Look for any podcast host, guest or anyone
Showing episodes and shows of

VARAMOZHI

Shows

VARAMOZHI
VARAMOZHITHE ADVENTURE OF WISTERIA LODGE ( വിസ്‌റ്റെരിയ ലോഡ്ജ് ) - ARTHUR CONAN DOYLETHE ADVENTURE OF WISTERIA LODGE ശീർഷകം: വിസ്‌റ്റെരിയ ലോഡ്ജ് ഗ്രന്ഥകർത്താവ്: സർ ആർതർ കോനൻ  ഡോയൽ പ്രസാധകൻ: ലൈബ്രറി ഓഫ് അലക്സാണ്ടറിയ വർഷം: 1908 വിഭാഗം: കഥ വിവരണം: “ഊഹാപോഹങ്ങള്‍ ഒരിക്കലും തെളിവുകളല്ല!” കുറ്റാന്വേഷണസാഹിത്യത്തെ മാത്രമല്ല, കുറ്റാന്വേഷണത്തെത്തന്നെ വിപ്ലവാത്മകമായി സ്വാധീനിച്ച കഥാപാത്രമാണ്‌ ഷെര്‍ലക്ക്‌ ഹോംസ്‌. “ആധുനികതയും പൗരാണികതയും ഒത്തുചേര്‍ന്നിരിക്കുന്ന” ഒരു നിഗൂഢതയ്‌ക്കുപിന്നാലെയാണ്‌ ഈ കൃതിയില്‍ ഹോംസിന്റെ സഞ്ചാരം. വിസ്‌റ്റെരിയയിലെ താമസക്കാരന്റെ കൊലപാതകത്തിഌപിന്നിലെ സത്യത്തെ നിഗമനങ്ങളുടെ മഞ്ഞുമറയ്‌ക്കുള്ളില്‍നിന്നും ഹോംസ്‌ പുറത്തുകൊണ്ടുവരുന്നതാണ്‌ ഇതിന്റെ ഇതിവൃത്തം. ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം.
2021-07-021h 16VARAMOZHI2021-07-0133 minVARAMOZHI2021-07-011h 03VARAMOZHI
VARAMOZHISHERLOCK HOLMES 1 ( ഷെർലക് ഹോംസ് 1 ) - SIR ARTHUR CONAN DOYLESHERLOCK HOLMES Title – ഷെർലക് ഹോംസ് 1 Author – ആർതർ കോനൻ ഡോയല്‍ Publisher  -  DC Books Year – 1892 Description: യുക്തിചിന്തയ്ക്കും ശാസ്ത്രീയതയ്ക്കും ചരിത്രാവബോധത്തിനും അപസര്‍പ്പകസാഹിത്യത്തില്‍ പ്രവേശനം നല്കിയെന്നതാണ് കോനന്‍ ഡോയലിന്റെ പ്രാധാന്യം. രചയിതാവിനെക്കാള്‍ പ്രസിദ്ധനായ കഥാപാത്രത്തെ സൃഷ്ടിച്ച ഡോയല്‍ കുറ്റാന്വേഷണവകുപ്പുകള്‍ക്ക് നിരവധി പാഠങ്ങള്‍ നല്കി. സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്ടിച്ച ഷെര്‍ലക്‌ഹോംസ് എന്ന സങ്കല്പകഥാപാത്രം കഥാപാത്രത്തിന്റെ നിലവിട്ട് യഥാര്‍ത്ഥ മനുഷ്യനായി, ലോകത്തൊട്ടാകെ, കോടിക്കണക്കിനു വായനക്കാരുടെ മനസ്സുകളില്‍ സജീവമായി നിലകൊള്ളുന്നു. ഷെര്‍ലക്‌ഹോംസിനെ ചുറ്റിപ്പറ്റി വിപുലമായ ഒരു സാഹിത്യസഞ്ചയം ഇംഗ്ലിഷില്‍ വളര്‍ന്നുവന്നിട്ടുണ്ട ്. വാട്‌സന്‍ അവിടവിടെ സൂചിപ്പിച്ചിട്ടുള്ള ചില കേസുകളെ ആസ്പദമാക്കി നീ്യു