |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-09-19
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
പ്രതികളുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തുന്ന പരിപാടി സുപ്രിംകോടതി തടഞ്ഞതാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‍രിവാളിന് പകരം അതിഷി മര്‍ലേന വരുന്നതുമുണ്ട്. ലബനനില്‍ ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനമാണ് രാജ്യാന്തരവാര്‍ത്തകളില്‍ പ്രധാനം |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-09-18
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
എല്ലാ പത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യം തോന്നിയ ഒരു ഒറ്റ വാർത്ത ഇന്നില്ല. രാജ്യതലസ്ഥാനത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജിയാണ് മാതൃഭൂമിയിൽ തലമാറ്റം എന്ന് വായിക്കാവുന്ന വിധം തലസ്ഥാനത്ത് മാറ്റം. എംആർ അജിത്കുമാറിന്റെ കേസിൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനമായില്ല എന്ന വിവരവും മാതൃഭൂമി ശ്രദ്ധേയമായി വിന്യസിച്ചിട്ടുണ്ട്. കാറിടിച്ച് വീണ ബൈക്ക് യാത്രക്കാരിയുടെ മേൽ കാർ കയറ്റിക്കൊന്ന ദാരുണ സംഭവമാണ് മലയാള മനോരമയിൽ. വയനാട് പ്രളയദുരിതാശ്വാസ കണക്കുകളിലെ താളപ്പിഴയാണ് മാധ്യമത്തിലും ദീപികയിലും കേരളകൗമുദിയിലും. ഈ വാർത്തയെ മറ്റൊരു തരത്തിലാണ് ദേശാഭിമാനി വിശദീകരിക്കുന്നത്. കേന്ദ്രസഹായം മുടക്കാൻ ഗൂഢാലോചന, കളളക്കഥയുമായി മാധ്യമങ്ങൾ എന്ന്. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-09-17
29 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
പൂക്കളം പോലെ വിവിധയിനം വാർത്തകൾ പരന്നുകിടക്കുകയാണിന്ന് പത്രങ്ങളിൽ. ഓരോ പത്രത്തിനും ഓരോ ലീഡ്. പെൻഷൻ പദ്ധതി ഫ്രീസറിലെന്ന് മലയാള മനോരമ. ബിഎസ്എൻഎൽ ഇനി സർവത്ര എന്ന് മാതൃഭൂമി. ഡിജിപിയ്ക്ക് അതൃപ്തിയെന്ന് മാധ്യമം. ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് പച്ചക്കൊടിയെന്ന് കേരളകൗമുദി. വാർഡ് വിഭജനത്തിന് 20 കോടി രൂപയുടെ അധികബാധ്യതയെന്ന് ദീപിക. ജ്വലിക്കും രക്തതാരകമെന്ന തലക്കെട്ടിലൂടെ യച്ചൂരിയ്ക്ക് അഭിവാദ്യമാർപ്പിക്കുന്നു ദേശാഭിമാനി.| കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-09-15
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
മദ്യനയ അഴിമതിക്കേസിൽപ്പെടുത്തി സിബിഐ ജയിലിലടച്ചിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിംകോടതി ജാമ്യം കൊടുത്തു. സിബിഐയുടെ തലക്കൊരു കിഴുക്കും കൊടുത്തു. കേരളത്തിൽ നിയമസഭാ കയ്യാങ്കളിക്കേസിൽ യുഡിഎഫിന് ഹൈക്കോടതി ആശ്വാസം കൊടുത്തു. കെഎസ്ഇബി ആവശ്യപ്പെടുന്ന നിരക്കിൽ വൈദ്യുതി ചാർജ് വർധിപ്പിക്കാൻ താരിഫ് റഗുലേറ്ററി കമ്മീഷൻ അനുമതി കൊടുക്കുമെന്നും വാർത്തയുണ്ട്. അന്തരിച്ച സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ സർവകലാശാലയായ ജെഎൻയു വിടചൊല്ലിയതുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-09-14
29 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
സീതാറാം യെച്ചൂരി മടങ്ങുകയാണ്. ഭൂമിയിലെ വിപ്ലവശ്രമങ്ങൾക്ക് വിരാമമിട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മടങ്ങുകയാണ്. പത്രങ്ങൾ തലക്കെട്ടുകളാൽ യാത്രാമൊഴി ചൊല്ലുന്നു. ലാൽ സീതാറാം എന്ന് മാധ്യമം. ചിരകാലം ചെന്താരം എന്ന് മലയാള മനോരമ. ഒരു കാലം മായുന്നു എന്ന് ദേശാഭിമാനി. ഇല്ലാ, ഇല്ലാ മരിക്കുന്നില്ല എന്ന് പതിവ് കമ്മ്യൂണിസ്റ്റ് മട്ടിൽ മാതൃഭൂമി. തീക്കനൽ അണഞ്ഞുവെന്ന് കേരളകൗമുദി. പ്രിയ സഖാവേ വിട എന്ന് കോൺഗ്രസുകാരുടെ വീക്ഷണം. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-09-13
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ആർഎസ്എസ് ബന്ധമുളള എഡിജിപിയുടെ വാഴ്ച അവസാനിപ്പിച്ചേ അടങ്ങുവെന്ന വാശിയോടെ മുന്നണിയോഗത്തിലേക്ക് കയറിയ ഘടകകക്ഷി നേതാക്കൾ, മുഖ്യമന്ത്രിക്ക് പിന്നിൽ പതുങ്ങി ഇരുന്നുകൊടുത്ത ചിത്രമാണ് ഇന്ന് പത്രങ്ങൾ തരുന്നത്. മുഖ്യമന്ത്രിക്ക് വഴങ്ങി എന്നാണ് തലക്കെട്ടുകൾ. അൻവർ പിന്നെയും പി.ശശിക്കെതിരെ വെടിവെച്ചിട്ടുണ്ട്. എന്നും ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമാണോ എന്ന് മുന്നണി കൺവീനർ ചോദിക്കുന്നുമുണ്ട്. സംഭവബഹുലമാണിന്നും ആ വേദി. അമേരിക്കയിൽ നേരിട്ടുളള സംവാദത്തിൽ കമല ഹാരിസ് ട്രംപിനെ വിറപ്പിച്ചിട്ടുണ്ട്. മണിപ്പൂരിൽ ഗവർണർ സ്ഥലം വിട്ടിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ മസ്ജിദ് പൊളിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭമാരംഭിച്ചിട്ടുണ്ട്. ചൂരൽമലയിൽ നിന്ന് പിന്നെയും ദുരന്തവാർത്തയുണ്ട്. ബന്ധുക്കളെയെല്ലാം ഉരുൾപൊട്ടലിൽ നഷ്ടമായ ശ്രുതിയുടെ ഏകപ്രതീക്ഷയും ആശ്രയവുമായിരുന്ന പ്രതിശ്രുതവരൻ ജെൻസൺ വാഹനാപകടത്തിൽ മരിച്ചുവെന്ന വാർത്തയുമുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-09-12
29 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast
ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ഹൈക്കോടതി സർക്കാരിനോട് ഉന്നയിച്ച ചോദ്യം തിരതല്ലിവന്ന് എഡിജിപി-ആർഎസ്എസ് വിവാദത്തിനും മുന്നിലെത്തിയിരിക്കുകയാണിന്ന്. എന്തെടുത്തു നാലുവർഷം എന്നാണ് ഹൈക്കോടതി ചോദിച്ചത്. അതിന്ന് പത്രങ്ങളുടെ ഒന്നാംപേജിലുണ്ട്. ഇന്ന് എൽഡിഎഫ് യോഗവും മന്ത്രിസഭായോഗവുമുണ്ട്. സിപിഐ വെടിപൊട്ടിച്ചേക്കുമെന്ന് പത്രങ്ങളെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. തന്റെ സർക്കാരിന്റെയും തന്റെ പൊലീസിന്റെയും ആർഎസ്എസ് ബന്ധത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി കോൺഗ്രസുമാർക്കും ആർഎസ്എസ് ബന്ധമുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. മണിപ്പൂരിലെ കലാപം കത്തുന്നുണ്ട്. അങ്ങനെ അനവധിയുണ്ട് വാർത്തകൾ. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-09-11
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast
മണിപ്പൂർ കലാപം മറ്റെല്ലാ വാർത്തകളും പിന്തളളി ഒന്നാംപേജിലെ ഒന്നാംസ്ഥാനത്തേക്ക് വരികയാണ്. ഇംഫാലിൽ വിദ്യാർഥികൾ തെരുവിൽ ഇറങ്ങിയിരിക്കുന്നു. കുക്കികൾ വംശഹത്യയെ ഭയക്കുന്നു എന്ന വിധത്തിലൊക്കെ വിവരങ്ങൾ പുറത്തുവരുന്നു. കേരളത്തിലെ ആഭ്യന്തരവകുപ്പ് കലാപം കൂടുതൽ ദുരൂഹമാവുകയാണ്. എഡിജിപിയോടൊപ്പം ആർഎസ്എസ് നേതാവ് രാംമാധവിനെ കാണാൻ പോയവരുടെ പേരുകൾ പുറത്തുവിട്ടാൽ കേരളം ഞെട്ടുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാൽ ഇതിനെയൊക്കെ മറികടക്കാൻ ഉമ്മൻചാണ്ടിയുടെ മകൻ കേന്ദ്രസർക്കാരിന്റെ അഭിഭാഷക പാനലിൽ എത്തിയെന്നും കേരളത്തിലെ ഒരു കോൺഗ്രസ് എംപി ബിജെപിയിൽ എത്തുമെന്നും പറയുന്നു ദേശാഭിമാനി | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-09-10
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast
എഡിജിപി എം.ആർ അജിത്കുമാറിന്റെ ആർഎസ്എസ് ബന്ധം സിപിഎമ്മിനുളൡ ഉണ്ടാക്കിയ അലോസരം വലുതായി വരുന്നതാണ് ഇന്നത്തെ പ്രധാന വർത്തമാനം. അതൃപ്തി പുറത്ത് എന്ന് മലയാള മനോരമ. സിപിഎം കൈകഴുകുന്നു, പാർട്ടിയിൽ മുഖ്യമന്ത്രി ഒറ്റപ്പെട്ടു എന്നാണ് മാതൃഭൂമിയുടെ വായന. ഗ്രാമപഞ്ചായത്ത് വാർഡുകൾ വർധിപ്പിച്ചതാണ് മാധ്യമത്തിന് പ്രധാനവാർത്ത | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-09-09
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
പി.വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകളെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ വ്യക്തമായും രണ്ടായി തിരിഞ്ഞിരിക്കുന്നു. രാഷ്ട്രീയവും ഭരണപരവും. രാഷ്ട്രീയ പ്രത്യാഘാതം എഡിജിപി അജിത്കുമാറിന്റെ ആർഎസ്എസ് ബന്ധത്തിന്റെ അകംപൊരുൾ തേടുന്നു. ഭരണപരമായ നടപടികൾ സുജിത്ദാസിന്റെ കാലത്ത് മലപ്പുറത്ത് നടന്ന പൊലീസ് അതിക്രമങ്ങളുടെ ഉളള് ചികയുന്നു. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-09-08
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
അൻവർ എംഎൽഎയും അജിത്കുമാർ എഡിജിപിയും നടിക്കുന്ന ഉദ്വേഗജനകമായ അടിപ്പടം തന്നെയാണിന്നും ഹരം പകരുന്നത്. അജിത്കുമാറും ഒരു ആർഎസ്എസ് നേതാവും ഒരേദിവസം ഒരേ ഹോട്ടലിൽ ഉണ്ടായിരുന്നതായും ആർഎസ്എസിന്റെ ഒരു പോഷക സംഘടനാ ഭാരവാഹി ഓടിച്ച കാറിലാണ് എഡിജിപി അവിടെ എത്തിയതെന്നും മലയാള മനോരമ പറയുന്നു. സിപിഎം നവമാധ്യമ ഇടപെടൽ അടിമുടി പ്രൊഫഷനലാക്കുമെന്ന് മാതൃഭൂമി പറയുന്നു. രാജ്യത്തെ 85 ശതമാനം ജില്ലകളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിയിലാണെന്ന് മാധ്യമം വിവരം തരുന്നു. ഇങ്ങനെ വാർത്തകൾ അനവധിയുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-09-07
