Look for any podcast host, guest or anyone
Showing episodes and shows of

S Gopalakrishnan

Shows

The Good Tech CompaniesThe Good Tech CompaniesPharma SaaS Innovation: Gopalakrishnan Mahadevan's Strategic Client Partnership This story was originally published on HackerNoon at: https://hackernoon.com/pharma-saas-innovation-gopalakrishnan-mahadevans-strategic-client-partnership. Gopalakrishnan Mahadevan led a $1B pharma pricing system cloud migration with zero downtime—setting a new standard for compliance and business continuity. Check more stories related to cloud at: https://hackernoon.com/c/cloud. You can also check exclusive content about #pharma-saas-cloud-migration, #gopalakrishnan-mahadevan, #informatica-cloud, #pricing-system-modernization, #regulatory-compliance, #zero-downtime-migration, #pharma-pricing-intelligence, #good-company, and more. This story was written by: @sanya_kapoor. Learn more about this writer by checking @sanya_kapoor's about page, and for more stories, please visit hackernoon.com. Gopalakrishnan Mahadevan led a st...2025-07-1105 minDilli DaliDilli Dali1984 ഒക്ടോബർ 31 : ചരിത്രബാഹ്യനായ സതീഷ് ശർമ്മ A podcast by S. Gopalakrishnan 29/20251984 ഒക്ടോബർ 31 : ചരിത്രബാഹ്യനായ സതീഷ് ശർമ്മ ദില്ലി ദാലി പോഡ്‌കാസ്റ്റിന്റെ പുതിയലക്കത്തിലേക്ക് സ്വാഗതം .ഒരു ഓട്ടോറിക്ഷ ഡ്രൈവർ എനിക്കുനൽകിയ ഒരു ചരിത്രബാഹ്യജീവിതപാഠമാണ് ഇത്.ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസമായതുകൊണ്ടല്ല 1984 ഒക്ടോബർ 31 എന്ന ദിവസം സതീഷ് ശർമ്മയ്ക്ക് നിർണായകമായത്.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ2025-06-2010 minDilli DaliDilli Daliപാപം , കുമ്പസാരം , ബോധസ്നാനം ഗാന്ധിയിൽ : Gandhi and his confessions: A podcast by S. Gopalakrishnan 49/2024 പാപങ്ങൾ ഗാന്ധി എവിടെയാണ് ഏറ്റുപറഞ്ഞത്‌ ? കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ 'സാഹിത്യ ചക്രവാള' ത്തിന്റെ ഒക്ടോബർ ലക്കത്തിൽ എഴുതിയ പാപം , കുമ്പസാരം , ബോധസ്‌നാനം : ഗാന്ധിയിൽ എന്ന ലേഖനത്തിന്റെ പോഡ്‌കാസ്റ്റ് രൂപമാണിത് . സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ 2024-10-1116 minDilli DaliDilli Daliഗാന്ധിയും ജെ. ദേവികയും : Historian J. Devika in conversation with S. Gopalakrishnan 48/2024 അനുരഞ്ജനമില്ലാത്ത സ്ത്രീപക്ഷ കാഴ്ചയിൽ സമൂഹത്തെ നിരീക്ഷിക്കുന്ന ചരിത്രകാരി ജെ . ദേവികയുമായി നടത്തിയ ഒരു സംഭാഷണമാണിത്. 2024 ലെ ഒക്ടോബർ 2 - ഗാന്ധി ജയന്തി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ഗാന്ധിയെക്കുറിച്ച് പൊതുവേ എഴുതുകയോ പറയുകയോ ചെയ്യാറില്ലാത്ത ഈ ചരിത്രകാരിയോട് ഗാന്ധിയുടെ കർമ്മമണ്ഡലത്തെ കുറിച്ച് എട്ടു ചോദ്യങ്ങളാണ് ഞാൻ ചോദിച്ചത് . പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ 2024-10-0244 minBusiness TalkBusiness TalkR. Gopalakrishnan & Hrishikesh Bhattacharyya on “Embrace the Future”In this episode, we are honored to host two remarkable guests: R. Gopalakrishnan and Hrishikesh Bhattacharyya, co-authors of the insightful book ‘Embrace the Future: The Soft Science of Business Transformation.’ R. Gopalakrishnan, a distinguished business leader and author, brings his extensive experience and thought leadership in corporate strategy. Joining him is Hrishikesh Bhattacharyya, a respected management consultant and educator with deep expertise in competitive dynamics and strategic foresight. Together, they delve into the "soft science" of business transformation, exploring how organizations can adapt and thrive in an ever-evolving landscape. This conversation promises to offer valuable insights into leadership, strategic planning, and...2024-08-2838 minThe Brand Called YouThe Brand Called YouDiscover the Strategies and Wisdom Behind Business Transformation | R Gopalakrishnan & Hrishi Bhattacharyya, Co-Authors, 'Embrace the Future' In the latest episode of "The Brand Called You," R Gopalakrishnan and Hrishi Bhattacharyya, co-authors of the transformative book "Embrace the Future" share their deep insights on business strategy, the importance of purpose, and how leaders can navigate change. With decades of experience at top firms like Unilever and Tata Sons, Gopalakrishnan and Bhattacharyya offer invaluable lessons for both established leaders and ambitious startups. 00:50- About R Gopalakrishnan & Hrishi Bhattacharyya Mr. Gopalakrishnan is the former vice chairman of Kinder Stein, Unilever Limited.  He is the director of Tata Sons, the c...2024-07-0536 minDilli DaliDilli Daliമറ്റൊരാടുജീവിതം A Podcast by S. Gopalakrishnan 36/2024 മറ്റൊരാടുജീവിതം എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . ഇന്നത്തെ (July 3 , 2024 ) ഡൽഹി ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഒരു മനുഷ്യകഥാനുഗായിയായ വാർത്തയാണ് ഈ പോഡ്‌കാസ്റ്റിന് നിദാനം . ഡെറാഡൂണിലെ വീടിനുമുന്നിൽ 2008 ൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുള്ള ഒരു ബാലനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി . പതിനാറുവർഷങ്ങൾക്കുശേഷം മനു തിരികെ വീട്ടിലെത്തി , 2024 ജൂൺ അവസാനം . രാജസ്ഥാനിലെ പേരരറിയാത്ത ഒരുൾപ്രദേശത്ത് ആടുമേയ്ക്കാൻ അടിമജീവിതത്തിന് വിധിക്കപ്പെട്ട മനുവിന്റെ രക്ഷക്കെത്തിയ അപരിചിതനാര് ? നമ്മുടെ ജീവിതങ്ങളിലുമില്ലേ , നിർണ്ണായക പങ്കുവഹിച്ച ചില അപരിചിതർ ? സ്നേഹപൂർവ്വം, എസ് . ഗോപാലകൃഷ്ണൻ 2024-07-0310 minDilli DaliDilli Daliഅക്ഷരം : A podcast by S. Gopalakrishnan on Salman Rushdie's book KNIFE 26/2024 തന്നെ മാരകമായി കുത്തി മുറിവേൽപ്പിച്ച വധശ്രമിയെ ജയിലിൽ കണ്ടാൽ പറയാനുള്ള വാചകങ്ങൾ സൽമൻ റുഷ്‌ദി കരുതിയിട്ടുണ്ട് . ' ഇതാ നമ്മൾ രണ്ടുപേരും ഇവിടെ നിൽക്കുന്നു . ഒരാൾ , നിരായുധനായ ഒരു 75 കാരനെ വധിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടയാൾ . മറ്റേയാൾ , അയാൾ വധിക്കാൻ ശ്രമിച്ചിട്ടും കൊല്ലപ്പെടാതെ ഇപ്പോൾ 76 വയസ്സായ ഒരാൾ . താങ്കൾ ഒരു മോശം പകിട കളിച്ചു . പരാജയപ്പെട്ടു . ഞാനായിരുന്നു ഈ കളിയിലെ ഭാഗ്യവാൻ ' ആശുപത്രിയിൽ ബോധം തിരിച്ചുകിട്ടിയപ്പോൾ റുഷ്‌ദിയുടെ മുന്നിൽ ഒരു ദൃശ്യം തോന്നിച്ചു . പ്രപഞ്ചമാകെ അക്ഷരങ്ങളാൽ , അക്ഷരങ്ങളുടെ ഇഷ്ടികകളാൽ കെട്ടിപ്പൊക്കിയതായി. മനുഷ്യനല്ല അതിജീവിക്കുന്നത് . മനുഷ്യൻ എഴുതിയ അക്ഷരങ്ങളും ആശയങ്ങളും മാത്രമാണ് . മരണത്തിൽ നിന്നും തിരിച്ചെത്തിയതിനു ശേഷം Salman Rushdie എഴുതിയ KNIFE എന്ന പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന പുസ്തകങ്ങൾ, എഴുത്തുകാർ, കവിതകൾ, ഗാനങ്ങൾ എന്നിവ മാത്രം ഉൾപ്പെടുത്തി ഒരു പോഡ്‌കാസ്റ്റ് . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ2024-05-2042 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 25 - Meenakshi Andadhi Explained - Verses 45 & 46 | SindhubhairaviMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2024-04-0505 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 24 - Meenakshi Andadhi Explained - Verses 43 & 44 | BegadaMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2024-04-0505 minDilli DaliDilli Daliമതരാഷ്ട്രം എന്ന വസൂരി : A podcast by S. Gopalakrishnan 15/2024 ചീഞ്ഞ മാംസത്തിൽ മധുരമുള്ള പഴം കുഴച്ചാലുള്ള ഒരു മണമുണ്ടത്രേ വസൂരി പടരുമ്പോൾ . അതാണ് മതരാഷ്ട്രവാദത്തിന്റെ മണവും മധുരവും . പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചു ചിന്തിച്ചപ്പോൾ ഒഹാൻ പാമുക്കും കാക്കനാടനും ഓർമ്മയിൽ കൊണ്ടുവന്ന മണങ്ങളും മുന്നറിയിപ്പുകളുമാണ് ഈ പോഡ്‌കാസ്റ്റിൽ . കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . 'മതരാഷ്ട്രമെന്ന വസൂരി' സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 22 മാർച്ച് 2024 https://www.dillidalipodcast.com/2024-03-2211 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 23 - Meenakshi Andadhi Explained - Verses 41 & 42 | HamsadhwaniMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2024-03-2104 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 22 - Meenakshi Andadhi Explained - Verses 39 & 40 | SaraswathiMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2024-03-2104 minDilli DaliDilli Daliജ്ഞാനം രക്തം അധികാരം: ഒരു സമർഖണ്ഡ് പകൽ Audio Essay as podcast by S. Gopalakrishnan on a day in Samarkand 12/2024 സമർഖണ്ഡ് : ഈ നഗരം ഇപ്പോൾ പത്തുലക്ഷം ജനങ്ങളും എന്നാൽ ലോകനാഗരികതയുടെ ഒരമരഖണ്ഡവുമാണ്. ആ നഗരത്തിൽ ജീവിച്ച അഞ്ചുദിന -രാത്രികളിൽ ഒരു പകലിനെക്കുറിച്ചാണ് ഈ ശബ്ദോപന്യാസം. ജ്ഞാനം രക്തം അധികാരം. 1424 ൽ മനുഷ്യനാഗരികതയുടെ ഈ അണുകേന്ദ്രത്തിൽ കാലൂന്നിനിന്നാണ് ഉലുഗ് ബെഗ് (മിർസ മുഹമ്മദ് ബിൻ ഷാ റൂഖ്‌ ) എന്ന രാജകുമാരൻ ആകാശദർശിനിയിലൂടെ നോക്കി അനന്തതയുടെ എഞ്ചുവടി ഉണ്ടാക്കിയത്. ഇവിടെയാണ് അയാൾ കൊല്ലപ്പെട്ടതും. ഈ ഉസ്ബെക് രാജകുമാരനെ മുഗൾ രാജകുമാരനായിരുന്ന ദാര ഷിക്കോഹുമായി അടുപ്പിക്കുന്നത് എന്താണ് ? ജ്ഞാനം രക്തം അധികാരം എന്ന audio essay യിലേക്ക് സ്വാഗതം എസ് . ഗോപാലകൃഷ്ണൻ ദില്ലി -ദാലി 27 ഫെബ്രുവരി 2024 https://www.dillidalipodcast.com/ 2024-02-2727 minDilli DaliDilli Daliനാദബ്രഹ്മമേ നിന്നിലേക്കൊഴുകും കാലം: A podcast by S. Gopalakrishnan based on a Baburaj song 11/ 2024 ഉസ്താദ് ബഡേ ഗുലാം അലി ഖാന്റെ കച്ചേരിയും മാൽകൗൺസ് രാഗാലാപനവും ബാബുരാജ് നേരിട്ടുകേട്ട് ആ മാസ്മരികതയിൽ മുങ്ങിയിട്ടുണ്ടാകണം. 1966 ൽ ഇറങ്ങിയ അനാർക്കലി സിനിമയിലെ 'സപ്തസ്വരസുധാസാഗരമേ' എന്ന ഗാനത്തെ മുൻനിർത്തിയുള്ള ഒരാലോചനയാണ് ഈ പോഡ്‌കാസ്റ്റ് . ബഡേ ഗുലാം അലി ഖാൻ പാടിയ മാൽകൗൺസ്, ബാബുരാജ് പാടിയ മാൽകൗൺസ്‌ , 'സപ്തസ്വരസുധാസാഗരമേ' എന്ന ഗാനം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 25 ഫെബ്രുവരി 2024 https://www.dillidalipodcast.com/2024-02-2518 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 21 - Meenakshi Andadhi Explained - Verses 37 & 38 | Brindavana SarangaMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2024-02-1604 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 20 - Meenakshi Andadhi Explained - Verses 35 & 36 | HamsanandhiMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2024-02-0904 minThe Brand Called YouThe Brand Called YouInside the Boardroom | R Gopalakrishnan, Author, 'Inside the Boardroom - How Behaviour Trumps Rationality' In this episode, R Gopalakrishnan, corporate advisor and author, discusses insights from his book "Inside the Boardroom" on governance and human behaviour. He explores the balance of creativity and discipline needed in companies, using analogies. Gopal emphasizes the bias traps directors face. He shares perspectives on governance in startups, the steering role of governance so companies don't "crash", and the behavioural factors that shape strategic decisions. 