podcast
details
.com
Print
Share
Look for any podcast host, guest or anyone
Search
Showing episodes and shows of
Sunil P Ilayidom
Shows
MBIFL 2025 | Mathrubhumi
നല്ലതും ചീത്തയും വേര്‍തിരിക്കലല്ല സാഹിത്യ നിരൂപണം | MBIFL 2025 | Sunil P Ilayidom, P K Rajasekharan
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'നല്ലതും ചീത്തയും വേര്‍തിരിക്കലല്ല സാഹിത്യ നിരൂപണം' എന്ന സെഷനില്‍ സുനില്‍ പി ഇളയിടം, പി കെ രാജശേഖരന്, രാഹുല്‍ രാധാകൃഷ്ണന് എന്നിവര്‍ സംസാരിക്കുന്നു.ഹോസ്റ്റ് റഫീഖ് ഇബ്രാഹിം. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
2025-05-07
53 min
Get Best Full Audiobooks in Health & Wellness, Medicine & Naturopathy
[Malayalam] - Mahabharatham: Samskarika Charithram by Sunil P Ilayidom
Please visithttps://thebookvoice.com/podcasts/1/audiobook/839605to listen full audiobooks. Title: [Malayalam] - Mahabharatham: Samskarika Charithram Author: Sunil P Ilayidom Narrator: Sanjeev S Format: Unabridged Audiobook Length: 31 hours 33 minutes Release date: December 5, 2021 Genres: Medicine & Naturopathy Publisher's Summary: മഹാഭാരതത്തിന്റെ ചരിത്ര ജീവിതത്തിലേക്കും സാഹിത്യ സ്വരൂപത്തിലേക്കും തുറന്നു കിടക്കുന്ന വലിയൊരു നടപ്പാതയാണ് സുനിൽ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്കാരിക ചരിത്രം എന്ന ബൃഹദ്ഗ്രന്ഥം. സുനിൽ പി ഇളയിടം നടത്തിയ മഹാഭാരതപ്രഭാഷണങ്ങളുടെ വിപുലീകൃത ലിഖിത രൂപം. പാഠചരിത്രം, ഭൗതികചരിത്രം, പാരായണചരിത്രം, വ്യാപനചരിത്രം, ബഹുസ്വരാത്മക ചരിത്രം, ഗീതാചരിത്രം, വിഭാവനചരിത്രം എന്നിങ്ങനെ ഏഴു ഖണ്ഡങ്ങളിലായി മഹാഭാരതത്തെ സമഗ്രമായി അവലോകനം ചെയ്യുകയാണ് ഈ ഗ്രന്ഥം. പല കാലങ്ങളിലും പല ദേശങ്ങളിലും പലതായി ജീവിച്ച ഒരു മഹാഗ്രന്ഥത്തിന്റെ ജീവിത നാൾവഴികളും ഗതിഭേദങ്ങളും ഈ ഗ്രന്ഥത്തിൽ സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഒരു സാഹിത്യ പാഠം എന്ന നിലയിൽ അതിനുള്ള അനശ്വരതയുടെ ആധാരങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. ' യദി ഹാസ്തി തദന്യത്ര / യന്നേ ഹാസ്തി ന കുത്രചിൽ ' (ഇതിലുള്ളത് ലോകത്ത് പലയിടത്തും കാണാമെങ്കിലും ഇതിലില്ലാത്തത് ലോകത്തെവിടെയും കാണാനാവില്ല ) എന്ന മഹാഭാരതത്തിന്റെ പുകഴ്പെറ്റ ഫലശ്രുതിയുടെ പൊരുളെന്ത് എന്നതിന്റെ സമർത്ഥമായ വിശദീകരണം കൂടിയാണ് ഈ ഗ്രന്ഥം.
2021-12-05
7h 33
Ka Cha Ta Tha Pa | Malayalam Podcast
Dhritarashtra | ധൃതരാഷ്ട്രർ | മഹാഭാരത വ്യാഖ്യാനം | 🎙️sunil p ilayidom