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ഹേമകമ്മിറ്റി റിപ്പോർട്ടിന്റെ തുടർചലനങ്ങളും അൻവർ കലാപത്തിന്റെ അനുരണനങ്ങളും തന്നെയാണ് ഇന്നും പത്രങ്ങളുടെ പ്രധാനവിഭവങ്ങൾ. ഹേമകമ്മിറ്റിക്കുശേഷം വന്ന പരാതികളെല്ലാം ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ച് പരിഗണിക്കും. അൻവറിന്റെ ആരോപണങ്ങൾ സിപിഎമ്മിനകത്ത് ചലനങ്ങൾ ഉണ്ടാക്കിത്തുടങ്ങി. അതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആർഎസ്എസ്-എഡിജിപി ചർച്ചയും കത്തിത്തുടങ്ങി. അങ്ങനെ ആ രണ്ട് വിവാദങ്ങളും പടരുകതന്നെയാണ്. കേൾക്കാം | വേറെയുമുണ്ട് വാർത്തകൾ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-09-06
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
പി.വി അൻവർ എംഎൽഎ തുടങ്ങിവച്ച കലാപത്തിന്റെ അലയൊലികൾ തന്നെയാണിന്നും പത്രങ്ങളിൽ മുഴങ്ങിക്കേൾക്കുന്നത്. ഇനി പാർട്ടിയുടെ കോർട്ടിൽ എന്ന് മലയാള മനോരമ. ഉന്നം മുഖ്യമന്ത്രിയാണോ എന്നൊരു ചോദ്യചിഹ്നത്തോടെ മാതൃഭൂമി. മുഖ്യമന്ത്രിയാക്കിയത് പാർട്ടിയാണ് എന്ന അൻവറിന്റെ മധുരം പുരട്ടിയ മുന്നറിയിപ്പായി കാണുന്നു മാധ്യമം. അൻവർ ചാവേറാണോ എന്ന് ദീപിക. പി. ശശിക്കെതിരെ പാർട്ടിക്ക് പരാതിയെന്ന് മംഗളവും അടങ്ങാതെ അൻവർ, ഏറ്റെടുത്ത് സിപിഎം എന്ന് കേരള കൗമുദിയും. അതിനൊക്കെയപ്പുറം സംസ്ഥാന സെക്രട്ടറിയുടെ നാട്ടിൽ ബ്രാഞ്ച് സമ്മേളനം നടക്കാതെപോയ കഥയുമുണ്ട് സിപിഎമ്മിൽ. വേറെയുമുണ്ട് വാർത്തകൾ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-09-05
28 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
അൻവർ കലാപം അടങ്ങിയെന്ന മട്ടിലുളള തലക്കെട്ടുകളാണ് ഇന്ന് പത്രങ്ങൾ നിരത്തുന്നത്. അൻവറിന്റെ നീക്കം അടങ്ങിയെന്നും എ.ഡി.ജി.പിക്കെതിരായ നീക്കം ഒതുക്കിയെന്നും മനോരമ. എല്ലാം രാജിയായി എന്ന് മാതൃഭൂമി. മുഖ്യമന്ത്രി വിലക്കി അൻവർ വഴങ്ങി എന്ന് മാധ്യമം. ആ കലാപത്തിന്റെ പരിണിതികൾ സംബന്ധിച്ച് അങ്ങനെ പല പല വിലയിരുത്തലുകൾ. വേറെയുമുണ്ട് വാർത്തകൾ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-09-04
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
നിലമ്പൂർ എംഎൽഎ പി.വി അൻവർ തുടങ്ങിവെച്ച ആഭ്യന്തരയുദ്ധം ഇഴഞ്ഞുനീങ്ങുകയാണ്. മറുപക്ഷത്തുനിന്ന് കാര്യമായി വെടിയൊച്ചയൊന്നും കേൾക്കുന്നില്ല. ആഭ്യന്തരവകുപ്പിന്റെ പാളയത്തിലെ നീക്കങ്ങളെല്ലാം രഹസ്യമാണ്. എഡിജിപിക്ക് അനക്കമില്ല. പത്തനംതിട്ട എസ്പി സുജിത്ദാസിന് സ്ഥലം മാറ്റമേയുള്ളൂ. അൻവർ ഉന്നയിച്ച ആരോപണങ്ങൾക്കെല്ലാം ഒറ്റ മറുപടി മാത്രം. അന്വേഷിക്കട്ടെ, അതാണ് മനോരമയുടെ തലക്കെട്ട്. അന്വേഷിക്കട്ടെ! ഒരു മാറ്റവുമില്ല എന്ന് മാതൃഭൂമി. ആഭ്യന്തരകലാപം ലൈവ് എന്ന് മാധ്യമം. ആ കലാപമാണിന്ന് പത്രങ്ങളുടെയെല്ലാം ഒന്നാം പേജിൽ നിറഞ്ഞുനിൽക്കുന്നത്. ഡിജിപി അന്വേഷിക്കുമെന്നാണ് ദേശാഭിമാനി പറയുന്നത്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-09-03
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
പി.വി അൻവർ എംഎൽഎ ജില്ലാപൊലീസ് സൂപ്രണ്ടുമാരെ ചാരി ആഭ്യന്തരവകുപ്പിനിട്ട് തല്ലുന്നതാണ് പത്രങ്ങളുടെ ഒന്നാം പേജിലെ ഇടിമിന്നലായത്. പൊലീസ് തലപ്പത്ത് അധോലോകം എന്ന എംഎൽഎയുടെ വാക്കുകൾ എടുത്താണ് മനോരമ തലക്കെട്ടാക്കിയത്. ആഭ്യന്തരയുദ്ധം എന്ന് മാതൃഭൂമി. എംഎൽഎയുടെ അമ്യൂസ്‌മെന്റ് പാർക്കിനെ ഓർമ്മിപ്പിക്കണ കാർട്ടൂണും. പി.ശശി പരാജയം, എഡിജിപി കൊല്ലിക്കുന്നു തുടങ്ങി എംഎൽഎയുടെ ആരോപണങ്ങൾ തലക്കെട്ടാക്കിയാണ് മാധ്യമം വരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിനെ കുലുക്കി അൻവർ ബോംബ് എന്ന് കേരളകൗമുദി. അൻവാർ എന്ന് മംഗളം. സുപ്രഭാതവും വാർ തന്നെ- അൻവാർ. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്ന് ജന്മഭൂമിയും ആഭ്യന്തരവകുപ്പിൽ അധോലോകമെന്ന് വീക്ഷണവുമൊക്കെ അലമുറയിടുന്നു. ദേശാഭിമാനി ഇതൊന്നും അറിഞ്ഞതേയില്ല. കോൺഗ്രസിലും പവർഗ്രൂപ്പ് ഉണ്ടെന്ന് വിമർശനം ഉന്നയിച്ച സിമിറോസ്‌ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതാണ് ദേശാഭിമാനിക്ക് മുഖ്യവാർത്ത. മണിപ്പൂരിലെ വെടിവെപ്പും ബോംബാക്രമണവുമാണ് സിറാജിന് മുഖ്യം. ആ രണ്ട് പത്രങ്ങളും കേരളത്തിന് ആശ്വാസമാണ്. അവയിൽ എല്ലാം ഭദ്രമാണ്. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-09-02
33 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
സിനിമാരംഗത്തു നിന്നുള്ള സംഭ്രമജനകമായ വാർത്തകൾ വന്നുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും അതിനേയും വെല്ലുന്ന ട്വിസ്റ്റുകളോടുകൂടി രാഷ്ട്രീയ വാർത്തകൾ കളം പിടിച്ച ദിവസമാണിന്ന്. ഓർക്കാപ്പുറത്ത് സി.പി.എം ഇ.പി ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നൊഴിവാക്കിയതും പകരം ടി.പി രാമകൃഷ്ണനെ പ്രതിഷ്ഠിച്ചതുമാണൊരു കഥ. നിലമ്പൂരിലെ സി.പി.എം സ്വതന്ത്ര എം.എൽ.എ അൻവറും മലപ്പുറത്തെ മുൻ എസ്.പിയും തമ്മിലുള്ള പോര് എം.എൽ.എയും ആഭ്യന്തര വകുപ്പും തമ്മിലുള്ള ശീതസമരമായി മാറുമോ എന്നതാണ് മറ്റൊരു കടങ്കഥ. ഓണത്തിന് കൂടുതൽ അരി, ഡി.എ പിൻവലിക്കുന്നതിന് വിലക്ക് തുടങ്ങി ഓണക്കാലത്തെ സാമ്പത്തിക വാർത്തകൾ വേറെയുമുണ്ട്. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-09-01
31 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ പുനരധിവാസ കാര്യത്തിൽ ഹൈക്കോടതിയുടെ കർശനമായ മേൽനോട്ടമുണ്ട്. അത് ഇന്നത്തെ പ്രധാനവാർത്തകളിലൊന്നാണ്. മറ്റൊന്ന് സിനിമാപീഡനത്തിലെ അന്വേഷണമാണ്. ആ കാര്യത്തിൽ അന്വേഷണ സംഘം തന്നെ കർശനമായാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. ആ വാർത്തയും തുല്യപ്രാധാന്യത്തോടെ തന്നെ വിന്യസിച്ചിട്ടുണ്ട് പത്രങ്ങൾ. അതിനപ്പുറത്തുമുണ്ട് പ്രധാനവാർത്തകൾ. ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് നിരക്ക് കുറയാൻ സാധ്യതയുണ്ടെന്ന് മാതൃഭൂമിയുടെ ലീഡ് വാർത്ത. അങ്ങനെ അനവധിയുണ്ട് വാർത്തകൾ. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-31
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
സിനിമാപീഡനത്തിന്റെ വാർത്തകൾ സിപിഎം എംഎൽഎ മുകേഷിനെ വട്ടമിട്ട് കറങ്ങുകയാണ്. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് മുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐ ആവശ്യപ്പെടുമ്പോഴും നാണംകെട്ടാലും എംഎൽഎ സ്ഥാനം നിലനിർത്തണമെന്ന നിലപാടിലാണ് സിപിഎം. അതേസമയം സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ദയനീയമായതിനാൽ പദ്ധതികൾ പാതിയും വെട്ടിയിട്ടുണ്ട്. എങ്കിലും വയനാടിനും വിലങ്ങാടിനും പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. വാർത്തകൾക്ക് അപ്പുറത്തേക്ക് കടന്നാൽ, സിനിമാ പീഡനത്തെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുമുളള നിലപാടുകളുമുണ്ട്. മലയാള മനോരമയിൽ സക്കറിയയുടെ പംക്തിയിൽ അതുണ്ട്. മാതൃഭൂമിയിൽ ടി. പത്മനാഭന്റെ പ്രസംഗത്തിലുമതുണ്ട്.| കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-30
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
പാലക്കാട് 3806 കോടി രൂപ മുതൽമുടക്കിൽ വ്യവസായനഗരം നിർമ്മിക്കുമെന്ന കേന്ദ്ര പ്രഖ്യാപനമാണ് ഇന്നത്തെ പ്രധാനവാർത്ത. സിനിമാരംഗത്തെ ലൈംഗികചൂഷണം ഗുരുതരമായ വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. നായകന്മാരും വില്ലന്മാരും തമ്മിൽ വ്യത്യാസമില്ല. പരക്കെ ബലാത്സംഗക്കേസുകൾ വരുന്നു. ഇതിനെല്ലാമിടയിലും മുണ്ടക്കൈ-ചൂരൽമല ദുരന്തഭൂമിയിൽ നിന്ന് ഉളളുലക്കുന്ന വാർത്തകൾ പുറത്തേക്ക് വരുന്നുണ്ട്. നഷ്ടപരിഹാരം വാങ്ങാൻപോലും ആളില്ലാത്തവിധം ഇല്ലാതായത് 58 കുടുംബങ്ങളാണ്. ഫലസ്തീനിലും തീ കെടുന്നില്ല. ഗസ്സയെ ഇല്ലാതാക്കിയ ഇസ്രായേൽ ഭീകരത വെസ്റ്റ്ബാങ്കിലേക്ക് തിരിഞ്ഞിട്ടുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-29
29 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലുള്ള ആഭ്യന്തരക്കുഴപ്പം തന്നെയാണ് പത്രങ്ങളുടെ മുഖ്യവിഭവം. പ്രസിഡന്റ് മോഹൻലാലും സഹഭാരവാഹികളും രാജിവെച്ചുകൊണ്ട് ആ സംഘടനയുടെ ചലനശേഷി നഷ്ടപ്പെടുത്തിയതാണ് പുതിയ ട്വിസ്റ്റ്. ക്ലൈമാക്സായിട്ടില്ല, കഥ തുടരും. കേരളത്തിന് സഹായം അഭ്യർഥിച്ച്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതുണ്ട്, ഡൽഹി മദ്യനയക്കേസിൽപെട്ട് അഞ്ചുമാസത്തോളമായി തടവിൽ കഴിയുന്ന ബിആർഎസ് നേതാവ് കവിതയ്ക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചതുണ്ട്. അങ്ങനെ കേരളത്തിന് പുറത്തുനിന്നും വാർത്തകൾ അനവധിയുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-28
33 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
മലയാള സിനിമാക്കൊട്ടകയിലെ തീ കെട്ടിട്ടില്ല. അത് ആളിപ്പടരുകയാണ്. അതങ്ങനെ ഗ്രാഫിക്കലായി ദൃശ്യചാരുതയോടെ അവതരിപ്പിക്കുകയാണ് മാതൃഭൂമി. ആളിക്കത്തുന്ന ഒരു മുഖംമൂടി. വെളളിത്തിരയിൽ തീയാളുന്നു എന്ന് തലക്കെട്ടും. മുഖമില്ലാത്ത അനവധി മുഖങ്ങൾ ചേർന്നൊരു വനിതാമുഖമാണ് മലയാള മനോരമയുടെ ചിത്രാവിഷ്‌കാരം. സിനിമാപീഡനം, വെളിപ്പെടുത്തലുകളിൽ നടപടി തുടങ്ങിയെന്ന് വിവരണം. സിനിമാപീഡനം എന്നൊരു വാക്ക് മനോരമ കൊണ്ടുവന്നിരിക്കുന്നു. അമ്പുകൊളളാത്തവരില്ല എന്നാണ് മാധ്യമത്തിന്റെ തലക്കെട്ട്. അമ്മയെന്ന സ്ഥാപനത്തെ ചുട്ടുചാമ്പലാക്കി ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന ബോംബ് പൊട്ടിത്തെറിക്കുന്ന കാർട്ടൂണാണ് മാധ്യമത്തിന്റെ സവിശേഷത. അകലെ മാറിനിൽക്കുന്ന മൂന്നുപേർ. മുഖ്യമന്ത്രിയും സിനിമാമന്ത്രി സജിചെറിയാനും മുൻ സിനിമാമന്ത്രി എ.കെ ബാലനും. മുഖ്യമന്ത്രി പറയുന്നു, നമ്മൾ നാലരവർഷമെടുത്ത് നിർവീര്യമാക്കിയ ബോംബാണ് എന്ന്. വി.ആർ രാഗേഷിന്റെ കാർട്ടൂൺ, അതാണ് ഇന്ന് മാധ്യമത്തിന്റെ മുഖം. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-27
31 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
സിനിമാമേഖലയിൽ നിന്നുളള വെളിപ്പെടുത്തലുകളും ഒഴിഞ്ഞുമാറലുകളും തന്നെയാണിന്നും പ്രധാന പത്രവിഭവം. വെളളിത്തിര വിപ്ലവം എന്ന് മലയാള മനോരമ, മാനം കാക്കാൻ എന്ന് മാതൃഭൂമി, തലകൾ ഉരുളുമെന്ന് മാധ്യമം. നേരറിയാൻ ഉന്നത പൊലീസ് സംഘമെന്ന് കേരളകൗമുദി. നിരവധി ട്വിസ്റ്റുകൾ നിറഞ്ഞ ഉദ്വേഗജനകമായൊരു തിരക്കഥപോലെ വായിച്ചുപോകാവുന്ന പത്രങ്ങൾ. മറ്റുവാർത്തകളുമുണ്ട്. ഹിസ്ബുല്ല-ഇസ്രായേൽ പോലെ, ടെലഗ്രാം സി.ഇ.ഒ പവേൽ ദുറോവിന്റെ അറസ്റ്റ് പോലെ ലോകത്ത് സംഭവവികാസങ്ങൾ പലതുമുണ്ട്.| കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-26
29 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
യു.പി.എസ്.സി, സാലറി ചലഞ്ച് തുടങ്ങിയ ചില വാർത്തകളൊക്കെ പരസ്യത്തിനിടയിൽ വിന്യസിച്ചിട്ടുണ്ടെങ്കിലും പത്രങ്ങളുടെ ഇന്നത്തെയും പ്രധാനവിഭവം, ഹേമ കമ്മിറ്റിയുടെ തുടർചലനങ്ങൾ തന്നെയാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഇന്ന് രാജിവെച്ചേക്കുമെന്ന് വാർത്തയുണ്ട്. അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദീഖ് പീഡിപ്പിച്ചെന്ന് ഒരു യുവനടിയുടെ വെളിപ്പെടുത്തലുമുണ്ട്. അതിന്റെ അനുരണനങ്ങളോടെയാണ് ഇന്നത്തെ ദിവസം തുടങ്ങുന്നത്. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-25
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ തുടർചലനങ്ങൾ ഉണ്ടെങ്കിലും മറ്റ് വാർത്തകളുമുണ്ട്. വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ സഹായത്തിൽ നിന്ന് വായ്പാ കുടിശ്ശിക പിടിക്കരുത് എന്ന ഹൈക്കോടതി നിർദ്ദേശമാണ് മാതൃഭൂമിയുടെ മുഖ്യവാർത്ത. പ്രധാനമന്ത്രിയുടെ യുക്രെയിൻ സന്ദർശനമാണ് മനോരമയുടെ ലീഡ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിന് മുൻപ് സർക്കാർ വക വെട്ടിമുറി നടന്നെന്നാണ് മാധ്യമം പറയുന്നത് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-24
28 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ തുടർനടപടി തേടി ഹെെക്കോടതിയിലെത്തിയ ഹരജിയും കൊൽക്കത്തയിലെ ഡോക്ടറുടെ മരണത്തിൽ സുപ്രിംകോടതി നടത്തിയ ഇടപെടലുമാണ് ഇന്ന് പത്രങ്ങൾ പ്രധാനമായി കെെകാര്യം ചെയ്യുന്ന വാർത്തകൾ... | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-23
29 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
പ്രധാനവാര്‍ത്തകള്‍ ഇന്ന് പലതാണ്. ഓണ്‍ലൈന്‍ ഭാഗ്യക്കുറിത്തട്ടിപ്പ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നുവെന്നതാണ് മാതൃഭൂമിക്ക് ലീഡ്. ഒരു വര്‍ഷം കഴിഞ്ഞിട്ടാണെങ്കിലും അധ്യാപകനിര്‍ണയം പൂര്‍ത്തിയാക്കി തസ്തികകള്‍ അനുവദിച്ചുവെന്നതാണ് മാധ്യമവും ദീപികയും ലീഡ് വാര്‍ത്തയാക്കിയത്. എല്ലാവരും പ്രധാന്യത്തോടെ നല്‍കിയ രണ്ട് വാര്‍ത്തകള്‍ എല്ലാ പത്രങ്ങളിലുമുണ്ട്. വീടുവിട്ടിറങ്ങി തീവണ്ടിയില്‍ കയറിയ അസമീസ് പെണ്‍കുട്ടിയെ ഒരു രാവും പകലും തിരഞ്ഞ ശേഷം വിശാഖപട്ടണത്തുവെച്ച് കണ്ടെത്തിയതാണ് ഒരു വാര്‍ത്ത. കേരളത്തിന്റെ ചീഫ് സെക്രട്ടറി ഡോ.വി വേണു വിരമിക്കുമ്പോള്‍ ഭാര്യ ശാരദാ മുരളീധരന്‍ ചീഫ് സെക്രട്ടറിയാകുമെന്നതാണ് മറ്റൊരു വാര്‍ത്ത. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-22
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ഹേമാക്കമിറ്റി റിപ്പോർട്ടിന്റെ അനുരണനങ്ങൾ തന്നെയാണ് ഇന്നും പത്രങ്ങളുടെ ഒരു പ്രധാന വിഭവം. നാലുവർഷമായി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചുവെന്ന് ആരോപണമുയരുന്നു. അത് തളളിക്കളയുന്ന സർക്കാർ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാൻ അറച്ചുനിൽക്കുകയും ചെയ്യുന്നു. കൊൽക്കത്ത മെഡിക്കൽ ഡോക്ടർ കൊല്ലപ്പെട്ട കേസിൽ സുപ്രീംകോടതി കാര്യമായി ഇടപെട്ടതും കേന്ദ്രമന്ത്രാലയങ്ങളിലെ ഉന്നത തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്താൻ തുനിഞ്ഞിറങ്ങിയ കേന്ദ്രം എതിർപ്പുകളെ തുടർന്ന് പിൻവാങ്ങിയതുമാണ് ദേശീയതലത്തിലുളള പ്രധാന വാർത്തകൾ | | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-21
31 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
മലയാളസിനിമയുടെ പിന്നാമ്പുറകഥകൾ പൂമഖത്തെത്തിക്കുന്ന ഹേമക്കമ്മിറ്റി റിപ്പോർട്ടുകൊണ്ടാണ് ഇന്ന് പത്രങ്ങൾ നിറച്ചിട്ടുള്ളത്. അടിമുടി ചൂഷണം എന്നാണ് മലയാള മനോരമയുടെ തലക്കെട്ട്. തിരക്കഥ ചതിക്കഥ എന്ന് മാതൃഭൂമി. വെള്ളിത്തര മാഫിയ എന്ന് മാധ്യമം. വീണുടഞ്ഞു ഗ്ലാമർ മുഖം എന്ന് കേരള കൗമുദി. മലയാള സിനിമയിൽ മാഫിയ വാഴ്ചയെന്ന് ദീപിക. തിരശ്ശീലക്ക് പിന്നിൽ കൊടിയ അനീതിയെന്ന് ചന്ദ്രിക. വിവേചനം, ലൈംഗിക ചൂഷണം എന്ന് ദേശാഭിമാനി അങ്ങനെ പോകുന്നു മാനക്കേടിന്റെ തലക്കെട്ടുകൾ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-20
29 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ദേശീയ-സംസ്ഥാന സിനിമാ അവാർഡുകളാണ് ഇന്നത്തെ പത്രങ്ങളെ അലങ്കരിക്കാൻ ഉപയോഗിച്ച പ്രധാന തോരണങ്ങൾ. ആടും ആട്ടവുമൊക്കെ ആറാടുകയാണ് പത്രങ്ങളിൽ. തഴഞ്ഞവരെത്തളളി ആട്ടപ്പെരുമ, പെരുമയോട് ആട് എന്നെല്ലാം മലയാള മനോരമ. ആട്ടം നേട്ടം എന്ന് മാതൃഭൂമി. തിരശ്ശീലക്കപ്പുറം തെരഞ്ഞെടുപ്പിന്റെ തിരനോട്ടമുണ്ട്. കശ്മീരിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.സ്വന്തം ബാങ്കിൽ നിന്ന് 26 കിലോ സ്വർണവുമായി മുങ്ങിയ മാനെജരുടെ കഥയുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-17
29 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് സഹായധനവും മറ്റ് പുനരധിവാസ സൗകര്യങ്ങളും പ്രഖ്യാപിച്ചതാണ് പ്രധാനവാർത്തകളിലൊന്ന്. വടകരയിലെ രാഷ്ട്രീയകാഫിർ ഉയർത്തിവിട്ട വിവാദമുണ്ട്. തീരദേശപരിപാലന നിയമത്തിന്റെ നടത്തിപ്പ് വിവരങ്ങളുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് കിട്ടാനുളള കാശിന് ജപ്തി നടപടിക്ക് വാട്ടർ അതോറിറ്റി ഒരുങ്ങുന്നുവെന്ന കൗതുകമുണർത്തുന്ന വലിയ വാർത്തയുണ്ട്. വീണ്ടും മഴ മുന്നറിയിപ്പുമുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-15
31 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
പലതുണ്ട് ഇന്ന് പ്രധാനവാർത്തകൾ. വടകരയിലെ കാഫിർ വിവാദത്തിന്റെ തുടക്കം ഇടത് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയതാണ് മലയാള മനോരമയുടെ ലീഡ്. ഉരുൾപൊട്ടൽ മേഖലയിലെ പുനരധിവാസത്തിന് സർക്കാർ ഭൂമി തേടുന്നുവെന്ന് മാതൃഭൂമി. യു.എ.പി.എ കേസുകളിലും ജാമ്യം നൽകണമെന്ന് സുപ്രീംകോടതി പറഞ്ഞതാണ് മാധ്യമത്തിന് പ്രധാനം. ഇറാൻ ഉടൻ ആക്രമിക്കുമെന്ന് ഇസ്രായേലിന് യു.എസ് മുന്നറിയിപ്പ് നൽകിയെന്ന് ദീപിക. കൊൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ സി.ബി.ഐ പറന്നെത്തിയെന്ന് കേരളകൗമുദിയുടെ ലീഡ്. അങ്ങനെ പലതുണ്ട് വാർത്തകൾ. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-14
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
കെട്ടിടനിർമ്മാണ പെർമിറ്റ് ചട്ടങ്ങളിൽ വലിയ ഇളവുകൾ നൽകിയതാണ് ഇന്നത്തെ ഏറ്റവും പ്രധാനവാർത്ത. മാധ്യമം, മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി, മംഗളം പത്രങ്ങളിലൊക്കെ അതാണ് മുഖ്യവിഭവം. ദീപിക സെബി മേധാവിക്കെതിരെ ഹിൻഡൻബർഗ് കൊണ്ടുവന്ന റിപ്പോർട്ടിനൊപ്പമാണ്. ചൂരൽമല, മുണ്ടക്കൈ ദുരന്തമേഖലയിലെ കടങ്ങൾ കേരളബാങ്ക് എഴുതി തളളിയതാണ് ദേശാഭിമാനി ലീഡാക്കിയത്. നെല്ല് സംഭരണത്തിന്റെ ധനവിനിയോഗ റിപ്പോർട്ട് സംസ്ഥാനം ഇനിയും കേന്ദ്രത്തിന് സമർപ്പിച്ചില്ല, അതിനാൽ കേന്ദ്രസഹായം വൈകുന്നു എന്നാണ് ജന്മഭൂമി |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-13