കുറ്റാന്വേഷണകഥകള്‍ പില്ക്കാലത്തു പലരും രചിച്ചിട്ടുണ്ട ്. ഹോംസ്‌കഥകളിലെ സംഭവങ്ങളുടെയും സ്ഥലങ്ങളുടെയും കഥാപാത്രങ്ങളുടെയും പിമ്പേ അന്വേഷണുദ്ധി പായിച്ച് നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട ്. ഷെര്‍ലക്‌ഹോംസ് ‘സര്‍’സ്ഥാനം നിരസിച്ചുവെ ങ്കിലും ആര്‍തര്‍ കോനന്‍ ഡോയലിന് ആ ബഹുമതി ലഭിക്കുകയും അദ്ദേഹം അതു സ്വീകരിക്കുകയും ചെയ്തു. ഒന്നാം മഹായുദ്ധക്കാലത്ത് യൂറോപ്പിലെ ചില സൈനികപ്പാളയങ്ങള്‍ സന്ദര്‍ശിച്ച കോനന്‍ ഡോയലിനോട് ചില പട്ടാളക്കാര്‍ ചോദിച്ചത്, ഷെര്‍ലക്‌ഹോംസിന് പട്ടാളത്തില്‍ എന്തു സ്ഥാനമാണ് നല്‍കുക എന്നായിരുന്നു. ‘ഹോംസിന്റെ പ്രായാധിക്യം യുദ്ധസേവനത്തിന് അദ്ദേഹത്തെ അപര്യാപ്തനാക്കുന്നു’ എന്നാണ് ഡോയല്‍ മറുപടി നല്‍കിയത്. സര്‍ സ്ഥാനം ലഭിച്ച കോനന്‍ ഡോയലിനെ പലരും അനുമോദിച്ചു. അതില്‍ ഏറ്റവും വിശേഷപ്പെട്ട അനുമോദനം ല ്യുനിലെ ഒരു പലചരക്കു വ്യാപാരിയില്‍നിന്നു ലഭിച്ച ഒരു ബില്ലിന്റെ മേല്‍വിലാസമായിരുന്നു: ‘സര്‍ ഷെര്‍ലക്‌ഹോംസ് .
2021-07-011h 04VARAMOZHI2021-07-0138 minVARAMOZHI2021-07-0141 minVARAMOZHI2021-07-0132 minVARAMOZHI2021-07-0142 minVARAMOZHI2021-07-011h 05VARAMOZHI2021-07-0147 minVARAMOZHI2021-07-0144 minVARAMOZHI2021-07-012h 46VARAMOZHI2021-07-011h 09VARAMOZHI2021-07-0153 minVARAMOZHI2021-07-011h 04VARAMOZHI2021-07-011h 14VARAMOZHI
VARAMOZHIHILLS LIKE WHITE ELEPHANTS ( ഹിൽസ് ലൈക്‌ വൈറ്റ് എലിഫന്റ്സ് ) - ERNEST HEMINGWAY ശീർഷകം: ഹിൽസ് ലൈക്‌ വൈറ്റ് എലിഫന്റ്സ് ഗ്രന്ഥകർത്താവ്: ഏർനെസ്റ്റ് ഹെമിംഗ് വേ പരിഭാഷ : ബാബു ജോസ് പ്രസാധകൻ: എൽ ബി ജെ പബ്ലിഷിങ് വർഷം: 1927 വിഭാഗം: ചെറുകഥ വിവരണം : ബാബു ജോസ് എന്ന എഴുത്തുകാരന്‍ എല്‍ ബി ജെ പബ്ലീഷിങ്ങിന്റെ കീഴില്‍ പുറത്തിറക്കിയ "ലോക ക്ലാസ്സിക്‌ കഥകൾ" ലെ ആദ്യത്തെ  കഥയാണ് ‘ഹെമിംഗ് വെ’യുടെ “ഹില്‍സ് ലൈക് വൈറ്റ് എലിഫന്‍റ്സ്”. വെറും രണ്ടു കഥാപാത്രങ്ങള്‍, ഒരു റയിൽവേ സ്റ്റേഷനില്‍ ഒരു യാത്രയ്ക്ക് ആയി എത്തിച്ചേരുന്നതും അവരുടെ യാത്രയുടെ ഉദ്ദേശം എന്തെന്നത് വളരെ ലഘുവും എന്നാല്‍ ഗുപ്തവും ആയ സംഭാഷണങ്ങൾ കൊണ്ട് വെളിപ്പെടുത്തുന്നതും ആയ ഒരു കഥയാണത് . ഈ കഥയുടെ പ്രത്യേകത എന്താണ് എന്നു ചോദിച്ചാല്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ കത്തോലിക്ക സഭയുടെ കഠിനമായ മതബോധവും മതനിയമവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ , ഒരു ഗര്‍ഭഛിദ്രം നടക്കുവാന്‍ പോകുന്നതിന്റെ ഭയവും ആശങ്കകളും മാനസികവ്യാപാരങ്ങളും പ്രകടിപ്പിക്കാന്‍ എഴുത്തുകാരന്‍ വളരെ കൈയ്യടക്കവും സമൂഹ്യമര്യാദയും പുലര്‍ത്തുന്ന കാഴ്ച മനോഹരമാണ് എന്നുള്ളതാണ്. . സൂചനകളും , ദ്വയാര്‍ത്ഥങ്ങളും നിറഞ്ഞ സംഭാഷണപ്രക്രിയയിലൂടെ ആ കഥ വായനയെ രസാവഹമാക്കുന്നു.
2021-07-0113 minVARAMOZHI
VARAMOZHITHE LADY WITH THE DOG ( ദി ലേഡി വിത്ത്‌ ദി ഡോഗ് ) - ANTON CHEKHOV ശീർഷകം: ദി ലേഡി വിത്ത്‌ ദി ഡോഗ്(World Classic Stories) ഗ്രന്ഥകർത്താവ്: ആന്റൺ പാവ്ലോവിച്ച് ചെഖോവ് പരിഭാഷ : ബാബു ജോസ് പ്രസിദ്ധീകരണം: എൽ ബി ജെ പബ്ലിഷിങ് വർഷം: 1899 വിഭാഗം: ചെറുകഥ വിവരണം : ആന്റൺ പാവ്ലോവിച്ച് ചെഖോവിന്റെ ഒരു ചെറുകഥയാണ് "ദി ലേഡി വിത്ത്‌ ദി ഡോഗ്". ഇത് ലോക ക്ലാസ്സിക്‌ കഥകൾ എന്ന കഥാസമാഹാരത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു, മാത്രമല്ല, എക്കാലത്തെയും മികച്ച ചെറുകഥകളില്‍ ഒന്നെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. മനുഷ്യമനസ്സുകളുടെ ചിന്തകളെയും പ്രവര്‍ത്തിയെയും വിശദമായി പരിചയപ്പെടുത്തുന്ന ഒരു കഥയാണ് ഇത് . പ്രണയം , രതി, ദാമ്പത്യം എന്നിവയുടെ രസതന്ത്രത്തില്‍ അകപ്പെട്ടുപോകുന്ന മനുഷ്യരുടെ ചിന്താപരിസരങ്ങളിലൂടെ ഒരു മനോഹരമായ പ്രണയവും രണ്ടു മനുഷ്യരുടെ കുടുംബജീവിതത്തിന്റെ  വൈഷമതകളും പ്രതിപാദിക്കുന്നു ഈ കഥ . പൊതു ജീവിതവും  സ്വകാര്യ ജീവിതവും എങ്ങനെയാണ് മനുഷ്യരുടെ ചിന്തകളിലും പ്രവര്‍ത്തിയിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് എന്നു ഈ കഥ വ്യക്തമായി അവതരിപ്പിക്കുന്നു .ചെഖോവിന്റെ ഏറ്റവും നല്ല ചെറുകഥകളെ ലോകം മുഴുവൻ എഴുത്തുകാരും നിരൂപകരും ആദരവോടെ കാണുന്നു. അദ്ദേഹം ഒരിക്കൽ ഇങ്ങനെ പറഞ്ഞു: "വൈദ്യശാസ്ത്രം എന്റെ നിയമപരമായ ഭാര്യ ആണ്. സാഹിത്യം എന്റെ വെപ്പാട്ടിയും".