00:33- About R Gopalakrishnan Mr. Gopalakrishnan is the author of a book titled 'Inside the Boardroom - How Behaviour Trumps Rationality'. He's the chief...2024-01-2226 minArtistic FinanceArtistic Finance158: The Money Manual - Financial Independence Club with Maithreyi Gopalakrishnan & Amy D LuxReview of The Money Manual by Tonya Rapley.   This is the Financial Independence Club, brought to you in collaboration with Amy D Lux and presented this month by Maithreyi Gopalakrishnan.   We discuss: ⭐️ Spending triggers ⭐️ Budgeting methods ⭐️ Generational wealth ⭐️ Turning financial tips and tricks into habits ⭐️ The breakdown of what makes up a credit score ⭐️ How finance is connected to the leading cause of suicide  ⭐️ Building up savings for yourself versus paying off high interest debt  ⭐️ EASY areas to cut spending - would a...2024-01-161h 12Dilli DaliDilli Daliഗാന്ധിജിയുടെ പ്രാണപ്രതിഷ്ഠയിലെ രാമൻ : A podcast by S. Gopalakrishnan based on Gandhi writings on Ram 01/2024 ഗാന്ധിജിയിലെ രാമൻ പരിണമിച്ചുകൊണ്ടേയിരുന്നു. കൈയ്യിൽ വിഷക്കോപ്പയുമേന്തി ശിഷ്യനോട് സംസാരിക്കുന്ന സോക്രട്ടീസിനെപ്പോലെയാണ് ഗാന്ധിജി 1946 ആയപ്പോഴേക്കും രാമനെക്കുറിച്ച് സംസാരിച്ചിരുന്നത്. തൻ്റെ രാമൻ ചരിത്രപുരുഷനല്ല എന്നും ആദ്യന്തഹീനനാണെന്നും അദ്ദേഹം പറഞ്ഞു. 1948 ൽ ഗാന്ധിജിയോടൊപ്പം കൊല്ലപ്പെട്ടത് ആധുനികനായ ഒരു രാമൻ കൂടിയായിരുന്നു . രാമനെക്കുറിച്ച് ഗാന്ധിജി നാല്പതാണ്ടുകളിൽ പറയുകയും എഴുതുകയും ചെയ്ത അഭിപ്രായങ്ങളെ ആസ്പദമാക്കിയ പോഡ്‌കാസ്റ്റാണിത്. 2024 ലെ ആദ്യലക്കം ദില്ലി -ദാലിയിലേക്കുള്ള ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിരിക്കുന്നു സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 02 ജനുവരി 2024 https://www.dillidalipodcast.com/2024-01-0217 minDilli DaliDilli Daliശാന്തമായി കേൾക്കൂ, ഭൂമി നമ്മോട് പറയുന്നത് : A podcast by S. Gopalakrishnan 74/2023 സൈബീരിയയിൽ നിന്നും നൂറുകണക്കിന് കിലോമീറ്ററുകൾ വഴിനടന്ന് ഒരു ധ്രുവക്കരടി വ്യവസായികനഗരമായ നോറിൽസ്‌കിൽ എത്തി. ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെ സംഭവിച്ചത് . അവൾ രോഗിണിയായിരുന്നു .മെലിഞ്ഞിരുന്നു . ക്ഷീണിതയായിരുന്നു. വയറിളക്കമുണ്ടായിരുന്നു. മഞ്ഞിൽ ദൈവത്തിന്റെ പാദങ്ങൾ പോലെ ശുദ്ധമായിരുന്ന അവളുടെ സൗമ്യപാദങ്ങളിൽ നഗരമാലിന്യം പുരണ്ടിരുന്നു. 2023 ഡിസംബർ ആദ്യം ഡൽഹിനഗരത്തിലെ സൈനിക് ഫാം പ്രദേശത്ത് ഒരു പുലിയിറങ്ങി . ഡിസംബർ അവസാനം ഉത്തർപ്രദേശിലെ അത്‌കോണ ഗ്രാമത്തിലെ ഗുരുദ്വാരയിൽ ഒരു കടുവ പത്തുമണിക്കൂർ വിശ്രമിച്ചു . വയനാട്ടിലിറങ്ങിയ കടുവയെ മൃഗശാലയിലടച്ചു. ദുബായ് യിൽ കാലാവസ്ഥാ ഉച്ചകോടി നടക്കുമ്പോൾ നാഗരികൻ ഗസയിൽ കുഞ്ഞുങ്ങളെ കൊന്നുതള്ളുകയായിരുന്നു. 2023 ഡിസംബർ അവസാനം ഭൂമി മനുഷ്യനോട് എന്തോ പറയുന്നുണ്ട് . ശാന്തമായി കേൾക്കൂ, ഭൂമി നമ്മോട് പറയുന്നത്. ഇക്കൊല്ലത്തെ അവസാനലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ https://www.dillidalipodcast.com/2023-12-2914 minDilli DaliDilli Daliഹമീർ : ഒരു നാദസ്നാനം : A podcast by S. Gopalakrishnan on a Ustad Bade Ghulam Ali Khan song 72/2023 ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപാതിയിൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഉണ്ടായ സാമൂഹിക-രാഷ്ട്രീയമാറ്റങ്ങളുടെ പ്രതിഫലനം ഇവിടുത്തെ സംഗീതത്തിലും ഉണ്ടായി. വടക്കു-പടിഞ്ഞാറൻ ഇന്ത്യയിലെ കസൂർ പ്രദേശത്തെ ഗായകൻ ഉസ്താദ് ബഡേ ഗുലാം അലി ഖാനിൽ പട്യാല ഖരാന, ബനാറസ് ഖരാന, ഗ്യാളിയോർ ഖരാന, ഇൻഡോർ ഖരാന എന്നീ സംഗീത സമ്പ്രദായങ്ങളുടെ സ്വാധീനം മാത്രമല്ല, 1950കൾ കഴിഞ്ഞപ്പോഴേക്കും കർണാടകസംഗീതത്തിൻ്റെ പോലും സ്വാധീനമുണ്ടായി. പുതിയ ഇന്ത്യ എന്ന സ്വപ്നത്തിൻ്റെ ഭാഗമായിരുന്നു അന്നത്തെ സംഗീതവും. യാഥാസ്ഥിതിക ബ്രാഹ്മണ്യം വിഴുങ്ങിക്കഴിഞ്ഞിരുന്ന മദിരാശി സംഗീതസഭകളിലൊന്നിൽ 1953 ൽ വന്നുപാടിയ മുസ്ലിം ഉസ്താദിൻ്റെ ( അന്ന് അദ്ദേഹം പാകിസ്താൻ പൗരനായിരുന്നു. 57 ലാണ് അദ്ദേഹം ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്) കാൽ തൊട്ടുവന്ദിച്ചു ജി. എൻ. ബാലസുബ്രഹ്മണ്യം. നെറ്റിചുളിച്ച ബ്രാഹ്മണ്യത്തോട് GNB പറഞ്ഞു, ഞാൻ വന്ദിച്ചത് ഉസ്താദിൻ്റെ ശബ്ദനാളിയിൽ തപസ്സിരിക്കുന്ന ഗാനസരസ്വതിയെയാണ് എന്ന്. 1950കളിൽ ഉസ്താദ് ബഡേ ഗുലാം അലി ഖാൻ പാടിയ 'ഹമീർ' രാഗത്തിൻ്റെ കേൾവി എനിക്കുനൽകിയ നാദസ്നാനത്തിനുള്ള ആദരമാണ് ഈ പോഡ്കാസ്റ്റ്. ആ ഹമീർ ഒരു രാഷ്ട്രീയ ഉൽപന്നം കൂടിയാണ് എന്ന് ഇക്കാലത്ത് നാം ഓർക്കേണ്ടതുമുണ്ട്. ഗാനവും പൂർണമായി ഉൾപ്പെടുത്തിയിരിക്കുന്നു. സ്നേഹപൂർവം എസ്. ഗോപാലകൃഷ്ണൻ 23 ഡിസംബർ 2023 https://www.dillidalipodcast.com/2023-12-2333 minDilli DaliDilli Daliഞാൻ മരിക്കുകയാണ് നിങ്ങളുടെ കഥകളിലേക്ക് ചേക്കേറുവാൻ : A podcast by S. Gopalakrishnan 71/2023 രെഫാത് അലരീർ എഴുതി : ഞാൻ മരിക്കണമെന്ന് നിർബന്ധമാണെങ്കിൽ എൻ്റെ കഥപറയാനായി നിങ്ങൾ നിർബന്ധമായും ജീവിച്ചിരിക്കണം . എൻ്റെ മരണം അങ്ങനെ ഒരു കഥകൂടി കൊണ്ടുവരട്ടെ . ദില്ലി -ദാലി അതിനാൽ ആ കഥ പറയാൻ തീരുമാനിച്ചു . അതാണ് ഈ പോഡ്‌കാസ്റ്റ് ; ഡിസംബർ ആറാം തീയതി ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനിയൻ കവി രെഫാത് അലരീർക്കുള്ള ആദരമാണിത്. നാല്പത്തിനാലുകാരനായ അദ്ദേഹവും കുടുംബവും കൊല്ലപ്പെട്ടു . നമ്മുടെയൊക്കെ അനുതാപവും പ്രതിഷേധവുമൊക്കെ വലിയ ജീവിതസുരക്ഷിതത്വത്തിനുള്ളിൽ നിന്നുകൊണ്ട് നാം ചെയ്യുന്ന ആത്മാനുരാഗപ്രകടനങ്ങളാണെന്ന് തോന്നിപ്പോകുന്നു. എന്നിട്ടും രെഫാത് ലോകത്തോട് പറഞ്ഞ അവസാന അഭ്യർത്ഥന നാം ഏറ്റെടുക്കുകയാണ് , നാം നമ്മുടെ കുട്ടികളോട് കഥകൾ പറഞ്ഞുകൊണ്ടേയിരിക്കണം . പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേഹപൂർവം എസ് . ഗോപാലകൃഷ്ണൻ 14 ഡിസംബർ 2023 https://www.dillidalipodcast.com/ 2023-12-1520 minDilli DaliDilli DaliI.N.D.I.A bloc : ചിതറിനിന്നാൽ ചിത : Interview with Amrith Lal by S. Gopalakrishnan 70/2023 പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ദേശീയരാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നത് . ഡൽഹിയിലെ ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിൻ്റെ ഒപ്പീനിയൻ എഡിറ്ററായ അമൃത് ലാലുമായി ഒരു സംഭാഷണമാണിത്. ഇന്ത്യയിലെ പതിനഞ്ചുശതമാനം വരുന്ന മുസ്ലിങ്ങളെ പുറത്തുനിർത്തി ദേശീയരാഷ്ട്രീയത്തിന്റെ പുതിയ വിജയഭാഷയുണ്ടാക്കിയ ഭാരതീയജനതാപാർട്ടിയെ ഉത്തരേന്ത്യയിൽ വിമർശിക്കുവാനുള്ള ഭാഷ കോൺഗ്രസ്സിനോ അവിടുത്തെ മറ്റു പാർട്ടികൾക്കോ കൈവശമില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി എന്ന് അമൃത് ലാൽ പറയുന്നു. ഭാരതീയ ജനതാ പാർട്ടിയിലേക്ക് കൂറുമാറിയ പുതിയ സാമൂഹ്യവിഭാഗങ്ങൾ ഏതൊക്കെയാണ് ? ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന് നർമ്മദാനദിയ്ക്ക് തെക്കുള്ള ഇന്ത്യ, നദിയുടെ വടക്കുള്ള ഇന്ത്യ , ഉത്തർ പ്രാദേശിന് കിഴക്കുള്ള ഇന്ത്യ എന്നീ മൂന്നു സ്വഭാവങ്ങളുണ്ടോ, ഉണ്ടെങ്കിൽ വരാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിൽ അതെങ്ങനെ പ്രതിഫലിക്കും ? പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ 07 ഡിസംബർ 2023 https://dillidalipodcast.com/2023-12-0837 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 19 - Meenakshi Andadhi Explained - Verses 33 & 34 | DarbarikanadaMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2023-12-0705 minDilli DaliDilli Daliയമുനാതീരത്താണ് എൻ്റെ ഗ്രാമം A Podcast by S. Gopalakrishnan on a Prabha Atre song 68/2023 പ്രഭാ ആത്രേ പാടിയ 'जमुना किनारे मोरा गाओ' എന്ന ഗാനത്തിന്റെ ഒരു പോഡ്‌കാസ്റ്റ് അനുഭവമാണിത്. ഗാനാനുഭവം വൈയക്തികമാണെന്ന് തെളിഞ്ഞ ഒരനുഭവമാണ് ഈ പോഡ്‌കാസ്റ്റിലേക്ക് നയിച്ചത് . ഗാനത്തിലെ രാധ ശ്യാമകൃഷ്ണനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുപറയുകയാണ്, 'നിനക്കെന്നെ നന്നായറിയാം. എൻ്റെ വീടറിയാം. നിന്റെ ഓടക്കുഴൽ എൻ്റെ ശുദ്ധബോധങ്ങളെ മായ്ച്ചുകളയുന്നു'. എന്നാൽ സുഗതകുമാരിയുടെ ഗോപിക പറയുന്നു , 'കാടിന്റെ ഹൃത്തിൽ, കടമ്പിന്റെ ചോട്ടിൽ, നീ ഓടക്കുഴൽ വിളിക്കുമ്പോൾ, വീട്ടുകാര്യങ്ങൾ മറന്ന് എനിക്ക് നിന്റെയരികേ എത്താൻ കഴിയുന്നില്ല, കൃഷ്ണ , നീ എന്നെയറിയില്ല' പാട്ടിൻ്റെ കേൾവിയിലും ഇത്തരം ആപേക്ഷികതകളുണ്ട്. അതാണ് ഈ പോഡ്‌കാസ്റ്റ് ഒരനുഭവത്തിന്റെ ഓർമ്മയിൽ പറയാൻ ശ്രമിക്കുന്നത്. കിരാന ഘരാനയിലെ മഹാഗായിക പ്രഭാ ആത്രേയുടെ മനോഹരഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു . സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ 30 നവംബർ 2023 https://dillidalipodcast.com/ 2023-12-0128 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 18 - Meenakshi Andadhi Explained - Verses 31 & 32 | ShanmukhapriyaMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2023-11-3005 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 17 - Meenakshi Andadhi Explained - Verses 29 & 30 | KalyanavasanthamMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2023-11-2405 minDilli DaliDilli Daliസ്വതന്ത്രം പക്ഷേ ഏകാന്തം, സ്വതന്ത്രം എന്നാൽ ആഹ്ലാദം : A podcast by S. Gopalakrishnan 66/2023 പ്രിയ സുഹൃത്തേ, നമ്മുടെ ആഹ്ലാദവേളകളെ പ്രസന്നമാക്കുന്ന സംഗീതങ്ങൾ ഉണ്ടായത് ആഹ്ലാദത്തിൽ നിന്നാകണമെന്നില്ല. സംഗീതചരിത്രത്തിലെ ഒരു ദുരന്താദ്ധ്യായമാണ് ഈ പോഡ്‌കാസ്റ്റ്. പാശ്ചാത്യസംഗീതത്തിലെ എക്കാലത്തേയും വലിയ സംഗീതജ്ഞരിൽ ഒരാളായ Johannes Brahms , അദ്ദേഹം ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ച Robert Schumann, ഭാര്യയും വിശ്രുത പിയാനോ വാദകയും ആയിരുന്ന Clara Schumann എന്നിവരുടെ ജീവിതദുരന്തങ്ങൾ എങ്ങനെ മഹത്തായ സംഗീതത്തിന് വഴിയൊരുക്കി എന്നന്വേഷിക്കുന്ന പോഡ്‌കാസ്റ്റ് . 'സ്വതന്ത്രം പക്ഷേ ഏകാന്തം സ്വതന്ത്രം എന്നാൽ ആഹ്ലാദം' സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 12 നവംബർ 2023 https://dillidalipodcast.com/ 2023-11-1220 minDilli DaliDilli Daliഅസത്യമായ സത്യം : ജോൺ ലെനൻ നിർമ്മിതബുദ്ധിയിൽ വീണ്ടും പാടുമ്പോൾ A podcast by S. Gopalakrishnan 65/2023 1980 ൽ വെടിയേറ്റു മരിച്ച ജോൺ ലെനന്റെ ശബ്ദം നിർമ്മിതബുദ്ധിയിൽ പുതുതായി നിർമ്മിച്ച് 'Now and Then' എന്ന ഗാനം പുറത്തുവന്നിരിക്കുന്നു. ബീറ്റിൽസിന്റെ പുതിയ ഗാനം. നിർമ്മിതബുദ്ധിയും കലയും എന്ന വിഷയത്തെ കുറിച്ചുള്ള ചില ചിന്തകളാണ് ഈ പോഡ്‌കാസ്റ്റ് . Artificial എന്ന വാക്കിൽ തന്നെ Art ഉള്ളതല്ലേ ? സത്യം പറയാനുള്ള നുണയാണ് കല എന്ന് പിക്കാസോ പണ്ടേ പറഞ്ഞതല്ലേ ? സ്റ്റുഡിയോയിൽ മനുഷ്യശബ്ദത്തിന് എത്രമേൽ മാറ്റങ്ങൾ വരുത്തിയാണ് കലാശബ്ദലേഖനത്തിൽ സാങ്കേതിക വിദ്യ പണ്ടേ പുരോഗമിച്ചത് ? ഒരു കലാ -ധർമ്മ വിചാരം. 