28 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ഓരോ പത്രത്തിനും ഓരോ ലീഡാണ്. കേരളത്തിൽ ആന്റിബയോട്ടിക് മരുന്നുകളുടെ വിൽപ്പനയിൽ വൻകുറവുണ്ടായ വിവരമാണ് മനോരമയിൽ. സഹകരണസംഘങ്ങളിൽ ബാങ്കിങ് വരുന്നുവെന്ന് മാതൃഭൂമി. സ്വതന്ത്രവ്യാപാര കരാറുകളുടെ പ്രത്യാഘാതം കേരളം പഠിക്കുന്നുവെന്ന് ദീപിക. വയനാട് പുനരധിവാസ റിപ്പോർട്ട് പത്തുദിവസത്തിനകം കേന്ദ്രത്തിന് നൽകുമെന്ന് കൗമുദി. സെബി മേധാവിയുടെ രാജിക്ക് മുറവിളിയെന്ന് മാധ്യമം. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-12
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ഉരുൾപൊട്ടൽ പ്രദേശവും, ആശുപത്രികളിലും ക്യാമ്പുകളിലും കഴിയുന്ന ദുരന്തബാധിതരെയും സന്ദർശിച്ചതാണ് ഇന്ന് എല്ലാ പത്രങ്ങളുടെയും മുഖ്യവാർത്ത. സെബി (സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മേധാവിക്ക് എതിരെയുള്ള ഹിഡൻബർഗ് റിപ്പോർട്ടുണ്ട്. കേരളം ഇനിയും അതിതീവ്ര മഴയിലേക്ക് പോയേക്കാമെന്ന മുന്നറിയിപ്പുണ്ട്. ബാങ്കുകൾക്ക് പലിശ സ്വയം നിശ്ചയിക്കാമെന്ന റിസർവ് ബാങ്ക് തീരുമാനമുണ്ട്. അങ്ങനെ പലതുണ്ട് വാർത്തകൾ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-11
27 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ആ വലിയ ദുരന്തത്തിന്റെ പ്രകമ്പനങ്ങൾ അടങ്ങുന്നില്ല. ഇന്നലെ വയനാട്ടിലെയും സമീപജില്ലകളിലെയും ഭൂമിക്കടിയിൽ നിന്നുകേട്ട മുഴക്കങ്ങൾ ആശങ്കയുയർത്തി.ആ ആശങ്ക ഇന്ന് പത്രങ്ങളിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തസ്ഥലം സന്ദർശിക്കുന്ന ദിവസമാണിന്ന്. മരിച്ചവരിൽ 170 പേരുടെ ചിത്രവും കാണാതായെന്ന് സർക്കാർ പ്രഖ്യാപിച്ച 133 പേരുടെ വിലാസവും ഇന്ന് മനോരമ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുവാർത്തകളും കറങ്ങിത്തിരിഞ്ഞ് ഇതിലേക്കാണ് എത്തുന്നത്. കേരളത്തിൽ പരിസ്ഥിതി ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിരിക്കുന്നു. അതാണ് മാതൃഭൂമിയുടെ ലീഡ് വാർത്ത. സുപ്രീംകോടതി നിർദേശം തളളിയ കേന്ദ്രം പട്ടികവിഭാഗങ്ങളിൽ ക്രീമിലെയർ ബാധകമാക്കേണ്ട എന്ന് തീരുമാനിച്ചതാണ് മനോരമയുടെ ലീഡ്. ആപ്പ് നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്ക്ക് ജാമ്യം കിട്ടിയതാണ് മാധ്യമത്തിന്റെ ലീഡ്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-10
31 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
പാരീസ് മെഡൽപ്പാടത്തെ ഇന്ത്യൻ കൊയ്ത്താണ് ഇന്നത്തെ പത്ര വിഭവം. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളി നേടിയതും ഹോക്കിയിൽ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ടീം വെങ്കലം നേടിയതും പത്രങ്ങൾ ആഘോഷിക്കുന്നു. ശ്രീദേശ് എന്നാണ് മനോരമയുടെ തലക്കെട്ട്. നീരജതം എന്ന് മാധ്യമം. മെഡൽത്തട്ടിൽ മാതൃഭൂമി. വയോധികന്റെ സമ്പാദ്യം തട്ടാൻ ക്വട്ടേഷൻ കൊലപാതകം സംഭ്രമജനകമായ ഒരു വലിയ വാർത്തയുമുണ്ട് മാതൃഭൂമിയിൽ. വഖഫ് ബിൽ സംയുക്ത പാർലിമെന്ററി കമ്മിറ്റിക്ക് വിട്ടത്, പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിലും നജീബ് കാന്തപുരം ജയിച്ചത്, ബുദ്ധദേവ് ഭട്ടചാര്യ അന്തരിച്ചത്, അങ്ങനെ അനവധിയുണ്ടിന്ന് വാർത്തകൾ... കേൾക്കാം.. | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-09
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ബംഗ്ലാദേശിലെ പ്രക്ഷോഭാനന്തരമുള്ള രാഷ്ട്രീയനീക്കങ്ങളാണ് ഇന്നത്തെ പത്രങ്ങളിലെ പ്രധാനവിഭവങ്ങൾ. നൊബേൽ സമ്മാനജേതാവ് മുഹമ്മദ് യൂനസ് താല്‌ക്കാലിക പ്രധാനമന്ത്രിയായതും, ബ്രിട്ടനിൽ രാഷ്ട്രീയാഭയം കിട്ടാതെ ശെെഖ് ഹസീന ഇന്ത്യയിൽ തുടരുന്നതും ഖാലിദ സിയ തടവിൽ നിന്ന് പുറത്തിറങ്ങിയതുമെല്ലാം വാർത്തകളാണ്. അനിശ്ചിതത്വം എന്ന് മാതൃഭൂമി, അഭയമില്ലാ എന്ന് മാധ്യമം, മുഹമ്മദ് യൂനുസ് പ്രധാനമന്ത്രിയെന്ന് മനോരമ. ഉരുൾപൊട്ടലിന്റെ തേങ്ങലമർന്നിട്ടില്ല. 152 പേരെ ഇനിയും കണ്ടെത്താനുണ്ട്. പാരീസ് കായികവർത്തകളുമുണ്ട് ഒന്നാം പേജിൽ തന്നെ.... | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-07
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ബംഗ്ലാദേശിലെ വിദ്യാർത്ഥിപ്രക്ഷോഭത്തിന്‍റെ നാടകീയമായ പരിണതിയാണ് ഇന്നത്തെ പത്രങ്ങളിലെ പ്രധാനവാർത്ത. പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് നാടുവിട്ടു. ഭരണം പട്ടാളം പിടിച്ചു. ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് പട്ടാളമേധാവി പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിരംഗങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നതേയുള്ളൂ. വിദ്യഭ്യാസ രംഗത്തെ ഖാദർകമ്മിറ്റി ശുപാർശകള്‍, ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ നിന്ന് തേങ്ങലുകള്‍ ഇപ്പോഴും ഉയരുന്നുണ്ട്.. കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-06
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരിച്ചറിയാനാകാത്ത അവസ്ഥയിലായ എട്ട് മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്കരിച്ച വാർത്തയാണ് ഇന്ന് പത്രങ്ങളില്‍ പ്രധാന വാർത്തയായി വിന്യസിച്ചിട്ടുള്ളത്. മറ്റുവാർത്തകളുമുണ്ട്.. സ്കൂള്‍ ഏകീകരണത്തില്‍ - ദേശീയ ഘടന കേരളം തള്ളിയെന്ന് മാതൃഭൂമി. മണ്ണെടുപ്പ് കാര്യത്തില്‍ സുപ്രിംകോടതിയെ തള്ളി കേന്ദ്രം വിജ്ഞാപനം ഇറക്കിയെന്ന് മനോരമ. പശ്ചിമേഷ്യയില്‍ യുദ്ധഭീതിയെന്ന് മാധ്യമവും ദീപികയും| കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-05
29 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ഉരുൾപ്പൊട്ടലിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ തയ്യാറാക്കുന്ന പദ്ധതികളാണ് ഇന്നും വാർത്തയിൽ പ്രധാനം. അനുയോജ്യമായ സ്ഥലം കണ്ടെത്തി ടൗൺഷിപ്പ് നിർമ്മിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പത്രങ്ങൾക്ക് ലീഡ് വാർത്തയായി. അതോടൊപ്പം തന്നെ വീട് നിർമ്മിച്ച് കൊടുക്കാമെന്ന വാഗ്ദാനങ്ങളും. 485 വീടുകളാണ് ഇതുവരെ വാഗ്ദാനം ചെയ്യപ്പെട്ടത്. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-04
31 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ആ ദുരന്തമലകളിൽ ജീവന്റെ തുടിപ്പ് തേടുന്നതിന്റെയും കൊടുങ്കാട്ടിലും മലവെളളത്തിലും കണ്ടെത്തിയ ചേതനയറ്റ ശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിന്റെയും വർത്തമാനങ്ങൾ തന്നെയാണിന്നും പ്രധാനമായിട്ടുളളത്. മറ്റുവാർത്തകളും എത്തിനോക്കുന്നുണ്ട് ഒന്നാംപേജിലേക്ക്. |കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-03
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
മുണ്ടക്കെെ, ചുരൽമല- ദുരന്തമലകളിലെ വിവരങ്ങൾ പുറംലോകത്തെ അറിയിക്കുന്നതിൽ തന്നെയാണ് ഇന്നും പത്രങ്ങളുടെ പ്രധാനശ്രദ്ധ. അതിനാൽ അവിടെനിന്നുതന്നെയാണ് പ്രധാനവാർത്തകൾ. 289മരണമാണ് സ്ഥിരീകരിച്ചെതെങ്കിലും കാണാതായവർ 277 ഉണ്ട്. തെരച്ചിൽ ഇന്നും തുടരുകയാണ്. ചൂരൽ മലയിൽ നിന്ന് അക്കരയ്ക്ക് പോകാൻ ബെയ്‌ലി പാലം യാഥാർഥ്യമായി കഴിഞ്ഞു. | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-08-02
31 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ഉരുൾപൊട്ടലിന്റെ ഭീകരത മുഴുവൻ ആവാഹിച്ചാണ് ഇന്ന് പത്രങ്ങൾ എത്തിയത്. ഒറ്റവാചകം കൊണ്ട് അത് പുറത്തേക്കെടുക്കാനും കഴിഞ്ഞു. അഞ്ച് പത്രങ്ങളുടെ തലക്കെട്ട് ഒരൊറ്റ വാചകമാണ്- ഉളളുപൊട്ടി! മലയാള മനോരമയും മാതൃഭൂമിയും ദീപികയും ദേശാഭിമാനിയും ജന്മഭൂമിയും ഉളളുപൊട്ടി എന്ന് തലക്കെട്ടിട്ടപ്പോൾ ചന്ദ്രിക ഉളളുപൊട്ടൽ എന്നാണ്. ഉളളുടഞ്ഞ് നാട് എന്ന് സുപ്രഭാതം, കരൾപൊട്ടിയെന്ന് സിറാജ്, കണ്ണീർനാടെന്ന് കേരളകൗമുദി, ഹൃദയം പിടയുന്നുവെന്ന് വീക്ഷണം- മണ്ണേ മടങ്ങുക എന്നാണ് മാധ്യമത്തിന്റെ മുഖക്കുറിപ്പ്. വാർത്ത തുടങ്ങുന്ന പേജിൽ മരണക്കൈ എന്നും. ആ വാർത്തകളിലേക്ക്. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-07-31
31 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ചമച്ച പത്മവ്യൂഹ പ്രസംഗത്തിന്റെ വാർത്ത ഏതാണ്ടെല്ലാ പത്രങ്ങളും ഒന്നാം പേജിൽ തന്നെ വിന്യസിച്ചിട്ടുണ്ട്. മാധ്യമത്തിന്റെ ലീഡ് വാർത്ത തന്നെ അതാണ്. മനോരമയുടെ ലീഡ് സഹകരണനിയമ ഭേദഗതിയാണ്. അതനുസരിച്ച് വായ്പക്ക് കർശന വ്യവസ്ഥകൾ ആയിരിക്കുമെന്നതാണ്. ഇന്നലത്തെ മനോരമയുടെ ലീഡ് ആണവനിലയമായിരുന്നല്ലോ. കേരളത്തിൽ ആണവനിലയം വരുമെന്ന വാർത്ത മാതൃഭൂമിയൊന്ന് തിരുത്തിയിട്ടുണ്ട്. വരില്ലെന്ന് വൈദ്യുതമന്ത്രി പറഞ്ഞത് മാതൃഭൂമിയിലുണ്ട്. ആണവനിലയ വാർത്തയുടെ വിശദമായൊരു ഫോളോഅപ്പ് സുപ്രഭാതം പത്രത്തിലുണ്ട്. വെനസ്വേലയിലെ മഡുറോ സഖാവിന്റെ തുടർഭരണമാണ് ദേശാഭിമാനിയിൽ. ഇന്നത്തെ വാർത്തകളിൽ ഏറ്റവും പ്രധാനം മഹാരാഷ്ട്രയിലെ സിന്ധുദുർഗ് വനത്തിൽ സ്ത്രീയെ ചങ്ങലക്കിട്ട നിലയിൽ കണ്ടെത്തിയതാണ്. മംഗളമാണ് അത് ഒന്നാം പേജിൽ നൽകിയിട്ടുളളത്. |കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-07-30