2021-07-0148 minVARAMOZHI2021-07-0106 minVARAMOZHI
VARAMOZHITHE PIECE OF STRING ( ഒരു ചരട് ) - GUY DE MAUPASSANT ശീർഷകം: ഒരു ചരട് (world classic stories) ഗ്രന്ഥകർത്താവ്: ഗീ ദ് മോപസാങ് പരിഭാഷ: ബാബു ജോസ് പ്രസാധകൻ: ലെ ഗൗലോസ് (ഫ്രഞ്ച് ജേർണെൽ) വർഷം: 1883 വിഭാഗം: ചെറുകഥ വിവരണം: ഗീ ദ് മോപസാങിന്റെ ഒരു ചെറുകഥയാണ് "ദി പീസ് ഓഫ് സ്ട്രിംഗ്". ഇത് അദ്ദേഹത്തിന്റെ വേൾഡ് ക്ലാസ്സിക്‌ സ്റ്റോറീസ് എന്ന കഥാസമാഹാരത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ മൂന്നുറോളം ചെറുകഥകളിൽ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും മികച്ച രചനകൾ ശൈലീഭംഗി ചോരാതെ പരിഭാഷപ്പെടുത്തി അവതരിപ്പിക്കുകയാണ് ആ സമാഹാരത്തിൽ. മനഃശാസ്ത്ര രഹിതമായി ഒരു കഥയെയും സമീപിക്കാനാവില്ല എന്ന് പറഞ്ഞത് മോപസാങ്ങാണ്. അതിരില്ലാത്ത മനുഷ്യവസ്ഥകളിലേക്ക്. ഇറങ്ങിച്ചെന്ന് നമ്മുടെ മായാമോഹങ്ങളെയും പൊങ്ങച്ചങ്ങളെയും രൂക്ഷമായി പരിഹസിക്കുന്നതോടൊപ്പം സാഹിത്യരചന ഒരു ശുദ്ധീകരണപ്രവൃത്തി കൂടെയാണെന്ന് അദ്ദേഹം ഈ കഥകളിലൂടെ നമ്മോട് പറയുന്നു.
2021-07-0118 minVARAMOZHI2021-07-011h 07VARAMOZHI2021-07-0115 minVARAMOZHI
VARAMOZHIENTHOKKEYO NASHTAPETTA ORAL ( എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ ) - E HARIKUMAR ശീർഷകം: എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ ഗ്രന്ഥകർത്താവ്: ഇ. ഹരികുമാർ പ്രസാധകൻ: ഇ. ഹരികുമാർ വർഷം: 2013 വിഭാഗം: ചെറുകഥ വിവരണം: നന്മ ചെയ്യാന്‍ അവസരം കിട്ടിയിട്ടും ഒഴിഞ്ഞു മാറിയത്തിന്റെ ഫലമായി കഷ്ടത അനുഭവിച്ച ഒരു കൊച്ചു കുട്ടിയുടെ കഥയാണ് അനിതയുടെ വീട് എന്ന സമാഹാരത്തിൽ നിന്നുള്ള എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ. എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാളുടെ മാനസികാവസ്ഥയില്‍, ആകെയുള്ള ആലംബമായ അമ്മയും നഷ്ടപ്പെട്ട് തെരുവിലേക്ക് ഒറ്റയ്ക്കിറങ്ങേണ്ടിവന്ന ഒരു ആറുവയസ്സുകാരിയുടെ ദയനീയാവസ്ഥയില്‍ എന്നിങ്ങനെ രണ്ടു തലത്തിലാണ് കഥ നീങ്ങുന്നത്.