മക്കൾ നൂറുപേരും മരിച്ചതറിഞ്ഞ്, ശാഖകളെല്ലാം വെട്ടിമാറ്റപ്പെട്ട ഒറ്റമരത്തെപ്പോലെ, ശോകഗ്രസ്തനായ ധൃതരാഷ്ട്രർ ധ്യാനനിമഗ്നനായി ഇരുന്നു. ആശ്രയവും ആശ്വാസവുമറ്റ ധൃതരാഷ്ട്രരെ സഞ്ജയനും വിദുരരും ആശ്വസിപ്പിച്ചു. "ദുഃഖം ഒഴിവാക്കണമെങ്കിൽ പശ്ചാത്തപിക്കേണ്ടതായ ഒന്നും ചെയ്യരുത് എന്നു പറഞ്ഞത് നീ ചെവിക്കൊണ്ടില്ല. ദുര്യോധനൻ, കർണൻ, ദുശ്ശാസനൻ, ശകുനി എന്നിവരുടെ അത്യാർത്തിക്ക് കൂട്ടുനിൽക്കരുതെന്നും അവരുടെ രാജ്യലോഭം കുരുവംശത്തെ നശിപ്പിക്കുമെന്നും നിന്നോട് പലവട്ടം പറഞ്ഞു. നീ അതൊന്നും കേട്ടില്ല. ബുദ്ധിഹീനനും അഹങ്കാരിയും ക്രൂരനും ലോഭബുദ്ധിയുമായ നിന്റെ മകനെ മാത്രമേ നീ കണ്ടിരുന്നുള്ളൂ. രാജാവേ, മഹാലുബ്ധനും അത്യാഗ്രഹിയുമായ നീ ആത്മരക്ഷാമാർഗം തേടിയില്ല. ഇപ്പോൾ ദുഃഖിച്ചിട്ട് ഒരു ഫലവുമില്ല". യുദ്ധം മുഴുവൻ കാണുന്നതിനുവേണ്ടി രാജാവായ ധൃതരാഷ്ട്രന്റെ പുറംകണ്ണായി വർത്തിച്ച സഞ്ജയൻ ഒരിക്കൽക്കൂടി ഹിതകരമായ വാക്കുകൾ പറഞ്ഞു. രാജാവേ, ഉയർച്ചകളെല്ലാം വീഴ്ചകളിലെത്തും. സംയോഗങ്ങൾ എല്ലാം വിയോഗങ്ങളിലും അവസാനിക്കും. ജീവിതം മരണത്തിലുമാണ് പര്യവസാനിക്കുന്നത്. നിന്റെ ലോകം നിന്റെ കർമംകൊണ്ട് നീതന്നെ ഉണ്ടാക്കിയതാണ്. അതിൽ ദുഃഖിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് ജ്ഞാനംകൊണ്ട് മനോദുഃഖത്തെ അകറ്റണം. ധൃതരാഷ്ട്രരുടെ ഉയർച്ചയിലും താഴ്ചയിലും വിട്ടുപിരിയാതെനിന്ന് രാജാവിനെ സേവിച്ച ജ്ഞാനിയായ അനുജൻ വിദുരൻ ജ്യേഷ്ഠനെ സമാശ്വസിപ്പിച്ചു. പക്ഷേ, ശോകഗ്രസിതമായിരുന്ന ധൃതരാഷ്ട്രർക്ക് അതിൽനിന്ന് ആശ്വാസംകൊള്ളാൻ കഴിഞ്ഞില്ല. ധൃതരാഷ്ട്രമനസ്സ് കലുഷമായിരുന്നു. പിതാവായ വ്യാസനും പുത്രനെ സമാശ്വസിപ്പിച്ചു. എല്ലാം കാലകല്പിതംതന്നെ. ലോകത്തെ നശിപ്പിക്കാൻ കലിയുടെ അംശമായി ഗാന്ധാരിയുടെ ജഠരത്തിൽ ജന്മമെടുത്തവനാണ് നിന്റെ പുത്രൻ ദുര്യോധനൻ. കാലഗതിയെ ഓർത്ത് ദുഃഖിച്ചിട്ട് കാര്യമില്ല. കാലനിയോഗത്തിന് നീ നിമിത്തമായി എന്നുമാത്രം. ജീവികൾക്കെല്ലാം മരണത്തെ ഭയമാണ്. ഒരു ജീവിക്കും മരിക്കാൻ ഇഷ്ടമില്ല. നീ ഇഷ്ടപ്പെടാത്തത് മറ്റുള്ളവർക്കെതിരേ ചെയ്യാതിരിക്കണം. അതുകൊണ്ട് ഒരു ജീവിയെയും കൊല്ലരുത് മകനേ -വ്യാസൻ പറഞ്ഞുനിർത്തി. വ്യാസന്റെ വാക്കുകളും പുത്രനെ സമാശ്വസിപ്പിച്ചില്ല. ധൃതരാഷ്ട്രന്റെ മനസ്സ് ശോകത്താൽ തപിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് യുദ്ധം ജയിച്ച പാണ്ഡവർ കുരുശ്രേഷ്ഠരെ കാണാനെത്തിയത്. അവരും പശ്ചാത്താപ വിവശരായിരുന്നു. യുദ്ധം തുടങ്ങിക്കഴിഞ്ഞപ്പോൾ എല്ലാം കൈവിട്ടുപോയി. യുദ്ധം അതിന്റെതന്നെ നീതിശാസ്ത്രവും രീതിശാസ്ത്രവും അനുസരിച്ച് മുന്നേറി. കൊല്ലാനും കൊല്ലപ്പെടാനുമുള്ള സാധ്യതകൾ മാത്രമേ യുദ്ധത്തിലുള്ളൂ. അതുകൊണ്ട് യുദ്ധമുഖത്തുനിൽക്കുന്ന യോദ്ധാക്കൾ കൊല്ലാനേ ശ്രമിക്കൂ, കൊല്ലപ്പെടാനാഗ്രഹിക്കയില്ല. അതുകൊണ്ട് യുദ്ധത്തിൽ ബന്ധുക്കളില്ല. ശത്രുക്കൾ മാത്രമേ ഉള്ളൂ. ശത്രുക്കളായി കരുതികൊന്നൊടുക്കിയത് പക്ഷേ, ബന്ധുക്കളെയായിരുന്നു. അതുകൊണ്ടുതന്നെ കൊല്ലപ്പെട്ടവരേക്കാൾ പരിതാപകരമായി കൊന്നവരുടെ അവസ്ഥ. എങ്കിലും തന്റെ മക്കളെ കൊന്ന് രാജ്യം നേടിയവരെ സന്തോഷത്തോടെ ആലിംഗനംചെയ്തു സ്വീകരിക്കാൻ ധൃതരാഷ്ട്രർക്ക് കഴിഞ്ഞില്ല. പാണ്ഡവർ കൃഷ്ണസമേതനായി ധൃതരാഷ്ട്രരെയും ഗാന്ധാരിയെയും കണ്ട് അനുഗ്രഹം