32 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
വെങ്കലത്തിളക്കത്തോടെയാണ് ഇന്ന് പത്രങ്ങൾ പുറത്തുവന്നത്. പാരീസ് ഒളിംപിക്‌സിൽ ഇന്ത്യക്കുവേണ്ടി മനുഭാകർ നേടിയ മെഡലാണിന്നത്തെ ആഘോഷം. വെങ്കലം. അതാണ് എല്ലാവരുടെയും ഒന്നാംപേജിന്റെ ആദ്യപകുതി. ബാക്കിയുളളതിൽ ഒരു പ്രത്യേക വിഭവമുളളത് മലയാള മനോരമയിലാണ്. ആണവനിലയം. കേരളത്തിലും ആണവനിലയം എന്നൊരു സൂചന. ഡൽഹി സിവിൽ സർവീസ് കോച്ചിങ് സെന്ററിലെ വിദ്യാർഥികളുടെ ദാരുണമരണവും ഉത്തരകന്നട ഗംഗാവലി പുഴയിലെ അർജുനന് വേണ്ടിയുളള തിരച്ചിൽ നിരാശയിൽ ഒടുങ്ങുന്നതും എല്ലാത്തിലുമുണ്ട്. തിരുവനന്തപുരത്ത് കാറിലെത്തിയ അജ്ഞാത സ്ത്രീ വീട്ടിൽ കയറി മറ്റൊരു സ്ത്രീയെ വെടിവെച്ച വാർത്തയുണ്ട്. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-07-29
32 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
നീതി ആയോഗ് യോഗത്തിൽ നിന്ന് മമതാബാനർജി ഇറങ്ങിപ്പോയതും അതിർത്തിക്കപ്പുറത്തു നിന്ന് പാക്ക് സേനയുടെ ഒത്താശയോടെ നുഴഞ്ഞുകയറ്റക്കാർ ആക്രമണം നടത്തിയതുമാണ് പത്രങ്ങൾ കാര്യമായി വിന്യസിച്ചിട്ടുളള വാർത്തകൾ. മാതൃഭൂമിക്ക് തുല്യപ്രാധാന്യമുളള രണ്ട് വാർത്തകളുണ്ട്. ഒന്ന് പാക്ക് ആക്രമണമാണ്. എല്ലാ ജില്ലകളിലും ജില്ലാ സഹകരണ ബാങ്ക് വേണമെന്ന് നബാർഡ് നിർദേശിച്ചതാണ് മറ്റൊന്ന്.ഗംഗാവലി പുഴയിലെ തിരച്ചിൽ പന്ത്രണ്ടാം ദിവസവും പാഴായതുണ്ട്. പാരീസ് ഒളിംപിക്‌സിൽ ഷൂട്ടിങ് താരം മനു ഭാക്കർ പ്രതീക്ഷയുടെ വെടിയുതിർക്കുന്നതുണ്ട്. മാധ്യമം പി.എസ്.സി വിവരച്ചോർച്ചയെന്ന വാർത്ത ശരിവെച്ചുകൊണ്ട് നടത്തുന്ന അന്വേഷണവുമുണ്ട്. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-07-28
31 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
രണ്ടുഭാവങ്ങള്‍..അതായത് സന്തോഷവും സങ്കടവും ഒരേസമയത്ത് മുഖത്ത് വിരിയുന്ന ഏകലോചനാവസ്ഥയിലാണിന്ന് പത്രങ്ങള്‍. പാരീസ് ഒളിമ്പിക്‌സ് ആരംഭത്തിന്റെ ആരവങ്ങളുണ്ട്. രേഖാചിത്രകാരന്മാര്‍ ആര്‍മാദിക്കുകയാണ് പാരീസ് വരകള്‍കൊണ്ട്. അതേസമയം, പത്താംനാളും അര്‍ജുനെ കണ്ടെത്താനായില്ലെന്ന സങ്കടവാര്‍ത്തയുമുണ്ട്. ഇതിനും പുറമെയാണ് പത്രങ്ങളുടെ ലീഡ് വാര്‍ത്തകള്‍. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ ആളെ ചേര്‍ക്കാനാവുന്നില്ലെന്ന് മനോരമ. ആധാരം സംസ്ഥാനത്ത് എവിടെയും രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കണമെന്ന് നിയമസഭാസമിതി റിപ്പോര്‍ട്ട് ചെയ്തതായി മാതൃഭൂമി. ധാതുസമ്പത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താമെന്ന് സുപ്രിംകോടതി സമ്മതിച്ചതായി മാധ്യമം. കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
2024-07-26
32 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
പ്രധാന വാർത്തകൾ ഒന്നിലേറെയുണ്ട് ഇന്ന്. ഷിരൂരിൽ അർജുന്റെ ലോറി ഗംഗാവാലി പുഴയിൽ കണ്ടെത്തിയെന്ന വിവരമുണ്ട്. മലയാള മനോരമ അതാണ് പരമപ്രധാന വാർത്തയായി വിന്യസിച്ചിട്ടുള്ളത്. കെട്ടിട നിർമാണ ഫീസ് കുറച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ തീരുമാനമാണ് മാധ്യമം, മാതൃഭൂമി, ദീപിക, കേരളകൗമുദി, മംഗളം തുടങ്ങിയ പത്രങ്ങളുടെ ലീഡ്. ദേശാഭിമാനിയൊഴികെ ഏതാണ്ടെല്ലാ പത്രങ്ങളും ഫീസ് കുറയ്ക്കലിനെ തെറ്റുതിരുത്തൽ നടപടിയായിട്ടാണ് എടുത്തിരിക്കുന്നത്. മാധ്യമത്തിന്റെ തലക്കെട്ട് തന്നെ അതാണ്- തെറ്റുതിരുത്തൽ. പ്ലാൻ ബി എന്നാണ് മാതൃഭൂമിയുടെ പരിഹാസം. ഒരു കെട്ടിടത്തിന്റെ പ്ലാനിനകത്താണ് മാതൃഭൂമി വാർത്ത വിന്യസിച്ചിരിക്കുന്നത്. ചെറുപ്പത്തിൽ, അതായത് ജുവനൈൽ പ്രായത്തിൽ കൊലക്കേസിൽ കുടുങ്ങി വലിയവരെപ്പോലെ ശിക്ഷ അനുഭവിക്കേണ്ടിവന്ന രണ്ട് സഹോദരന്മാരുടെ കഥയുണ്ട് മാതൃഭൂമി ഒന്നാം പേജിൽ. വാർത്തകൾ അങ്ങനെയേറെയുണ്ട്. കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-07-25
28 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ബജറ്റ് തന്നെയാണ് ഇന്നത്തെ പ്രധാന വിഭവം. അതുകൊണ്ട് പരമാവധി അലങ്കരിച്ചിട്ടുണ്ട് മുഖപ്പേജുകൾ. കാർട്ടൂണുകളാണ് പായസം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നേട്ടങ്ങൾ അമ്പുകളായി എയ്തുവിടുന്ന നിർമ്മലാ സീതാരാമനാണ് മനോരമയുടെ മുഖചിത്രം. പ്യാരീസ് എന്ന് മേൽക്കുറിപ്പ്-ഒളിമ്പിക്‌സ് പശ്ചാത്തലം. എന്നാൽ എ ഫോർ ആന്ധ്ര, ബി ഫോർ ബീഹാർ എന്നാണ് തലക്കെട്ട്. കരിങ്കാളിപ്പാട്ടിനെ ഓർമ്മിപ്പിക്കുന്ന ആർദ്രവും രൗദ്രവുമാണ് മാധ്യമത്തിന്റെ കാർട്ടൂൺ. പിന്തുണക്ക് താങ്ങുവില എന്ന് തലക്കെട്ട്. ബിഹാറിനും ആന്ധ്രക്കും വാരിക്കോരി-സൗഹൃദവളയം എന്ന് മാതൃഭൂമി. ഒളിംപിക് ഓർമ്മയിൽ കാർട്ടൂൺ- അതിൽ വിജയപീഠത്തിൽ ഒന്നാം സ്ഥാനത്ത് മെഡലുകൾ വാരിയണിഞ്ഞ് നിതീഷും ചന്ദ്രബാബു നായിഡുവും. ആന്ധ്രാബീഹാർ മീൽസ് എന്ന് ദീപിക. രണ്ടിനും ഇടയിൽ തൂക്കമൊപ്പിക്കാൻ തുലാസിന്മേൽ മോദിയെ ഇരുത്തിയ കാർട്ടൂണും. കേരളത്തിന് വട്ടപ്പൂജ്യമെന്ന് കേരളകൗമുദി. കേരളത്തിന് ഓട്ടക്കാലണ എന്ന് ദേശാഭിമാനി, സഖ്യം മുഖ്യമെന്ന് സിറാജ്, നിർമലമല്ല-നിർഗുണം എന്ന് സുപ്രഭാതം. കസേര നിലനിർത്താനുളള കളിയെന്ന് ചന്ദ്രിക. പരിധിവിട്ട് പാദസേവയെന്ന് വീക്ഷണം. ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്തത് ജന്മഭൂമിയാണ്- സമഗ്രം ശക്തമെന്ന തലക്കെട്ടും നിർമ്മലമായൊരു ഫോട്ടോയും. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-07-24
29 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast
ഇന്ന് ലീഡ് വാർത്തയായി തെരഞ്ഞെടുക്കപ്പെട്ടവ പലതാണ്. ഉത്തരേന്ത്യയിലെ കാവഡ് യാത്രയുടെ പാതയോരത്തെ ഹോട്ടലുകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് പൊലീസിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത് അതിലൊന്നാണ്. അർജുന്റെ ലോറി കരയിൽ കാണാത്തതിനാൽ തെരച്ചിൽ തുടരുമെന്നതും പ്രധാനമാണ്. ഇന്നുളളതിൽ ഏറ്റവും പ്രധാനപ്പെട്ട വാർത്ത അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചിരുന്ന 14കാരൻ രോഗവിമുക്തനായി ആശുപത്രി വിട്ടു എന്നതാണ്. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-07-23
32 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ദുരന്തഛായയാണിന്ന് പത്രങ്ങളുടെ മുഖത്ത്. സങ്കടകരമായ വാർത്തകളാണ് പ്രധാനസ്ഥാനത്ത്. നിപ്പ ബാധിച്ച പതിനാലുകാരൻ മരിച്ചത്. മണ്ണിടിച്ചിലിൽപ്പെട്ട ലോറിയും ഡ്രൈവർ അർജുനും കരയിൽ ഇല്ലെന്ന് രക്ഷാപ്രവർത്തകർ തറപ്പിച്ച് പറയുന്നത്. ഇനി തിരച്ചിൽ പുഴയിലാണ് എന്ന വിവരം... അതുരണ്ടും മതിയല്ലോ ഒരു നാടിനെ ദുഃഖത്തിലാഴ്ത്താൻ. മറ്റു വാർത്തകളുമുണ്ട്. വിദേശത്ത് നിന്നുളള ഏറ്റവും പ്രധാനപ്പെട്ട വാർത്ത ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതാണ്. പി.എസ്.സിയുടെ കംപ്യൂട്ടർ ശൃംഖലയും സെർവറും ഹാക്ക് ചെയ്ത് ഹാക്കർമാർ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വെച്ചു എന്ന സംഭ്രമജനകമായ വാർത്തയാണ് മാധ്യമത്തിന്റെ മുഖ്യവാർത്ത. കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-07-22
32 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
വീണ്ടും വന്ന നിപയാണ് പത്രങ്ങളെ ഇന്ന് പ്രകോപിപിച്ചത് എന്ന് പറയാം. ആ നാലക്ഷരങ്ങളാണ് ഇന്ന് ഏതാണ്ടെല്ലാ പത്രങ്ങളുടെയും മുഖ്യതലക്കെട്ട്- 'വീണ്ടും നിപ'. മാധ്യമത്തിൽ തലക്കെട്ടിൽ വ്യത്യാസമുണ്ട്. മലപ്പുറത്ത് നിപ എന്നാണ് മനോരമക്കും ദേശാഭിമാനിക്കും നിപ ലീഡുവാർത്തയല്ല. വീടുകൾക്ക് റാങ്കിങ് വരുന്നതാണ് മനോരമയിൽ. മണ്ണിടിച്ചിലിൽപെട്ടുപോയ അർജുനെ തിരയുന്നതാണ് ദേശാഭിമാനിയിൽ. കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-07-21
29 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
കംപ്യൂട്ടറുകളിലെ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസിന് സൈബർ സുരക്ഷയൊരുക്കുന്ന സംവിധാനം താളം തെറ്റിയതോടെ ലോകം തകിടംമറിഞ്ഞതാണ് ഇന്നത്തെ പ്രധാനവാർത്ത. തലക്കെട്ട് മത്സരമാണ് പത്രങ്ങൾ തമ്മിൽ. അടിച്ചുപോയി ഗയ്‌സ് -എന്ന് മനോരമ. ചതിച്ചു എന്ന് മാതൃഭൂമി. വിൻഡോസിൽ അടഞ്ഞ് ലോകം എന്ന് മാധ്യമം. കംപ്യൂട്ടർ കൂട്ടമരണം-എന്നാണ് കേരളകൗമുദി. മൈക്രോസോഫ്റ്റിന് ബ്ലുഡെത്ത് എന്ന് ദീപിക. ആന്റിവൈറസ് അറ്റാക്ക്-എന്ന് മംഗളം. ജാലകപ്പൂട്ട് എന്ന് സുപ്രഭാതം. ടെക് സുനാമിയെന്നാണ് സിറാജ്. വിൻഡോസിന് പാളിയെന്ന് ചന്ദ്രിക. വിൻഡോസ് അടഞ്ഞുവെന്ന് വീക്ഷണം. വിൻഡോസ് തുറന്നില്ല, ലോകം സ്തംഭിച്ചു എന്ന് ദേശാഭിമാനി- എല്ലാം ഒന്നാംപേജിൽ വളരെ ഗംഭീരമായി വിന്യസിച്ചിട്ടുണ്ട്. ദേശാഭിമാനിയും മംഗളവുമൊക്കെ മറ്റെല്ലാ പത്രങ്ങളും ലീഡ് വാർത്ത ഇതാണ്. ജന്മഭൂമിക്ക് ഇതൊരു വലിയ വാർത്തയാണെന്ന് തോന്നിയിട്ടില്ല. ഒന്നാം പേജിൽ ഇല്ല, അവസാന പേജിലും ഇല്ല. സർവ്വ സാധാരണമായൊരു സംഭവം പോലെ അകത്തേപേജിലാണ്. കൂടെത്തന്നെ രാജീവ് ചന്ദ്രശേഖരന്റെ ആശ്വാസവുമുണ്ട്-പരിഭ്രാന്തി വേണ്ടാ എന്ന്. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-07-20
33 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
നീറ്റ് പരീക്ഷാഅട്ടിമറിക്കേസിൽ സുപ്രീംകോടതി കർക്കശമായി ഇടപെട്ടതിന്റെ വിവരങ്ങളാണ് ഇന്നത്തെ പത്രങ്ങളിലെ പ്രധാനവിഭവം. മാർക്ക് നോക്കി പിടിക്കും എന്നാണ് മാതൃഭൂമിയുടെ തലക്കെട്ട്. പരിശോധന, ഇഴകീറി എന്ന് മനോരമ, മാർക്ക് പുറത്ത് വിടൂ എന്ന് മാധ്യമം. പരീക്ഷാകേന്ദ്രം തിരിച്ച് ഫലം വേണമെന്ന സുപ്രീംകോടതിയുടെ നിർദേശം അങ്ങനെതന്നെ തലക്കെട്ടാക്കി ദീപിക. മാർക്ക് അറിയണം മറയില്ലാതെ എന്ന് മംഗളം. കേരളകൗമുദിക്ക് ഇതല്ല, പ്രധാനവാർത്തയായി തോന്നിയത്-പേമാരികൊണ്ടും അതിന് മുമ്പ് വരൾച്ച കൊണ്ടുമുണ്ടായ കൃഷിനാശമാണ്, 500 കോടി രൂപ. ദേശാഭിമാനിയും പ്രധാന്യം നിശ്ചയിച്ചത് വ്യത്യസ്ഥമായാണ്. കോടതിയിൽ സർക്കാർ ഗവർണറെ മറിച്ചിട്ടതാണ് അവർക്ക് പ്രധാനമായി തോന്നിയത്. കുഫോസിലും കൂപ്പുകുത്തി-സെർച്ച് കമ്മിറ്റിക്ക് സ്റ്റേ. എല്ലാപത്രങ്ങളും ഒരേപോലെ, ഏതാണ്ട് ഒരേസ്ഥാനത്ത്, മാസ്സ് ഹെഡ്ഡിന് തൊട്ടുതാഴെ, ലീഡ് വാർത്തക്ക് മുകളിലായി വലിയ പ്രാധാന്യത്തോടെ വിന്യസിച്ച വാർത്തയുണ്ട്. ഡോ. വല്ല്യത്താന്റെ വിയോഗവാർത്ത- ഇനി ഹൃദയങ്ങളിൽ-എന്ന് മാധ്യമം. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-07-19
32 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
പലതാണിന്ന് പത്രങ്ങൾക്ക് പ്രധാന വാർത്തകൾ... വയനാട് പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണം സംബന്ധിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതാണ് മനോരമയുടെ ലീഡ് വാർത്ത. വി.സിക്കും ഉത്തരവാദിത്തമുണ്ട് എന്ന തലക്കെട്ടിൽ മാതൃഭൂമിയുടെ ഒന്നാം പേജിലും ആ വാർത്തയുണ്ട്. കേരളത്തിൽ ഹെെഡ്രജൻ ഉത്പാദനം ആരംഭിക്കുന്നുവെന്നതാണ് മാതൃഭൂമിയുടെ ലീഡ്. യു.പി ബി.ജെ.പിയിലെ തമ്മിലടിയാണ് മാധ്യമത്തിന് ലീഡ്. കർണാടകയിൽ മണ്ണിന്റെ മക്കൾ വാദമെന്ന് കേരളാ കൗമുദിയും ദീപികയും. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി 75 ശതമാനവും കന്നഡികർക്കായി സംവരണം ചെയ്യുന്നുവെന്നാണ് വാർത്ത. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-07-18
31 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
കാലവര്‍ഷവും അതിന്റെ കെടുതികളുമുണ്ട്. അതോടൊപ്പം തന്നെ ജമ്മുകശ്മീരില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടിയതിന്റെ വിവരങ്ങളുമുണ്ട്. ഇതാണ് ഇന്ന് പത്രങ്ങളിലെ പ്രധാനവാര്‍ത്ത. പുറമെ, പല പത്രങ്ങളും പ്രധാനമെന്ന് കരുതുന്ന മറ്റുവാര്‍ത്തകളും ഒന്നാം പേജില്‍ വിന്യസിച്ചിട്ടുണ്ട്. എഫ്.സി.ഐ ലേലത്തില്‍ മാറ്റംവരുന്നതോടെ അരിയും ഗോതമ്പും സപ്ലൈകോയിലെത്തുമെന്ന് മനോരമയിലും മാധ്യമത്തിലുമുണ്ട്. വാഹനത്തിന് രൂപമാറ്റം വരുത്തിയാല്‍ 5,000 രൂപ പിഴയാകുമെന്ന് കേരളകൗമുദിയിലുണ്ട് | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-07-17
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ആമയിഴഞ്ചാന്‍ മാലിന്യത്തോട്ടില്‍ ജീവനര്‍പ്പിച്ച ജോയിയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കേടായ ലിഫ്റ്റില്‍ രണ്ടുനാള്‍ കുടുങ്ങിപ്പോയ തിരുമല രവിയുമാണ് വാര്‍ത്തകളേയും പത്രങ്ങളേയും സജീവമായി നിര്‍ത്തുന്നത്. ഒരു കപ്പലില്‍ കൊണ്ടുവന്ന വികസന കണ്ടെയ്‌നറുകളേക്കാള്‍ എത്രയോ ഇരട്ടിയാണ് തലസ്ഥാന നഗരിയിലെ കെടുകാര്യസ്ഥതയുടെ ഭാരം. അതാണിന്ന് പത്രങ്ങള്‍ എടുത്തുകാട്ടുന്നത് | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-07-16
33 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ഡൊണാൾഡ് ട്രംപാണിന്ന് വാർത്താനായകൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റതാണ് കഥ. പെൻസൽവാനിയയിൽ വെച്ചാണ്, ചെവിക്കാണ് വെടിയേറ്റത്. വലിയ പരിക്കില്ല. യൂറോ കപ്പ് സ്‌പെയിൻ അടിച്ചെടുത്തതാണ് മറ്റൊരു പ്രധാനവാർത്ത. സ്‌പെയിനിന്റെ കളി കാൽപ്പന്ത് കളത്തിൽ മാത്രമല്ല, ടെന്നീസ് കോർട്ടിലുമുണ്ട്. വിംബിൾഡണിൽ സ്പാനിഷ് താരം അൽകാരസ് സെർബിയയുടെ ദ്യോക്യോവിച്ചിനെ തോൽപ്പിച്ചു. അതൊക്കെ പുറത്തുനിന്നുളള വാർത്തകൾ. കേരളം ഇന്നും ആമയിഴഞ്ചാൻ തോട്ടിന്റെ കരയിലാണ്. തോട് വൃത്തിയാക്കാൻ മലിനജലത്തിലേക്ക് ഇറങ്ങിയ ജോയിയെ മൂന്നാംനാളും തിരയുകയാണ്. കോഴിക്കോടൻ സിപിഎമ്മിലെ കോഴനാടകം പുതിയരംഗത്തിലേക്ക് കടക്കുകയാണ്. പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി പൊലീസിൽ പരാതി കൊടുക്കാൻ പോകുന്നുവെന്നാണ് പുതിയ വാർത്ത. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-07-15
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
മാലിന്യം നിറഞ്ഞ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളി മാലിന്യക്കൂമ്പാരത്തിലോ മലിനദ്രാവകത്തിന്റെ അടിയൊഴുക്കിലോ പെട്ട് കാണാതായത് വലിയ വാര്‍ത്തയായി. മലയാള മനോരമയുടെ ലീഡ് വാര്‍ത്തയും മാധ്യമത്തിന്റെ സൂപ്പര്‍ലീഡ് വാര്‍ത്തയും അതാണ്. ജമ്മു കശ്മീരില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കേന്ദ്രം കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയതാണ് മാതൃഭൂമിയില്‍ ലീഡ് വാര്‍ത്ത. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തായി നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇന്‍ഡ്യ സഖ്യം ബിജെപിയെ തറപറ്റിച്ചതാണ് ദേശാഭിമാനിയില്‍. അത് തന്നെയാണ് ദീപികയ്ക്കും പ്രധാനമായി തോന്നിയത്. പി.എസ്.സിയിലെ നിയമനത്തിന് കോഴവാങ്ങിയെന്ന ആരോപണം വളര്‍ന്ന് സിപിഎം ഒരു ലോക്കല്‍ കമ്മിറ്റിയംഗത്തെ പുറത്താക്കിയത് എല്ലാ പത്രങ്ങളുടെയും കോഴിക്കോടന്‍ പതിപ്പിന്റെ ഒന്നാംപേജിലെ പ്രധാന വിഭവമാണ്. കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-07-14
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
വിഴിഞ്ഞം തുറമുഖത്തിന്റെ പ്രതീക്ഷകളും കണക്കുകൂട്ടലുകളും പത്രങ്ങളുടെ ഒന്നാം പേജിലുണ്ട്. മാതൃഭൂമിക്കും മാധ്യമത്തിനും അതാണ് ലീഡ് വാര്‍ത്ത. 'വിഴിഞ്ഞം ഡ്രീംസ്' എന്ന് മാതൃഭൂമി. 'വിഴിഞ്ഞം വിരിഞ്ഞു' എന്ന് മാധ്യമം. രണ്ടും ചേര്‍ത്താല്‍ ഡ്രീംസ് വിരിഞ്ഞു. എന്നാല്‍ അതിലും വലിയ സ്വപ്നം വിരിഞ്ഞതാണ് മനോരമയുടെ ലീഡ്. നിധി കിട്ടിയ കഥ. കഥയല്ലിത് ജീവിതം. കണ്ണൂര്‍ ജില്ലയിലെ ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായിയില്‍ തൊഴിലുറപ്പ് പണിക്ക് പോയവര്‍ക്ക് നിധി കിട്ടി. ശരിക്കും നിധികുംഭം. അതിനുളളില്‍ നാണയങ്ങളായും ആഭരണങ്ങളായും സ്വര്‍ണവും. സംഗതിയിപ്പോള്‍ സര്‍ക്കാറിന്റെ സൂക്ഷിപ്പാണ്. കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
2024-07-13
31 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
വിഴിഞ്ഞം തുറമുഖത്ത് വലിയ ചരക്കുകപ്പൽ അടുത്തതിന്റെ ആഘോഷം പത്രങ്ങളുടെ നിലതെറ്റിച്ചു എന്നുവേണം കരുതാൻ. തലക്കെട്ടിട്ട് തൃപ്തിയാകാതെ കടലിലിറങ്ങി തുള്ളുകയാണ് പത്രങ്ങൾ. ലോകമേ വിഴിഞ്ഞം എന്ന് ദേശാഭിമാനിയും കേരളകൗമുദിയും. തീരത്ത് എന്ന് മനോരമ. കേരളമുഖമെന്ന് മാതൃഭൂമി. ചരിത്രനങ്കൂരമെന്നാണ് മാധ്യമം. വിഴിഞ്ഞം ഉദ്ഘാടനത്തെ വാർത്തയോടടുപ്പിച്ചത് മംഗളമാണ്. മദർഷിപ്പ് വന്നപ്പോൾ പിതൃത്തർക്കം... വിഴിഞ്ഞത്ത് മുന്നണിപ്പോര് എന്നാണ് മംഗളത്തിന്റെ തലക്കെട്ട്. കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
2024-07-12
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ക്ഷേമപെൻഷനുകളിലെ കുടിശിക തീർക്കുമെന്ന സംസ്ഥാന സർക്കാറിന്റെ പ്രഖ്യാപനമാണ് കൂടുതൽ പത്രങ്ങളും മുഖ്യവാർത്തയാക്കിയത്. ഇ.എസ്.ഐ പദ്ധതിയിൽ അംഗമാകാനുള്ള ശമ്പളപരിധി ഉയർത്തുമെന്നതാണ് മാതൃഭൂമിയുടെ ലീഡ്. വിഴിഞ്ഞത്ത് കപ്പലടുക്കുന്നതാണ് കേരള കൗമുദിക്ക് ആഘോഷം. കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
2024-07-11
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
പി.എസ്.സി അംഗത്വം നൽകാൻ കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ തുടർചലനങ്ങൾ തന്നെയാണ് ഇന്നും പത്രങ്ങളിൽ. ദേശാഭിമാനിയുടെ ലീഡ് വാർത്തയും അതുതന്നെ. അന്വേഷണത്തിന് സന്നദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ് ദേശാഭിമാനിക്ക് പിടിവള്ളി. അംഗത്വകോഴയുടെ പേരിൽ സഭയിൽ പോരെന്ന് മാധ്യമം. അതുതന്നെയാണ് കേരളകൗമുദിയിലും കണ്ടത്. നടപടിക്ക് സിപിഎം, പുതിയ തിരുത്ത് എന്ന് മാതൃഭൂമി. നേതാവിനെതിരെ നടപടിക്ക് തുടക്കം എന്ന് മലയാള മനോരമ കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
2024-07-10
32 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