2023-11-0718 minDilli DaliDilli Daliഗാസാ സംഘർഷത്തെക്കുറിച്ച് ഒരു സംഗീതജ്ഞൻ പറയുന്നത് : A podcast by S. Gopalakrishnan 62/2023 ചിന്തകൻ Edward Said 1999 ൽ ഒരു സംഗീതസംഘത്തിന് രൂപം നൽകി. West Eastern Divan Orchestra സംഗീതജ്ഞനായ Daniel Barenboim കൂട്ടിനുണ്ടായിരുന്നു. പലസ്തീനിലെയും ഇസ്രയേലിലെയും സംഗീതജ്ഞന്മാർ അതിൽ അംഗങ്ങളാണ്. സംഗീതം ഏകമാനവികതയിലേക്കുള്ള യാത്രയിലെ ഒരു മാർഗ്ഗമാണെന്നുള്ള വിശ്വാസം ഇങ്ങനെയൊരു നീക്കത്തിന് അവരെ പ്രേരിപ്പിച്ചു. എഡ്വേർഡ് സയിദ് 2003 ൽ അന്തരിച്ചു . സംഗീതസംഘം ഇപ്പോഴും സജീവം . ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ഗാസയിലെ ഇപ്പോഴത്തെ ദുഃഖത്തെ /യുദ്ധത്തെ മുൻനിർത്തി Daniel Barenboim എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷയാണ്. The Guardian പ്രസിദ്ധീകരിച്ച ലേഖനത്തിൽ Barenboim പറയുന്നു, സ്വന്തമായി ഒരു രാഷ്ട്രം എന്ന ജൂതസ്വപ്നം ആശയാടിസ്ഥാനത്തിൽ തന്നെ തെറ്റായിരുന്നു. നാടില്ലാത്ത ഒരു ജനതയ്ക്ക് ജനങ്ങളില്ലാത്ത ഒരു നാട് നല്കാനില്ലായിരുന്നു. ഒന്നാം ലോകയുദ്ധം കഴിയുമ്പോൾ പലസ്തീൻ പ്രദേശത്ത് 8 ശതമാനമായിരുന്നു ജൂതർ. അതായത് 92 ശതമാനം മറ്റുള്ളവരായിരുന്നു. അതിനാൽ സന്തോഷമുള്ള പലസ്തീനികൾ ഇസ്രായേലിലെ യഹൂദരുടെ സുരക്ഷയ്ക്ക് ഏറ്റവും അവശ്യഘടകമാണ്'. സംഗീതജ്ഞൻ ലോകത്തെ മനസ്സിലാക്കുന്നത് അറിയുവാൻ ലേഖനത്തിന്റെ പൂർണ്ണരൂപം കേൾക്കൂ. West Eastern Divan Orchestra അവതരിപ്പിച്ച ബീഥോവൻ സംഗീതം പശ്ചാത്തലത്തിൽ. സ്നേഹപൂർവം എസ് . ഗോപാലകൃഷ്ണൻ 17 ഒക്ടോബർ 2023 https://www.dillidalipodcast.com/ 2023-10-1715 minDilli DaliDilli Daliഗാന്ധിയും പലസ്തീനും : A podcast by S. Gopalakrishnan 61/2023 ഗാന്ധിയും പലസ്തീനും യഹൂദരാഷ്ട്രം , ചരിത്രത്തിൽ യഹൂദർ അനുഭവിച്ച ക്രൂരതകൾ , അറബ് ജനതയും പലസ്‌തീനും തുടങ്ങിയ വിഷയങ്ങളിൽ 1938 ലും 1946 ലും ഗാന്ധി എഴുതിയ അഭിപ്രായങ്ങളെ മുൻനിർത്തിയുള്ള ഒരു പോഡ്‌കാസ്റ്റാണിത്. 2023 ൽ അതിനെന്തു പ്രസക്തി എന്ന് ഉടൻ നിഗമനത്തിലെത്താതെ ഈ പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 15 ഒക്ടോബർ https://www.dillidalipodcast.com/ 2023-10-1514 minDilli DaliDilli Daliബന്ധുക്കളാൽ എന്നും ചതിപ്പെട്ട ജനത : Prof M.H. Ilias talks on the history of the Palestine conflict 60/2023 സുഹൃത്തേ എങ്ങനെയാണ് സ്വന്തം ബന്ധുക്കളാൽ നിരന്തരം ചതിക്കപ്പെടുന്ന ഒരു ജനതയായി പലസ്തീൻ തുടരുന്നത് എന്നതിന്റെ പൂർണ്ണചരിത്രമാണ് ഈ പോഡ്‌കാസ്റ്റ് . മഹാത്മാഗാന്ധി സർവകലാശാലയിലെ School of Gandhian Thought and Development Studies ലെ പ്രൊഫസറായ എം .എച്ച് . ഇലിയാസുമായുള്ള സംഭാഷണമാണിത്. ഇസ്രയേലും UAE യും തമ്മിൽ മൂന്നുകൊല്ലങ്ങൾക്കുമുൻപേയുണ്ടായ കരാറിന്റെ നേരത്ത് ദില്ലി -ദാലി പ്രക്ഷേപണം ചെയ്ത ഈ ചരിത്രരേഖ ഞങ്ങളുടെ ശബ്ദശേഖരത്തിലെ ഏറ്റവും വിലപ്പെട്ട ഒരു പ്രക്ഷേപണമായിരുന്നു. വീണ്ടും ഗാസ യുദ്ധഭൂമിയാകുമ്പോൾ ഈ പോഡ്‌കാസ്റ്റ് വീണ്ടും അർത്ഥപൂർണമാകുന്നതിനാൽ Re-podcast ചെയ്യുകയാണ് Regards S. Gopalakrishnan https://www.dillidalipodcast.com/ 2023-10-111h 01Dilli DaliDilli Daliഒരു മൂന്നുമിനിറ്റ് പാട്ട് അമേരിക്കയെ പിളർക്കുമ്പോൾ : A Podcast by S. Gopalakrishnan 53/2023 പുതിയലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം. അമേരിക്കൻ സമൂഹത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ പാട്ടിനെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ഒളിവർ അന്തോണി അത്ര പ്രശസ്തനൊന്നുമല്ല. ഒരു ഗിറ്റാറെടുത്ത് , ഒരു കാട്ടുപൊന്തയിൽ നിന്നയാൾ കഴിഞ്ഞ മാസം ഒരു പാട്ടുപാടി , അമേരിക്കയിലെ പണിയെടുക്കുന്നവർക്കുവേണ്ടി ...അവർ അധ്വാനിക്കുന്നതിന്റെ ലാഭം കൊണ്ട് സമ്പന്നജീവിതം നയിക്കുന്നവർക്കെതിരേ ഒരു പാട്ടുപാടി . ജനങ്ങൾ ആ ഗാനം ഏറ്റെടുക്കുകയായിരുന്നു . പാട്ടിന്റെ വിജയത്തിൽ നിന്നും മുതലെടുക്കുവാൻ അമേരിക്കയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഇറങ്ങിക്കഴിഞ്ഞു. എന്നാൽ ഗായകൻ പറയുന്നു , 'കക്ഷിരാഷ്ട്രീയം മരിച്ചിടത്തുനിന്നാണ് ഞാൻ പാടുന്നത് . ഞാൻ പാടിയത് ലോകത്തിലെ കഷ്ടപ്പെടുന്ന പാവപ്പെട്ടവർക്കുവേണ്ടിയാണ്' Rich Men North of Richmond (റിച്ച്മോണ്ടിനും വടക്കുള്ള പണക്കാർ) എന്ന ഈ ഗാനത്തിന്റെ കഥയും ഗാനവുമാണ് ഈ പോഡ്‌കാസ്റ്റ് . സ്വീകരിച്ചാലും . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 15 സെപ്റ്റംബർ 2023 https://www.dillidalipodcast.com/ 2023-09-1515 minDilli DaliDilli Daliഅണുകുടുംബത്തിലെ കോട്ടകൾ, അതിലെ വിള്ളലുകൾ : A Podcast by S. Gopalakrishnan 47/2023 ഉമേഷിന്റെ അമ്മയുടെ വാക്കുകൾ . ' സ്‌കൂളിൽ പോകുമ്പോൾ അവൻ്റെ കഴുത്ത് വേദനിക്കരുത് എന്ന് വിചാരിച്ച് എത്ര സൂക്ഷിച്ചാണ് ഞാൻ അവന് ടൈ കെട്ടിക്കൊടുത്തിരുന്നത് . എന്നാൽ പതിനാറുകാരനായ ആ മകന്റെ ജീവനറ്റ ശരീരം രാജസ്ഥാനിലെ കോട്ടയിൽ നിന്നും തിരികെ വന്നപ്പോൾ ആ കഴുത്തിൽ ഒരു കറുത്ത പാടുണ്ടായിരുന്നു' 2023 ൽ മാത്രം ആഗസ്ത് വരെ കോട്ടയിലെ അതിസമ്മർദ്ദ കോച്ചിങ് സെന്ററുകളിൽ ആത്മഹത്യ ചെയ്ത 19 Plus Two വിദ്യാർത്ഥികൾക്കുവേണ്ടിയുള്ളതാണ് ഈ പോഡ്‌കാസ്റ്റ് . എന്തിനാണ് താങ്ങാനാവാത്ത സമ്മർദ്ദത്തിലേക്ക് പത്താം ക്ലാസ്സുമുതൽ Plus Two വരെയുള്ള കുട്ടികളെ നമ്മുടെ അണുകുടുംബങ്ങളുടെ ഉത്‌കർഷേച്ഛകൾ തള്ളിവിടുന്നത് ? 17385 IIT സീറ്റുകളിലേക്കുള്ള പ്രവേശനത്തെക്കാൾ കാതലായത് 19 ആത്മഹത്യകളാണ്, ആത്മഹത്യ ചെയ്യാനുള്ള ധൈര്യം പോലുമില്ലാതെ നിതാന്ത മാനസികദൗർബല്യത്തിലേക്ക് നടന്നുനീങ്ങുന്ന ആയിരക്കണക്കിനുവരുന്ന കൗമാരക്കാരാണ്. പോഡ്‌കാസ്റ്റ് കേൾക്കണമെന്നും എല്ലാവർക്കും പങ്കുവെയ്ക്കണമെന്നും അഭ്യർത്ഥിക്കുന്നു . സങ്കടത്തോടെ എസ് . ഗോപാലകൃഷ്ണൻ 14 ആഗസ്റ്റ് 2023 https://www.dillidalipodcast.com/ 2023-08-1416 minDilli DaliDilli Daliഗാന്ധി വൈക്കം സത്യഗ്രഹത്തിന് മുൻപും പിൻപും : A podcast by S. Gopalakrishnan 46/2023 ഗാന്ധി തെക്കേ ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ കൊല്ലമായ 1915 ലാണ് ഹിന്ദുമഹാസഭ ഉണ്ടായത്. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോൾ ഗാന്ധി നാരായണഗുരുവിനെ കണ്ട 1925 ലാണ് രാഷ്ട്രീയ സ്വയം സേവക സംഘം ഉണ്ടായത് . 1915 ൽ ഇന്ത്യയിൽ തിരികെ എത്തിയശേഷം വൈക്കം സത്യഗ്രഹത്തിനു മുൻപ് ഗാന്ധി നേതൃത്വം കൊടുത്ത നാലു സത്യഗ്രഹങ്ങളിലും ജാതി ഒരു വിഷയമായിരുന്നില്ല. ഗാന്ധിയുടെ പിൽക്കാല രാഷ്ട്രീയ സാമൂഹിക ആത്മീയബോധപരിണാമങ്ങളിൽ വലിയ സ്വാധീനമാണ് വൈക്കം സത്യഗ്രഹം ഉണ്ടാക്കിയത് എന്ന ആശയവുമായി ബന്ധപ്പെട്ട ഒരന്വേഷണത്തിൻ്റെ തുടക്കമാണ് ഈ പോഡ്‌കാസ്റ്റ് . ഡൽഹിയിലെ സാംസ്കാരികകൂട്ടായ്മയായ ജനസംസ്കൃതി ആഗസ്റ്റ് ആറാം തീയതി നടത്തിയ 'വൈക്കം സത്യഗ്രഹത്തിന്റെ നൂറുവർഷങ്ങൾ' എന്ന സെമിനാറിൽ ഞാൻ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പോഡ്‌കാസ്റ്റ് രൂപമാണിത് . നന്ദി . സ്നേഹം . എസ് . ഗോപാലകൃഷ്ണൻ 07 ആഗസ്റ്റ് 2023 https://www.dillidalipodcast.com/2023-08-0833 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 16 - Meenakshi Andadhi Explained - Verses 27 & 28 | BageshriMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2023-07-2104 minDilli DaliDilli Daliവീണുപോയവരുടെ നാഥാ, എന്നെ മറുകര എത്തിച്ചാലും : A podcast by S. Gopalakrishnan on a Lalon Fakir song 42/2023 പ്രിയസുഹൃത്തേ, ലാലോൺ ഫക്കീറിന്റെ ഒരേയൊരു ചിത്രം രബീന്ദ്രനാഥ ടാഗോറിൻ്റെ ജ്യേഷ്ഠൻ ജ്യോതീന്ദ്രനാഥ ടാഗോർ 1889 ൽ വരച്ചതാണ്. ഫക്കീർ ഏകാന്തനായി ഒരു തോണിയിൽ പദ്‌മ നദി കുറുകേക്കടക്കുന്നതായി. ലാലോൺ ഫക്കീർ മതവൈരങ്ങളെ ചോദ്യം ചെയ്തു പാടി. വംശീയവൈരങ്ങളെ ചോദ്യം ചെയ്തു പാടി. ബംഗാളിലെ ഈ മഹാനായ സൂഫി അധികാരപീഠങ്ങളെ പരിഹസിച്ചുപാടി. ആ ചിന്തകകവിയുടെ പാട്ടുകൾ ടാഗോറിൻ്റെ ഗീതാവിതാനത്തേയും കാസി നസ്രുൾ ഇസ്‌ലാമിന്റെ ഗീതികളെയും സ്വാധീനിച്ചു. ലാലോൺ ഫക്കീറിന്റെ 'വീണുപോയവരുടെ നാഥാ , എന്നെ മറുകര എത്തിച്ചാലും' എന്ന വിലാപഗാനത്തെക്കുറിച്ചാണ് ഈ ലക്കം ദില്ലി -ദാലി. വശീയവൈരത്തിൽ മണിപ്പൂരിൽ അപമാനിതരായ പെൺകുട്ടികൾക്കായി ഈ പോഡ്‌കാസ്റ്റ് . സ്വീകരിച്ചാലും. അനുഷേ അനാദിൽ , ബാവുൽ ഷാഫി മണ്ഡൽ, ലാലോൺ ബാൻഡിലെ സുമി തുടങ്ങിയവർ പാടിയ 'എന്നെ മറുകര എത്തിച്ചാലും' എന്ന ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 21 ജൂലായ് 2023 https://www.dillidalipodcast.com2023-07-2117 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 15 - Meenakshi Andadhi Explained - Verses 25 & 26 | BilahariMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2023-07-1604 minReedMyStoryReedMyStoryWhat is the Role of Governance, Ethics, and Compliance in Organizational Success? | Mr. Pradeep Gopalakrishnan | #reedmystoryWhat is the Role of Governance, Ethics, and Compliance in Organizational Success? | Mr. Pradeep Gopalakrishnan | #reedmystory He is a mechanical engineer with a diverse career spanning various industries, from development and manufacturing to hospitality, healthcare, e-commerce, and retail. Starting as a Gear Cutting Technologist, he quickly took on roles in customs clearance and learned through hands-on experience. With nearly 15 years of experience in organizations ranging from unlisted public limited companies to MNCs, Pradeep now serves as an entrepreneur. His expertise lies in human resources, specifically talent acquisition and management, performance appraisal systems, goal setting, training and development, and total...2023-07-1429 minDilli DaliDilli Daliവിരലുകളിൽ തലച്ചോറുണ്ടായിരുന്ന ഒരാൾ : ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സമഗ്ര സംഭാവനകൾ In conversation with EP Unny 38/2023 ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സമഗ്രസംഭാവനകളെക്കുറിച്ച് പ്രമുഖ ദേശീയ കാർട്ടൂണിസ്റ്റ് ഇ . പി . ഉണ്ണിയുമായുള്ള സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . നമ്പൂതിരിയുടെ ദൃശ്യപരമായ ഓർമ്മശക്തി, അദ്ദേഹത്തിൻ്റെ സവിശേഷ ലാവണ്യലോകങ്ങൾ, അദ്ദേഹമുൾപ്പെട്ട ഒരു സഹൃദയസംഘത്തിന്റെ സാമൂഹ്യബദ്ധതകൾ, നമ്പൂതിരിയുടെ ഒറിജിനലുകൾ സംരക്ഷിയ്ക്കപ്പെടേണ്ടതിന്റെ അടിയന്തിരാവശ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംഭാഷണം ചിന്തിക്കുന്നു . A conversation with E.P. Unny by S. Gopalakrishnan on Artist Namboodiri 2023-07-0738 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 14 - Meenakshi Andadhi Explained - Verses 23 & 24 | RevathiMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2023-07-0704 minDilli DaliDilli Daliഞങ്ങൾ മരണവുമായി കളിക്കുന്നവർ : A podcast by S. Gopalakrishnan on an Uzbek song 37/2023 ഞങ്ങൾ മരണവുമായി കളിക്കുന്നവരാണ് . ഞങ്ങൾ ഉരുക്കിന്റെ ഹൃദയമുള്ളവർ ..... ഉസ്ബെകിസ്താനിലെ പുരാതനനഗരമായ ഖ്ഹിവയിൽ നിന്നും മറ്റൊരു ചരിത്രനഗരമായ ബുഖാരയിലേക്ക് ടാക്സിയിൽ യാത്രചെയ്തപ്പോൾ കേട്ട ഗാനമാണിത് . ആ ഗാനത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ടെദ്ഹാൻ ഹസൻ എന്ന ആൾ പാടിയ ഒരു ഉസ്ബെക് ദേശാഭിമാന ഗാനമാണിത് . ഞങ്ങളുടെ ഡ്രൈവർ ദേശാഭിമാനപ്രചോദിതമായി, സ്റ്റിയറിങ്ങിൽ താളമിട്ട്, ഹസനോടൊപ്പം പാടുന്നുണ്ടായിരുന്നു ... : 'കാദി൦ അസ്സൽ അസ്സൽദാൻ, കാദി൦ അസ്സൽ അസ്സൽദാൻ'. ' വിജയശ്രീലാളിതമായ ഒരു ഭൂതകാലത്തിൻ്റെ യശസ്സാണിത്. തുർക്കിസ്താന്റെ തിമൂർ , ഉലുഗ് ബെക് , ബാബർ , ചെങ്കിസ് ഖാൻ ... ഞങ്ങൾ മരണവുമായി കളിക്കുന്നവരാണ്' ഒരു പാട്ടിൻ്റെ പോഡ്‌കാസ്റ്റ് അനുഭവത്തിലേക്ക് സ്വാഗതം . ഗാനവും പൂർണ്ണമായി ഉൾപ്പെടുത്തിയിരിക്കുന്നു . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 04 ജൂലായ് 2023 https://www.dillidalipodcast.com/ 2023-07-0409 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 13 - Meenakshi Andadhi Explained - Verses 21 & 22 | NattakurinjiMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2023-06-3004 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 12 - Meenakshi Andadhi Explained - Verses 19 & 20 | ChandrakounsMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2023-06-2304 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 11 - Meenakshi Andadhi Explained - Verses 17 & 18 | KarnaranjaniMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2023-06-1605 minDilli DaliDilli Daliപ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ : P. Bhaskaran centenary podcast by S. Gopalakrishnan 34/2023 1833 ൽ ഒരു കപ്പലിൽ ഇരുന്ന് ദുഃഖിതനായ ഒരു പുരോഹിതൻ എഴുതിയ പ്രാർത്ഥനയാണ് 'വെളിച്ചമേ നയിച്ചാലും' എന്നത്. പതിന്നാലാം നൂറ്റാണ്ടിലെ വിജയനഗരസാമ്രാജ്യത്തിന്റ ഒരു ശിലാലിഖിതത്തിലാണ് 'ലോക സമസ്താ സുഖിനോ ഭവന്തു' എന്ന വാക്യം രേഖപ്പെടുത്തിയിട്ടുള്ളത്. പുല്ലിലും പൂവിലും പുഴുവിലും കിളിയിലും വന്യജീവിയിലും വനചരനിലും ജീവബിന്ദുവിൻ അമൃതം തൂകിയ ലോകപാലകനുവേണ്ടി മതനിരപേക്ഷമായ പ്രാർത്ഥനാഗാനം രചിക്കുമ്പോൾ പി . ഭാസ്കരനിൽ എന്തെല്ലാം സാംസ്കാരിക പ്രചോദനങ്ങളാണ് സ്പന്ദിച്ചിരുന്നത് ! അദ്ദേഹത്തിൻ്റെ ജന്മശതാബ്ദിയിൽ അദ്ദേഹമെഴുതിയ ലോകോത്തരമായ ഒരു പ്രാർത്ഥനാഗാനത്തെ സ്മരിക്കുകയാണ് ദില്ലി -ദാലി . ഒരു ഗാനത്തെ മുൻനിർത്തിയുള്ള ചില ചിന്തകൾ ആണിത്. പി . ഭാസ്കരൻ എഴുതി പുകഴേന്തി സംഗീതം നൽകി എസ് . ജാനകി പാടിയ ആ ഗാനവും ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ 14 June 2023 https://www.dillidalipodcast.com/ 2023-06-1411 minDilli DaliDilli Daliഈ പവിഴങ്ങളെ ഇനി നാം എവിടെ തിരയും ? റസൂലൻ ബായിയുടെ ജീവിതവും ഒരനശ്വരഗാനവും A Podcast by S. Gopalakrishnan 33/2023 ഈ പവിഴങ്ങളെ ഇനി നാം എവിടെ തിരയും ? തലേന്നു രാത്രിയിലെ രാസലീലയിൽ പവിഴമുത്തുകൾ നഷ്ടപ്പെട്ട പ്രണയിനി അതു തിരയുന്ന ഒരു മനോഹര ചൈത്രമാസഗാനമുണ്ട് ഹിന്ദുസ്താനി സംഗീതത്തിൽ . റസൂലൻ ബായി പാടി അനശ്വരമാക്കിയ ഗാനം . ബനാറസ് പൂരബ് അംഗ് ശൈലിയിലെ ഈ മഹാഗായികയുടെ അഹമ്മദബാദിലെ വീട് 1969 ലെ വർഗ്ഗീയകലാപത്തിൽ അഗ്നിക്കിരയായി . 1974 ൽ മരിക്കുമ്പോൾ പട്ടിണിയായിരുന്നു . എന്നാൽ ഇന്നും ആ ഗാനം കാലത്തെ അതിജീവിക്കുന്ന പവിഴമായി തുടരുന്നു . റസൂലൻ ബായിയുടെ ജീവിതവും അവർ പാടിയ ഗാനവും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു . കൂടെ ഗിരിജ ദേവിയും യുവഗായകൻ അർജുൻ സിങ് യാദവും അതേ ഗാനം പാടിയതും ഉൾപ്പെടുത്തിയിരിക്കുന്നു. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 10 ജൂൺ 2023 https://www.dillidalipodcast.com/ 2023-06-1023 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 10 - Meenakshi Andadhi Explained - Verses 15 & 16 | ValajiMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2023-06-0905 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 9- Meenakshi Andadhi Explained - Verses 13 & 14 | PantuvaraliMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2023-06-0205 minDilli DaliDilli Daliനവ്ഖലിയിലെ ചെങ്കോലും സുചേതയുടെ ജനഗണമനയും A Podcast by S. Gopalakrishnan 29/2023 ചരിത്രത്തിലെ സമ്മാനിതരായ, വിജയികളായ പ്രച്ഛന്നവേഷങ്ങളെ മറന്നിട്ട് മനുഷ്യൻ ഓർത്തിരിക്കുന്നത് ഒരൊറ്റമുണ്ടുമായി കുരിശിൽ മനുഷ്യപുത്രനേയും ഒരൊറ്റമുണ്ടിൽ വെടിയേറ്റുമരിച്ച ഗാന്ധിജിയേയുമാണ്. ജഗദ് ഭക്ഷകനായ കാലം എന്തോർക്കും എന്ത് ബാക്കിവെയ്ക്കും ? ആധുനിക ഇന്ത്യ നൈതികലോകത്തിന് കൈമാറ്റം ചെയ്ത ചെങ്കോൽ ഗാന്ധിജി നവ്ഖലിയിലെ രക്തനിലത്തിൽ നടക്കാനുപയോഗിച്ച ഊന്നുവടിയാണ്. നവ്ഖലിയിൽ ഗാന്ധിജിയുടെ കൂടെ നടന്നിരുന്ന ധീരവനിത സുചേത കൃപലാനി 1947 ആഗസ്റ്റ് പതിനഞ്ചിന് ഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിൽ വന്നത്, നവ്ഖലിയുടെ അതിജീവനത്തിൽ നിന്നും രണ്ടു പാട്ടുകളുമായിട്ടാണ് . അതിൻ്റെ ശബ്ദലേഖനവും ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 28 മെയ് 2023 https://www.dillidalipodcast.com/Show less 2023-05-2710 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 8- Meenakshi Andadhi Explained - Verses 11 & 12 | NeelambariMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2023-05-2603 minDilli DaliDilli Dali1948 ലെ കരച്ചിൽ : A Podcast by S. Gopalakrishnan based on two songs by Krishna Chandra Dey 28/2023948 ൽ ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ ബംഗാളിയിൽ രണ്ടു ഗാനങ്ങൾ ഉണ്ടായി . കൃഷ്ണ ചന്ദ്ര ഡേ എന്ന കെ .സി . ഡേ ആയിരുന്നു ഗായകൻ. അന്ധഗായകൻ . മലയാളികൾക്ക് പ്രിയങ്കരനായ മന്നാ ഡേ യുടെ അമ്മാവൻ. ഈ ലക്കം ദില്ലി -ദാലി ആ പാട്ടുകളെക്കുറിച്ചാണ് . 1948 ലെ ഇന്ത്യയുടെ കരച്ചിലിന്റെ പ്രതിബിംബമായ ആ പാട്ടുകളും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 'ടോബാ ജീബനീർ ഹോമനാലെ സന്ന്യാസി', 'കന്താരിഹീൻ തരണി മോദേർ'. ഗാന്ധിജിയുടെ മരണം ഇന്ത്യയ്ക്കും ലോകത്തിനും ഒരു വ്യക്തിയുടെ മരണമോ കൊലപാതകമോ മാത്രമായിരുന്നില്ല, അതിനേക്കാളെത്രയോ അപ്പുറമായിരുന്നു. പല ചോദ്യങ്ങൾ ആ കൊലപാതകം മനുഷ്യനോടും ആധുനികതയോടും മൂല്യങ്ങളോടും ചോദിച്ചു. കടത്തുകാരന്റെ മരണത്തെക്കുറിച്ചുള്ള രണ്ടു വിലാപഗാനങ്ങളിലേക്ക് സ്വാഗതം. My sincere thanks to Dr Mallika Banerjee, musician of the Delhi Gharana, for valuable inputs സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ 19 മെയ്‌ 2023 ഡൽഹി https://www.dillidalipodcast.com/2023-05-1915 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 7 - Meenakshi Andadhi Explained - Verses 9 & 10 | JonpuriMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2023-05-1804 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 6 - Meenakshi Andadhi Explained - Verses 7 & 8 | AbhogiMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2023-05-1204 minDilli DaliDilli Daliപാകിസ്താൻ രാഷ്ട്രീയം 2023: സമഗ്രചിത്രം Interview with R. Prasannan by S. Gopalakrishnan 26/2023 കലുഷിതമായ പാകിസ്താൻ രാഷ്ട്രീയം: ഒരു സമഗ്രചിത്രം പാകിസ്താനിലെ അഭിജാതർ എന്നുപറയുന്നത് വെറും ഇരുന്നൂറോളം കുടുംബങ്ങളാണ്. ആ രാജ്യത്തെ പട്ടാളമേധാവികളും രാഷ്ട്രീയനേതാക്കളും വ്യവസായികളും ജമിന്ദാർമാരുമെല്ലാം ഈ കുടുംബളുടെ പടർപ്പിൽ നിന്നാണ് വരുന്നത്. ഇംറാൻ ഖാന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന വലിയ ജനപിൻതുണ ഈ അഭിജാതരുടേതല്ല. പാകിസ്താൻ രാഷ്ട്രീയത്തിലെ പുതിയ അധികാരകേന്ദ്രമായി കോടതികൾ മാറുന്നുവോ? ഇംറാൻ ഖാൻ്റെ ഇടപെടലുകൾ മൂലം പാകിസ്താനിലെ പട്ടാളപ്പേടി മാറുന്നുവോ? ഇംറാൻ ഖാൻ്റെ ജീവന് ഭീഷണിയുണ്ടോ? അസ്ഥിര പാകിസ്താൻ എന്തുകൊണ്ട് തെക്കേ ഏഷ്യയ്ക്ക് ഭീഷണിയാകാം? കലുഷിതമായ പാകിസ്താൻ രാഷ്ട്രീയത്തിൻ്റെ സമഗ്രചിത്രം അവതരിപ്പിക്കുകയാണ് The Week ൻ്റെയും മലയാള മനോരമയുടേയും ഡൽഹി റസിഡൻ്റ് എഡിറ്ററായ ആർ. പ്രസന്നൻ. ദില്ലി - ദാലിയ്ക്കു നൽകിയ അഭിമുഖസംഭാഷണത്തിലേക്ക് സ്വാഗതം. സ്നേഹപൂർവം എസ്. ഗോപാലകൃഷ്ണൻ മെയ്, 11, 2023 https://www.dillidalipodcast.com/ 2023-05-1123 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 5 - Meenakshi Andadhi Explained - Verses 5 & 6 | YamunakalyaniMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2023-05-0504 minDilli DaliDilli Daliചിജ്ജഡചിന്തകം: നാരായണഗുരുവിന്റെ ഗദ്യകൃതിയുടെ വായന : A Podcast by S. Gopalakrishnan 25/2023 പ്രിയ സുഹൃത്തേ , ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ പുതിയ ലക്കത്തിലേക്ക് സ്വാഗതം . 'കണ്ടവനില്ല എങ്കിൽ കാണപ്പെടുന്നതുമില്ല' അഗാധമായ ദാർശനിക ചിന്ത മലയാളഗദ്യത്തിൽ നാരായണഗുരു എഴുതിയതാണ് 'ചിജ്ജഡചിന്തകം' എന്ന കൃതി . ഗഹനമായ ചിന്തയുടെ അനുസ്യൂതമായ പ്രവാഹമായി, എന്നാൽ ദാർശനികയുക്തിയാൽ സുഭദ്രമായ, അമൂല്യഗദ്യമാതൃകയായി ഈ കൃതി നിലനിൽക്കുന്നു. ചിജ്ജഡചിന്തകത്തിൻ്റെ പാഠം മുഴുവനായി അവതരിപ്പിക്കുകയാണ് ഇവിടെ . പോഡ്‌കാസ്റ്റ് കവറിൽ നൽകിയിരിക്കുന്ന ചിത്രം റിയാസ് കോമു ഡൽഹിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പുതിയ കലാശിൽപത്തിലെ ഒരു ഭാഗമാണ് സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ 03 മെയ് 2023 https://www.dillidalipodcast.com/ 2023-05-0311 minDilli DaliDilli Daliപാട്ടുകാരൻ നാളെയുടെ ഗാട്ടുകാരനല്ലോ Podcast by S. Gopalakrishnan on Harry Belafonte 24/2023 ഹാരി ബെലഫൊന്റെ എന്ന പേര് ഒരു ഗായകൻ്റെ പേരുമാത്രമല്ല . ഏപ്രിൽ ഇരുപത്തിയഞ്ചാം തീയതി തൊണ്ണൂറ്റിയാറാം വയസ്സിൽ അന്തരിച്ചത് പാശ്ചാത്യലോകത്തെ ഒരു ജനകീയ ഗായകൻ മാത്രമല്ല. അതിർത്തികളെ ലംഘിച്ച ഗായകനും അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ നായകൻ മാർട്ടിൻ ലൂതർ കിങ്ങിന്റെ അടുത്ത സ്നേഹിതനും , പൗരാവകാശ പ്രവർത്തകനും, നടനുമൊക്കെയായിരുന്നു. ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ ആദരാഞ്ജലികൾ . Regards S. Gopalakrishnan 28 April 2023 Delhi2023-04-2814 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 4 - Meenakshi Andadhi Explained - Verses 3 & 4 | KharaharapriyaMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.Written by : S P ChockalingamTuned by : Kolkata Mangalam ManiRendered by : Aparna GopalakrishnanExplanation by : Anuradha Sundaram2023-04-2305 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 3 - Meenakshi Andadhi Explained - Verses 1 & 2 | Suddha DhanyasiMeenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.With the episode we start the Andadhi with teh 1st 2 verses in Ragam Suddha DhanyasiWritten by : S P ChockalingamTuned by : Kolkata M...2023-04-2105 minMeenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 2 - Meenakshi Andadhi Explained - Payan | Dharmavathi and Kaappu | Hindolam Meenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.The author gives the benefit of reciting Meenakshi Andadhi in the frst 2 verses of Payan in Ragam Dharmavathi . This is followed by Kaappu in Raagam Hindolam2023-04-1407 minDilli DaliDilli DaliIndia's struggles to freedom and the Arts: Interview with Vinay Lal 22/2023 Vinay Lal’s book, 'Insurgency and the Arts : The Art of the freedom struggle in India' is an important work written on modern India’s most turbulent moments during its freedom struggle from 1857to 1948. With hundreds of rare paintings and sketches, this volume talks about the artistic expressions of the nation's struggle for freedom. Vinay Lal, professor of history in the University of California, Los Angeles, talks to Dilli Dali in an hour long conversation on how the political and cultural imaginations of the various phases of ‘insurgency’ were shaped and fuelled by the artistic output of the time. Book: 'I...2023-04-131h 02Meenakshi Andadhi ExplainedMeenakshi Andadhi ExplainedEpisode 1 - Meenakshi Andadhi Explained - Introduction and Vinayakar Thudhi |HamsadhwaniThis episode is the first in the series of Meenakshi Andadhi Explained. Meenakshi Andadhi is a devotional set of 100 verses in praise of Goddess Meenakshi of Madurai. The word Andaadhi is made up of Andam (meaning end) and Aadi (meaning beginning). That which begins with the end is therefore called Andaadhi. The last syllable, foot or word of a verse forms the first syllable, foot or word of the next verse. This formation is called Andaadhi.It starts with an introduction of the people instrumental in bringing out this devotional set of verses and t...2023-04-0606 minDilli DaliDilli Daliഡൽഹിയിലെ ഒരു രാത്രിമഴയും ബാഗേശ്രീയും : A Raga experience I A podcast by S. Gopalakrishnan 19/2023ഒരു രാഗാനുഭവത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ഞാൻ കൊണ്ട രാത്രിമഴകളെക്കുറിച്ച് ആലോചിക്കുകയായിരുന്നു, കിശോരി അമോൻകറിന്റെ ബാഗേശ്രീയുടെ പശ്ചാത്തലത്തിൽ. ഗായിക ഉപചാരപൂർവം പകർന്ന ബാഗേശ്രീയുടെ ചഷകം കഴിഞ്ഞ മഴരാത്രിയിൽ ഞാൻ അങ്ങനെയാണ് സ്വീകരിച്ചത്. ഒരു നിശാരാഗം മഴയത്ത് ഓർമ്മകളുടെ ജാലകം തുറക്കുകയാണ്...എത്രയെത്ര മഴകൾ !. ഉസ്താദ് ബഡെ ഗുലാമലി ഖാൻ , എം .ഡി . രാമനാഥൻ , കിശോരി അമോൻകർ എന്നിവർ പാടിയ ബാഗേശ്രീകളും ഉൾപ്പെടുത്തിയിരിക്കുന്നു. സ്വീകരിച്ചാലും . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 26 മാർച്ച് 2023 ഡൽഹി https://www.dillidalipodcast.com/ 2023-03-2712 minDilli DaliDilli Daliനീത്‌ഷെ കരഞ്ഞപ്പോൾ : A podcast by S. Gopalakrishnan on Dilli Dali 14/2023പ്രിയ സുഹൃത്തേ ,   മറ്റൊരു ലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം .  മനഃ ശാസ്തജ്ഞൻ ദാർശനികനോട് പറയുകയാണ് , താങ്കളുടെ ജീവിതത്തിലെ ഏറ്റവും അടിസ്ഥാന പ്രശ്നം സമ്മർദ്ദമാണ് എന്ന്  . വ്യക്തിബന്ധങ്ങളിലെ തിരിച്ചടികളിൽ നിന്നുള്ള സമ്മർദ്ദമാണ് എന്ന് . അപ്പോൾ നീത്ഷേ പറയുന്നു , എനിക്ക് കുടുംബമില്ല , കുട്ടികളില്ല ശ്രദ്ധിക്കുവാൻ , നോക്കിവളർത്തുവാൻ . എനിക്ക് stress ഇല്ല . അപ്പോൾ ഡോക്ടർ  Josef Breuer പറയുകയാണ് , Extreme isolation itself is a stress . കടുത്ത ഒറ്റയാൻ ജീവിതവും സമ്മർദ്ദമാണ് എന്ന് .  അപ്പോൾ നീത്‌ഷെ പറയുന്നു , ഞാൻ സ്പിനോസയുടേയും ബുദ്ധന്റേയും പിൻഗാമി . എനിക്ക് സ്ട്രെസ് ഇല്ല . അവരാരും ഒറ്റയ്ക്കായിരുന്നില്ല . അവരുടെ സഖാവ് അവർ തന്നെയായിരുന്നു .  വാതിൽ കൊട്ടിയടച്ച് , ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന ദാർശനികനോട് മനഃ ശാസ്ത്രജ്ഞൻ വിളിച്ചുപറഞ്ഞു , Your vision is blurred , നിങ്ങളുടെ കാഴ്ച മങ്ങിയിരിക്കുന്നു , നിങ്ങൾക്കെന്റെ സഹായം ആവശ്യമുണ്ട് .  പാശ്ചാത്യദർശനത്തിലെ എക്കാലത്തേയും ഉയരം കൂടിയ ചിന്തകരിൽ ഒരാളായ നീത്‌ഷെയുടെ ഉന്മാദകാലത്തെ ചികിൽസിച്ച മനഃ ശാസ്ത്രജ്ഞൻ ഡോക്ടർ ബ്രൂയറും ദാർശനികനും തമ്മിലുള്ള സംഭാഷണങ്ങൾ എങ്ങനെ ആധുനിക മനോവിശകലനശാഖയുടെ അടിത്തറയായി മാറി എന്നന്വേഷിക്കുന്ന When Nietzche Wept എന്ന നോവലിന്റെ , സിനിമയുടെ വായനാനുഭവമാണ് ഈ പോഡ്‌കാസ്റ്റ് .   സ്വീകരിച്ചാലും .   സ്നേഹപൂർവ്വം    എസ് . ഗോപാലകൃഷ്ണൻ   16 മാർച്ച് 2023  ഡൽഹി    https://www.dillidalipodcast.com/2023-03-1614 minDilli DaliDilli Daliമറിയം അഖോണ്ടി അഖണ്ഡമായ ലോകസംഗീതത്തിൻ്റെ പ്രതിനിധി A Podcast by S. Gopalakrishnan 11/2023ഇറാനിയൻ ഗായിക മറിയം അഖോണ്ടിയുടെ സംഗീതത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പേർഷ്യൻ ശാസ്ത്രീയസംഗീതത്തിൻ്റെ സജീവമുഖമായ മറിയം അഖോണ്ടി ഇറാനിലെ ഇസ്‌ലാമിക് വിപ്ലവത്തിനുശേഷം യൂറോപ്പിലേക്ക് കുടിയേറി. അഖണ്ഡമായ ലോകസംഗീതത്തിൻ്റെ ഈ പ്രതിനിധിക്കാണ് 2023 ലെ WDR Jazz prize (Music Cultures ) അവാർഡ് . ദുബായ്-ലെ  സംഗീതപ്രണയിയായ ഒരു മൊറോക്കൻ ആണ് എന്നെ മറിയം അഖോണ്ടിയുടെ മാന്ത്രികലോകത്തോട് അടുപ്പിച്ചത് . അതിൻ്റെ ഓർമ്മയാണ് ഈ പോഡ്‌കാസ്റ്റ്. സ്നേഹപൂർവ്വം  എസ് . ഗോപാലകൃഷ്ണൻ  02 മാർച്ച് 2023   https://www.dillidalipodcast.com/2023-03-0217 minDilli DaliDilli Daliജമുന കേ തീർ : ഒരു തുംരിയോടുള്ള പ്രണയത്തിന് A podcast by S. Gopalakrishnan Dilli Dali 08/2023ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ നാം പാട്ടുകേൾക്കുന്നത് നല്ലതാണ് . ഉദാഹരണത്തിന് 'ജമുന കേ തീർ ' എന്ന ഈ തുംരി . മുഗൾ ചക്രവർത്തിമാരുടേയും നവാബുമാരുടെയും ദർബാറുകളിൽ ഹിന്ദുക്കളും മുസ്ലീങ്ങളുമായ സംഗീതജ്ഞർ പാടുകയും നൃത്തം ചെയ്യുകയും ചെയ്ത രാധാ -കൃഷ്ണ ഗീതി. അതിൻ്റെ ചരിത്രവും സംഗീതവുമാണ് ഈ പോഡ്‌കാസ്റ്റ് ഉൾക്കൊള്ളുന്നത് . കൂടാതെ റോഷനാരാ ബേഗം , ഉസ്താദ് അബ്ദുൾ കരീം ഖാൻ , പണ്ഡിറ്റ് കുമാർ ഗന്ധർവ , പണ്ഡിറ്റ് ഭീംസെൻ ജോഷി എന്നിവർ പാടിയ 'ജമുന കേ തീർ ' തുംരിയും .  കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .  സ്നേഹപൂർവ്വം    എസ് . ഗോപാലകൃഷ്ണൻ  ഡൽഹി   16 ഫെബ്രുവരി 2023    https://www.dillidalipodcast.com/2023-02-1735 minDilli DaliDilli Daliറുഷ്‌ദി ഇപ്പോഴും പൊരുതുകയാണ് Podcast on Dilli Dali by S. Gopalakrishnan 06/2023ദില്ലി -ദാലിയുടെ പുതിയ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .   റുഷ്‌ദിയ്ക്ക് ബാല്യകാലത്ത് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന കഥ അമൃതമഥനമായിരുന്നു . ആകാശഗംഗയെ കടഞ്ഞ് ഒരു തുള്ളി അമൃതം താഴേക്കു പതിക്കുമ്പോൾ അതുനുണയാനായി ആകാശത്തേക്കുനോക്കി വാ പിളർന്നു കിടക്കുമായിരുന്നു സൽമാൻ റുഷ്‌ദി ...എന്നാൽ ഒരിക്കലും മരിക്കില്ലല്ലോ.   1989 . വൃദ്ധനായിരുന്ന അയത്തൊള്ള ഖൊമേനി രോഗിയുമായിരുന്നു . രാഷ്ട്രീയപ്രതിസന്ധികൾ ഉണ്ടായിരുന്നു . ഇറാൻ -ഇറാക്ക് യുദ്ധം ഇറാനെ തളർത്തിയിരുന്നു . സോവിയറ്റ് യൂണിയന്റെ തകർച്ച ആഗോള രാഷ്ട്രീയത്തെ മാറ്റിയിരുന്നു . ഇസ്ളാമിക വിപ്ലവത്തിന് ഇറാനിൽ ജനപ്രിയത കുറഞ്ഞു . മുല്ലാമാർ ഖൊമേനിയോട് പറഞ്ഞു , റുഷ്‌ദിയെ വധിക്കുക . ഖൊമേനിയുടെ മകൻ തന്നെ പറഞ്ഞിട്ടുണ്ട് , അച്ഛൻ The Satanic Verses വായിച്ചിട്ടേയില്ല എന്ന് .  പതിനഞ്ചുകുത്തുകളാണ് കണ്ണിലും മുഖത്തും കഴുത്തിലുമായി റുഷ്‌ദിക്കേറ്റത്‌. വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു . മരണത്തിൽ നിന്നും തിരിച്ചു വന്ന കഥാകാരൻ The Newyorker ലെ ഡേവിഡ് റെംനിക്കിന് നൽകിയ അഭിമുഖത്തെ ആസ്പദമാക്കി ചെയ്ത പോഡ്‌കാസ്റ്റാണിത് .   റുഷ്‌ദി പറയുന്നു : ' ഒരു ഇരയുടെ ഛായ എനിക്ക് വരരുത് എന്ന് ഞാനെന്നും ആഗ്രഹിച്ചു . എന്തൊരു പാവമാണ് ഞാൻ . വെറുതേ നിന്ന എന്നെ ഒരാൾ കത്തികൊണ്ട് കുത്തി .... കഥ തീരുന്നില്ല . കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത് വായനക്കാരാണ് '   പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .   സ്നേഹപൂർവ്വം    എസ് . ഗോപാലകൃഷ്ണൻ   09 ഫെബ്രുവരി 2023  ഡൽഹി   https://www.dillidalipodcast.com/2023-02-0925 minDilli DaliDilli Daliതീപ്പക്ഷി : ഒരു ശ്രവ്യാനുഭവം A podcast by S. Gopalakrishnan on 'The Fire Bird' of Igor Stravinsky / Dilli Dali : 1/2023പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തെ ആധുനീകരിക്കുന്നതിൽ വലിയ പങ്കുവഹിച്ച The Fire Bird എന്ന സംഗീതശിലാപത്തിന്റെ ഒരു കേൾവിയനുഭവമാണ് ഈ ലക്കം ദില്ലി -ദാലി . 1909 -1910 കാലത്ത് റഷ്യൻ composer Igor Stravinsky സംവിധാനം ചെയ്ത ഈ സംഗീതശില്പം ഒരു നൃത്തശില്പം എന്ന നിലയിലും ചരിത്രപ്രധാന്യമുള്ള ലാവണ്യാനുഭവമാണ്. നായകൻ ഇവാൻ നളനും നായിക മറിയ മൊറേവ്‌ന ദമയന്തിയും തീപ്പക്ഷി ഹംസവും മന്ത്രവാദി കോസ്‌ചെയി കലിയുമായ ഒരു സമാന്തരകേൾവിയും കാണലും സാധ്യവുമാണ്.  കേൾവിയുടെ സൂക്ഷ്മസാധ്യതകൾ അന്വേഷിക്കുന്ന ഈ സംഗീതശിൽപം ലോകസംഗീതത്തിലെ ഈടുവെയ്പുകളിൽ ഒന്നാണ് . അപാരമായ സമഗ്രതയാണ് ഇതിൽ ശബ്ദവും നിശ്ശബ്ദവും .  തീപ്പക്ഷി ചിലപ്പോൾ എഴുത്തച്ഛന്റെ കിളിയെ മനസ്സിലേക്കാനയിക്കുന്നു , മറ്റുചിലപ്പോൾ ജാതകകഥയിലെ  ബോധചിത്തയായ ഒറ്റപ്പക്ഷിയായി കാട്ടുതീ കെടുത്തുന്നു . എങ്ങനെ ഒരു റഷ്യൻ നാടോടിക്കഥ നമ്മുടേയും കഥയാകുന്നു .   2023 ലെ ആദ്യ ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം      സ്നേഹപൂർവ്വം    എസ്‌ . ഗോപാലകൃഷ്ണൻ    10 ജനുവരി 2023   ഡൽഹി     https://www.dillidalipodcast.com/2023-01-1019 minDilli DaliDilli DaliThere is music in Bharat Jodo Yatra Interview with TM Krishna by S. Gopalakrishnan 58/2022T.M. Krishna, noted musician , writer and activist in an exclusive interview given to Dilli Dali shares his experience of participating in the Bharat Jodo Yatra. He talks about the significance of the long walk undertaken by Rahul Gandhi, and few other relevant points vis-a-vis faith and liberal democracy.    Regards S. Gopalakrishnan https://www.dillidalipodcast.com/2022-12-1023 minDilli DaliDilli Daliഉസ്‌താദ്‌ അസദ് അലി ഖാന്റെ രുദ്രവീണ വിൽപ്പനയ്ക്ക് വെയ്ക്കുമ്പോൾ I A podcast by S. Gopalakrishnan 57/2022പ്രിയസുഹൃത്തേ ,   'ഉസ്‌താദ്‌ അസദ് അലി ഖാന്റെ രുദ്രവീണ വിൽപ്പനയ്ക്ക് വെയ്ക്കുമ്പോൾ' എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .   ഹിന്ദുസ്താനി സംഗീതത്തിലെ രുദ്രവീണ ശാഖയിലെ വ്യതിരിക്തശൈലിയുടെ ഉസ്താദായിരുന്ന അസദ് അലി ഖാൻ വായിച്ചിരുന്ന രുദ്രവീണ സാമ്പത്തിക ബുദ്ധമുട്ടുകളാൽ മകൻ വിൽക്കാൻ വെച്ചിരിക്കുന്നു എന്ന വാർത്തയാണ് ഈ പോഡ്‌കാസ്റ്റിന് കാരണഭൂതമായത്.  