2021-07-0112 minVARAMOZHI2021-06-3011 minVARAMOZHI2021-06-2705 minVARAMOZHI
VARAMOZHISHABDANGAL (ശബ്ദങ്ങൾ) - VAIKOM MUHAMMED BASHEER ശീർഷകം:  ശബ്ദങ്ങൾ ഗ്രന്ഥകർത്താവ്:  വൈക്കം മുഹമ്മദ്‌ ബഷീർ പ്രസാധകൻ: ഡി.സി ബുക്സ് വർഷം: 1979 വിഭാഗം: നോവൽ മലയാള സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ നോവലാണ് ശബ്ദങ്ങൾ. 1947ലാണ് അദ്ദേഹം ഈ നോവൽ രചിച്ചത്. യുദ്ധം, അനാഥത്വം, രോഗം, വിശപ്പ്, വ്യഭിചാരം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ നോവൽ ഒരു സൈനികനും എഴുത്തുകാരനും തമ്മിലുള്ള സംഭാഷണത്തിൻറെ രൂപത്തിലാണ് രചിച്ചിരിക്കുന്നത്. സൈനികൻ എഴുത്തുകാരനെ സമീപിച്ച് തൻറെ ജീവിതകഥ പറയുന്നു. എഴുത്തുകാരൻ അതെല്ലാം കുരിച്ചെടുക്കുകയും സൈനികനോട് സംശയങ്ങൾ ചോദിക്കുകയും ചെയ്യുന്നു. അതോടൊപ്പം അദ്ദേഹം സൈനികൻറെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യുന്നു. ഈ നോവലിന് അശ്ലീലമാണെന്ന പേരിൽ ധാരാളം എതിർപ്പുകൾ നേരിടേണ്ടിവന്നിരുന്നു.
2021-06-2708 minVARAMOZHI2021-06-271h 56VARAMOZHI2021-06-2719 minVARAMOZHI2021-06-271h 00VARAMOZHI
VARAMOZHINADAN PREMAM (നാടന്‍ പ്രേമം) - SK POTTAKADU നാടന്‍ പ്രേമം എസ്.കെ. പൊറ്റക്കാട് മാതൃഭൂമി ബുക്സ് 1941 നോവൽ പ്രശസ്ത സാഹിത്യകാരനായിരുന്ന എസ്.കെ. പൊറ്റക്കാട് 1941 ൽ രചിച്ച ഒരു ചെറുനോവലാണ്. അദ്ദേഹം മുംബൈയിലായിരുന്ന കാലത്താണ് ഈ നോവൽ എഴുതിയത്. ചാലിയാറിൻറെ ഒരു പ്രധാന കൈവഴിയായ ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ള മുക്കം എന്ന ഉൾനാടൻ ഗ്രാമത്തിനെ കേന്ദ്രീകരിച്ചാണ് ഈ നോവലിലെ കഥ വികസിക്കുന്നത്. പ്രാഥമികമായി സിനിമയെ ഉദ്ദേശിച്ചെഴുതിയ കഥയായിരുന്നെങ്കിലും പിന്നീട് നോവലായി പരിവർത്തനം ചെയ്യുകയും കേരളകൌമുദി പത്രത്തിൽ ആദ്യകാലത്ത് ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുയും ചെയ്തിരുന്നു. അതിനു ശേഷം 1941 ആഗസ്റ്റിൽ ഇത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1972 മെയ് 5 ന് ഈ നോവൽ ഇതേ പേരിൽ ചലച്ചിത്രമായെങ്കിലും നോവലിൻറെ വിജയം സിനിമയിൽ ആവർത്തിച്ചില്ല.മുക്കത്തിൻറെ ചരിത്രത്തിൽ ഈ നോവൽ ഒരു പ്രധാന വഴിത്തിരിവായിരുന്നു. മുംബൈയിലേയ്ക്കു പോയി നോവൽ എഴുതുന്നതിന് മുമ്പ് നോവലിസ്റ്റ് ഇരുവഞ്ചിപ്പുഴയുടെ കരയിൽ കുറച്ചു നാൾ വസിച്ചിരുന്നു. 2005 ൽ  കഥാകാരനോടുള്ള ആദരസൂചകമായി മുക്കത്ത് ഇരുവഞ്ഞിപ്പുഴക്കരയിൽ അദ്ദേഹത്തിനുവേണ്ടി ഒരു സ്മാരകം നിർമ്മിച്ചിരുന്നു.