നീറ്റ്- യുജി പരീക്ഷയുടെ ചോദ്യക്കടലാസ് ചോർച്ചയെക്കുറിച്ചുള്ള സുപ്രിംകോടതിയുടെ നിരീക്ഷണങ്ങളാണ് ഏതാണ്ടെല്ലാ പത്രങ്ങളും പ്രധാനമായി കണ്ടത്. പിഎസ്‌സി അംഗത്വം കൊടുത്ത് സിപിഎം നേതാവ് കോഴവാങ്ങിയെന്ന ആരോപണവും ചുറ്റിപ്പറ്റിയുള്ള വിവാദവും പലപത്രങ്ങളും ഒന്നാം പേജിൽ വിന്യസിച്ചിട്ടുണ്ട്. ഫ്രാൻസിലെ തെരഞ്ഞെടുപ്പുഫലം, രാഹുൽ ഗാന്ധിയുടെ മണിപ്പൂർ യാത്ര എന്നീ വർത്തകളൊക്കെ ഒന്നാം പേജുകളിലുണ്ട്. എയർ കേരളക്ക് കേന്ദ്രാനുമതി കിട്ടിയെന്ന വാർത്ത മാധ്യമം ഏറ്റവും മുകളിൽ തന്നെ നിർത്തിയിട്ടുണ്ട്... കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-07-09
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ഇന്നും പലതാണ് പ്രധാനവാർത്തകൾ. വൃക്കരോഗം കുട്ടികളിൽ ഇരട്ടിയാണ് എന്ന് മാതൃഭൂമി. ആഗോള ശരാശരിയെക്കാൾ ഇന്ത്യയിൽ അധികമാണെന്നും കണ്ടെത്തലുണ്ട്. ആയുഷ്മാൻ ഭാരത് പദ്ധതിയിലെ പരിഷ്‌കരണമാണ് മനോരമയിൽ. ലഡാക്കിൽ ഭൂഗർഭ അറകൾ സ്ഥാപിച്ചുകൊണ്ട് ചൈന കടന്നുകയറുന്നു എന്നതാണ് മാധ്യമത്തിൽ. നീറ്റ്, യുജിസി കേസുകൾ ഇന്ന് സുപ്രീംകോടതിയിൽ വരുമെന്ന് ദീപിക. നിതീഷും നായിഡുവും ബിജെപിയോട് വിലപേശുന്നുവെന്നതാണ് ദേശാഭിമാനിക്ക് പ്രധാനവാർത്ത. | കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-07-08
32 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
സർവ്വാംഗീകൃതമായ ഒരു പ്രധാനവാർത്ത ഇന്ന് ഇല്ലെന്ന് പറയാം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നു എന്നതാണ് മനോരമയുടെ ലീഡ്, മതി, രഹസ്യം എന്ന് തലക്കെട്ട്. റെയിൽവേ മൂന്നാംപാളം വരുന്നു എന്ന് മാതൃഭൂമി. ഹേമകമ്മിറ്റി റിപ്പോർട്ട് തന്നെയാണ് മാധ്യമവും-സസ്‌പെൻസ് പൊളിയും എന്ന്. നീറ്റ് കൗൺസിലിങ് നീട്ടിയതാണ് ദേശാഭിമാനിയും സിറാജും. കൗമുദിയും അത് തന്നെ. ചന്ദ്രികയ്ക്ക് പനിയാണ്. നിലക്കാത്ത ആൾക്കൂട്ടക്കൊലയാണ് സുപ്രഭാതത്തിൽ. കാപ്പക്കേസ് പ്രതിയെ രക്തഹാരം അണിയിച്ച് സ്വീകരിച്ച സിപിഎം വെട്ടിലായെന്ന് ജന്മഭൂമി പരിതപിക്കുന്നു. അയാൾ കാപ്പയായത് ബിജെപിക്ക് വേണ്ടിയാണ് എന്നത് മറ്റൊരുകഥ. ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എം.പിയായ മസ്ഊദ് പെസെഷ്‌ക്യാൻ വിജയിച്ചത് എല്ലാവരും പ്രധാന്യത്തോടെ ഒന്നാംപേജിൽ വിന്യസിച്ചിട്ടുണ്ട്. ഏതാണ്ടെല്ലാവരും വീട്ടുപേര് എന്ന മട്ടിൽ പരിഷ്‌ക്കരണ വാദിയായ പെസഷ്‌ക്കിയാൻ എന്നാണ് പ്രയോഗിച്ചിട്ടുളളത്. മിതവാദ നിലപാടുളള പെസഷ്‌കിയാൻ എന്ന് മനോരമയും പരിഷ്‌ക്കരണവാദിയായി അറിയപ്പെടുന്ന പെസഷ്‌ക്കിയാൻ എന്ന് മാധ്യമവും പ്രയോഗിച്ചിരിക്കുന്നു. യാഥാർത്ഥ്യത്തോട് ഏറെയടുത്ത പ്രയോഗമാണത്. പരിഷ്‌ക്കരണവാദി എന്ന് അറിയപ്പെടുന്നുണ്ട്. പരിഷ്‌ക്കരണം എത്രത്തോളം എന്ന് അറിയാനിരിക്കുന്നതേയുളളൂ. |കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-07-07
32 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് എല്ലാ പത്രങ്ങൾക്കും എല്ലാത്തിനെക്കാളും പ്രധാനവാർത്ത. പ്രധാനമന്ത്രിയായി വന്ന കെയ്ർ സ്റ്റാർമറിന്റെയും ജേതാവായി വന്ന ലേബർ പാർട്ടിയുടെ വിശേഷങ്ങളും വിശദമായി എല്ലാവരും കൊടുത്തിട്ടുണ്ട്. മാതൃഭൂമിയിലാണൊരു വിശേഷാൽ വാർത്തയുളളത്, യന്ത്രമനുഷ്യൻ കുഴഞ്ഞുവീണ് മരിച്ചു എന്നത്. ദക്ഷിണകൊറിയയിലാണത്. ഹയർ സെക്കൻഡറി മാർക്ക് തിരിമറി വാർത്ത മലയാള മനോരമ ഒന്നാം പേജിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. 75 വയസ്സുകഴിഞ്ഞ ശ്രീദേവിയമ്മ പ്ലസ് വൺ തുല്യതാപരീക്ഷ എഴുതുന്ന ചിത്രസഹിതമുളള വാർത്തയാണ് മാധ്യമത്തിന്റെ വിശേഷാൽ വാർത്ത. കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-07-06
32 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
പ്രധാനമന്ത്രി നരേന്ദ്രമോദി ഇതാദ്യമായി മണിപ്പൂരിനെപ്പറ്റി പാര്‍ലമെന്റില്‍ വിശദമായ പ്രസ്താവന നടത്തിയതാണ് പല പത്രങ്ങളും പ്രധാനമായി കണ്ടത്. ഒടുവില്‍ മോദി മിണ്ടി- മണിപ്പൂര്‍ എന്നാണ് മാധ്യമത്തിന്റെ തലക്കെട്ട്. മണിപ്പൂരില്‍ മറുപടി എന്ന് മാതൃഭൂമി. മണിപ്പൂരില്‍ മൗനം വെടിഞ്ഞ് മോദി എന്ന് ദീപിക. ഹാഥ്‌റസ് ദുരന്തം തന്നെയാണ് ഇന്നും മലയാള മനോരമ ലീഡ് വാര്‍ത്തയാക്കിയത്- മരണം 121, അതില്‍ 110ഉം സ്ത്രീകള്‍ എന്ന്. ആള്‍ദൈവം ഒളിവിലെന്ന് സുപ്രഭാതം. ഹാഥ്‌റസില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന് മംഗളം. മണിപ്പൂരില്‍ സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള സുപ്രിംകോടതി പരാമര്‍ശമാണ് ദേശാഭിമാനിയും സിറാജും പ്രധാനമായി കണ്ടത്. കാര്യവട്ടം ക്യാമ്പസിലെ എസ്.എഫ്.ഐക്കാരുടെ തല്ലാണ് വീക്ഷണത്തിനും ചന്ദ്രികയ്ക്കും പ്രധാനം. വാര്‍ത്താവീക്ഷണത്തിലെ മുന്നണി മര്യാദ എന്നും കാണാം.. കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-07-04
31 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയിൽ മറുപടി പറഞ്ഞതാണ് പല പത്രങ്ങളും പ്രധാനവാർത്തയാക്കിയത്. യു.പി ഹാഥ്‌റസിൽ ഭോലെ ബാബ എന്ന ആൾദൈവത്തിന്റെ പ്രാർത്ഥനാസംഗമത്തിലെ തിക്കിലും തിരക്കിലും പെട്ട് 116 ആളുകൾ മരിച്ചതും പ്രാധാന്യത്തോടെ തന്നെ എല്ലാ പത്രങ്ങളും വിന്യസിച്ചിട്ടുണ്ട്. മാന്നാറിൽ 15 വർഷം മുമ്പ് യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ ഇട്ട സംഭവം ഇപ്പോൾ പുറത്തുവരുന്നത് ചില പത്രങ്ങളൊക്കെ ഒന്നാംപേജിൽ നൽകിയിരിക്കുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൾ റഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയതും ശ്രദ്ധയിൽപ്പെടുംവിധം വിന്യസിച്ചിരിക്കുന്നു. കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-07-03
31 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ലോക്‌സഭയിൽ രാഹുൽഗാന്ധിയുടെ കന്നിപ്രസംഗമാണ് ഇന്ന്, ഒന്നൊഴികെ മലയാളത്തിലെ എല്ലാ പത്രങ്ങളുടെയും പ്രധാനവാർത്ത. ആ ഒന്ന്-ദേശാഭിമാനിയാണ്. ആ പത്രം ഇന്നലെ എല്ലാവരും കണ്ടതുപോലെയല്ല പാർലമെന്റ് കണ്ടത്. ലോക്‌സഭയിൽ നടന്നതൊന്നും ദേശാഭിമാനിയിലില്ല. രാജ്യസഭയിൽ ജോൺബ്രിട്ടാസ് പ്രസംഗിച്ചതേ ദേശാഭിമാനി കേട്ടതുളളൂ. ലോക്‌സഭ കണ്ട പത്രങ്ങളൊക്കെയും രാഹുലിന്റെ പ്രകടനം കണ്ട് പകച്ച മട്ടാണ്. രാഹുൽ ഷോക്ക് എന്ന് മനോരമ- ഷോ എന്നും ഷോക്ക് എന്നും വായിക്കാം. നന്ദി രാഹുൽ എന്ന് മാതൃഭൂമി. നിർഭയത്വമാണ് ഇന്ത്യ എന്ന് മാധ്യമം. കത്തിക്കയറി രാഹുൽ എന്ന് ദീപിക. രാഹുൽ പ്രഹരം എന്ന് കേരളകൗമുദി. രൗദ്രം രാഹുൽ എന്ന് സുപ്രഭാതം. സജ്ജം പ്രതിപക്ഷം- മോദിക്കെതിരെ രാഹുൽ ആഞ്ഞടിച്ചുവെന്ന് സിറാജ്. വിറപ്പിച്ച് രാഹുൽ എന്ന് ചന്ദ്രിക. ആരെയും ഭയമില്ല, ആളിക്കത്തി രാഹുൽ എന്ന് വീക്ഷണം. ഹിന്ദുക്കളെ രാഹുൽ ആക്രമികളെന്ന് വിളിച്ചെന്ന് ജന്മഭൂമി- പ്രസംഗത്തിൽ നിറയെ പരിഹാസവും ആക്ഷേപവുമെന്ന്. എന്നാൽ ദേശാഭിമാനി ഇതൊന്നും കേട്ടില്ല, കണ്ടില്ല. പോരാട്ടം തുടരണം എന്ന സിപിഎം ആഹ്വാനമാണ് ലീഡ്. പാർലമെന്റിൽ പ്രധാനം ബ്രിട്ടാസും. കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-07-02
31 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
പലതാണ് ഇന്ന് പല പത്രങ്ങളിലും പ്രധാന വാർത്തകൾ. പോർച്ചുഗലിലെ ബ്രാഗാ നഗരത്തിൽ നടക്കുന്ന ചടങ്ങിൽവെച്ച് കോഴിക്കോട് മേയർ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി ഏറ്റുവാങ്ങുന്നതാണ് മലയാള മനോരമയിൽ. പൊലീസിന് നിർമ്മിത ബുദ്ധിയിൽ പരിശീലനം നൽകുന്നുവെന്നതാണ് മാതൃഭൂമിയിൽ. തെരഞ്ഞെടുപ്പ് തോൽവി സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി വിശകലനം ചെയ്തതാണ് മാധ്യമത്തിൽ. പകർച്ചപ്പനിയിൽ ദിവസം പതിനായിരം പേർ വീതം ആശുപത്രിയിൽ എത്തുന്നുവെന്ന് കേരളകൗമുദി. വയനാട്ടിൽ ആദിവാസി കുടുംബങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചുവെന്നതാണ് ദീപികയിൽ. ഇന്നുമുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിൽ വരുന്നുവെന്നതാണ് ദേശാഭിമാനിയിൽ. കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-07-01
32 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
കളിയാണ് ഇന്ന് പത്രങ്ങൾക്ക് പ്രധാന കാര്യം. ഒന്നൊഴികെ മലയാളത്തിലെ എല്ലാ പത്രങ്ങളും ടി 20 ലോകകപ്പിലെ ഇന്ത്യാ വിജയം കൊണ്ടാണ് ഒന്നാം പേജ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യാ ടീമിന്റെ പേര് ഇൻഡ്യാ മുന്നണിയെ ഓർമിപ്പിക്കുന്നത് കൊണ്ടോ എന്തോ ജന്മഭൂമി ആ വാർത്ത ഉള്ളിൽ കായികം പേജിലേക്ക് തട്ടിയിരിക്കുകയാണ്... കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-06-30