യാചിക്കാനായി എത്തി. അപ്രീതിയോടെയാണെങ്കിലും ധർമജനെ ആലിംഗനംചെയ്ത് ധൃതരാഷ്ട്രർ ആശിർവദിച്ചു. പക്ഷേ, ഭീമനോട് പൊറുക്കാൻ ധൃതരാഷ്ട്രർക്ക് കഴിഞ്ഞില്ല. ശോകവും ക്രോധവും അടക്കിവെച്ച മനസ്സുമായിരിക്കുന്ന ധൃതരാഷ്ട്രരുടെ ഉള്ളിലിരിപ്പ് ശ്രീകൃഷ്ണന് മനസ്സിലായിരുന്നു. അതുകൊണ്ട് ഭീമന്റെ ഊഴമെത്തിയപ്പോൾ ഭീമനെ മാറ്റി ഭീമന്റെ ഇരുമ്പുപ്രതിമ ധൃതരാഷ്ട്രന്റെ മുന്നിൽനിർത്തി. പതിനായിരം ആനയുടെ കരുത്തുള്ള കുരുശ്രേഷ്ഠൻ ആ ഇരുമ്പ് പ്രതിമയെ ആലിംഗനംചെയ്ത് ഇടിച്ചുപൊടിച്ചു. ഈ ശ്രമത്തിനിടയിൽ ധൃതരാഷ്ട്രരുടെ ശരീരത്തിൽനിന്നും ചോരപൊടിഞ്ഞു. ഭീമൻ മരിച്ചു എന്നുതന്നെ ധൃതരാഷ്ട്രർ കരുതി. ക്രോധംകൊണ്ട് ജ്വരബാധയേറ്റ ധൃതരാഷ്ട്രർ ജ്വരം അടങ്ങിയപ്പോൾ വിലപിച്ചു. ധൃതരാഷ്ട്രരുടെ ഇംഗിതം നേരത്തേ മനസ്സിലായിരുന്നതുകൊണ്ട് ഭീമനെയല്ല, ദുര്യോധനൻ ഉണ്ടാക്കിവെച്ചിരുന്ന ഇരുമ്പുപ്രതിമയെയാണ് മുന്നിൽവെച്ചിരുന്നതെന്നും അങ്ങനെ മകൻ ഉണ്ടാക്കിയ ഭീമപ്രതിമയെയാണ് ഭവാൻ നശിപ്പിച്ചതെന്നും കൃഷ്ണൻ പറഞ്ഞു. ഇരുമ്പുപ്രതിമയിലടിച്ചാണ് ഗദായുദ്ധം പരിശീലിക്കുന്നത്. ഗദായുദ്ധപരിശീലനത്തിനായി ദുര്യോധനൻ ഉണ്ടാക്കിച്ചതായിരുന്നു ആ ഇരുമ്പ് പ്രതിമ. സ്വന്തം കുറ്റത്തിന് ഭവാൻ എന്തിന് മറ്റുള്ളവരോട് കോപിക്കുന്നു. ഈ ദുഷ്കൃതം മുഴുവൻ നിന്റെ സഹായത്തോടെ നിന്റെ മകനുണ്ടാക്കിയതാണ് രാജാവേ എന്ന് കൃഷ്ണൻ വിശദീകരിച്ചു. ഗാന്ധാരിയും കോപാകുലയായിരുന്നു. തന്റെ നൂറു മക്കളെയും കൊന്ന ഭീമനോട് പൊറുക്കാൻ അവർക്ക് കഴിഞ്ഞില്ല. ഭീതിയോടെയാണ് ഭീമൻ അവരുടെമുന്നിൽ നിന്നത്. ദുര്യോധനനെയും ദുശ്ശാസനനെയും കൊന്നതിൽ അവരുടെ അമ്മ ദുഃഖിതയും കോപാകുലയും ആയിരുന്നു. ഭീമൻ തൊഴുകൈയോടെ പറഞ്ഞു: ''ധർമാധർമം നോക്കിയില്ല. ജീവഭയംകൊണ്ട് കൊന്നു''.
2021-09-23
09 min

THREE WOMEN IN THE MAHABHARATA |മഹാഭാരതത്തിലെ മൂന്ന് പെണ്ണുങ്ങൾ| 🎙️sunil p ilayidom
ഗാന്ധാരി | ധൃതരാഷ്ട്രരുടെ പത്നിയും കൌരവരുടെ മാതാവുമായിരുന്നു ഗാന്ധാരി. ഗാന്ധാര രാജാവായിരുന്ന സുബലന്റെ പുത്രിയായിരുന്നു അവർ. സുബലന്റെ മൂത്തപുത്രനായിരുന്നു ശകുനി. ഗാന്ധാര രാജകുമാരിയായിരുന്ന ഗാന്ധാരി അന്ധനായ ഭർത്താവിനു ഇല്ലാത്ത കാഴ്ച ശക്തി തനിക്കും വേണ്ടെന്നു തീരുമാനിക്കുകയും കണ്ണ് മൂടിക്കെട്ടി ഒരു അന്ധയായി ജീവിക്കുകയുമായിരുന്നു ചെയ്തത്. ദുര്യോധനൻ, ദുശ്ശാസനൻ എന്നിവരുപ്പെടുന്ന നൂറു പുത്രന്മാരും ഒരു പുത്രിയുമായിരുന്നു (ദുശ്ശള) ഗാന്ധാരിയ്ക്കുണ്ടായിരുന്നത്.ധർമിഷ്ടയായിരുന്ന ഗാന്ധാരി എല്ലായ്പ്പോഴും മക്കളെ അധാർമിക പ്രവർത്തികളിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. അന്ധമായ പകയോടെ പാണ്ഡവരെ കണ്ടിരുന്ന ദുര്യോധനൻ പക്ഷെ ഈ വാക്കുകൾ ചെവിക്കൊണ്ടില്ല. പുത്രവാത്സല്യത്താൽ ധൃതരാഷ്ട്രരും ഗാന്ധാരിയുടെ വാക്കുകൾ അവഗണിച്ച് ദുര്യോധനന്റെ അധർമതിനു കൂട്ടുനിന്നു. ഭഗവാൻ കൃഷ്ണനെപ്പോലും ശപിക്കുവാൻ തപോബലമുള്ളവളായിരുന്നു ഗാന്ധാരി. അവൾ വാസ്തവത്തിൽ ഒരു ദേവിയായിരുന്നു . പാതിവ്രത്യ ശക്തിയാൽ അത്യധികം തപോബലവും നേടിയിരുന്നു . മക്കളെല്ലാം മരിച്ച ദുഃഖത്താൽ അലമുറയിട്ടു നിലവിളിച്ച ഗാന്ധാരി, ഭഗവാൻ കൃഷ്ണനെ ശപിക്കുകയുണ്ടായി . . കുന്തി | മഹാഭാരതത്തിലെ പാണ്ഡു മഹാരാജന്റെ പത്നിയും പഞ്ചപാണ്ഡവരിലെ ആദ്യ മൂന്ന് പേരുടെ അമ്മയുമാണ് കുന്തി യാദവകുലത്തിലെ സുരസേനന്റെ പുത്രിയും കൃഷ്ണന്റെ പിതാവ് വാസുദേവരുടെ സഹോദരിയുമാണ്. യദുകുലരാജൻ ശൂരസേനന്റെ മകളും വസുദേവരുടെ അനുജത്തിയുമാണ് പൃഥ. മക്കളില്ലാതിരുന്ന കുന്തി ഭോജന് ശൂരസേനൻ പൃഥയെ ദത്തുപുത്രിയായി നൽകി. കുന്തീഭോജമഹാരാജാവ് മകളായി ദത്തെടുത്ത ശേഷമാണ് കുന്തിയെന്ന പേര് കിട്ടിയത്. ഭാഗവതത്തിലും ഇവരുടെ കഥ പറയുന്നുണ്ട്. ഹൈന്ദവ ആചാരങ്ങളിൽ പ്രത്യേകിച്ച് വൈഷ്ണവന്മാർക്ക് വളരെ പ്രാധാന്യമുള്ള ഒരു വ്യക്തിയാണ് കുന്തി. ചെറുപ്പമായിരുന്നപ്പോൾ ദുർവാസാവ് മഹർഷി കുന്തിക്ക് ദേവതകളെ പ്രസാദിപ്പിക്കുന്നതിലൂടെ മക്കളെ ലഭിക്കുന്നതിനുള്ള വരം നൽകി. ഈ വരത്തിൽ വിശ്വാസം വരാതെ പരീക്ഷണാർഥം കുന്തി സൂര്യഭഗവാനെ വിളിച്ചു. തൽഫലമായാണ് കർണ്ണൻ ജനിച്ചത്. കുന്തി കർണനെ ഒരു കുട്ടയിലാക്കി നദിയിൽ ഉപേക്ഷിച്ചു.പിൽകാലത്ത് ഹസ്തിനപുരിയിലെ രാജാവായ പാണ്ഡുവിനെ കുന്തി വിവാഹം കഴിച്ചു. പാണ്ഡുവിന് ശാപം നിമിത്തം മക്കളുണ്ടാകില്ലായിരുന്നു.കുന്തി തനിക്കു ലഭിച്ച വരം ഉപയോഗിച്ച് യുധിഷ്ഠിരൻ, ഭീമൻ, അർജുനൻ എന്നിവർക്ക് ജന്മം നൽകി. ഇതേ വരം ഉപയോഗിച്ച് മാദ്രിയും രണ്ടുപേർക്ക് ജന്മം നൽകി - നകുലനും സഹദേവനും. |പാഞ്ചാലി( ദ്രൗപദി)| മഹാഭാരതയുദ്ധത്തിനു പെട്ടെന്നുള്ള ഒരു കാരണമായി ഭവിച്ചത് പാഞ്ചാലിയായിരുന്നു. ഒരിക്കൽ പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥം കാണാനെത്തിയ കൗരവാദികൽ അവിടത്തെ കൊത്തുപണികൾ കണ്ടു മയങ്ങിപ്പോവുകയും ബുദ്ധിഭ്രമത്തിനിരയായി സ്ഫടികത്തെ ജലമെന്നും , ജലത്തെ സ്ഫടികമെന്നും തെറ്റിദ്ധരിച്ചു ജലത്തിൽ വീണും , തറയിലിഴഞ്ഞും ഇളിഭ്യരായിത്തീരുകയും ചെയ്തു . ഇതുകണ്ട് ദ്രൗപദിയും ഭീമനും കുടുകുടെ ചിരി തുടങ്ങി . കുരുടന്റെ മകനും കുരുടനാണെന്നു പറഞ്ഞു ദ്രൗപദി ദുര്യോധനനെയും സഹോദരങ്ങളെയും കളിയാക്കി . ഇതിൽ മനം നൊന്ത ദുരഭിമാനിയായ ദുര്യോധനൻ അന്ന് മുതൽ ദ്രൗപദിയെ ഒരു പാഠം പഠിപ്പിക്കാൻ തക്കം നോക്കിയിരുന്നു . അങ്ങനെയാണ് ചൂതിൽ പാണ്ഡവരെ ജയിക്കുന്നതും സഭയിൽ വസ്ത്രാക്ഷേപം ചെയ്തു ദ്രൗപദിയെ അപമാനിക്കുന്നതും . തന്നെ കടന്നു പിടിച്ച ദുശ്ശാസ്സനന്റെ മാറ് പിളര്ന്ന രക്തംകൊണ്ടു മാത്രമേ തന്റെ മുടി കെട്ടിവയ്ക്കൂവെന്നു ദ്രൗപദി പ്രതിജ്ഞ ചെയ്തു . ഇതുകൂടാതെ , സ്വയംവരത്തിനു മുന്നോടിയായി നടന്ന ആയുധപരീക്ഷയിൽ അർജുനനു തുല്യനായ കർണ്ണനെയും , തങ്ങളെയും പരസ്യമായി അവഹേളിച്ചു പാണ്ഡവരെ വരിച്ച ദ്രൗപദിയെ തുടക്കം മുതൽക്കു തന്നെ കൌരവര്ക്കും കർണ്ണനും പുച്ഛമായിരുന്നു . "സൂതപുത്രനെ ഞാൻ വരിക്കില്ല " എന്ന് പറഞ്ഞാണ് ദ്രൗപദി കർണ്ണനെ ഒഴിവാക്കിയത് . ആയുധപരീക്ഷയിൽ കര്ണ്ണൻ ജയിക്കുമെന്ന് ദ്രൌപദിക്ക് ഉറപ്പായിരുന്നു .