ഒരിക്കൽ പോലും അസദ് അലി ഖാൻ വീണ നിലത്തുവെയ്ക്കില്ലായിരുന്നു . തന്റെ മെത്തയിലായിരുന്നു വീട്ടിൽ ആ വീണയെ വെച്ചിരുന്നത് . അതെന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത് , “When I sleep on the bed, how can my veena be on the floor.” ഞാൻ മെത്തയിലുറങ്ങുമ്പോൾ എങ്ങനെ എൻ്റെ വീണയ്ക്ക് നിലത്തുറങ്ങാൻ പറ്റുമെന്നാണ് .  സംഗീതജ്ഞൻ മരിച്ചുകഴിഞ്ഞാൽ അദ്ദേഹം ഉപയോഗിച്ച ഉപകരണം ഒരു പാഴ്വസ്തുവാണോ ?എന്തുകൊണ്ടാണ് ഗാന്ധിയുടെ ചെരിപ്പും കണ്ണടയും ഘടികാരവും നാം സംരക്ഷിച്ചുവെച്ചിരിക്കുന്നത് ? ആ കണ്ണട ഒരു സമരമോ പ്രാർത്ഥനയോ ഇപ്പോൾ കാണുന്നില്ലല്ലോ .   എവിടെയുണ്ട് ഉസ്താദ് അലാവുദ്ദീൻ ഖാന്റെ സുർ ബഹാർ ? എവിടെയുണ്ട് ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹ്നായി ? എവിടെയുണ്ട് രാജരത്തിനം പിള്ളയുടെ നാഗസ്വരം ? ബീഗം അക്തറുടെ ഹാർമോണിയം ?     ഒരു ദുഃഖവാർത്ത ഉളവാക്കിയ ചിന്തകളിലേക്ക് സ്വാഗതം .  കൂടെ ഉസ്താദ് അസദ് അലി ഖാൻ രുദ്രവീണയിൽ വായിച്ച 'മിയാൻ കി തോടി' യും .   സ്നേഹപൂർവ്വം    എസ് . ഗോപാലകൃഷ്ണൻ   29 നവംബർ 2022 https://www.dillidalipodcast.com/ Show less2022-11-2922 minDilli DaliDilli Daliകാരാഗൃഹം തകർത്ത പാട്ടുകൾ A podcast by S.Gopalakrishnan on the revolutionary songs by Salil Chowdhury 53/2022ഇത്തവണ വിഷയം സംഗീതമാണ് . സലിൽ ചൗധുരിയുടെ സംഗീതം . എന്നാൽ മലയാളിയെ മയക്കിയ 'മഴവിൽക്കൊടികാവടി അഴകുവിടർത്തിയ' സംഗീതമല്ല . 1940 -50 കാലങ്ങളിൽ വറുതിയുടെ കാലത്ത് ബംഗാൾ ഗ്രാമങ്ങളെ ധീരസ്വപ്നങ്ങളിലേക്കാനയിച്ച വിപ്ലവഗാനങ്ങളേക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . മൂന്നു പാട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട് .  'ഭാംഗോ , ഭാംഗോ , ഭാംഗോ കാരാ', ഭൂകാ ഹേ ബംഗാ ', 'ഓ അലോ പോതോ ജാത്രി' എന്നിവ . കൂടെ ജോസഫ് സ്റ്റാലിന്റെ ക്രോധത്തിന് പാത്രമായ ഒരു മഹാസംഗീതജ്ഞനെക്കുറിച്ചും .   സ്നേഹപൂർവ്വം    എസ് . ഗോപാലകൃഷ്ണൻ https://dillidalipodcast.com/2022-11-1112 minDilli DaliDilli Daliകാലാദിയായ മൃദുനൂലാലേ : A podcast by S. Gopalakrishnan on a Kabir song 48/20221996 ൽ അഫ്‌ഗാനിസ്താനിൽ നിന്നും വന്ന ഒരു സൂഫി സംഗീതസംഘം പാടിയാണ് ആദ്യമായി 'ജീനി ജീനി ബീനി ചദരിയ' എന്ന കബീർ ഗാനം ഞാൻ  ശ്രദ്ധയോടെ കേൾക്കുന്നത് . അക്കൊല്ലത്തെ ഡൽഹിയിലെ വേനലിന്റെ  തുടക്കമായിരുന്നു അത്. ആ സെപ്റ്റംബറിൽ സംഗീതവിരുദ്ധരായ താലിബാൻ അഫ്‌ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തിരുന്നു. ആ ഗായകർ കൊല്ലപ്പെട്ടോ എന്നെനിക്കറിയില്ല. ഇല്ല എന്നു വിശ്വസിക്കുവാൻ കബീർ എന്നെ പ്രേരിപ്പിക്കുന്നു . ജീവിതം അവസാനിക്കുന്നില്ല , ആരോ നെയ്ത വസ്ത്രം മാറുന്നതുപോലെ നാം മാറുന്നുവേയുള്ളൂ എന്നാണ് ചർഖയിൽ നൂൽ നൂറ്റുകൊണ്ട് അദ്ദേഹം പാടിയത് . നാരായണഗുരു ജനനീനവരത്നമഞ്ജരിയിൽ എഴുതിയ അതേ കാലാദിയായ മൃദുനൂലുകൊണ്ടാണ്  കബീർ തൻ്റെ  ദർശനം നെയ്തത്  .  ഒരു കബീർ ഗാനത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . പണ്ഡിറ്റ് കുമാർ ഗന്ധർവയും കവ്വാലി ഗായകൻ  മുക്ത്യാർ അലിയും പാടുന്നു .   സ്നേഹപൂർവ്വം    എസ് . ഗോപാലകൃഷ്ണൻ2022-10-2434 minDilli DaliDilli Daliസ്നേഹസ്മൃതി : സ്കറിയ സഖറിയയ്ക്ക് ആദരം In conversation with Prof G. Ushakumari by S. Gopalakrishnan 47/2022പ്രൊഫസ്സർ സ്‌കറിയ സഖറിയാ വറ്റാത്ത ജലസംഭരണിയായിരുന്നു എന്ന് ഹൃദയസ്പർശിയായ  സ്നേഹസ്മൃതിയിൽ പ്രൊഫസ്സർ ജി . ഉഷാകുമാരി പറയുന്നു . ഇതിനുമുൻപേ ആരും കടന്നുചെല്ലാത്ത മേഖലകളിലേക്ക് ജ്ഞാനദാഹവുമായി നടന്നുപോയ ഗുരുവായിരുന്നു അദ്ദേഹം .  അറിവിൻ്റെ മഹാതുടർച്ചയിലെ ഒരു കണ്ണിമാത്രമാണെന്ന വിനയബോധം ആ ധൈഷണികയാത്രയെ അനന്യമാക്കി .  കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക കോളേജിലെ മലയാളവിഭാഗത്തിന് നേതൃത്വം കൊടുക്കുന്ന ഗവേഷകയും എഴുത്തുകാരിയും അദ്ധ്യാപികയുമായ ഉഷാകുമാരിയുടെ സ്നേഹസ്മൃതിയിൽ സ്‌കറിയ സഖറിയ ആദരിക്കപ്പെടുന്നു .   സ്നേഹപൂർവ്വം    എസ് . ഗോപാലകൃഷ്ണൻ2022-10-2123 minDilli DaliDilli Daliഹിജാബ് : ഇന്ത്യ , ഇറാൻ : രണ്ട് ചരിത്ര സന്ദർഭങ്ങൾ Interview with Prof G. Arunima by S. Gopalakrishnan 46/2022പ്രൊഫസ്സർ ജി . അരുണിമയുമായുള്ള സംഭാഷണത്തിലേക്ക് സ്വാഗതം .   വിഷയപരിസരങ്ങൾ : ഒന്ന് : ഇന്ത്യയിലും ഇറാനിലും ഹിജാബ് പ്രശ്നം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ?  രണ്ട് : യൂണിഫോം എന്ന ആശയത്തിന്റെ പരിണാമങ്ങൾ ചരിത്രത്തിൽ   മൂന്ന് : ഇന്ത്യയിൽ ഹിജാബ് ധരിക്കുവാൻ സ്വയം ആഗ്രഹിക്കുന്നുവെങ്കിൽ ആ  പെൺകുട്ടികളുടെ കൂടെ നിൽക്കുന്ന പ്രൊഫസ്സർ അരുണിമ എന്തുകൊണ്ട് ഇറാനിൽ ഹിജാബ് അഗ്നിക്കിരയാക്കുന്ന പെൺകുട്ടികളുടെ കൂടെ നിൽക്കുന്നു ?  നാല്  : എന്തുകൊണ്ട് ഇറാനിൽ നടക്കുന്നത് സ്ത്രീവിപ്ലവം തന്നെയാകുന്നു ?  അഞ്ച്  : അഫ്‌സാന നജ്മബാദി എന്ന ഇറാനിയൻ ചരിത്രകാരി സ്ത്രീകളുടെ ശിരോവസ്ത്രവും രാഷ്ട്രവുമെന്ന വിഷയം വിശദീകരിക്കുവാൻ സ്വീകരിച്ച സ്ത്രീഭാഷ   ആറ് : തലമുടി ഒരു സമരായുധമാകുമ്പോൾ , സ്ത്രീയുടെ മുടിയും പുരുഷകേന്ദ്രീകൃത സമൂഹവും എന്ന വിഷയത്തെ അരുണിമ എങ്ങനെ സമീപിക്കുന്നു ?   Cambridge University യിൽ Trinity College ൽ നിന്നും ഡോക്ടറേറ്റ് നേടിയ ജി . അരുണിമ ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ സ്ത്രീപഠനവിഭാഗത്തിലെ അദ്ധ്യാപികയാണ്.  ഇപ്പോൾ കേരളാ ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടർ ആണ് .   സ്നേഹപൂർവ്വം    എസ് . ഗോപാലകൃഷ്ണൻ   17 ഒക്ടോബർ 20222022-10-1735 minDilli DaliDilli Daliജാമിനി റോയ്, ക്രിസ്തു, ഗാന്ധി, ടാഗോർ, രണ്ടു ഗാനങ്ങളും A podcast by S.Gopalakrishnan 43/2022'സ്വന്തം രാജാവിന്റെ പേരിൽ ആരാണാവോ അവനെ കൊന്നത് , അവർ വീണ്ടും ജന്മമെടുത്ത് അവനുവേണ്ടിയുള്ള പള്ളികളുടെ താക്കോലുകൾ കൈവശപ്പെടുത്തിയിരിക്കുന്നു', ടാഗോർ എഴുതിയ ഒരു ക്രിസ്തുഗാനത്തിലെ വരികളാണിത്.  ജാമിനി റോയിയുടെ ക്രിസ്തുവിനെപ്പോലെ പൗരസ്ത്യനായിരുന്നോ ടാഗോറിൻ്റെ ക്രിസ്തുവും ? അപ്പോൾ ഗാന്ധിയുടേതോ ?   ജാമിനി റോയ് വരച്ച ക്രിസ്തു , ടാഗോറിൻ്റെ ക്രിസ്തു , ഗാന്ധി എന്നീ വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ പോഡ്‌കാസ്റ്റിൽ ടാഗോർ എഴുതിയ രണ്ടു ക്രിസ്തുഗാനങ്ങളും ഉൾപ്പെടുത്തിരിക്കുന്നു .   പ്രണയത്തിൻ പ്രണയമേ , നിന്റെ അവതാരം എന്നെ ഉന്മാദിയാക്കുന്നു    സ്നേഹത്തോടെ    എസ് . ഗോപാലകൃഷ്ണൻ   26 സെപ്റ്റംബർ 2022   ഡൽഹി2022-09-2618 minDilli DaliDilli Daliനർത്തകി ഫെഡററെ കാണുമ്പോൾ Dr Rajashree Warrier in conversation with S. Gopalakrishnan 42/2022ടെന്നീസ് താരം റോജർ ഫെഡറർ കളിയിൽ നിന്നും വിരമിക്കുന്നു എന്ന പ്രഖ്യാപനം വന്നപ്പോൾ നർത്തകി രാജശ്രീ വാര്യർ ട്വീറ്റ് ചെയ്തു , നൃത്തം അപാരസംഗീതത്തിൻ്റെ ദൃശ്യസാധ്യതയെങ്കിൽ ഫെഡറർ കളിക്കളത്തിൽ തീർക്കുന്നതിലും നാദവും ലയവുമുണ്ടെന്ന് . ആ പ്രസ്താവന പ്രത്യേകതയുള്ളതാണെന്നു തോന്നിയതിനാലാണ് ഈ പോഡ്‌കാസ്റ്റ് ഉണ്ടായത്. എന്താണ് നർത്തകി ഫെഡറർ എന്ന കായികതാരത്തിൽ കാണുന്ന ലാവണ്യാനുഭൂതി ? നിയതമായ ചട്ടങ്ങളിൽ നിന്നുകൊണ്ട്  ഒരു നർത്തകി സൃഷ്ടിക്കുന്ന മൗലികതയും കായികതാരത്തിൻ്റെ സർഗ്ഗപ്രകാശനവും തമ്മിൽ ബന്ധമുണ്ടോ ? ഒരു നർത്തകി എപ്പോഴാണ് വിരമിക്കുക ? അതോ അങ്ങനെയൊന്നില്ലെന്നോ ?  ഒരു സവിശേഷപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം     എസ് . ഗോപാലകൃഷ്ണൻ 19 September 20222022-09-1932 minDilli DaliDilli Daliഅനുഭൂതി വിവർത്തനം ചെയ്യപ്പെടുമ്പോൾ A talk with Vinaya Chaitanya by S Gopalakrishnan 40/2022നാല്പതുമിനിട്ടുനേരം സംസാരിച്ചുകഴിഞ്ഞപ്പോൾ ഞാൻ വിനയ ചൈതന്യയോട് ചോദിച്ചു , രണ്ടുവരി ഗുരുപ്രതിഭ തരാമോ ? അദ്ദേഹം ചൊല്ലി ,  ' എനിക്കിന്നുനിൻ മൊഴി വന്നു  മൗനനിലയായി മുഴങ്ങുന്നിതാ '  ശ്രീ നാരായണഗുരുവിൻ്റെ സമ്പൂർണ്ണകൃതികൾ വിനയ ചൈതന്യ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തത്   ' A Cry in the Wilderness ' എന്ന പേരിൽ അടുത്തകാലത്ത് പുറത്തിറങ്ങി. ദില്ലി -ദാലിയുടെ ഈ ലക്കം വിനയയുമായി ഒരു സംഭാഷണമാണ് . ഗുരുവിനെ തർജ്ജുമ ചെയ്യുന്നതിലെ വെല്ലുവിളികൾ , സാധ്യതകൾ . 'ശിഷ്യത്വമുണ്ടെങ്കിലേ ഏതൊരു ഗുരുവിനേയും വിവർത്തനം ചെയ്യാൻ കഴിയൂ', അദ്ദേഹം പറയുന്നു .    സ്നേഹത്തോടെ ,   എസ് . ഗോപാലകൃഷ്ണൻ   12 സെപ്റ്റംബർ 20222022-09-1240 minDilli DaliDilli Daliമോഹനാരാമം : ടി . വി . ശങ്കരനാരായണന് ആദരാഞ്ജലി A podcast by S. Gopalakrishnan 39/2022ടി . വി . ശങ്കരനാരായണന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ 1968 ലാണ് അമ്മാവനും ഗുരുവുമായിരുന്ന മധുര മണി അയ്യർ ഒറ്റയ്ക്ക്  കച്ചേരി നടത്താൻ അദ്ദേഹത്തിന് അനുവാദം നൽകിയതുപോലും.അതും വയലിനിസ്റ്റ്  ടി . എൻ . കൃഷ്ണൻ നിർബന്ധിച്ചിട്ട്. പക്ഷേ അതിനുശേഷം ടി വി ശങ്കരനാരായണൻ എന്ന സുനാദം അൻപതുവർഷങ്ങളിലേറെ തെന്നിന്ത്യൻ ശാസ്ത്രീയസംഗീതലോകത്തെ ആധികാരിക സൗന്ദര്യങ്ങളിൽ ഒന്നായി മാറി.  ടി വി ശങ്കരനാരായണന്റെ കലയും ജീവിതവും ആദരപൂർവം നോക്കിക്കാണുന്ന ഈ പോഡ്‌കാസ്റ്റിൽ അദ്ദേഹം പാടിയ 'സുബ്രഹ്മണ്യേന രക്ഷിതോഹം' (ശുദ്ധധന്യാസി), 'സരസസാമദാനഭേദദണ്ഡചതുര' (കാപ്പിനാരായണി), ശിവശിവശിവ എനരാദ (പന്തുവരാളി), കാപാലി (മോഹനം)  എന്നീ കൃതികളിൽ നിന്നുള്ള ഭാഗങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു .   സ്നേഹപൂർവ്വം    എസ് . ഗോപാലകൃഷ്ണൻ   10 സെപ്റ്റംബർ 20222022-09-1027 minDilli DaliDilli Daliഅന്തരിച്ച ഗായിക നയ്യാറ നൂറിന് ആദരം A podcast by S. Gopalakrishnan 38/2022പ്രിയസുഹൃത്തേ ,   നയ്യാറ നൂർ എന്ന ഗായിക  എഴുപത്തൊന്നാം വയസ്സിൽ കറാച്ചിയിൽ  മരിക്കുമ്പോൾ ഈ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ ഭാഷയായ മലയാളത്തിൽ ഇങ്ങനെ ഒരു പോഡ്‌കാസ്റ്റ് ഉണ്ടാകുന്നതെന്തുകൊണ്ടാണ്? . സത്യത്തിൽ നാം ചെയ്യുന്നത് ബാക്കിനിൽക്കുന്ന പ്രാണനെ മുറുകെ പുണർന്നുകൊണ്ട് വിളിച്ചുപറയുകയാണ് ഈ ഉപഭൂഖണ്ഡം ബഹുസ്വരതയിൽ വിശാലമായ ഒരു ഏക മാനവികതയാണെന്ന് ...  നയ്യാറ നൂർ പാടിയ മൂന്ന് ഗസലുകളും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു , കൂടെ  അവരുടെ ജീവിതവും നാം ജീവിക്കുന്ന കാലവും.   സ്നേഹപൂർവ്വം   എസ് . ഗോപാലകൃഷ്ണൻ   27 ആഗസ്റ്റ് 2022    https://dillidalipodcast.com/2022-08-2721 minDilli DaliDilli Daliകപിലയുടെ രാവണൻ അനിതയുടെ രാവണൻ : A podcast by S. Gopalakrishnan 37/2022ഒരു കൂടിയാട്ടവും ഒരു കവിതയും ഉളവാക്കിയ ചിന്തകളാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . ഒന്നിൽ രാവണൻ ഏകരൂപിയായി ഘനീഭവിക്കുമ്പോൾ മറ്റൊന്നിൽ രാവണൻ ദശാവതാരം കൊള്ളുന്നു . രണ്ടും നമ്മുടെ മനസ്സിനെ കീഴടക്കുന്നു . കപില വേണു അവതരിപ്പിച്ച 'കൈലാസോദ്ധാരണ'വും അനിത തമ്പി എഴുതിയ 'കർക്കടപ്പത്ത്' എന്ന കവിതയുമാണ് ഇവിടെ പരാമർശവിധേയമാകുന്നത്.  കവിതയിൽ രാവണൻ വാങ്‌മയത്തിൽ ഹൃദയശൈലങ്ങളെ കൈയ്യിലെടുക്കുമ്പോൾ കപിലയുടെ ഒറ്റയാൾ ആട്ടത്തിൽ രാവണൻ ഗാന്ധി മൗനവൃതത്തിലെന്നപോലെ അന്തഃകരണങ്ങളെ വശംവദമാക്കുന്നു . കപിലയുടെ രാവണൻ ഇരുകൈകളാൽ കൈലാസത്തെ മേഘപാളികളിലേക്കെറിഞ്ഞ് , മലതിരികെവരുന്നതിനു മുൻപേ വിധിയുമായി പകിടകളിക്കാനിരിക്കുമ്പോൾ , അനിത രാവണനെ വിളിക്കുന്നു , ഹലോ , ഹലോ , രാവണാ , രാവണാ , എരിചുടർ വാശിക്കാരാ  രണ്ടുസർഗ്ഗപ്രകാശനങ്ങളിലൂടെ ഉത്ഭവിക്കുന്ന രാവണനിലേക്കുള്ള ഈ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . പോഡ്‌കാസ്റ്റിൻ്റെ അവസാനം അനിത തമ്പി കവിത അവതരിപ്പിക്കുന്നുണ്ട് .   