32 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ഇന്ന് പ്രധാനവാർത്തകൾ പലതുണ്ടെങ്കിലും എല്ലാ പത്രങ്ങളും ഒന്നാം പേജിൽ പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുളളത് ട്വന്റി-20 ലോകകപ്പ് ഫൈനലിന്റെ വരവാണ്. ഇന്ന് രാത്രി നടക്കാനിരിക്കുന്ന ഫൈനലിന്റെ തിരനോട്ടമാണിന്ന് പത്രങ്ങളുടെ ഒന്നാംപേജ്. അതുകഴിഞ്ഞാണ് പ്രധാനവാർത്തകൾ. പാർലമെന്റിൽ നീറ്റിന്റെ പേരിൽ നടക്കുന്ന ഏറ്റുമുട്ടലാണ് മാധ്യമത്തിലും മനോരമയിലും ലീഡ്. തെരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി സിപിഎം കേരള ഘടകം നിരത്തുന്ന വാദങ്ങളൊന്നും കേന്ദ്രകമ്മിറ്റി അംഗീകരിച്ചില്ല എന്നതാണ് മാതൃഭൂമിയുടെ പ്രധാനവാർത്ത. കരുവന്നൂർ കേസിൽ ഇഡി സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടിയതാണ് കേരളകൗമുദിയിൽ ലീഡ്. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കേന്ദ്രം നിരീക്ഷിക്കുന്നുവെന്ന് മംഗളം. ദീപികയുടെ ലീഡ് ക്രിക്കറ്റാണ്, ഗ്രാന്റ് ഫിനാലെ. കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-06-29
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
തലയൂരാൻ സസ്‌പെൻഷൻ... രക്ഷാപ്രവർത്തനം... ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം പാളിയപ്പോൾ ഉദ്യോഗസ്ഥരെ ബലിയാടാക്കി സർക്കാർ തലയൂരിയതും അതിന്റെ പേരിൽ നിയമസഭയിലുണ്ടായ കോലാഹലങ്ങളുമാണ് ബഹുഭൂരിപക്ഷം പത്രങ്ങളിലെയും ഇന്നത്തെ പ്രധാനവാർത്ത... ലോക്‌സഭാ സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു 'അടിയന്തരാവസ്ഥ' പരാമർശിച്ചതും പ്രധാന തലക്കെട്ട് തന്നെ... |കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-06-28
31 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓംബിർളയുടെ ലോക്‌സഭയിലെ രണ്ടാമൂഴത്തിലെ അരങ്ങേറ്റമാണിന്ന് ഏറെ പത്രങ്ങളും പ്രാധാന്യത്തോടെ നൽകിയ വാർത്ത. മനോരമയുടെയും മാധ്യമത്തിന്റെയും ലീഡ് അതാണ്. അജണ്ടയില്ലാത്ത അടിയന്തരാവസ്ഥാ വിരുദ്ധ പ്രമേയവുമായി സ്പീക്കർ എഴുന്നേറ്റതാണ് സഭയെ നാടകീയമാക്കിയത്. എന്നാൽ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുംവിധം ജൂൺ 25ന് അർദ്ധരാത്രിയിൽ സിബിഐ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതാണ് മാതൃഭൂമി പ്രധാനവാർത്തയാക്കിയത്. ആ അറസ്റ്റിന്റെ രാഷ്ട്രീയ നാടകീയത ദേശാഭിമാനിയും ചൂണ്ടിക്കാണിക്കുന്നുണ്ട്. സുനിതാവില്യംസ് ബഹിരാകാശത്ത് കുടുങ്ങിയ കാര്യം മനോരമ ഏറെ പ്രാധാന്യത്തോടെ ഒന്നാം പേജിന്റെ ഏറ്റവും മുകളിൽ മുഴുനീളത്തിൽ തന്നെ വിന്യസിച്ചിട്ടുണ്ട്. ഒരർത്ഥത്തിൽ ഇന്നത്തെ ഏറ്റവും പ്രധാനവാർത്ത അതാണെന്നും കാണാം | കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-06-27
28 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
പത്രങ്ങള്‍ ഇന്ന് പ്രാധാന്യം കല്‍പ്പിച്ച പല വാര്‍ത്തകളുണ്ട്. പ്ലസ് വണ്‍ സീറ്റ് കുറവ് വിദ്യാഭ്യാസമന്ത്രി സമ്മതിച്ചതാണ് മാധ്യമത്തിന്റെ പ്രധാന വിഷയം. പാര്‍ലമെന്റിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പാണ് മലയാള മനോരമയില്‍ മുഖ്യം. നിയമസഭയില്‍ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസിന് സ്പീക്കര്‍ തന്നെ മറുപടി പറഞ്ഞ് ഒഴിവാക്കിയതാണ് മാതൃഭൂമിയില്‍. രാമക്ഷേത്രത്തിലെ ചോര്‍ച്ച മോദിയുടെ ഉത്തരംമുട്ടിച്ചതാണ് ദേശാഭിമാനിയില്‍. എന്നാല്‍, കേരള ബാങ്കിനെ തരംതാഴ്ത്തിയ റിസര്‍വ് ബാങ്ക് നടപടിയാണ് ജന്മഭൂമിയില്‍. അതുതന്നെയാണ് വീക്ഷണത്തിന്റേയും കണ്ണില്‍ പ്രധാനവാര്‍ത്ത. കേൾക്കാം..കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-06-26
31 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ഇന്ന് ജൂൺ 25 ആണ്. അടിയന്തരാവസ്ഥയുടെ അരനൂറ്റാണ്ട്. മാധ്യമം, മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, ദീപിക, കേരള കൗമുദി തുടങ്ങിയ പത്രങ്ങളൊക്കെ ഉചിതമായ രീതിയിൽ തന്നെ അടിയന്തരാവസ്ഥയെ ഓർക്കുന്നുണ്ട്. കറുത്തനാളുകൾ എന്നോ, ഇരുണ്ട ദിനങ്ങൾ എന്നോ ആണ് വിശേഷിപ്പിച്ചിട്ടുള്ളത്. കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-06-25
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
നീറ്റ് ചോദ്യപ്പേപ്പർ ചോർന്നത് തന്നെയെന്ന് സിബിഐ കണ്ടെത്തിയതാണ് പല പത്രങ്ങളുടെയും പ്രധാന വാർത്ത. ഒ.ആർ കേളുവിന്റെ സത്യപ്രതിജ്ഞയും പ്രധാന തലക്കെട്ട് തന്നെ. കോഴിക്കോടിന്റെ സാഹിത്യനഗര പദവിയാണ് പത്രങ്ങൾ പ്രധാനമായി നൽകിയിരിക്കുന്ന മറ്റൊരു വാർത്ത. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-06-24
32 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
നെറ്റ്, നീറ്റ് പരീക്ഷകളെ സംബന്ധിച്ചുളള വിവാദത്തിനിടയിൽ ദേശീയ പരീക്ഷാ ഏജൻസി നടത്തുന്ന മറ്റൊരു പരീക്ഷ കൂടി മാറ്റിയതാണ് ഇന്ന് ഏതാണ്ടെല്ലാ പത്രങ്ങളുടെയും പ്രധാന വാർത്ത. കെജ്രിവാളിന് വിചാരണക്കോടതിയിൽ നിന്ന് കിട്ടിയ ജാമ്യം ഇ.ഡിയുടെ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി റദ്ദാക്കിയതും എല്ലാവരും തുല്യപ്രാധാന്യത്തോടെ വിന്യസിച്ച വാർത്തയാണ്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-06-22
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
നെറ്റ് റദ്ദാക്കിയെങ്കിലും നീറ്റ് റദ്ദാക്കില്ലെന്ന കേന്ദ്രപ്രഖ്യാപനവും ദേശീയ പരീക്ഷാ ഏജൻസിയുടെ സുതാര്യത ഉറപ്പുവരുത്താൻ കേന്ദ്രം നടപടികൾ പ്രഖ്യാപിച്ചതുമാണ് മിക്ക പത്രങ്ങളിലെയും പ്രധാനവാർത്ത. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് വിശകലനം, അരവിന്ദ് കെജ്രിവാളിന് ജാമ്യം കിട്ടിയത്, ഒ.ആർ കേളുവിന് മന്ത്രിസ്ഥാനം കിട്ടിയത് തുടങ്ങി രാഷ്ട്രീയ രംഗത്തുനിന്നുളള തരാതരം വാർത്തകളുമുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-06-21
32 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയതാണ് മാതൃഭൂമി, മനോരമ പത്രങ്ങളുടെ പ്രധാനവാര്‍ത്ത. നെല്ല് ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചതാണ് മാധ്യമത്തിന്റേയും ദീപികയുടേയും പ്രധാനവാര്‍ത്ത. സി.പി.എമ്മിന്റെ ആത്മവിമര്‍ശനമാണ് കേരളകൗമുദി പ്രധാനമായി കണ്ടത്. തടവുകാരുടെ പ്രശ്‌നങ്ങളാണ് മംഗളത്തിന്റെ ലീഡ്. കേള്‍ക്കാം വാര്‍ത്തകള്‍ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-06-20
29 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം പത്രങ്ങള്‍ മുന്നിലെത്തുമ്പോള്‍ ഒട്ടേറെയുണ്ട് വാര്‍ത്തകള്‍. അതുകൊണ്ടുതന്നെ ലീഡ് വാര്‍ത്ത പലതാണ്. നീറ്റില്‍ 0.001 ശതമാനത്തോളം പിഴവുണ്ടെങ്കില്‍ പോലും തിരുത്തുകയും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുകയും വേണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചത് എല്ലാവരും അതിന്റെ ഗൗരവമറിഞ്ഞ് വിന്യസിച്ച വാര്‍ത്തയാണ്. മനോരമയിലും മാധ്യമത്തിലും ദീപികയിലുമൊക്കെ ലീഡാണ്. മയക്കുമരുന്നടിച്ചാല്‍ പണിപോകും എന്നതാണ് മാതൃഭൂമിയില്‍. നീറ്റിലെ ചോദ്യക്കച്ചവടമാണ് കേരളകൗമുദിയില്‍. കേള്‍ക്കാം വാര്‍ത്തകള്‍ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾഅവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-06-19
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | C Davood | MediaOne Podcast
കാഫിർ സ്ക്രീൻ ഷോട്ട് സി.പി.എമ്മിനെ തിരിഞ്ഞു കൊത്തുന്നുവെന്നത് എല്ലാ പത്രങ്ങളും പ്രധാന വാർത്തയാക്കിയിട്ടുണ്ട്. നീറ്റ് പരീക്ഷയിലെ കുഴപ്പങ്ങൾ വെറും വീഴ്ചയല്ലെന്നും പരീക്ഷാ തട്ടിപ്പായിരുന്നുവെന്നും തെളിഞ്ഞു വരികയാണ്. കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കണ്ണീർക്കഥകളും വായിക്കാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ അവതരണം: സി. ദാവൂദ്, മാനേജിങ് എഡിറ്റർ, മീഡിയവൺ
2024-06-16
30 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
കുവൈത്തില്‍ തീപിടിത്തത്തില്‍ മരണമടഞ്ഞ 23 മലയാളികളുടെ ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിച്ചതും സംസ്‌കരിച്ചതുമാണ് ഇന്നത്തെ പ്രധാനവാര്‍ത്ത. എല്ലാ പത്രങ്ങളുടെയും ഒന്നാംപേജ് അതുതന്നെ. നീറ്റ് പരീക്ഷാവിവാദം ഗുജറാത്തില്‍ 12 കോടിയുടെ കുംഭകോണമായി മാറുന്നുണ്ടെന്ന് എന്നതാണ് മറ്റുവാര്‍ത്തകളില്‍ ഏറ്റവും പ്രധാനം. മാതൃഭൂമി ഒന്നാം പേജില്‍ തന്നെ വിന്യസിച്ചിട്ടുണ്ട് ആ വാര്‍ത്ത | പത്രങ്ങളിലെ പ്രധാന വാർത്തകൾ കേൾക്കാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ
2024-06-15
29 min
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതാണ് ഇന്ന് ഏതാണ്ടെല്ലാ പത്രങ്ങളുടെയും പ്രധാനവാർത്തകൾ. 24 മലയാളികളാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ എല്ലാവരും തന്നെ യൗവ്വനം കടക്കാത്തവരാണ്. കൂടുതൽപേരും വീട് പണിയുകയോ അതിനായി അദ്ധ്വാനഫലം സ്വരുക്കൂട്ടുകയോ ചെയ്യുന്ന സമയമാണ്. അതിനിടയിലാണ് വിധി സ്വപ്‌നത്തിനും ജീവിതത്തിനും തിരശ്ശീലയിടുന്നത്. പത്രങ്ങളിലെ പ്രധാന വാർത്തകൾ കേൾക്കാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2024-06-14
29 min