2021-09-09
04 min

Dark is the way ;Ashwathama | അശ്വത്ഥാമാവ് ; ഇരുട്ടാണ് വഴി |by sunil p ilayidom
ഏഴ് ചിരഞ്ജീവികളിൽ ഒരാളായ അശ്വത്ഥാമാവ് ദ്വാപരയുഗത്തില്മഹാഭാരത കാലഘട്ടത്തിലാണ് ജനിച്ചത്. കൌരവ ഗുരു ദ്രോണാചാര്യരുടെയും കൃപാചാര്യരുടെ സഹോദരി കൃപിയുടേയും മകനാണ്. ജനിച്ചപ്പോള് ഇന്ദ്രലോകത്തിലെ കുതിര ഉച്ചൈസ്രവസിനെപ്പോലെ ഉച്ചത്തില്കരഞ്ഞതുകൊണ്ട് അശ്വത്ഥാമാവ് എന്ന് പേരിടണമെന്ന് അശരീരിയുണ്ടായി. അതാണ് പേരിനു പിന്നിലെ കഥ മഹാഭാരത യുദ്ധം കഴിഞ്ഞപ്പോള്ബാക്കിയായ കൌരവപ്പടയിലെ ചുരുക്കം ചിലരില്ഒരാളാണ് അശ്വത്ഥാമാവ്.( കൃതവര്മ്മാവും കൃപാചാര്യനുമാണ് പ്രമുഖരായ ര്മറ്റു രണ്ടുപേര്) ചിരഞ്ജീവിയായതുകൊണ്ട് അദ്ദേഹത്തിന് മരണമില്ല. ശ്രീകൃഷ്ണന്റെ ശാപം മൂലം ദുരിതവും കുഷ്റ്റരോഗവും പേറി അലഞ്ഞു നടക്കാനാണ് അശ്വത്ഥാമാവിന്റെ വിധി. ദ്രോണാചാര്യരുടെ മകനായ അശ്വത്ഥാമാവ് അസ്ത്ര ശസ്ത്ര വിദ്യകളില്അതുല്യനായിരുന്നു. മഹാഭാരത യുദ്ധം നടക്കുമ്പോള്അച്ഛനും മകനും പാണ്ഡവ പടയെ കൊന്നൊടുക്കി മുന്നേറുകയായിരുന്നു. ദ്രോണാചാര്യരെ തടയാന്ഒരു വഴിയും ഇല്ലെന്നായപ്പോള്ശ്രീകൃഷ്ണന്അശ്വത്ഥാമാവ് മരിച്ചു എന്ന വാര്ത്ത പ്രചരിപ്പിച്ച് ദ്രോണരെ തളര്ത്താമെന്ന സൂത്രവിദ്യ കണ്ടെത്തി. ഇതിനായി ധര്മ്മ നിഷ്ഠനായ യുധിഷ്ടിരന്റെ സഹായവും തേടി. യുദ്ധത്തില്അശ്വത്ഥാമാവ് മരിച്ചു എന്ന വാര്ത്ത അറിഞ്ഞ ദ്രോണാചാര്യര്പകച്ചുപോയി. സത്യസ്ഥിതി അറിയാന്സത്യവ്രതനായ യുധിഷ്ടിരനോട് അദ്ദേഹം കാര്യം തിരക്കി. അശ്വത്ഥാമാവ് മരിച്ചു എന്ന് ഉറക്കെയും, പക്ഷെ അതൊരു ആനയായിരുന്നു എന്ന് പതുക്കെയും പറഞ്ഞ് യുധിഷ്ടിരന്തന്റെ സത്യനിഷ്ഠ തെറ്റിക്കാതെ നോക്കി. മകന്മരിച്ചു എന്ന് യുധിഷ്ടിരന്പറയുന്നത് കേട്ട മാത്രയില്തന്നെ ദ്രോണാചാര്യര്മോഹാലസ്യപ്പെട്ടു വീണു. ഈ തക്കം നോക്കി പാഞ്ചാലിയുടെ സഹോദരന്ദൃഷ്ടദ്യുമ്ന്നന്ഓടിച്ചെന്ന് ദ്രോണരെ വധിച്ചു - അങ്ങനെ ഒരിക്കല്ദ്രോണര്അച്ഛനെ പിടിച്ചുകെട്ടിയിട്ട് അപമാനിച്ചതിന് പകരം വീട്ടി. ഈ സംഭവം അറിഞ്ഞ അശ്വത്ഥാമാവ് പക കൊണ്ട് ഭ്രാന്തനായി. ദൃഷ്ടദ്യുമ്‌നനെയും പാണ്ഡവരെയും കൊന്നൊടുക്കുമെന്ന് ശപഥം ചെയ്‌തു. യുദ്ധത്തിന്റെ അവസാന നാളുകളില്‍പാണ്ഡവരുടെ സൈനിക ക്യാമ്പില്‍രാത്രി കടന്നു കയറിയ അശ്വത്ഥാമാവും കൃപാചാര്യരും മറ്റും ദൃഷ്ടദ്യുമ്‌നനെയും പാണ്ഡവ പുത്രന്മാരെയും കൊന്നോടുക്കി. വിവരം അറിഞ്ഞെത്തിയ അര്‍ജ്ജുനും അശ്വത്ഥാമാവും തമ്മില്‍ഘോരയുദ്ധമായി. ഇരുവരും ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. ഋഷിമാരും ദേവകളും