സ്നേഹപൂർവ്വം    എസ് . ഗോപാലകൃഷ്ണൻ   https://www.dillidalipodcast.com/ പോഡ്‌കാസ്റ്റിൽ പരാമർശിക്കുന്ന കപില വേണുവിന്റെ 'കൈലാസോദ്ധാരണം' ഇവിടെ ഈ ലിങ്കിൽ കാണാവുന്നതാണ്  https://www.youtube.com/watch?v=8OaSM...2022-08-1813 minDilli DaliDilli Daliമാർക്സിന്റെ മൂലധനം : ഒരു വിശദ വായന Interview with C.P. John by S. Gopalakrishnan 35/2022മലയാളിയ്ക്ക് ഭാഷയുടെ പിതാവ് എഴുത്തച്ഛനാണെങ്കിൽ ഭാവിയുടെ പിതാവ് കാൾ മാർക്സ് ആയിരിക്കുമെന്ന് സി . പി . ജോൺ ഈ അഭിമുഖത്തിൽ പറയുന്നു . നമ്മുടെ ഭാഷയിൽ അടുത്തകാലത്തിറങ്ങിയ മൂല്യവത്തായ ഒരു കൃതിയാണ് ജോൺ എഴുതിയ 'മാർക്സിന്റെ മൂലധനം : ഒരു വിശദവായന' എന്നത് . ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ അഭിമുഖത്തിൽ അദ്ദേഹം മാർക്സ് എന്ന വിപ്ലവകാരിയായ ധിഷണയുടെ ഏറ്റവും മൗലികമായ സംഭാവനയായ 'മൂലധന'ത്തെക്കുറിച്ച് ആധുനികാനുഭവങ്ങളുടെ സഹായത്തോടെ ആഴത്തിൽ സംസാരിക്കുന്നു .  നാം ജീവിക്കുന്ന കാലത്തിലിരുന്ന് ജോൺ മാർക്സിനെ വായിക്കുന്നത് അഗാധമായ ആദരത്തോടും അതിനേക്കാൾ വലിയ സ്നേഹത്തോടെയുമാണ് .  പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .   സ്നേഹപൂർവ്വം    എസ് . ഗോപാലകൃഷ്ണൻ2022-08-0659 minDilli DaliDilli Daliഇനിയും ശിഥിലമാകാത്ത സമൂഹവും ഒരു പാട്ട് കാണിക്കുന്ന വഴിയും A Podcast by S. Gopalakrishnan 34/2022പ്രിയ സുഹൃത്തേ ,   കുറേ അയ്യപ്പഭക്തന്മാർ 'യാ ഇലാഹ ഇല്ലല്ലാഹ് ' എന്ന് താളത്തിൽ വാവർക്കും അയ്യപ്പനും സ്തുതിപാടുന്ന ഒരു പാട്ടുകേട്ടതാണ് ഈ ലക്കം ദില്ലി -ദാലിയ്ക്ക് കാരണമായത് . ആ ഗാനവും ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .   മതേതരത്വം എന്ന വാക്കുപറഞ്ഞാൽ ഏതോ ജനവിരുദ്ധമായ കാര്യം പറയുന്നു എന്ന മട്ടിൽ നെറ്റിചുളിക്കുന്നവർ എൻ്റെ കൂട്ടുകാരിൽ തന്നെ വർദ്ധിച്ചുവരികയാണ്. ഡൽഹിയിൽ ഇതു കുറേ നാളായി ഞാനനുഭവിക്കുന്നതാണ് , കേരളത്തിൽ കഴിഞ്ഞ കുറേ നാളുകളായും.  ഹിന്ദു ദേശീയത എന്നാൽ ഇന്ത്യയിൽ ഒരു സ്വാഭാവികതയല്ലേ , അതിനെന്താ ഇത്ര പ്രതിഷേധിക്കാൻ എന്ന മട്ടിൽ ഒരു മൗനസമ്മതം അത്തരം വാദഗതികൾക്ക് ഹിന്ദു സമൂഹത്തിൽ ഒരളവുവരെ നേടാൻ കഴിഞ്ഞിട്ടുണ്ട്, പ്രത്യേകിച്ച് നാഗരികരായ സവർണ്ണഹിന്ദുക്കളിൽ .   പക്ഷേ ഈ പോഡ്‌കാസ്റ്റിന് കാരണമായിരിക്കുന്ന ഗാനം ഇന്ത്യയിലെ ജനജീവിതത്തിൻ്റെ ഊടും പാവും എന്താണെന്ന് നമ്മോട് പറയുന്ന ഒന്നാണ് . കബീറിനേയും ശ്രീ നാരായണഗുരുവിനേയും ഗാന്ധിയേയും അംബേദ്‌കറെയും രൂപപ്പെടുത്തിയ ഇന്ത്യൻ സമൂഹത്തിന്റെ കണ്ഠത്തിൽ നിന്നാണ് ഇങ്ങനെയൊരു ഗാനം ഉണ്ടാകുന്നത്. നമുക്ക് ശുഭാപ്തിവിശ്വാസികളാകാം. നിങ്ങൾ കേൾക്കാൻ പോകുന്ന ഗാനം പോലെതന്നെ സെക്കുലർ ഇന്ത്യയും  നമ്മിൽ രോമാഞ്ചമുണ്ടാക്കി അതിജീവിക്കും.   പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം    സ്നേഹത്തോടെ    എസ്‌ . ഗോപാലകൃഷ്ണൻ https://www.dillidalipodcast.com/2022-08-0313 minDilli DaliDilli Daliഅപാരമായ ശാന്തി നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ ? A Podcast by S. Gopalakrishnan Dilli Dali 33/2022ഒരു സംഗീതശിൽപം നൽകിയ അനുഭൂതി  ഏതൻസിൽ വൈകുന്നേരം ഒരു ബിയർ നുണഞ്ഞിരിക്കുമ്പോഴായിരുന്നു  'അപാരമായ ശാന്തി' അനുഭവിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യത്തോടെ പീറ്റർ എന്ന അപരിചിതൻ ഞങ്ങളെ അസുലഭമായ, അവിസ്മരണീയമായിത്തീർന്ന  ഒരു ജീവിതാവസരത്തിലേക്ക് ക്ഷണിച്ചത് . ഗുസ്താവ് മെഹ്‌ലറുടെ അഞ്ചാം നമ്പർ സിംഫണി  Alexandra Trianti Hall ൽ കേൾക്കാനിടയായ സായാഹ്നം . യാതനകളുടെ ബാല്യ -കൗമാരങ്ങളിൽ നിന്നും മഹാപ്രതിഭാപ്രകാശനത്തിലേക്ക് നടന്നുപോയ ജൂതൻ ... മെഹ്‌ലർ ...അദ്ദേഹത്തിൻ്റെ പ്രശസ്തമായ അഞ്ചാം സിംഫണി ....  പോഡ്‌കാസ്റ്റിലേക്കും സംഗീതഖണ്ഡത്തിലേക്കും സ്വാഗതം .   സ്നേഹപൂർവ്വം    എസ് . ഗോപാലകൃഷ്ണൻ   28 ജൂലായ് 2022  ഡൽഹി   https://dillidalipodcast.com/2022-07-3025 minDilli DaliDilli Daliഉസ്താദ് ബിസ്മില്ലാ ഖാൻ സ്മാരകം : എന്തുകൊണ്ട് കേരളം മുൻകൈ എടുക്കണം ? A podcast by S. Gopalakrishnan 32/2022പ്രിയസുഹൃത്തേ ,  കർണാടക സംഗീതജ്ഞനും ഗായകനുമായ അജിത് നമ്പൂതിരിയാണ് ശ്രീജിത്ത് മുല്ലശ്ശേരിയുടെ 'വരാണസിയുടെ സങ്കടരാഗം ' എന്ന ഫേസ്ബുക് പോസ്റ്റിലേക്ക് എൻ്റെ ശ്രദ്ധയെ ക്ഷണിച്ചത് . വാരാണസിയിലെ ഉസ്താദ് ബിസ്മില്ലാ ഖാന്റെ വീട് സന്ദർശിച്ചതിനുശേഷമാണ് അദ്ദേഹം ഇതെഴുതിയിട്ടുള്ളത് . രാജ്യം അതിൻ്റെ പരമോന്നത ബഹുമതി നൽകി ആദരിച്ച സംഗീതജ്ഞന്റെ വീടിൻെറ പരിതാപകരമായ അവസ്ഥയെക്കുറിച്ചാണ് അദ്ദേഹം എഴുതിയത് .   ആരാണ് ഇന്ത്യയ്ക്കും , ഈ ഉപഭൂഖണ്ഡത്തിനുതന്നെയും ഉസ്താദ് ബിസ്മില്ലാ ഖാൻ ?  എന്തുകൊണ്ട് ഉസ്താദ് ബിസ്മില്ലാ ഖാന്റെ ജീവിതത്തിന്റെ ഭൗതികമായ ശേഷിപ്പുകൾ ഇങ്ങനെ അശരണമായി കിടക്കുന്നു ?   ഉസ്താദ് ബിസ്മില്ലാ ഖാനെ വ്യത്യസ്തനാക്കുന്ന നിരവധി ഘടകങ്ങളുണ്ട് . അത് മറ്റേതൊരു ഇന്ത്യൻ സമൂഹം മനസ്സിലാക്കുന്നതിലും കൂടുതൽ മനസ്സിലാകുന്ന ഒരു സമൂഹമാണ് മലയാളിസമൂഹം.  ഉത്തർ പ്രദേശ് സർക്കാരോ , ഇന്ത്യൻ സർക്കാരോ അതിന് തയ്യാറാകുന്നില്ല എങ്കിൽ കേരളത്തിന് എന്തുകൊണ്ട് ഇക്കാര്യത്തിൽ മുൻകൈ എടുത്തുകൂടാ ?  എന്തുകൊണ്ട് സ്വാതിതിരുനാൾ സംഗീത കോളെജിൽ ബിസ്മില്ലാ ഖാന്റെ പേരിൽ ഹിന്ദുസ്താനി സംഗീതവിഭാഗവും ഒരു മ്യൂസിയവും ആലോചിച്ചുകൂടാ ? അല്ലെങ്കിൽ എന്തുകൊണ്ട് കേരളാ മുഖ്യമന്ത്രിക്ക് ഉത്തർ പ്രദേശ് മുഖ്യമന്ത്രിക്കോ , അല്ലെങ്കിൽ വാരാണസിയെ ഇന്ത്യൻ പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രിക്കോ ഒരു കത്തയച്ചുകൂടാ?  പോഡ്‌കാസ്റ്റ് തീരുമ്പോൾ അദ്ദേഹം അവതരിപ്പിച്ച അസാധാരണ ഭംഗിയുള്ള ഭൈരവി രാഗം ഉൾപ്പെടുത്തിയിരിക്കുന്നു .    സ്നേഹപൂർവ്വം ,  എസ് . ഗോപാലകൃഷ്ണൻ   22 ജൂലായ് 2022  https://www.dillidalipodcast.com2022-07-2224 minDilli DaliDilli Daliയുദ്ധവിരുദ്ധപ്രസ്ഥാനവും ഉക്രൈനിലെ നൂറുദിവസങ്ങളും Podcast by S.Gopalakrishnan Dilli Dali 28/2022ഉക്രൈയിനിലെ റഷ്യൻ അധിനിവേശം നൂറുദിവസങ്ങൾ കഴിയുമ്പോൾ ലോകചരിത്രത്തിലെ യുദ്ധവിരുദ്ധദർശനങ്ങളുടെ വെളിച്ചത്തിൽ വിഷയത്തെ കാണാൻ ശ്രമിക്കുകയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .    സമാധാനം ഉണ്ടാക്കാനാണെങ്കിൽ യുദ്ധം ആകാമെന്ന് പറഞ്ഞ പ്ലേറ്റോ , തിന്മയെ തിന്മ കൊണ്ട് നേരിടാനാവില്ല എന്നുപറഞ്ഞ സോക്രട്ടീസ് , കീഴടങ്ങി കിട്ടുന്ന സമാധാനം സമാധാനമല്ല എന്നു പറഞ്ഞ റൂസ്സോ, ഭഗവദ് ഗീത ആരോടും യുദ്ധം ചെയ്യാൻ പറഞ്ഞില്ല എന്ന വക്രയുക്തി പറഞ്ഞ ഗാന്ധി , എല്ലാ വെറുപ്പുകളും ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് സമാധാനം എന്നുപറഞ്ഞ Immanuel Kant, രണ്ടാം ലോകയുദ്ധത്തിൽ സജീവപക്ഷം പിടിച്ച യുദ്ധവിരുദ്ധരായ റസ്സലും ഐൻസ്റ്റെയിനും , യുദ്ധത്തിൻ്റെ എതിർ ധ്രുവമല്ല സമാധാനം എന്നുപറഞ്ഞ ദലൈലാമ ...  സ്വന്തം വീടുതകർന്ന് പെരുവഴിയിലായ ഒരു Ukraine കുടുംബത്തോട് ഇതൊക്കെപ്പറഞ്ഞിട്ട് കാര്യമുണ്ടോ ?     പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം    സ്നേഹപൂർവ്വം    എസ് . ഗോപാലകൃഷ്ണൻ   10 ജൂൺ 2022  ഡൽഹി2022-06-1022 minDilli DaliDilli Daliഅതുലോലമതലോലം: ശ്രീ നാരായണഗുരുവിൻ്റെ ഈശാവാസ്യോപനിഷത്തിൻ്റെ വായനാനുഭവം by S. Gopalakrishnan Dilli Dali 24/2022പ്രിയ സുഹൃത്തേ ,   ഗഹനമായ ഒരു ദാർശനികകൃതി അതീവലളിതമായി മലയാളത്തിലേക്ക് മൊഴിമാറ്റി എന്നതുമാത്രമല്ല ശ്രീ നാരായണഗുരുവിൻ്റെ ഈശാവാസ്യോപനിഷത്ത്  തർജ്ജുമയുടെ മൂല്യം . നിത്യാധുനികമായ മലയാളമാണ് ഈ മൊഴിമാറിയ കൃതിയെ അലങ്കരിച്ചിരിക്കുന്നത്. എന്നാൽ ഉടുത്തൊരുങ്ങിയ അലങ്കാരമല്ല അത് . അർത്ഥമാത്രമായ കൃശഗാത്രത്തിൻ്റെ സൂക്ഷ്മാലങ്കാരമാണത്. ആത്മനിഷ്ഠയുള്ള ഒരാളുടെ സൂക്ഷ്മശരീരം പോലെ ഭംഗിയുള്ള പരിഭാഷയാണിത്.  'അതുലോലമതലോല- മതുദൂരമതന്തികം അതു സർവ്വാന്തരമതു സർവ്വത്തിന്നും പുറത്തുമാം'  ഈ ലക്കം ദില്ലി -ദാലി ശ്രീ നാരായണഗുരുവിൻ്റെ ഈശാവാസ്യോപനിഷത്ത് പരിഭാഷയുടെ ഒരു വായനാനുഭവമാണിത് .  സ്വീകരിച്ചാലും .   സ്നേഹപൂർവ്വം    എസ് . ഗോപാലകൃഷ്ണൻ   19 മെയ് 2022 https://www.dillidalipodcast.com/2022-05-2021 minDilli DaliDilli Daliറഷ്യ-ഉക്രൈൻ സംഘർഷം : പൂർണചിത്രം Interview with Dr Stanly Johny by S. Gopalakrishnan 07/2022പ്രിയ സുഹൃത്തേ ,   The Hindu ദിനപ്പത്രത്തിൽ International Affairs എഡിറ്ററായ ഡോ . സ്റ്റാൻലി ജോണിയുമായി റഷ്യ -ഉക്രൈൻ സംഘർഷത്തിനെക്കുറിച്ചുള്ള ഒരു അഭിമുഖമാണ് ഈ ലക്കം ദില്ലി -ദാലി .  ഇനി പറയുന്ന ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി പറയുന്നത്    1 . റഷ്യയുടെ അതിർത്തിവ്യാപനം വഴി പുടിൻ എന്താണ് യഥാർഥത്തിൽ ആഗ്രഹിക്കുന്നത് ?  2 . വിവിധ കാരണങ്ങളാൽ ശക്തി ക്ഷയിച്ച നാറ്റോയെ എന്തിനാണ് പുടിൻ ഭയക്കുന്നത് ?  3 . മറ്റു രാജ്യങ്ങളിൽ നിരന്തരം അതിക്രമിച്ചു കയറിയിട്ടുള്ള അമേരിക്കയ്ക്ക് റഷ്യയുടെ മേൽ ധാർമ്മിക അധികാരമുണ്ടോ ? അന്താരാഷ്ട്രീയരംഗത്ത് ധാർമ്മിക നിലപാടുകൾക്ക് പ്രസക്തിയുണ്ടോ ?  4 . ശക്തമാകുന്ന ചൈന -റഷ്യ സൗഹൃദവും ഈ സംഘർഷവും എങ്ങനെ പൊരുത്തപ്പെടും ?  5 . കിഴക്കൻ -പടിഞ്ഞാറൻ ധ്രുവീകരണമുണ്ടായാൽ ഇന്ത്യ എവിടെ നിൽക്കും ?  6 . റഷ്യയുടെ എണ്ണ - പ്രകൃതിവാതക രാഷ്ട്രീയത്തെ  പുതിയ സംഘർഷം എങ്ങനെ ബാധിയ്ക്കും ? യൂറോപ്പിന് റഷ്യയുടെ എണ്ണയില്ലാതെ നിലനിൽക്കാൻ കഴിയുമോ   7 . പുതിയ സംഘർഷം ലോകവിപണിയെ എങ്ങനെ ബാധിക്കും ?  8 . യുദ്ധം ഉണ്ടാകുമോ ? ഉണ്ടായാലും ഇല്ലെങ്കിലും റഷ്യയ്ക്കാണോ ലാഭം ?   പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .   സ്നേഹത്തോടെ    എസ് . ഗോപാലകൃഷ്ണൻ   ദില്ലി ദാലി   1 ഫെബ്രുവരി 20222022-02-0239 minDilli DaliDilli DaliDilli Dali in 2021 ശ്രോതാക്കൾ ഒരു പോഡ്‌കാസ്റ്റിനെ വിലയിരുത്തുന്നു A podcast with S. Gopalakrishnan 1/20222020 ഫെബ്രുവരിയിൽ വടക്കു -കിഴക്കൻ ഡൽഹിയിൽ വർഗ്ഗീയ കലാപം ഉണ്ടായപ്പോൾ ആണ് ദില്ലി -ദാലി എന്ന പോഡ്‌കാസ്റ്റ് തുടങ്ങിയത് .  വേദനയുടെ ആഴങ്ങളിലെ മുഴക്കമാണ് എന്നോട് ഈ പോഡ്‌കാസ്റ്റ് തുടങ്ങാൻ ആവശ്യപ്പെട്ടത് .  പിന്നീട് അത് വിവിധ വിഷയങ്ങളെ പരാമർശിച്ചു വളർന്നു . പക്ഷേ , നിങ്ങൾ , ശ്രോതാക്കളാണ് ദില്ലി -ദാലിയ്ക്ക് എന്നും പ്രചോദനമായത് . 2021 അവസാനിക്കുന്ന ഈ ദിവസത്തിൽ ഈ പോഡ്‌കാസ്റ്റിനെ ചില ശ്രോതാക്കൾ വിലയിരുത്തുകയാണ് ഇവിടെ .   1 . എം . എൻ . കാരശ്ശേരി : എഴുത്തുകാരൻ , പ്രഭാഷകൻ   2 . സുനിൽ പി . ഇളയിടം ,: എഴുത്തുകാരൻ , പ്രഭാഷകൻ  3 . സി . എസ് . മീനാക്ഷി : 'ഭൗമചാപം' ഗ്രന്ഥകർത്താവ്   4 . ആർ . പ്രസന്നൻ : ബ്യുറോ ചീഫ് , The Week , New Delhi   5 . ഡി . അഷ്ടമൂർത്തി : വായനക്കാരൻ , ചലച്ചിത്രപ്രണയി  6. കെ സി നാരായണൻ , പത്രാധിപർ , എഴുത്തുകാരൻ   7. രാജേഷ് ആർ . വർമ്മ : എഴുത്തുകാരൻ , ഒറിഗോൺ , United States   8. വി എം ഗിരിജ : കവി   9. അൻവർ അലി : കവി    10 . ജി . സാജൻ : ദൃശ്യമാധ്യമ  പ്രൊഫഷണൽ , ശാസ്ത്രപ്രചാരകൻ   11 . റിയാസ് കോമു : ശില്പി , ചിത്രകാരൻ   12 . ആരതി പി . എം : ( School of Indian Legal Thought , എംജി സർവകലാശാല )  13 . ദാമോദർ പ്രസാദ് : സാമൂഹ്യ നിരീക്ഷകൻ , എഴുത്തുകാരൻ   14 . മനോജ് മേനോൻ , മാതൃഭൂമി , ഡൽഹി   15 . രശ്മി രഞ്‌ജൻ , മാധ്യമ പ്രവർത്തക , UAE    ദില്ലി -ദാലിയുടെ എല്ലാ ശ്രോതാക്കൾക്കും നവവത്സരാശംസകൾ .   