2021-06-272h 19VARAMOZHI2021-06-272h 10VARAMOZHI
VARAMOZHIAADYANURAGAM(ആദ്യാനുരാഗം) - KAHLIL GIBRAN ഖലീൽ ജിബ്രാൻ വിവർത്തകൻ-ആർ രാമൻ നായർ Genre-Poetic Novel Year of first publication-1912 Publishers-Green books Year of first publication in malayalam-2003 ഖലീല്‍ ജിബ്രാന്റെ ആത്മകഥാപരമായ നോവല്‍. ആദ്യാനുരാഗത്തിന്റെ കഥ. പാടുന്ന കൊച്ചരുവികളെ തന്റെ ആഴങ്ങളിലേക്കാവാഹിച്ച് നിശ്ശബ്ദമാക്കുന്ന പ്രശാന്തമായ ഒരു തടാകം പോലെ പ്രേമസര്‍വ്വസ്വത്തിന്റെ പ്രതീകംപോലെ സെല്‍മ എന്ന കാമുകി. അധരങ്ങളുടെയും നാവുകളുടെയും നാദങ്ങളെക്കാള്‍ ഉല്‍കൃഷ്ടമായ, കാലാതീതമായ സ്വര്‍ഗീയഭാഷ. പ്രിയതമയുടെ മുന്നിലിരുന്ന് ഭൂതവര്‍ത്തമാനകാലങ്ങളെയും അവളെയൊഴികെ എല്ലാത്തിനെയും മറക്കുന്ന ജിബ്രാന്‍. അവളുടെ നിശബ്ദതയില്‍ പ്രപഞ്ചത്തെയാകെ ത്രസിപ്പിക്കുന്ന അനശ്വരതയുടെ സംഗീതം. അലൗകികമായ അനുഭൂതികള്‍ പ്രസരിപ്പിക്കുന്ന, ജയദേവന്റെ ഗീതഗോവിന്ദത്തിനു സമാനമായ അതിമനോഹരമായു കൃതി
2021-06-272h 37VARAMOZHI
VARAMOZHIPATHUMMAYUDE AADU (പാത്തുമ്മായുടെ ആട് ) - VAIKOM MUHAMMAD BASHEER ശീർഷകം : പാത്തുമ്മയുടെ ആട് ഗ്രന്ഥകർത്താവ് : വൈക്കം മുഹമ്മദ്‌ ബഷീർ പ്രസാധകർ: ഡിസി ബുക്സ് വർഷം: 1959 വിഭാഗം : നോവൽ വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിന്റെ വീട്ടിൽ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്.
2021-06-272h 29VARAMOZHI2021-06-2754 minVARAMOZHI2021-06-2729 minVARAMOZHI2021-06-2735 minVARAMOZHI2021-06-2554 minVARAMOZHI2021-06-2521 minVARAMOZHI2021-06-252h 05