അഭ്യര്‍ത്ഥിച്ചപ്പോള്‍അശ്വത്ഥാമാവിന്റെ തലയിലെ-നെറ്റിയിലെ- മണി പകരം വാങ്ങി ബ്രഹ്മാസ്ത്രം പിന്‍വലിക്കാന്‍അര്‍ജ്ജുനന്‍തയാറായി. പക്ഷെ, അശ്വത്ഥാമാവ് ബ്രഹ്മാസ്ത്രം അര്‍ജ്ജുനന്റെ മകന്‍അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗര്‍ഭത്തിലേക്ക് ഏകലക്ഷ്യമാക്കി തിരിച്ചുവിട്ടു. അപ്പോള്‍പരീക്ഷിത്ത് ഭ്രൂണാവസ്ഥയില്‍ഉത്തരയുടെ വയറ്റില്‍ഉണ്ടായിരുന്നു. ബ്രഹ്മാസ്ത്രം ഭ്രൂണത്തെ നശിപ്പിച്ചുവെങ്കിലും ശ്രീകൃഷ്ണന്‍കുഞ്ഞിന് പുനര്‍ജന്മമേകി. അപ്പോഴാണ് കുഷ്‌ഠരോഗവുമായി 3000 വര്‍ഷം ഭൂമിയില്‍അലഞ്ഞു തിരിയട്ടെ എന്ന ശാപം ലഭിച്ചത്. നെറ്റിയിലെ മണി നഷ്ടപ്പെട്ടതോടെ ആശ്വത്ഥാമാവിന് പല അപൂര്‍വ സിദ്ധികളും നഷ്ടമായി .വിശപ്പും ദാഹവും വന്നു , അസുരന്മാരേയും ദാഇവങ്ങളേയും പേടിക്കേണ്ടി വന്നു. കലിയുഗ അവസാനം വരെ അശ്വത്ഥാമാവിന് ഇങ്ങനെ കഴിയേണ്ടിവരും. ചിലരുടെ വിശ്വാസം അശ്വത്ഥാമാവ് കൊടുങ്കാറ്റും ചുഴലിക്കാറ്റുമായി ഭൂമിയില്‍അവതരിക്കും എന്നാണ്. അസീഗഡിലെ പുരാതനമായ കോട്ടയ്ക്കുള്ളിലെ ശിവക്ഷേത്രത്തില്‍ദിവസവും പുലര്‍ച്ചെ അശ്വത്ഥാമാവ് എത്തി ചുവന്ന റോസാ പുഷ്പം ശിവലിംഗത്തില്‍അര്‍പ്പിക്കാറുണ്ട് എന്നാണ് മറ്റൊരു വിശ്വാസം. ജബല്‍പൂരിനടുത്തുള്‍ല ഗൌരിഘട്ടിലും അസ്വഥാമാവ് അവിടെ അലഞ്ഞു തിരിയുന്നതായി വിശ്വാസമുണ്ട്. ണെറ്റിയില്‍പുരട്ടാന്‍എണ്‍നയും മഞ്ഞളും അശ്വഥാമാവ് ചോദിക്കാറുണ്ട് എന്നും ചിലര്‍പറയുന്നു.
2021-08-20
06 min

ETERNALLY LOST LOVE OF BHIMA | നിത്യനഷ്‌ടമായി തീർന്ന ഭീമന്റെ പ്രണയം - words by sunil p ilayidom
ഒരു ജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമൻ. ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ ധർമ്മപുത്രനായ യുധിഷ്ഠിരൻറേയും വില്ലാളിവീരനായ അർജ്ജുനൻറെയും നിഴലിൽ നായകത്വം നഷ്ടപ്പെട്ട ഭീമൻ. ഇതു ചുരുളഴിയാത്ത ഒരു പ്രണയ കാവ്യം കൂടിയാണ്. കുറെ ചോദ്യങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന പ്രണയം. പാഞ്ചാലിയുടെ പ്രണയത്തിനു വേണ്ടി ഭീമൻ പലതും ചെയ്തു. കല്യാണ സൗഗന്ധികം തേടി പോയി. കൗരവ സദസ്സിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട് അപമാനിതയായി നിൽക്കുമ്പോൾ ദുശ്ശാസനൻറെ രക്തം കണ്ടേ അടങ്ങൂ എന്ന പാഞ്ചാലി ശപഥം നിറവേറ്റാൻ ദുശ്ശാസനൻറെ മാറു പിളർന്ന് ആ രക്തം കൊണ്ട് ദ്രൗപതിയുടെ മുടി കഴുകി ഭീമൻ. അർജ്ജുനനേക്കാൾ ഭീമൻ പാഞ്ചാലിയെ പ്രണയിച്ചു. എന്നിട്ടും പാഞ്ചാലിയെന്നും പ്രണയിച്ചത് അർജ്ജുനനെ മാത്രം. ഭീമൻറെ പിതൃത്വം ചോദ്യം ചെയ്യപ്പെടുന്നു ഇവിടെ. ശക്തിയുള്ള ഒരു മകനെ കിട്ടാനായി കാട്ടാളനെ പ്രാപിക്കേണ്ടി വന്നിട്ടുണ്ടെന്ന കുന്തിയുടെ വെളിപ്പെടുത്തലിനു മുന്നിൽ തകർന്നു പോകുന്ന ഭീമൻ.. വായു പുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമന് ഗദാപ്രഹരം ഏറ്റതുപോലെയുള്ള വേദനയനുഭവിക്കേണ്ടി വന്ന നിമിഷങ്ങൾ.. ഭീമൻറെ കരുത്തുറ്റ ശരീരത്തെ എല്ലാവരും വാഴ്ത്തി അതിനുള്ളിൽ ഒരു മനസ്സുണ്ടെന്ന് ഏവരും മറന്നു. ഹിഡുംബി എന്ന രാക്ഷസിയിൽ പിറന്ന ഘടോൽഘചൻ എന്ന പുത്രൻ മഹാഭാരത യുദ്ധത്തിൽ മരിച്ചു വീഴുമ്പോഴും അതൊരു വാർത്ത ആവുന്നില്ല. അവിടെയും സംസാര വിഷയം അർജ്ജുന പുത്രൻ അഭിമന്യു പദ്മവ്യൂഹത്തിൽപ്പെട്ട് മൃതിയടഞ്ഞതാണ്. രണ്ടാമൂഴക്കാരനായ അച്ഛൻറെ മകനായതിനാൽ തൻറെ മകനും അഭിമന്യുവിനു പിന്നിലായിപ്പോയതിൻറെ വേദന. പാഞ്ചാലിയെ ഏറ്റവുമധികം സ്നേഹിച്ച ഭീമന്‍ ദുശ്ശാസനനെ യുദ്ധക്കളത്തില്‍ വച്ച് യുദ്ധധര്‍മ്മങ്ങള്‍ അപ്പാടെ കാറ്റില്‍പ്പറത്തി വലുതുകൈ വലിച്ചൂരി മാറ് പിളര്‍ന്ന് ആ രക്തംപുരണ്ടകൈകളാല്‍ പാഞ്ചാലിയുടെ മുടികെട്ടിയതും ഭര്‍ത്താവിനോടുള്ള വിശ്വാസതയും ഭര്‍ത്താവിന്‍റെ പൂര്‍ത്തീകരണവും കാണിച്ചുതരുന്നു. കഥാന്ത്യം വീരശൂരന്മാരായ ഭര്‍ത്താക്കന്മാരോടൊപ്പം സ്വര്‍ഗ്ഗാരോഹണം നടത്തുമ്പോള്‍ ജേഷ്ടാനുജക്രമത്തില്‍ ഭീമന് പുറകിലായ് ദ്രൗപതി യാത്രയാകുന്നു. യാത്രാമധ്യേ ആര് വീണാലും ആരും പിന്തിരിഞ്ഞ് നോക്കുവാന്‍ പാടില്ല എന്ന ഉപദേശം ധര്‍മ്മപുത്രര്‍ ആദ്യമേ നല്‍കി. ആദ്യം സഹദേവന്‍,പിന്നെ നകുലന്‍ ,പിന്നെ അര്‍ജുനന്‍ ഓരോരുത്തരായ് അവരവരുടെ കര്‍മ്മപാപത്താല്‍ താഴെവീണു തനിക്കേറ്റവും ഇഷ്ടവാനായ അര്‍ജുനന്‍ വീണപ്പോള്‍ ഭീമനെ പിടിച്ചു ദ്രൗപതി, വൈകാതെ ദ്രൌപതിയും താഴെ വീണു അപ്പോള്‍ നിന്ന ഭീമനോട് യുധിഷ്ട്ടിരന്‍ പറയുന്നു അനുജാ പിന്തിരിഞ്ഞ് നോക്കരുത് മുന്നോട്ട് നടക്കുകയെന്നു അപ്പോള്‍ മുന്നിലേയ്ക്ക് പാദങ്ങള്‍ ചാലിപ്പിക്കനാകാതെ നില്‍ക്കുന്ന ഭീമസേനന്‍ ഉത്തരാധുനിക പ്രണയ കഥകളെയും പിന്നിലാക്കുന്നു. തനിക്കേറ്റവും പ്രിയമായവള്‍ തനേറ്റവും പ്രണയിച്ചവള്‍ താഴെ വീഴുമ്പോള്‍ മുന്നിലെ സ്വര്‍ഗ്ഗവാതില്‍ താനെങ്ങനെ കടക്കും എന്ന് ശംഖിച്ചു നില്‍ക്കുന്ന മഹായോദ്ധാവ് ശക്തിശാലി പ്രണയപരവശനായ് പിന്തിരിഞ്ഞ് നോക്കുമ്പോള്‍ സ്വര്‍ഗ്ഗവാതില്‍ അടയുന്നു. പ്രണയത്തില്‍ മാനവസ്നേഹത്തില്‍ പുതിയൊരു അദ്ധ്യായം എഴുതി ഭീമസേനനും വീഴുന്നു. എത്ര മഹത്തരമായ ഭാവനാശ്രിഷ്ട്ടിയാണ് വ്യാസന്‍ നമുക്കായ് തുറന്ന് വെയ്ക്കുന്നത്. ഇതിലും മനോഹരമായ പ്രണയ സൌദങ്ങള്‍ പിന്നെ ഈ മണ്ണില്‍ മനസ്സില്‍ സൃഷ്ട്ടിക്കപ്പെട്ടിട്ടുണ്ടോ..? സംശയമാണ്.