സ്നേഹപൂർവ്വം   എസ് . ഗോപാലകൃഷ്ണൻ2022-01-011h 03Dilli DaliDilli Daliമൂന്ന് ക്രിസ്തു അനുഭവങ്ങൾ: Dostoevsky, Tolstoy and Gandhi A podcast by S. Gopalakrishnan on Dilli Dali 103/20212021 ലെ ക്രിസ്തുമസ് ദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .   'ഒരു കുറ്റവാളിയെ വിധിക്കുന്നതിനു മുൻപ് നിങ്ങൾ അയാളുടെ കുറ്റം സ്വയം ഏറ്റെടുക്കണം . എന്നാൽ മാത്രമേ നിങ്ങൾക്ക്  സത്യസന്ധമായി ശിക്ഷിക്കുവാൻ കഴിയൂ'   ഡോസ്റ്റോയെസ്‌കിയിൽ 'ക്രിസ്തു' അസാന്നിധ്യത്തിൽ സന്നിഹിതനായിരുന്നു . ടോൾസ്റ്റോയ് ആകട്ടെ 'ക്രിസ്തു' ദൈവപുത്രനല്ല , മനുഷ്യനാണ് എന്ന് വിശ്വസിച്ചു . 'യേശു ഉയിർത്തെഴുന്നേറ്റോ ഇല്ലയോ എന്നത് എനിക്കൊരു പ്രശ്നമല്ല' എന്ന് ടോൾസ്റ്റോയ് പറഞ്ഞു. ഡോസ്റ്റോയെസ്‌കിയാകട്ടെ ക്രിസ്തുവും സത്യവും രണ്ടായാൽ താൻ  സത്യത്തെ ഉപേക്ഷിച്ച് ക്രിസ്തുവിനെ സ്വീകരിക്കും എന്നുപറഞ്ഞു .  ക്രിസ്തു അവരെഴുതിയ  കഥകളിലൂടെയാണ്  അനാച്ഛാദിതനായത്  . രണ്ടുപേരുടെയും ക്രിസ്തു ആശ്രമത്തിൽ ശാന്തനായി ഇരുന്നയാളല്ല , അരാജകനായി ചോദ്യം ചെയ്തുനടന്നയാളായിരുന്നു . ഗാന്ധിയിലും അങ്ങനെതന്നെ .  ഗാന്ധി പറഞ്ഞു , 'എന്നെ നിങ്ങൾ ഒരു കൃസ്ത്യാനി എന്നു വിളിച്ചോളൂ ...പക്ഷേ ചരിത്രത്തിലെ ഒരു മുഹൂർത്തം വരെ ...കോൺസ്റ്റാന്റിനോപ്പിളിലെ ചക്രവർത്തി ക്രിസ്തുമതത്തെ സാമ്രാജ്യത്വത്തിൻ്റെ മതമാക്കിയ മുഹൂർത്തം വരെ.'  വെടിയേറ്റുമരിക്കുമ്പോൾ ഗാന്ധിയുടെ മനസ്സിൽ ക്രൂശാരോഹണമായിരുന്നു   മൂന്ന് ക്രിസ്തു അനുഭവങ്ങൾ . പോഡ്‌കാസ്റ്റ് headphones ഉപയോഗിച്ചു കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . പശ്ചാത്തലം  : റഷ്യൻ ക്രിസ്തുമസ് രാസംഗീതം   സ്നേഹപൂർവ്വം   എസ് . ഗോപാലകൃഷ്ണൻ  25 ഡിസംബർ 20212021-12-2615 minDilli DaliDilli Daliഅനീസയും പ്രിയംവദയും : ഒരു ബനാറസ് കഥ A podcast by S. Gopalakrishnan on Dilli Dali 102/2021പ്രിയ സുഹൃത്തേ ,   ഒരു ബനാറസ് കഥയാണ് ഈ ലക്കം ദില്ലി -ദാലി .  തീരത്തിൻ്റെ നിഴലുകൾ ഗംഗാനദിയിൽ ഇളകുമ്പോൾ അവ  ഏതിലയുടെ നിഴൽ, ഏതു ചില്ലയുടേത്  എന്ന് തിരിച്ചറിയുക പ്രയാസകരമാണ് . അതുപോലെതന്നെയാണ്  ബനാറസിലെ ജീവിതവും. ഇഴപിരിയുന്നവ അത് . ...പരസ്പരം അലിഞ്ഞവ, ഊടും പാവും പോലെ . 2002 ൽ സുഹൃത്തുക്കളുമായി സാരനാഥിൽ നിന്നും ബനാറസ്സിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഞാൻ അനീസയെക്കുറിച്ചും പ്രിയംവദയെക്കുറിച്ചും കേട്ടത് . കേട്ട മാത്രയിൽ തന്നെ  ഒരു നഷ്ടമോതിരം തിരികെക്കിട്ടുമ്പോലെ ഓർമ്മയിലേക്ക് തിരികെ വന്നത് അനസൂയയും പ്രിയംവദയുമാണ്. എന്നാൽ അനീസയുടെയും പ്രിയംവദയുടേയും കഥ  ബനാറസ് ഇന്ന് ഇന്ത്യയ്ക്കു നൽകുന്ന സന്ദേശത്തെക്കുറിച്ച് ചിലതൊക്കെ പറയുന്നുണ്ട് . മുൻഷി പ്രേംചന്ദും , 'പ്രയാഗിലെ പണ്ഡിറ്റുകളുടെ ഹിന്ദിയും ലക്‌നൗവിലെ മൗലവിമാരുടെ ഹിന്ദിയുമല്ല തൻ്റെ ബനാറസിലെ ഹിന്ദി' എന്നു പറഞ്ഞ ഗാന്ധിയും , റാം മനോഹർ ലോഹ്യയും , ഉസ്താദ് ബിസ്മില്ലാ ഖാനും , എൻ . രാജവും , പതിനഞ്ചാം നൂറ്റാണ്ടിലെ മൈഥിലി കവി  വിദ്യാപതിയും കടന്നുവരുന്ന ഒരു ബനാറസ് അനുഭവം . സംഘടിത ഹിന്ദുവിൻ്റെ നവവഴി  അയോദ്ധ്യയിൽ നിന്നും ബനാറസ്സിലേക്കുള്ള വെറുമൊരു വഴിയല്ല  , ഉത്തരേന്ത്യയുടെ രാമനിൽ നിന്നും മുഴുവൻ ഇന്ത്യയുടേയും പരമശിവനിലേക്കുള്ള ഒരു നാഷണൽ ഹൈവേയാണ് . അവിടെയാണ് ഇക്കാര്യങ്ങളൊന്നും അറിയാതെ എന്നാൽ ബനാറസ്സിന്റെ ആത്മാവറിഞ്ഞ് ജീവിക്കുന്ന  അനീസയുടേയും  പ്രിയംവദയുടേയും പ്രസരിപ്പുള്ള ജീവിതം  പ്രസക്തമാകുന്നത്  .  പതിനഞ്ചു മിനിട്ടുള്ള ഈ പോഡ്‌കാസ്റ്റ് കേട്ടാലും .  പോഡ്‌കാസ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന സംഗീതം :   1 . തരുൺ ഭട്ടാചാര്യയുടെ സന്തൂർ , രാഗം കലാവതി  2 . ഉസ്താദ് ബിസ്മില്ലാ ഖാനും പണ്ഡിത എൻ . രാജവും : ജുഗൽബന്ദി : മിശ്രപീലു   കവർ ചിത്രം : വായിക്കുന്ന രണ്ടു പെൺകുട്ടികൾ , പിക്കാസോ , 1934     കൂടുതൽ നല്ല കേൾവിയ്ക്ക് headphones ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .  ഇഷ്ടപ്പെട്ടുവെങ്കിൽ സുഹൃത്തുക്കളുമായി പങ്കുവെക്കുമല്ലോ .   സ്നേഹപൂർവ്വം   എസ് . ഗോപാലകൃഷ്ണൻ   20 ഡിസംബർ 20212021-12-2116 minMentor SpeaksMentor SpeaksKnow Your SpeakerSundar Gopalakrishnan, a Corporate Trainer, Public Speaker, Relationship Coach, has been studying human excellence and performance motivation for almost two decades and has his unique perspective to offer. Being a voracious reader from a very young age Sundar has been a keen student of Human Behavior, Sociology, and Philosophy. His workshops, seminars, and training programs clearly exhibit his in-depth understanding of a wide spectrum of concerns, concepts/ competencies where he merges ancient wisdom with scientific research and explains in an easy to understand modern phrase. For someone who does not know him, it may seem impossible that...2021-12-0301 minDilli DaliDilli Daliവിമതം : സച്ചിദാനന്ദൻ്റെ ഡൽഹി ജീവിതം : PODCAST BY S . GOPALAKRISHNAN 96/2021പ്രിയ സുഹൃത്തേ , പുതിയലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം . 'വിമതം' ആയിരുന്നു ഡൽഹിജീവിതത്തിൽ സച്ചിദാനന്ദൻ ആശ്ലേഷിച്ച മതം . ആ മൂന്നുപതിറ്റാണ്ടുകൾ സച്ചിദാനന്ദനിലെ  വിവിധ പരിണാമങ്ങൾക്ക് സാക്ഷിയായി . അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയഡൽഹിയിലേക്കാണ് അദ്ദേഹം 1990 കളുടെ ആദ്യം എത്തിച്ചേർന്നത് . പുതിയ ഇന്ത്യയും ഡൽഹിയും സച്ചിദാനന്ദനേയും മാറ്റി. മുൻപ് ഡൽഹിയിൽ താമസിച്ച മലയാളിയെഴുത്തുകാരെ അപേക്ഷിച്ച് സച്ചിദാനന്ദൻ നേരിട്ട പരിസരങ്ങൾ വ്യത്യസ്തങ്ങളായിരുന്നു . എന്താണ്  അദ്ദേഹം ഡൽഹിയിൽ ബാക്കിവെച്ചുപോകുന്ന മുദ്രകൾ ? അദ്ദേഹത്തെ ഈ നഗരത്തിൽ ഇരുന്ന് അടുത്ത് വീക്ഷിച്ച 25 കൊല്ലത്തെ പരിചയത്തിൽ നിന്നുകൊണ്ട് തയ്യാറാക്കിയതാണ് ഈ പോഡ്‌കാസ്റ്റ് . കൂടെ പ്രീയപ്പെട്ട സച്ചിമാഷിനായി ഒരു ബാസവഗാനവും , പണ്ഡിറ്റ് മല്ലികാർജുൻ മൻസൂർ പാടിയത് ....കള  ബേഡാ കൊല ബേഡാ... സ്നേഹപൂർവ്വം  എസ് . ഗോപാലകൃഷ്ണൻ  29 ഒക്ടോബർ 2021  Delhi   2021-10-2921 minGame ChangersGame ChangersR GopalakrishnanMr R Gopalakrishnan has been a corporate leader for 50 years. He has served as Chairman of Unilever Arabia, as MD of Brooke Bond Lipton and Vice Chairman of Hindustan Lever, as Director of Tata Sons and several Tata companies. He serves as an independent director and non-executive chairman of Castrol India and also as an independent director of Hemas Holdings PLC, Sri Lanka. Mr R Gopalakrishnan has been a newspaper columnist and continues to write every month for financial papers. He has also authored nine books since 2007. He is an international speaker and speaks extensively in India...2021-03-1030 minMoney Talks with NikhilMoney Talks with Nikhil#18 | How to Select Mutual Fund Schemes- Part 1Want to know how Mutual Funds work or how you can select MF schemes for your personal financial growth ? In this podcast episode, listen to Pentad's CEO, Nikhil Gopalakrishnan in conversation with author, speaker and trainer, Amit Trivedi on the topic, 'How To Select Mutual Fund' here. Talks With Money is formed with an intent to inspire more people to get on to the path of their wealth creation and financial independence. And this podcast humbly aims to do the same for You. Visit our website to learn more about us: talkswithmoney.com2021-01-2542 minMoney Talks with NikhilMoney Talks with Nikhil#19 | How To Select Mutual Fund Schemes - Part 2In this podcast episode; a continuation to the previous,  listen to Pentad's CEO, Nikhil Gopalakrishnan open the conversation with author, speaker and trainer, Amit Trivedi to the virtual audience in the webinar's Q & A section on the topic, 'How To Select Mutual Fund'. ...................................................... Talks With Money is formed with an intent to inspire more people to get on to the path of their wealth creation and financial independence. And this podcast humbly aims to do the same for You.  Visit our website to learn more about us: talkswithmoney.com .............................................2021-01-2557 minDilli DaliDilli DaliLove and Music in the Time of Chaos : Dilli Dali English Episode 1/1Dear friends, Dilli Dali is a podcast initiative from Delhi, India on our life and times. This episode is looking at certain recent developments in India from a music lover's sociological point of view. With warm regards, S. Gopalakrishnan Delhi, 17 December 20202020-12-1722 minThe Desi VC with Akash BhatThe Desi VC with Akash BhatE36: Kris Gopalakrishnan (Ex-CEO Infosys & Chairman, Axilor Ventures)Kris Gopalakrishnan is the co-founder and former CEO of Infosys, and currently serves as the chairman of Axilor Ventures, an early-stage seed fund based out of Bangalore. He is recognized as a global business and technology thought leader and was voted the top CEO (IT Services category) in Institutional Investor’s inaugural ranking of Asia’s Top Executives and selected as one of the winners of the second Asian Corporate Director Recognition Awards by Corporate Governance Asia in 2011. He also was selected to Thinkers 50, an elite list of global business thinkers, in 2009. He was elected President of India’s apex i...2020-12-141h 10Career Conversations with Anurag SingalCareer Conversations with Anurag SingalMr R Gopalakrishnan | 50 years of Corporate Experience with stints incl. Vice Chairman - HUL , ED - Tata Sons | Author and Corporate AdvisorMr R Gopalakrishnan has been a corporate leader for 50 years. He has served as Chairman of Unilever Arabia, as MD of Brooke Bond Lipton and Vice Chairman of Hindustan Lever, as Director of Tata Sons and several Tata companies. He serves as an independent director and non-executive chairman of Castrol India and also as an independent director of Hemas Holdings PLC, Sri Lanka. Mr Gopalakrishnan has been a newspaper columnist and continues to write every month for financial papers. He has also authored nine books since 2007. He is an international speaker and speaks extensively in India. He...2020-06-2242 min