2021-08-14

BHEESHMA|'It is better to flame forth for one instant than to smoke away for ages|🎙sunil p ilayidom
"മുഹൂർത്തം ജ്വലിതം ശ്രേയോ ന തു ധൂമായിതം ചിരം" ശന്തനുവിന്റെയും,ഗംഗാദേവി യുടെയും പുത്രന്‍ ദേവവ്രതന്‍,സത്യവ്രതന്‍ എന്നും വിളിക്കും.നായാട്ടിനായി പോയ പിതാവ് വന്നത് ദുഖത്തോടെ.കാരണം അനുഷിച്ചു സംഗതി മനസ്സിലാക്കിയ സത്യവ്രതന്‍ സത്യവതി എന്നാ ദാശര കന്യകയാണ് പിതാവിന്റെ ദുഃഖ ഹേതു എന്ന് മനസ്സിലാക്കി പിതാവിന്റെ ദുഖം മാറ്റാനായി പുറപ്പെട്ടു.അവകാശ പ്പെട്ട രാജ്യാധികാരവും,പിത്രുഭാവവും സത്യവതിയുടെ പിതാവിന്റെ മുന്നില്‍ സമര്‍പ്പിച്ചു പുത്രാ ധര്‍മ്മം നിറവേറ്റി.സന്തോഷവാനായ ശാന്തനു പുത്രന് വരവും നല്‍കി സ്വഛന്ദ മൃത്യു ഭവ ഇത്രയും തീവ്രമായി പിതാവിന് വേണ്ടി അവകാശങ്ങള്‍ എല്ലാം കൈവെടിഞ്ഞ ഒരു കഥാ പാത്രം പുരാണങ്ങളില്‍ എവിടെയും കാണില്ല.ദേവകളും മറ്റുള്ള മുനിമാരും വാഴ്ത്തി കഠിനമായ ശപഥം ചെയ്തവന്‍ ഭീഷ്മര്‍ ധര്‍മ്മത്തില്‍ വല്ല വീഴ്ചയും വരുത്തുമായിരുന്നെങ്കില്‍ അന്നേ ദേവന്മാരും മുനിമാരും ഭീഷ്മര്‍ എന്നാ നാമം ദേവവ്രതന് കൊടുക്കില്ലായിരുന്നു ശാന്തനുവിനു സത്യവതിയില്‍ ജനിച്ച ചിത്രാംഗദന്‍ ,വിചിത്ര വീര്യന്‍ എന്നീ കുട്ടികള്‍ മരിച്ചപ്പോള്‍ സത്യവതി ഭീഷ്മരോട് സാഹചര്യം മാറി എന്നും വിവാഹം കഴിക്കണം എന്നും പറഞ്ഞപ്പോളും ഭീഷ്മര്‍ തന്റെ സത്യത്തില്‍ ഉറച്ചു നിന്ന്.പിന്നെ എവിടെയാണ് ഭീഷ്മരെ അധ്ര്മ്മി എന്ന് പറയാന്‍ ഇടം? പിന്നെ കാശി രാജ പുത്രിമാരുടെ കാര്യം ആണെങ്കില്‍ ഭീഷ്മര്‍ അവിടെ വിചിത്ര വീര്യനു വേണ്ടി വിവാഹാലോച്ചനക്ക് ചെന്നപ്പോള്‍ ആണ് അവിടെ സ്വയം വരം എന്ന് അറിഞ്ഞത് ഭീഷ്മര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയതല്ല വന്ന സ്ഥിതിക്ക് പങ്കെടുത്തു സഹോദരന് കന്യാദാനം ചെയ്യാം എന്ന് കരുതി അതില്‍ അന്നത്തെ നാട്ടുനടപ്പിനു വിപരീതമായി ഒന്നും ഇല്ല.എല്ലാവരും ഭീഷ്മരെ കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് തന്റെ കഴിവ് എന്താണെന്ന് ഭീഷ്മര്‍ കാണിച്ചു കൊടുത്തത് അതില്‍ എന്താ തെറ്റ്? വിവാഹം കഴിക്കില്ലെന്നു സത്യം ചെയ്തു പക്ഷെ അഭിമാനം പണയം വെച്ചിട്ടില്ല.ഭീഷ്മര്‍ ക്ഷത്രിയന്‍ ആണ്.ഭീഷ്മര്‍ക്ക് സത്യം ആണ് ആധാരം അല്ലാതെഭീഷ്മാര്‍ ഒരു യോഗി ആയിട്ടില്ല അപ്പോള്‍ രാജ്യം സ്ത്രീ ഇവയോടുള്ള കാമം ആണ് ഒഴിവാക്കിയത് ബാക്കി ക്ഷത്രിയ ഗുണങ്ങള്‍ ഒഴിവാക്കിയിട്ടില്ല പിന്നെങ്ങിനെ ഭീഷ്മര്‍ അധ്ര്‍മ്മിയാകും?പിന്നെ മറ്റൊരു വാദം ഭീഷ്മര്‍ ദുരാഗ്രഹി ആയിരുന്നു മോക്ഷം കിട്ടാനായി ഉത്തരായനം വരെ കാത്തു-എന്താ ഇതിനൊക്കെ മറുപടി പറയുക? മോക്ഷത്തിനു വേണ്ടിയല്ലേ എല്ലാവരും ധര്‍മ്മങ്ങള്‍ ചയ്തു ജീവിക്കുന്നത്? അപ്പോള്‍ മോക്ഷത്തിനു ഭീഷ്മര്‍ ശ്രമിച്ചാല്‍ അത് ദുരാഗ്രഹമോ?
2021-08-03
05 min
Ka Cha Ta Tha Pa | Malayalam Podcast
BHEESHMA|'It is better to flame forth for one instant than to smoke away for ages|🎙sunil.p.ilayidom